By ജോസഫ് പടന്നമാക്കൽ
ന്യൂയോർക്ക് സ്റ്റോക്ക്മാർക്കറ്റ് ഹെഡ്ജ്ഫണ്ട് മാനേജരായിരുന്ന ശ്രീ മാത്യൂ മാർത്തോമ്മാ അമേരിക്കൻ ഓഹരിവിപണി ചരിത്രത്തിലെ വിവാദനായകനായി ബലിയാടായ വസ്തുതകളുടെ വിവരങ്ങളാണ് ഈ ലേഖനത്തിലെ ഉള്ളടക്കം. വ്യവസായ സാമ്രാട്ടുകൾക്ക് സ്റ്റോക്കുകൾ വിറ്റുകൊണ്ടിരുന്ന ഈ അമേരിക്കൻ മലയാളി ഇന്ന് അനീതിയുടെ ചെളിക്കുണ്ടിൽ നിയമത്തിന്റെ കുരുക്കിൽ അഴിയാൻ പറ്റാത്തവിധം അകപ്പെട്ടുപോയി. എസ് ഏ സി നിക്ഷേപകമ്പനിയുടെ സ്ഥാപകൻ സ്റ്റീഫൻ കോഹെനിൽ നിന്നും ശ്രീ മാർത്തോമ്മാ മാത്യൂ രഹസ്യമായ ഒഹരി വില്പ്പനകളിൽക്കൂടി മില്യൻകണക്കിന് ഡോളർ ലാഭം നേടിയെന്നുള്ളതാണ് കേസിന് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. ചെയ്യാത്ത കുറ്റങ്ങൾക്ക് മാത്യുവിന് പതിറ്റാണ്ടുകൾ ജയിൽശിക്ഷ കൊടുക്കണമെന്നും സർക്കാരിന്റെ വക്കീലന്മാർ കൂട്ടത്തോടെ വാദിച്ചു. അതിലവർ ഡോളറിന്റെ കോടികൾ ഒഴുക്കിയപ്പോൾ വിജയികളാകുകയും ചെയ്തു. സത്യമാണെന്നുള്ള ഒരു അസത്യമാണ് പന്ത്രണ്ടു പേരടങ്ങിയ ജൂറിയുടെ വിധിയെന്നതിലും തർക്കമില്ല. ഹെഡ്ജ് ഫണ്ടുകൾ നിക്ഷേപകർക്ക് അതിരുകളില്ലാതെ ലാഭം ഉണ്ടാക്കി കൊടുക്കാറുണ്ട്. സ്വകാര്യ പങ്കാളിത്ത മേഖലയിൽ ഒത്തുചേർന്നു നടത്തുന്ന ഇത്തരം ഫണ്ടുകൾക്ക് വൻതുകകൾ അടങ്ങിയ നിക്ഷേപങ്ങളും ആവശ്യമാണ്. ഹെഡ്ജ് ഫണ്ടുകൾ സാധാരണ മാർക്കറ്റിൻറെ ചലനങ്ങൾ അനുസരിച്ചായിരിക്കില്ല. അത്തരം ഫണ്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പ്രായോഗിക പരിജ്ഞാനവും ആവശ്യമാണ്.
മാത്യൂ മാർത്തോമ്മാ വളർന്നത് ഫ്ലോറിഡായിലായിരുന്നു. അദ്ദേഹത്തിൻറെ മാതാവ് ലിസി തോമസ് ഒരു ഡോക്ടറും പിതാവ് ബോബി മാർത്തോമ്മാ ഡ്രൈക്ലീനിംഗ് ബിസിനസും നടത്തിയിരുന്നു. മാത്യൂ മാർത്തോമ്മാ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽനിന്ന്1995-ൽ ബിരുദം നേടി. അവിടെ ഹോണർറോൾ വിദ്യാർഥിയായിരുന്നു.രണ്ടു വർഷത്തിനുശേഷം അദ്ദേഹം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിച്ച് മെഡിക്കൽ എത്തിക്സിൽ രണ്ട് പേപ്പറുകളെഴുതി പ്രസിദ്ധീകരിച്ചു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽനിന്നും 1998-ൽ പഠനം പൂർത്തിയാക്കാതെ വിടവാങ്ങി. പിന്നീട് 2003-ൽ സ്റ്റാൻഫോർഡ് ബിസിനസ് സ്കൂളിൽനിന്ന് എം.ബി.എ ബിരുദം നേടി. 2004-ൽ അജയ മാത്യൂ എന്ന പേരിലറിയപ്പെട്ട മാർത്തോമ്മാ കോടതിവഴി പുതിയ പേര് സ്വീകരിച്ചു. 2003-ലാണ് അദ്ദേഹം വിവാഹിതനായത്. അതിനുശേഷം ബോസ്റ്റണിലുള്ള സിരിയോസ് ക്യാപ്പിറ്റൽ മാനേജ്മെന്റിൽ റിസർച്ച് അനലിസ്റ്റായി ജോലി ചെയ്തു. മിസ്റ്റർ സിരിയോസ് ഒരു ഹെഡ്ജ് കമ്പനിയുടെ ബില്ല്യൻ ഡോളർ മുടക്കുള്ള ഉടമയായിരുന്നു. അവിടെ 2006- വരെ ജോലി ചെയ്തു. അതിനു ശേഷം എസ്.എ.സി കമ്പനിയിൽ ജോലി കിട്ടി.
