Wednesday, July 24, 2013
Monday, July 1, 2013
ഫ്രീമാസനറി സംഘടന സഭക്ക് വെല്ലുവിളിയോ ?
ഫ്രീമാസനറി സംഘടന സഭക്ക് വെല്ലുവിളിയോ ?
കത്തോലിക്കസഭ എക്കാലവും ഫ്രീമാസനറി സംഘടനയുടെ കടുത്ത വിമര്‍ശകരായിരുന്നു. A.D.1738 മുതല്‍ സംഘടനയുടെ അംഗത്വം എടുക്കുന്നതില്‍നിന്നും കത്തോലിക്കരെ സഭ വിലക്കിയിരിക്കുകയാണ്. സഭാംഗങ്ങള്‍ ഈ സംഘടനയില്‍ അംഗത്വം എടുക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ മഹറോണ്‍ ശിക്ഷക്കുവരെ അര്‍ഹരായിരുന്നു. ഫ്രീമാസനറി തത്ത്വങ്ങളും സഭയുടെ തത്ത്വങ്ങളും പരസ്പര വിരുദ്ധങ്ങളെന്നും വിശ്വസിക്കുന്നു. 1983-ല്‍ ജോണ്‍ പോള്‍രണ്ടാമന്‍ ഇറക്കിയ വിശ്വാസസത്യങ്ങളിലും ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് ചാവുദോഷത്തിനു തുല്യമെന്നു കല്‍പ്പിച്ചിട്ടുണ്ട്. അങ്ങനെയുള്ളവര്‍ക്ക് കുര്‍ബാന കൊടുക്കുന്നതും വിലക്കിയിരിക്കുന്നു. 1738-ല പോപ്പ് ക്ലെമെന്റ് പന്ത്രണ്ടാമന്‍ ആദ്യമായി ഈ സംഘടനയെ നിരോധിച്ചുകൊണ്ടുള്ള ചാക്രികലേഖനം ഇറക്കി. പിന്നീട്ബനഡിക്റ്റ് പതിനാലാമന്‍(1751) പയസ് ഏഴാമന്‍(1821) ലിയോ പന്ത്രണ്ടാമന്‍ (1826)പയസ് എട്ടാമന്‍ (1829) ഗ്രിഗറി പതിനാറാമന്‍ (1832)പയസ് ഒന്‍പതാമൻ (1846) ലിയോ എട്ടാമന്‍ (1884) എന്നീ മാര്‍പാപ്പാമാര്‍ വിവിധ കാലങ്ങളിലായി ഈ സംഘടനയെ നിരോധിച്ചുകൊണ്ട് ചാക്രികലേഖനങ്ങള്‍ ഇറക്കിയിട്ടുണ്ട്. 1917-ലെ കാനോന്‍ നിയമം സംഘടനയെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. എന്നാല്‍ പുതുക്കിയ കാനോന്‍ നിയമമനുസരിച്ച് സംഘടനയില്‍ അംഗത്വമുള്ളതുകൊണ്ടോ പ്രവര്‍ത്തിച്ചതുകൊണ്ടോ സഭയ്ക്ക് നടപടികള്‍ എടുക്കുവാന്‍ കഴിയില്ലാ എന്നുമുണ്ട്. എന്നിരുന്നാലും സഭയ്ക്കെതിരായി പ്രവര്‍ത്തിച്ചുവെന്നു ബോധ്യമായാല്‍ സഭയില്‍നിന്ന് പുറത്താക്കാം.