മാർത്തോമ്മായും ഭാര്യ റോസ് മേരിയും ഫ്ലോറിഡായിൽ താമസിച്ചിരുന്നു. റോസ് മേരി പീഡിയാക്ട്രിക്സ് ഡോക്ടറാണ്. ബോണസായി കിട്ടിയ പണത്തിൽനിന്നും ഫ്ലോറിഡായിൽ ആധുനിക സൌകര്യങ്ങളോടെ രണ്ടുമില്ല്യൻ ഡോളർ കൊടുത്ത് ഒരു വീട് വാങ്ങിയിരുന്നു. കുടുംബവക സ്റ്റോക്ക് സെക്യൂരിറ്റിയുടെ ബിസിനസ്സും തുടങ്ങിയിരുന്നു. ഈ യുവദമ്പതികൾക്ക് ചെറുപ്രായത്തിലുള്ള മൂന്നു മക്കളാണുള്ളത്. പൊതുപരിപാടികളിലും ആഘോഷങ്ങളിലും ഈ കുടുംബം സാധാരണ സംബന്ധിച്ചിരുന്നില്ല. പാലായിലെ പ്രസിദ്ധിയേറിയ ഒരു കുടുംബത്തിലെ അംഗമാണ് റോസ് മേരി. വളരെ ദൈവഭക്തിയിലും സത്യത്തിലും അന്തസോടെയും ജീവിച്ചിരുന്ന ഈ കുടുംബത്തെ നേരിട്ടറിയാവുന്നവർ വെബ് സൈറ്റിൽക്കൂടിയും വാർത്താ ലേഖനങ്ങൾവഴിയും അപമാനിക്കാൻ മുതിരുകയില്ല. അവർക്കെതിരായി കുപ്രചരണങ്ങൾ നടത്തുന്നവർ മൂന്നു കുഞ്ഞുങ്ങളടക്കമുള്ള നിഷ്കളങ്കരായ ഒരു കുടുംബത്തെ ഇല്ലാതാക്കുന്നുവെന്ന സത്യവും മനസിലാക്കണം. സമ്പത്തിനുവേണ്ടി അവർ ഓടിയലഞ്ഞിരുന്നില്ല. സമ്പത്തുതന്നെ അവരെ തേടിയെത്തുകയും ദുരിതത്തിലാക്കുകയും ചെയ്തു.
ഹെഡ്ജ് നിക്ഷേപ ലോകത്തിലേക്ക് മാത്യൂവിന്റെ വളർച്ച സാവധാനമായിരുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തിനുശേഷം ബിസിനസിൽ സ്റ്റാൻഫോർഡു യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കുന്നതിനുമുമ്പ് ധാർമ്മിക പ്രശ്നങ്ങളെപ്പറ്റിയുള്ള മെഡിക്കൽ പഠനം നടത്തിയിരുന്നു. അത്തരം വിഷയങ്ങളടങ്ങിയ പ്രബന്ധങ്ങളും അവതരിപ്പിക്കുമായിരുന്നു. ബോസ്റ്റണ്‍ ഹെഡ്ജുഫണ്ടിൽ ജോലി ചെയ്ത് ഫണ്ടിനെപ്പറ്റിയുള്ള പ്രാരംഭ അറിവുകളും നേടിയിരുന്നു. 2006-ൽ മുപ്പത്തിരണ്ടാം വയസ്സിൽ മാത്യൂ മാർത്തോമ്മാ, ബില്ലിനെയർ കോഹാൻ സ്റ്റീഫൻറെ എസ് എ സി ക്യാപ്പിറ്റൽഫണ്ട് ഉപദേശകനായിട്ട് ജോലിയാരംഭിച്ചു. സമർത്ഥനായ ഹെഡ്ജ്ഫണ്ട് മാനേജരെന്ന നിലയിൽ ബില്ലിനെയർ സ്റ്റീഫൻ എ കൊഹാന്റെ പ്രശംസകളും നേടിയിരുന്നു. മാത്യൂ മാർത്തോമ്മായുടെ ഉപദേശപ്രകാരം 700 മില്ല്യൻ ഡോളറാണ് 'ഇൻസൈഡ് ട്രേഡിംഗ് മാർക്കറ്റിൽ'ക്കൂടി ആ കമ്പനി ആദായം ഉണ്ടാക്കിയത്.