ഫ്രീമാസന്‍സ് (FREEMASONS) അഥവാ ഫ്രീ മാസനറി ( FREEMASONRY) സംഘനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് വത്തിക്കാനും പേപ്പസിക്കും ഒരു വെല്ലുവിളിയായികൊണ്ടിരിക്കുന്നു. കാരണം അവരുടെ അംഗസംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് ഇന്ന് നാം കേള്‍ക്കുന്നത്. പുരുഷന്മാര്‍മാത്രം അംഗങ്ങളായുള്ള ലോകത്തിലെ ഏറ്റവും വലിയ സഹൊദരസംഘടനയായി ഫ്രീമാസന്‍സ്നെ (FREEMASONS)കരുതുന്നു. ആരാണ് ഫ്രീമാസന്‍സ്എന്നോ ഈ സംഘടനയുടെ മൗലികതത്ത്വങ്ങള്‍ എന്തെന്നോ അധികം പേര്‍ക്കും നിശ്ചയമില്ല. സ്ത്രീകള്‍ക്ക് അംഗത്വം കൊടുക്കാതെ പുരുഷന്മാര്‍ക്കു മാത്രം അംഗത്വമുള്ള ഈ സംഘടനക്കു മഹത്തായ ലക്ഷ്യങ്ങളുണ്ട്.താഴെ പറയുന്ന മൂന്നു കാര്യങ്ങളില്‍ സംഘടനയുദെ മൗലിക താല്പര്യങ്ങളെ സംഗ്രഹിക്കാം.
1.പരിവര്‍ത്തനങ്ങളില്‍ക്കൂടി ചലിക്കുന്ന ലോകത്തിന് പലതും ഇവര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.
2.സ്വയം മനസ്സിനെ അറിഞ്ഞു കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.
3. സഹോദരന്മാരെപ്പോലെ പരസ്പരം തങ്ങൾ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന പുരുഷന്മാരുമായി കൂടികാഴ്ചയില്‍, ആഗോള തത്ത്വങ്ങളടങ്ങിയ ഗൗരവമായ ചര്‍ച്ചകളില്‍, ആനന്ദം കണ്ടെത്തുന്നു.
ഫ്രീമാസനറി സംഘടന എന്നാണു ജന്മം കൊണ്ടെതെന്നോ അതിന്റെ കാലപ്പഴക്കമോ ആര്‍ക്കും നിശ്ചയമില്ല. കാലത്തിന്റെ പരക്കം പാച്ചിലില്‍, എഴുതപ്പെട്ട പേജുകളില്‍ സംഘടനയുടെ ഉത്ഭവചരിത്രം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. ഒരു പക്ഷെ മധ്യകാലയുഗത്തില്‍ കത്തീദ്രലുകളും കൊട്ടാരങ്ങളും പണിതിരുന്ന ജനവിഭാഗങ്ങളില്‍ നിന്നായിരിക്കാം സംഘടന ഉണ്ടായത്. 1717-ല്‍ പട്ടാളരീതിയില്‍ പരിശീലനം നേടിയ ക്രിസ്ത്യന് ഫ്രീമാസനറിസംഘടനാ സന്യാസിമാരില്‍നിന്നാണ് ഉണ്ടായെതെന്നും പറയപ്പെടുന്നു. ജെറുസ്ലേമിലേക്കു തീര്‍ഥാടനം പോകുന്നവരെ പരിരക്ഷിക്കുവാനും യാത്രാസൌകര്യങ്ങള്‍ ഒരുക്കുവാനും ഇവര്‍ സഹായിച്ചിരുന്നു. 1717-ല്‍ ഫ്രീമാസനറി സംഘടന ഇംഗ്ലണ്ടില്‍ രൂപികരിച്ച് ആദ്യത്തെ 'ഗ്രാന്‍ഡ് ലോഡ്ജിനു' രൂപം കൊടുത്തു. ഒരു പ്രത്യേക ഭൂവിഭാഗത്തില്‍ ഭരിക്കുവാനായി ചുമതലപ്പെടുത്തിയവരുടെ ആസ്ഥാനത്തെയാണ് ഗ്രാന്‍ഡ് ലോഡ്ജ് എന്നു പറയുന്നത്. അമേരിക്കയില്‍ ഫ്രീമാസനറി സംഘടനയുടെ ലോഡ്ജുകള്‍ എല്ലാ സ്റ്റേറ്റിലുമുണ്ട്. കാനഡായിലും ഓരോ പ്രൊവിന്‌സിലും സംഘടനയുടെ ലോഡ്ജ് പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയില്‍ 13200 ഫ്രീമാസനറി ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നു കണക്കാക്കിയിരിക്കുന്നു. .
ഫ്രീമാസന്റി ഒരു മതമല്ലെങ്കിലും ദൈവത്തെ പരമപിതാവായി കണ്ടു പരസ്പര സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയണമെന്നുള്ളതാണ് നിയമം. സമൂഹത്തോട് പരസ്പരം കൂറു പുലര്‍ത്തണമെന്നും മൗലികതത്ത്വ മാണ്. ഒരു അംഗം മറ്റൊരു അംഗത്തെ കണ്ടുമുട്ടുന്നുവെങ്കില്‍ ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പൊലെ പരസ്പരം പെരുമാറും.
ആത്മധൈര്യമാണ് ഫ്രീമാസനില്‍ അംഗമായ ഒരാളില്‍ പ്രകടമാകേണ്ടത്. ഉറച്ച ദൈവവിശ്വാസവും പ്രതീക്ഷകളും ഈ സംഘടനക്കു ബലം നല്‍കുന്നു.
വിസ്തൃതമായ സമ തലങ്ങളിലേക്കും കുന്നുകളിലേക്കും നദികളലേക്കും ഒരുവന്റെ മനസ്സ് പ്രവര്‍ത്തിപ്പിക്കുവാന്‍ പഠിക്കണം. വിസ്മയങ്ങളായ പ്രപഞ്ചത്തിലെ ജ്ഞാനം അവനുള്ളില്‍ ആവഹിക്കുവാൻ പ്രായോഗിക പരിശീനം നേടേണ്ടതായുണ്ട്. അതിനായി സ്വയം പരിമിതികള്‍ മനസ്സിലാക്കി ഇന്ദ്രിയങ്ങള്‍ക്കുള്ളില്‍ ജ്ഞാനത്തെയും വിശ്വാസത്തെയും മന:ശക്തിയെയും ഉറപ്പിക്കണമെന്നും ഇവരുടെ തത്ത്വങ്ങള്‍ ഉപദേശിക്കുന്നു.
ഒരു കുലീന വര്‍ഗമായിട്ടാണ് ഈ സംഘടനയെ കരുതുന്നത്.കൂടെ വിശാലമനസ്കതയും മറ്റുള്ളവരെ സഹായിക്കുവാനുള്ള മന:സ്ഥിതിയും ഉണ്ടായിരിക്കണം. എല്ലാ മനുഷ്യരിലും മാഹാത്മ്യവും വിശുദ്ധിയും പൈശാചികതയും ഏകാന്തതയും ജിഞാസയും ഉണ്ട്. ഏതു സാഹചര്യത്തിലും ക്ഷമിക്കുവാനും ചുറ്റുമുള്ളവരെ സ്നേഹിക്കുവാനും സന്മനസുണ്ടായിരിക്കണം. മറ്റുള്ളവരുടെ ദുഖത്തില്‍ അവര്‍ എത്ര പാപികളും കുറ്റക്കാരുമെങ്കിലും അവനും തരണം ചെയ്യുവാന്‍ കഴിയും.
ആഗോളതലത്തില്‍ നൂറ്റാണ്ടുകളായി നിലവിലുള്ള പ്രീമാസണ്‍ സംഘടന വളരെയേറെ വിവാദപരവും രഹസ്യാത്മകവുമായ ചരിത്രവും ഉള്ള പ്രസ്ഥാനമാണ്. ഇവരുടെ ഭൂതകാല ചരിത്രം അനേക കുറ്റകൃത്യങ്ങള്‍ നിറഞ്ഞതാണ്. തെളിയിക്കപ്പെടാത്ത അനേക നിഗൂഢതകൾ നിറഞ്ഞ പൂർവകാല കഥകളും ഇവര്‍ക്കുണ്ട്. രഹസ്യങ്ങളും പാരമ്പര്യങ്ങളും അതീവ രഹസ്യമായി ഒരു തലമുറയില്‌നിന്നും അടുത്ത തലമുറയിലേക്കു നല്കുന്നതുമൂലം കാലഹരണപ്പെട്ട ഇവരുടെ പ്രവര്‍ത്തന വിവരങ്ങളോ ഇപ്പോള്‍ നടക്കുന്നതോ എന്തെന്നും ആര്‍ക്കും നിശ്ചയമില്ല. ഈ സംഘടനയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്നതെന്തെന്നും പുറംലോകത്തിനു അറിഞ്ഞുകൂടാ.