എന്താണ് 'ഇൻസൈഡ് ട്രേഡിംഗ് മാർക്കെറ്റ്' എന്നത് സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചവർക്കറിയാം. പൊതുജന വിപണിയിൽനിന്നും ഒളിച്ചുവെച്ച് രഹസ്യമായി സ്റ്റോക്കുകൾ വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന വ്യാപാരം തികച്ചും നിയമവിരുദ്ധമാണ്. എന്നാൽ 'ഇൻസൈഡ് ട്രേഡ്' എന്ന പദത്തിൽ തന്നെ നിയമത്തിനധീനവും അതെ സമയം നിയമ വിരുദ്ധവുമായ ക്രയവിക്രയങ്ങളുമുണ്ട്. ഒരു കമ്പനിയിലെ ഡയറക്ടർമാരും ഓഫീസർമാരും സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് നിയമത്തിനുള്ളിലാണ്. സ്റ്റോക്ക് എക്സ്ചെഞ്ചിൽ ക്രയവിക്രയത്തിനു മുമ്പ് രജിസ്റ്റർ ചെയ്യണമെന്നു മാത്രം. അത്തരം വ്യാപാരങ്ങൾ നിയമപരമായി അനുവദനീയമാണ്. സ്റ്റോക്കുകളെ സംബന്ധിച്ച് പബ്ലിക്കിനറിയാൻ പാടില്ലാതെ രഹസ്യമായി വെച്ചിരുന്ന ഒരു കമ്പനിയിലെ ഉത്ഭാദനവിവരങ്ങൾ ചോർത്തിയെടുത്ത് സ്റ്റോക്കുകൾ വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോൾ അത് നിയമവിരുദ്ധമാകുന്നു. 'ഇൻസൈഡ് മാർക്കറ്റി'നുള്ളിൽ സ്റ്റോക്ക് വില്പ്പന- വാങ്ങൽ രഹസ്യമായി നടത്തുന്നത് ഫെഡറൽ കുറ്റമായി കരുതുന്നു.
ബില്ലിനേയറായ സ്റ്റീഫൻ കോഹാൻ ഹെഡ്ജുഫണ്ട് ലോകത്തിലെ അറിയപ്പെടുന്ന ഒരു ജേതാവാണ്. മാർത്തോമ്മായുടെ സ്റ്റോക്ക് വില്പ്പന വാങ്ങൽ സംബന്ധിച്ചുള്ള ശുപാർശകളിൽ എന്നുമദ്ദേഹം വിശ്വാസം അർപ്പിച്ചിരുന്നു. എലൻ കോർപറേഷൻ ആൻഡ് വ്യാത്ത് എല്.എല്..സി. യുടെ 700 മില്ല്യൻ ഷെയർ മേടിച്ചതും മാർത്തോമ്മായുടെ ഉപദേശ പ്രകാരമായിരുന്നു. മാർക്കറ്റ് താണുകൊണ്ടിരിക്കുന്ന ആ കമ്പനിയുടെ ഷെയറുകൾ രണ്ടു വർഷത്തിനുശേഷം രണ്ടാഴ്ചകൊണ്ട് വിറ്റതും അദ്ദേഹത്തിൻറെ നിർദ്ദേശത്തിലായിരുന്നു. ആ കമ്പനി നഷ്ടത്തിൽ പോവുന്ന വിവരം മനസിലാക്കാനുള്ള ദീർഘവീക്ഷണവും മാർത്തോമ്മായ്ക്കുണ്ടായിരുന്നു. സമയമനുസരിച്ച് അനുചിതമായി കമ്പനിയ്ക്ക് നേടികൊടുത്ത ലാഭവകയിൽ മാർത്തോമ്മായ്ക്ക് 9.38 മില്ല്യൻ ഡോളർ കമ്മീഷൻ കിട്ടി. മാർക്കറ്റിനുള്ളിൽ നടത്തിയ കച്ചവടങ്ങളിൽ കൊഹേന്റെ രഹസ്യമായിരുന്ന ഈ സ്റ്റോക്കുവ്യാപാരം ചരിത്രം കുറിയ്ക്കുന്നതായിരുന്നു. 276 മില്ല്യൻ ഡോളർ നഷ്ടവും ഒഴിവാക്കാൻ കമ്പനിക്കന്ന് സാധിച്ചു. 2013 നവംബർ ഇരുപതാം തിയതി 38 വയസുകാരനായ മാർത്തോമ്മാ മാത്യൂനെ തന്റെ വീട്ടിൽ വെച്ച് എഫ്.ബി. ഐ. അറസ്റ്റു ചെയ്തു. തന്റെ ബോസായ കോഹാൻ പ്രതിയോട് സ്റ്റോക്ക് രഹസ്യങ്ങളെപ്പറ്റി സംസാരിച്ചുവെന്ന ആരോപണങ്ങളുമുണ്ടായിരുന്നു.
കേസുവിസ്താരം നടത്തുന്ന സർക്കാർ വക്കീലന്മാരുടെ ഇടയിൽ യുവാവായ മാർത്തോമ്മാ നേടിയ 9.38 മില്യൻ ഡോളർ കമ്മീഷൻ വിവാദമായിത്തീർന്നു. ചരിത്രം കണ്ടതിൽ വെച്ച് ഏറ്റവും ലാഭകരമായ സ്റ്റോക്കുവ്യാപാരമായി മാർത്തോമ്മായുടെ ഈ നേട്ടത്തെ കണക്കാക്കുന്നു. കൂടാതെ 276 മില്ല്യൻ ഡോളറിന്റെ നഷ്ടവും പരിഹരിക്കാൻ സാധിച്ചു. മാത്യൂ മാർത്തോമ്മാ നേടിയ നേട്ടങ്ങളെല്ലാം കഠിനാധ്വാനത്തിൽ കൂടിയായിരുന്നു. പൊതുജനങ്ങളുടെ മുമ്പിൽ അദ്ദേഹത്തെ തേജോവധം ചെയ്യാൻ മാദ്ധ്യമങ്ങളും വക്കീലന്മാരും ഒന്നുപോലെ ശ്രമിച്ചിരുന്നു. തെറ്റുകൾ ചെയ്യാത്ത അദ്ദേഹത്തിൻറെ പേരിൽ എതിരാളികൾ സകല ആരോപണങ്ങളും ചുമത്തി ബലിയാടാക്കുകയാണുണ്ടായത്. അദ്ദേഹത്തിൻറെ വക്കീലായ ചാള്സ് സ്റ്റില്മാൻ പറഞ്ഞത് മാർത്തോമ്മാ അപ്പീലിൽ കുറ്റവിമുക്തനായി വരുവാൻ എല്ലാ സാധ്യതകളും ഉണ്ടെന്നാണ്.
അൽസമെഴ്സിനെതിരെ രോഗനിവാരണത്തിനായുള്ള ഗവേഷണ രഹസ്യങ്ങൾ രണ്ടു ഡോക്ട്ർമാരിൽ നിന്നും ചോർത്തിയെടുത്ത് മുപ്പത്തിയൊമ്പത് വയസുകാരനായ മാർത്തോമ്മാ നിയമപരമല്ലാതെ കമ്മീഷൻ മേടിച്ച് സ്റ്റോക്ക് വ്യവസായം നടത്തിയെന്നാണ് അദ്ദേഹത്തിനെതിരെ സർക്കാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാർത്തോമ്മാ സ്റ്റോക്ക് വ്യാപാരം നടത്തി കൊള്ളലാഭം നേടിയെന്ന തെളിവില്ലാത്ത ആരോപണത്തിന്മേലാണ് ഈ കോടതിവിധി വന്നിരിക്കുന്നത്. ബില്ലിനെയർ കോഹാന് അനുകൂലമായി വിധിയുണ്ടാക്കാൻ സർക്കാർ വക്കീലന്മാർ ഡോക്ട്ർമാരെ വിലയ്ക്കെടുക്കുകയും ചെയ്തു. മാർത്തോമ്മായ്ക്ക് കമ്പനിയുടെ അനുവാദം കൂടാതെ സ്റ്റോക്കുകൾ വാങ്ങിക്കാനും വില്ക്കാനുമുള്ള തീരുമാനങ്ങൾ എടുക്കാൻ യാതോരു അധികാരവുമുണ്ടായിരുന്നില്ല. എല്ലാ തീരുമാനങ്ങളും കോഹാൻ എടുത്തിരുന്നുവെന്നും അദ്ദേഹത്തിൻറെ വക്കീലന്മാർ വാദിച്ചിരുന്നുവെങ്കിലും ജൂറികൾ അതൊന്നും ഗൗനിച്ചില്ല. കോടതി കോഹാനെ പണം പിഴയടച്ച് കുറ്റ വിമുക്തനാക്കുകയും ചെയ്തു. സ്വന്തം കമ്പനിക്ക് ലാഭം നേടിക്കൊടുത്ത് ജോലിക്കാരനെന്ന നിലയിൽ കമ്മീഷൻ മേടിച്ചുവെന്നത് മാത്രമാണ് മാർത്തോമ്മാ ചെയ്ത തെറ്റ്. കമ്പനിയ്ക്കു വേണ്ടി ഗൂഢാലോചന നടത്തിയവർ നിയമത്തെ കണ്ണു വെട്ടിച്ച് ഇന്നും സ്വതന്ത്രരായി നടക്കുന്നുവെന്നതാണ് സത്യം.
സർക്കാർ ആദ്യം കേസെടുത്തിരുന്നത് ഡോക്ടർക്കും മാർത്തോമ്മാ മാത്യുവിനും എതിരായിട്ടായിരുന്നു. ഹെഡ്ജുഫണ്ട് മാനേജരായിരുന്ന മാർത്തോമ്മാ തന്റെ ബോസായ കൊഹേനെ സ്റ്റോക്ക് മേടിക്കാൻ സ്വാധീനിച്ചുവെന്നും സർക്കാർ വക്കീലന്മാർ വാദിക്കുന്നു. കോഹെന് മറ്റുള്ള അനലിസ്റ്റുകളെക്കാളും കൂടുതൽ വിശ്വാസം മാർത്തോമ്മായോടായിരുന്നു. കാരണം മരുന്നുൽപ്പാദനത്തിൽ അറിവുണ്ടായിരുന്നതും അത്തരം സ്റ്റോക്കുകൾ കൈകാര്യം ചെയ്തിരുന്നതും മാർത്തോമ്മായായിരുന്നു. സ്റ്റോക്ക് വാങ്ങൽ-വിൽപ്പന സംബന്ധിച്ച് കോഹാൻ മാർത്തോമ്മായ്ക്ക് ഒരു സന്ദേശം അയച്ചെന്നും പറയുന്നു. എന്നാൽ വാദിഭാഗം വക്കീലന്മാർക്ക് തെളിവുകളായി ഒന്നും തന്നെ കോടതികളിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല.