ഫ്രീമാസനിലുള്ള ഒരംഗം ക്രിമിനല്‍ കുറ്റത്തിലോ മറ്റു വ്യവഹാരങ്ങളിലോ കുടുങ്ങിയാല്‍ അയാളെ നിയമത്തിന്റെ കുരുക്കില്‍നിന്നും രക്ഷപ്പെടുത്തുവാന്‍ സംഘടനയും അതിലെ അംഗങ്ങളും ബാധ്യസ്ഥരാണ്. എത്ര ഗുരുതരമായ കുറ്റം പ്രീമാസനിലെ ഒരു അംഗം ചെയ്താലും അയാള്‍ക്കെതിരെ ആരും കോടതിയില്‍ സാക്ഷി പറയുവാന്‍ പാടില്ല. അയാളെ അസത്യത്തിന്റെ മാര്‍ഗത്തില്‍ക്കൂടിയെങ്കിലും രക്ഷപ്പെടുത്തണമെന്നും പ്രതിജ്ഞചെയ്യണം. സ്വന്തം ആള്‍ക്കാരെ കൊലപാതകക്കുറ്റമാണെങ്കിലും രക്ഷിക്കാതെയിരിക്കുന്നത് അതിപാപമെന്നും അംഗങ്ങളെ ബോധിപ്പിക്കുന്നു.
പരസ്പരം തിരിച്ചറിയുവാനായി പ്രത്യേക ആചാരരീതിയിലുള്ള രഹസ്യമായ ഹസ്തദാനരീതി ഇവരുടെയിടയിലുണ്ട്. മറ്റൊരു അംഗത്തിന് എന്തെങ്കിലും അപകടം സംഭവിക്കുന്നുവെന്നു ബോധ്യമായാല്‍ ഏതു സാഹചര്യങ്ങളിലും സഹപ്രവര്‍ത്തകരെ രക്ഷപ്പെടുത്തുവാനായി രഹസ്യമായ കോഡുഭാഷയും ഉപയോഗിക്കും. മോര്‍മ്മോണിസത്തിന്റെ സ്ഥാപകപിതാവായ ജോസഫ് സ്മിത്തും മരണ സമയത്ത് മുഖംകൊണ്ട് ഇങ്ങനെ ഒരു കോഡുഭാഷ ഉപയോഗിച്ചതായി പറയപ്പെടുന്നു.
ഫ്രീ മാസന്‍ സംഘടനക്കു രഹസ്യമായ അനേക കോഡുകളുണ്ട് (password). ഇവരുടെ രഹസ്യവാക്കുകളെ ഈ സംഘടനയില്‍ ഉള്ളവര്‍ക്കു മാത്രമേ മനസ്സിലാവുകയുള്ളൂ. ചില ആചാരദിനങ്ങളില്‍ രഹസ്യമായ പാസ് വേര്‍ഡുകള്‍ പരസ്പ്പരം കൈമാറുകയെന്നുള്ളതും സാധാരണമാണ്.