2008 ജൂണ്‍മുതൽ ഹെഡ്ജ് ഫണ്ടിന്റെ വളർച്ച വിസ്മയകരമായിരുന്നു. എലൻ കമ്പനിയിലെ 328 ഷെയറും വയാത്ത് കമ്പനിയിലെ 373 ഷെയറും കോഹാന്റെ കമ്പനി കരസ്ഥമാക്കിയിരുന്നു. ഗിൽമാൻറെ നിയന്ത്രണത്തിലുണ്ടായിരുന്ന മരുന്നിന്റെ ഗവേഷണം പരാജയമായിരുന്നതുകൊണ്ട് മാർത്തോമ്മാ മാത്യൂവിന് ടിപ്പു കൊടുത്തതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഉടൻതന്നെ എസ്.എ.സി മുഴുവൻ സ്റ്റോക്കുകളും 700 മില്ല്യൻ ഡോളറിനു വിറ്റു. പ്രതിയായീരുന്ന ഗിൽമാൻ സർക്കാരുമായി കേസില്ലാത്ത ഒരു ഉടമ്പടിയിൽ ഒപ്പുവെച്ച് സാക്ഷിയായി മാറി. ലാഭം ഉണ്ടാക്കാൻ എസ്.എ.സി ശരിയായ സമയത്ത് പ്രവർത്തിച്ചുവെന്നും കമ്പനിയുടെ വക്കീലന്മാർ അവകാശപ്പെടുന്നു. 2008-ൽ മാർത്തോമ്മായ്ക്ക് കിട്ടിയ ബോണസ് അവസാനത്തെതായിരുന്നു. 2009 ലും 2010 ലും കാര്യമായി ഒന്നും നേടാതെ അദ്ദേഹത്തിന് പണം നഷ്ടപ്പെടുകയായിരുന്നു. അക്കൊല്ലം സെപ്റ്റംബർ മാസത്തിൽ അദ്ദേഹത്തെ ജോലിയില്നിന്നു പറഞ്ഞു വിട്ടു.
മൻഹാട്ടനിലെ പന്ത്രണ്ടു പേരടങ്ങിയ ഫെഡറൽ ജൂറിയാണ് മാർത്തോമ്മായെ തെറ്റുകാരനായി വിധിച്ചത്. വിധി പറയുമ്പോൾ ഏഴു സ്ത്രീകളും അഞ്ചു പുരുഷന്മാരും വിധി ന്യായാധിപ ജൂറി സന്നിധിയിലുണ്ടായിരുന്നു. മൻഹാട്ടനിലെ യൂ എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് പോൾ ഗാർസഫെ, സീൽ ചെയ്ത കോർട്ടിലെ പേപ്പറുകൾ ജൂറി മുമ്പാകെ അന്ന് പൊട്ടിച്ചു. അന്നുവരെ രഹസ്യമായി വെച്ചിരുന്ന പേപ്പറുകൾ തദവസരത്തിൽ പൊട്ടിച്ചപ്പോൾ മാർത്തോമ്മയുടെ വക്കീലന്മാർ അനീതിയും കള്ളങ്ങളും നിറഞ്ഞ രേഖകൾക്കെതിരെ വോൾക്കാനപോലെ നിയമയുദ്ധം നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. വിധി മാർത്തോമ്മാ മാത്യുവിന് പ്രതികൂലമായിരുന്നു. സീൽചെയ്ത് പൊട്ടിച്ച പേപ്പറുകളിൽ നിറഞ്ഞിരുന്നത് ചെയ്യാത്ത കുറ്റത്തിന് എല്ലാ കുറ്റങ്ങളും മാർത്തോമ്മായെ പഴിചാരിക്കൊണ്ടുള്ള മൊഴികളായിരുന്നു. കോഹാൻ നേടിയ സാമ്പത്തിക നേട്ടങ്ങൾക്ക് അദ്ദേഹത്തിൻറെ ജോലിക്കാരനായിരുന്ന മാർത്തോമ്മാ എന്തിന് ബലിയാടാകുന്നുവെന്നായിരുന്നു കോടതിയിലെ ചോദ്യങ്ങളിൽ അന്ന് മുഴങ്ങി കേട്ടത്. കുറ്റങ്ങൾ മുഴുവൻ മാർത്തോമ്മായിൽ ചുമത്തിയെങ്കിലും അദ്ദേഹം ബോസിനെതിരെ ഒരക്ഷരം പോലും പറയാഞ്ഞതിലും ദുരൂഹതകൾ ഉണ്ട്. വൻകിട നിലവാരമുള്ള ഒരു കമ്പനിബോസിനെ രക്ഷിക്കാൻ സ്വയം ത്യാഗം ചെയ്തതെന്നും ചിലർ കരുതുന്നു. അദ്ദേഹത്തിൻറെ നിഷ്കളങ്കത തെളിയിക്കാനുള്ള അവസരങ്ങളും കോടതിയിൽ അങ്ങനെ നഷ്ടപ്പെടുത്തി.
എതിരാളികൾ സാക്ഷിയായി കൊണ്ടുവന്നത് 79 വയസുള്ള ഗവേഷക ഡോക്ടറായ ഗില്മാനെയായിരുന്നു. മൊഴികൾ അനേക തവണകൾ അദ്ദേഹം കോടതികളിൽ മാറ്റി മാറ്റി പറഞ്ഞു. മാർത്തോമ്മാ മാത്യൂ സ്റ്റോക്കുകളെപ്പറ്റിയുള്ള യാതൊരു വിവരങ്ങളും ചോർത്തിയില്ലെന്ന് ഒന്നരവർഷത്തോളം കോടതിയിൽ ഗില്മാൻ മൊഴികൾ നല്കികൊണ്ട് ഉറച്ചുനിന്നിരുന്നു. മാത്രവുമല്ല, സ്വന്തം അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ മാത്യൂവിന് യാതൊരു വിധ വിവരങ്ങളും കൊടുത്തില്ലായെന്നും കടലാസിൽ ഒപ്പിട്ടുകൊണ്ട് സാക്ഷിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. എന്നാൽ ഡോക്ടർ ഗില്മാനെ കേസ്സില്ലാതെ കുറ്റവിമുക്തനാക്കുമെന്ന് കണ്ടപ്പോൾ കാലുമാറി അദ്ദേഹം കുറ്റങ്ങൾ മുഴുവൻ മാത്യൂവിൽ ആരോപിച്ച് മൊഴികൾ മാറ്റി പറയാൻ തുടങ്ങി. ഗില്മാന്റെ സ്വാർത്ഥതയ്ക്ക് മുമ്പിൽ അദ്ദേഹത്തിൻറെ ചിന്താഗതികൾ അപ്പാടെ മാറിപ്പോയി. പിന്നീട് മൊഴികളെല്ലാം മാർത്തോമ്മായ്ക്കെതിരായി സർവ്വതും കെട്ടിചമച്ച കഥകളായിരുന്നു. സർക്കാരിന്റെ വക്കീലന്മാരെ സന്തോഷിപ്പിച്ച കാരണം കുറ്റവിമുക്തനാക്കിക്കൊണ്ട് അദ്ദേഹത്തെ കേസ്സിന്റെ സാക്ഷിയായി മാറ്റി. എന്തുകൊണ്ട് പ്രതികളായിരുന്ന ഡോ. ഗിൽമാനും ഡോ. റോസും സാക്ഷികളായി മാറിയെന്നുള്ളതും നിയമ പുസ്തകൾക്കുപോലും ഉത്തരം കണ്ടുപിടിക്കാൻ സാധിക്കില്ല. കുറ്റവാളികളെ കുറ്റവിമുക്തരാക്കിക്കൊണ്ട് അവരുടെ കുറ്റങ്ങളെല്ലാം ഒരു നിരപരാധിയുടെ തലയിൽ കെട്ടിവെച്ചത് തികച്ചും അനീതി തന്നെയാണ്. പ്രാകൃതയുഗങ്ങളിൽ സംഭവിച്ചിരുന്ന അത്തരം ചരിത്രങ്ങൾ മാത്യൂ മാർത്തോമ്മായുടെ വിധിന്യായത്തിലും പ്രതിഫലിച്ചു. ഒന്നേകാൽ കൊല്ലം തെറ്റുകളൊന്നും മാത്യു ചെയ്തിട്ടില്ലായെന്ന് മൊഴികൾ കൊടുത്ത ഡോക്ടർമാർ സൂത്രശാലികളായ വക്കീലന്മാരുടെ സ്വാധീനവലയങ്ങളിൽ അദ്ദേഹത്തെ ബലിയാടാക്കി. കള്ളസാക്ഷി പറഞ്ഞ് നിയമങ്ങളുടെ കുരുക്കുകളിൽ നിന്നും അവർ രക്ഷപ്പെട്ടു. പലപ്രാവിശ്യം ഗില്മാൻ മൊഴികൾ മാറ്റിപറഞ്ഞിട്ടും വിസ്ത്താരവേളകളിലെല്ലാം ജൂറിയുടെ ശ്രദ്ധ എതിർപക്ഷ വാദളോടൊപ്പമായിരുന്നു.