ഈ വര്‍ഗസംഘടനയുടെ ആകര്‍ഷകമായ മതാചാരങ്ങളില്‍ കൊലക്കയര്‍ പോലുള്ള ഒരു കുടുക്കും കാണാം. ഈ കയര്‍ ഭീഷണിയാണെന്നു പറയുവാനും പ്രയാസമാണ്. ഒരുപക്ഷേ സദസ്സിനെ ശാന്തമാക്കുവാനുള്ള ഒരു അടയാളമാകാം. വയറ്റിലെ പൊക്കിള്‍ക്കൊടിപോലെയുള്ള സംഘടനയുടെ അടയാളമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
കിഴക്ക് പുനര്‍ജന്മത്തിന്റെ അടയാളമെന്നു ഫ്രീമാസ്സന്‍ വിശ്വസിക്കുന്നു. അവര്‍ വിമാനത്തില്‍ ആകാശത്തില്‍ക്കൂടി യാത്ര ചെയ്യുമ്പോഴും സൂര്യനെപ്പറ്റിയുള്ള കീര്‍ത്തനങ്ങള്‍ പാടുന്നു. സോളാര്‍ശക്തി സമാഹരിക്കുവാന്‍ ഫ്രീ മാസന്‍ ആസ്ഥാനമന്ദിരങ്ങള്‍ പണിയുന്നതും കിഴക്കും പടിഞ്ഞാറും ദൃശ്യങ്ങളായിട്ടായിരിക്കും.
ദൈവവിശ്വാസം ഇല്ലാത്തവരെ ഫ്രീമാസന്‍ തങ്ങളുടെ സംഘടനയില്‍ ചേര്‍ക്കുകയില്ല. ഫ്രീമാസന്റെ ആദ്യത്തെ നിയമംതന്നെ ഓരോ അംഗത്തിനും ഉറച്ച ദൈവവിശ്വാസം ഉണ്ടായിരിക്കണമെന്നുള്ളതാണ്. ഏതു ഭാവനയിലുള്ള ദൈവത്തെ വിശ്വസിച്ചാലും സ്വയം ദൈവത്തെ അറിയുവാനും നിര്‍വചനം കൊടുക്കുവാനും ഒരു അംഗത്തിന് സാധിക്കണം. വ്യത്യസ്തങ്ങളായ ദൈവത്തിന്റെ വിവിധ രൂപഭാവങ്ങളില്‍ വിശ്വസിച്ചാലും പ്രീമാസന്റെ തത്ത്വങ്ങളില്‍ സ്വതന്ത്രമായ ഇടമുണ്ട്. ഓരോരുത്തരും അവരവരുടെ വിശ്വാസത്തെ അംഗീകരിക്കും. ഫ്രീ മാസന്റെ സന്മാര്‍ഗ തത്ത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന സ്വവര്‍ഗരതിക്കാരെയും മാസണീക് അംഗങ്ങളാക്കും. എങ്കിലും സ്ത്രീകള്‍ക്ക് അംഗത്വം കൊടുക്കുകയില്ല. ഫ്രീമാസന്റെ ഈ നയങ്ങളെ ഒരു വിഭാഗം എതിര്‍ക്കുന്നുമുണ്ട്.
ഫ്രീമാസന്റെ അഴിമതികള്‍ ഏറെയാണ്. പലതും കോടതികള്‍ വിചാരണ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. എങ്കിലും ഇവര്‍ക്ക് ഏതു കേസ്സുകള്‍ വന്നാലും കുറ്റം ആരോപിക്കുവാന്‍ സാധിക്കാതെ രക്ഷപ്പെടുവാനും അറിയാം. അഞ്ചു ലക്ഷം ഫ്രീമാസന്‍ അംഗങ്ങള്‍ ബ്രിട്ടനില്‍തന്നെ ബാങ്കിംഗ്, രാഷ്ട്രീയ സര്‍ക്കാര്‍ തുറകളില്‍ വ്യാപൃതരായി ഉണ്ട്.ഉന്നത ഭാരവാഹിത്വവും വഹിക്കുന്നുണ്ട്. ഹോസ്പിറ്റലുകളും അനേക യൂണിവേഴ്സിറ്റികളും പലപ്പോഴും ഫ്രീമാസന്റെ നിയന്ത്രണത്തിലാണ്.