മരുന്ന് ഉത്ഭാദിപ്പിക്കുന്ന കമ്പനിയായ എലൻ കോർപ്പറെഷനെയും വയെത്തിനെയും കോഹാന് പരിചയപ്പെടുത്തി കൊടുത്തത് മാർത്തോമ്മാ ആയിരുന്നുവെന്ന് സർക്കാർ വക്കീലന്മാർ വാദിച്ചിരുന്നു. കമ്പനിയെ പരിചയപ്പെടുത്തിയതിൽക്കൂടി രഹസ്യങ്ങൾ കൈമാറി മാർത്തോമ്മാ നിയമലംഘനം നടത്തിയെന്നും വാദിഭാഗം വക്കീലൻമാർ കോടതിയെ തെറ്റിധരിപ്പിച്ചു. എങ്കിലും അത്തരം കുറ്റാരോപണങ്ങൾക്ക് കോടതിയിൽ യാതൊരു തെളിവുകളും സമർപ്പിക്കാൻ എതിർഭാഗത്തിന് സാധിച്ചില്ല. വിധി പറയുമ്പോൾ കോടതിയിൽ അത്തരം രേഖകൾ ഉണ്ടായിരുന്നുമില്ല. വയാത്ത് ഷെയറുകൾ എസ് എ സി വിറ്റത് റീസ് ബാക്ക് ക്യാപിറ്റൽ മാനേജ്മെന്റിന്റെ ഉപദേശമനുസരിച്ചായിരുന്നു. കോഹേനും ഫിലിപ്പ് വില്ലാവൂറും സീനിയർ ട്രേഡേഴ്സായിരുന്നു. സ്റ്റോക്കുകൾ വില്ക്കുന്ന പരിപൂർണ്ണമായ ചുമതലകളും തീരുമാനങ്ങൾ എടുക്കുന്നതും അവരായിരുന്നു. ഈ സ്റ്റോക്കു വ്യപാരത്തിൽ മാർത്തോമ്മാ കുറ്റം ചെയ്തിട്ടില്ലെന്നുള്ളതും ഇതിൽ നിന്നും തികച്ചും വ്യക്തമാണ്.
തെളിവുകൾ ഒന്നും അവതരിപ്പിക്കാൻ സാധിക്കാത്തതിനാൽ പ്രോസ്യൂക്യൂഷൻ വാദങ്ങൾ മാദ്ധ്യമങ്ങളുടെ സൃഷ്ടികളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ മാത്യൂ മാർത്തോമ്മാ മാർക്കുകൾ തിരുത്തി പ്രവേശനം നേടിയെന്നും പ്രോസിക്യൂഷൻ വിസ്താര വേളകളിൽ അവതരിപ്പിച്ചു. പാകതയില്ലാത്ത പ്രായത്തിൽ ചെയ്യുന്ന അത്തരം പ്രവർത്തികളും സ്റ്റോക്കുകൾ വിറ്റ രഹസ്യങ്ങളും തമ്മിലുള്ള ബന്ധം എന്തെന്നും മനസിലാകുന്നില്ല. കഴിഞ്ഞകാല ജീവിതത്തെ ചികഞ്ഞാൽ ഓരോരുത്തരുടെ ജീവിതവും കറുത്ത അദ്ധ്യായങ്ങൾ കൊണ്ട് നിറഞ്ഞതായിരിക്കും. ഒരു മനുഷ്യന് ആപത്തു വരുമ്പോൾ പൊഴിഞ്ഞുപോയ കാലങ്ങളെയല്ല തേടേണ്ടത്. ഒബാമയും ക്ലിന്റനും നിയമ വിരുദ്ധമായി ചെറുപ്രായത്തിൽ മയക്കുമരുന്നുകൾ എടുത്തതായി സമ്മതിച്ചിട്ടുണ്ട്. പുറം വാതിലുകളിൽക്കൂടി വ്യാജഡിഗ്രികളുമായി അനേകർ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ടെന്നുള്ളതും ഒരു സത്യമാണ്. മന്ത്രിമാരും ഐ .എ എസ് വ്യാജന്മാരും അക്കൂടെയുണ്ട്. തെറ്റായ വിവരങ്ങൾമൂലം കേരളത്തിൽ ഒരു വൈസ്ചാൻസലറിന്റെ സ്ഥാനംപോലും അടുത്ത കാലത്ത് തെറിച്ചു. മാത്യൂ മാർത്തോമ്മാ കേസ്സിൽ അത്തരം വിവരങ്ങൾ അപ്രസക്തമെന്ന് കോടതികൾ പല തവണകൾ പറഞ്ഞിട്ടും മാദ്ധ്യമങ്ങൾക്ക് അദ്ദേഹത്തെ താറടിച്ചാലേ തൃപ്തി വരുകയുള്ളൂ. ഇത്തരം ബാലിശങ്ങളായ വിവരങ്ങളും ജൂറിയെ തെറ്റിധരിപ്പിക്കാൻ കാരണമായി. മാത്യൂ തന്റെ കഴിവുകൊണ്ട് പിന്നീട് നേടിയ ബിരുദങ്ങൾ അസ്ഥിരമാക്കിയതും മാദ്ധ്യമങ്ങളുടെ മൃഗീയ വേട്ടകളുടെ പ്രതിഫലനങ്ങളായിരുന്നു.