അമേരിക്കന്‍ ഡോളര്‍ ശരിക്കും കണ്ണോടിക്കുകയാണെങ്കില്‍ പിരമിഡിന്റെ മുകളിലായി ഒരു കണ്ണു കാണാം. ഇതാണു ഫ്രീമാസന്‍ എന്ന സംഘടനയുടെ അടയാളം. ഫ്രീ മാസന്റെ ഈ അടയാളത്തില്‍ അവരുടെ ലക്ഷ്യങ്ങളും ലാറ്റിനില്‍ എഴുതിയിരിക്കും. നവമായ ഒരു ലോകകാഴ്ച്ചപ്പാട് എന്നാണ് ലാറ്റിനിലെ ലിഖിതത്തിന്റെ അര്‍ഥം. ബെഞ്ചമിന്‍ ഫ്രാങ്ക്ളിൻ (ഡോളര്‍ നോട്ടില്‍ കാണുന്ന പടം) ഫ്രീമാസന്റെ ഈ അടയാളം നിര്‍ദ്ദേശിച്ചപ്പോള്‍ ഉണ്ടായിരുന്നുവെന്നും ചിലര്‍ അനുമാനിക്കുന്നു.
ഫ്രീമാസനെന്ന ഈ വര്‍ഗസംഘടനക്ക് ലോകം മുഴുവന്‍ കീഴടക്കി ഭരിക്കണമെന്ന് മോഹമുണ്ടെന്നും ചിലര്‍ കരുതുന്നു. ചന്രന്‍ കീഴടക്കുകയെന്നതും ഇവരുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. ചന്ദ്രയാത്രികനായ ബൂസ് ആള്‌ട്രിന്‍ (Buzz Aldrin) –ഫ്രീമാസന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സംഘടയുടെ അടയാളസഹിതമുള്ള കൊടി ചന്ദ്രനില്‍ കൊണ്ടുപോയി തിരിച്ചു കൊണ്ടുവരികയും ചെയ്തു. ഫ്രീമാസന് ഇങ്ങനെയുള്ള പ്രസിദ്ധരായ അനേകം അംഗങ്ങൾ ഉണ്ട്. പലര്‍ക്കും അവരുടെ ആശയങ്ങള്‍ ഉൾക്കൊള്ളുവാന്‍
സാധിക്കുകയില്ലെങ്കിലും ലോകംതന്നെ ഇവരുടെ നിയന്ത്രണത്തിലെന്നോണം ഫ്രീമാസ്സൻ സംഘടന ശക്തമാണ്.
ഒരു ഫ്രീമാസന്‍ അംഗം വളരെയേറെ പരീക്ഷണങ്ങള്‍ അതിജീവിക്കേണ്ടതായി ഉണ്ട്. ശാന്തനും അഹങ്കാരമില്ലാത്തവനും വിനീതനുമായിരിക്കണം. കളങ്കമില്ലാത്തവനും മറ്റാരെയുംദ്രോഹിക്കാത്തവനും മനുഷ്യനെന്ന നിലയില്‍ സ്വയം കര്‍മ്മാനുഷ്ഠാനങ്ങളിൽ മുഴുകിയവനും ഉത്തമമായ കുടുംബ ജീവിതം നയിക്കുന്ന ഒരു ഭര്‍ത്താവുമായിരിക്കണം. നല്ല ഒരു പുരോഹിതന്‍, ഹൃദയശുദ്ധിയുള്ളവന്‍, ദയാശീലന്‍ എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കണം. ആഢംമ്പരമോ ആര്‍ഭാടമോ ഇല്ലാത്തവന്‍, കപടതയില്ലാത്തവന്‍, സ്വാര്‍ഥതയില്ലാതെ ചുറ്റുമുള്ള സഹായം അര്‍ഹിക്കുന്നവരെ സഹായിക്കുന്നവന്‍, നല്ലവരുമായി ഹാര്‍ദ്ദമായ സൌഹാര്‍ദം കൊതിക്കുന്നവന്‍ എന്നിങ്ങനെയുള്ള സ്വഭാവ നേട്ടങ്ങളും ഫ്രീമാസൻ അംഗത്തിനാവശ്യമാണ്. പ്രശാന്തമായ മനസ്സ്, ഏവര്‍ക്കും ആനന്ദം നല്‍കുന്നവന്‍, തന്റെ മാറ്റങ്ങളില്‍, ഉച്ചനീചത്വങ്ങളില് മറ്റുള്ളവരെ നിരാശനാക്കാത്തവന്‍, തന്റെ സൌഭാഗ്യങ്ങളില്‍ അഹങ്കാരം കാണിക്കാത്തവന്‍, അപകട സമയങ്ങളില്‍ ഉറച്ച തീരുമാനം കൈകൊള്ളുന്നവന്‍, ഇങ്ങനെയെല്ലാം സ്വഭാവമേന്മക്കുള്ള നിയമങ്ങളില്‍ ഉണ്ട്.
ഒരുവന്‍ അന്ധവിശ്വാസങ്ങളില്‍നിന്നും ഈശ്വരനിന്ദയില്‍ നിന്നും വിശ്വാസവഞ്ചനയില്‍ നിന്നും സ്വതന്ത്രനായിരിക്കണം. പ്രകൃതിയെ നിത്യമായ ഗുരുവായി കാണണം. മനുഷ്യന്റെ ഭാവനകളെക്കാളും അതീതമായ ആ ശക്തിവിശേഷത്തെയും തിരിച്ചറിയുവാനുള്ള മാനസിക തുലനത ഉണ്ടാക്കണം. ഉന്നതങ്ങളിലുള്ള ശക്തിദൈവത്തില്‍ വിശ്വാസവും പ്രതീക്ഷകളും ഉണ്ടായിരിക്കണം.ധര്‍മ്മവും പരോപകാരതയും അര്‍ഥമില്ലാത്ത വാക്കുകള്‍ക്കുള്ളില്‍ മാത്രം ഒതുക്കി നിറുത്തിയാല്‍ പോരാ. നമുക്കുള്ള സ്വത്തുക്കളും ജീവിതവും പ്രിയപ്പെട്ടവരുടെ നന്മക്കായും ത്യജിക്കുവാന്‍ തയ്യാറാവണം. എന്ത് ത്യാഗവും സഹിച്ചു സത്യത്തിനുവേണ്ടി പൊരുതണം.
ഒരുവന്‍ സ്വയം വിധിക്കുന്നവനായിരിക്കണം. മറ്റുള്ളവന്റെ വിധിയാളന്‍ ആവരുത്. അയല്‍ക്കാരന്റെ തകര്‍ച്ചയില്‍, ബലഹീനതയില്‍, സഹനത്തോടെ പങ്കുചേരുന്നവനായിരിക്കണം. അധികാരഭാവം കാണിക്കാതെ തെറ്റുകളെ തിരുത്തുന്നവനായിരിക്കണം. ക്ഷമയോടെ ബുദ്ധിയെ പരിപോഷിപ്പിക്കണം. സ്വയം കഴിവുകളെ മനസ്സിലാക്കി കണക്കുകൂട്ടി ജീവിക്കുവാന്‍ പഠിച്ചവനായിരിക്കണം. സദ്ഗുണ സദാചാര മനക്കരുത്തോടെ ലളിതമായ വസ്ത്രധാരണ രീതിയിലും മനസ്സ് വ്യാപരിക്കുന്നവനായിരിക്കണം. കൊട്ടാരത്തില്‍ താമസിക്കുന്നവനും ചെറുവീടുകളില്‍ താമസിക്കുന്നവനും നീതിയെ മാനിക്കുന്നവനുമായിരിക്കണം
Subscribe to:
Posts (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
ജോസഫ് പടന്നമാക്കൽ ഭാരതത്തിൽ അതിപുരാതനകാലം മുതലേ തിരുവിതാംകൂർ രാജവംശമുണ്ടായിരുന്നു. തിരുവൻകോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന...
-
ജോസഫ് പടന്നമാക്കൽ ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില്‍ ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്‍നിന്നും അകന്നു സൃഷ്ടി കര്‍മ്മങ്ങളില്‍...