സ്റ്റോക്ക്മാർക്കറ്റിലെ ഉൾക്കളിയിൽ സ്റ്റീഫൻ കോഹാനും മാർത്തോമ്മാ മാത്യുവും തമ്മിലുള്ള ബന്ധം യാതൊരു തരത്തിലും വാദിഭാഗ വക്കീലന്മാർക്ക് തെളിയിക്കാൻ സാധിച്ചിട്ടില്ല. സ്റ്റീഫൻ കോഹാൻ ഈ ട്രയലിൽ പങ്കാളിയല്ലെന്ന് വ്യക്തമാക്കിയതുകൊണ്ട് അതിന്റെ പരിണിതഫലം മാർത്തോമ്മാ അഭിമുഖികരിക്കേണ്ടി വന്നു. കോഹാനും മാർത്തോമ്മായും തമ്മിൽ ഇരുപതു മിനിറ്റ് ടെലഫോണ്‍ ചർച്ചകൾ നടത്തിയെന്നുള്ള വാദിഭാഗം വക്കീലന്മാരുടെ പൊള്ളയായ വാദങ്ങളും അടിസ്ഥാനരഹിതങ്ങളെന്ന് തെളിഞ്ഞിരുന്നു. കോഹാന്റെ പേരിൽ കേസില്ല. അത്തരം ചോദ്യോത്തര വേളയിൽ വാദിഭാഗം വക്കീലന്മാർ നിശബ്ദരായി ഇരിക്കുന്നതും കാണാം. 1.8 ബില്ല്യൻ ഡോളർ കൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിൽ സർക്കാരും കോഹാനും ഒപ്പുവെച്ച് പരസ്പരം ഇതേ സംബന്ധിച്ചുള്ള കേസുകൾ ഇല്ലാതെയാക്കി. കോഹാന്റെ കോടതിയിൽ സമർപ്പിച്ച സാക്ഷിപത്രത്തിലും സ്റ്റോക്ക് വ്യാപാരത്തിൽ മാർത്തോമ്മാ മാതുവിന് പങ്കില്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേസിന്റെ തീർപ്പിനായി മാർത്തോമ്മായെ ബലിയാടാക്കാൻ എസ.എ സി കമ്പനിയും സർക്കാർ വക്കീലന്മാരും നല്ലവണ്ണം ഒത്തു കളിച്ചിട്ടുണ്ടെന്ന് കേസിനെപ്പറ്റി പഠിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കും. നിയമവും കോടതികളും പണക്കാരുടെ കുത്തകയെന്ന് പണ്ട് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് പറയുമായിരുന്നു. ഈ നാട്ടിൽ അവസരങ്ങൾ തേടിവരുന്ന പുതിയ തലമുറകൾക്ക് അത്തരം ഒരു സംവിധാനത്തിൽക്കൂടി നിയമത്തെ മറികടക്കാൻ സാധിക്കില്ല. അമേരിക്കൻ മണ്ണിൽ ഒരേ ലക്ഷ്യത്തോടെ വന്നെത്തിയവരായ നമ്മുടെ വളരുന്ന തലമുറയുടെ സുരക്ഷിതത്തിനായി ഒത്തൊരുമയോടെ ഒന്നിച്ചേ തീരൂ. അതിനായി ഓരോരുത്തരുടെയും ശക്തമായ ശബ്ദം ഒരു നിരപരാധിയെ കൂട്ടിൽ കയറ്റാതിരിക്കാൻ ആവശ്യമാണ്. കപട മാദ്ധ്യമങ്ങളുടെ നട്ടെല്ലുകൾ തല്ലിതകർത്ത് സത്യം പുറത്തുകൊണ്ടുവരാനും ഒത്തൊരുമിച്ചു പ്രവർത്തിച്ചേ മതിയാവൂ. മാർത്തോമ്മാക്കേസിന്റെ സത്യം മനസിലാക്കാതെ ചില മലയാളം പത്രങ്ങളും വ്യാജ പ്രചരണങ്ങൾ നടത്തുന്നത് ഖേദകരമാണ്.
അമേരിക്കൻ പത്രമാദ്ധ്യമങ്ങൾ പച്ചക്കള്ളങ്ങൾ തൊടുത്തുവിട്ട് കഴിവും പ്രാപ്തിയുമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം തുലച്ചുകഴിഞ്ഞു. . കുറ്റം ചെയ്യാത്ത തന്റെ ഭർത്താവിന്റെമേൽ ജയിലിലേക്ക് പോകാൻ കോടതിയുടെ വിധി മുഴങ്ങിയപ്പോൾ റോസ് മേരി പൊട്ടിക്കരഞ്ഞു. തന്നോടൊപ്പം ജീവിക്കുന്നവന്റെ കൈപിടിച്ച് നിശബ്ദയായി അവർ ഭർത്താവിനൊപ്പം നിറകണ്ണുകളോടെ കോടതി വരാന്തകളിൽക്കൂടി ഒപ്പം നടക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തിൻറെ മൂന്നു കുഞ്ഞുങ്ങളും ഭാര്യയും കണ്ണീരുമായി കഴിയുന്നു. പണത്തിന്റെ മുകളിൽ യഥാർത്ഥ കുറ്റവാളികൾ സ്വതന്ത്രരായി നടക്കുന്ന ചരിത്രവും വേദനാ ജനകം തന്നെ. ലോക കമ്പോളത്തിലെ തന്നെ സുപ്രധാനമായ ഒരു കേസ്സിൽ വിധിക്കപ്പെട്ട നിഷ്കളങ്കനായ ഒരു വ്യക്തിയാണ് മാർത്തോമ്മായെന്ന് കേസിനെപ്പറ്റി നിഷ്പക്ഷമായി പഠിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കും. സാമൂഹികപരമായ ഇത്തരം പ്രശ്നങ്ങൾ അമേരിക്കൻ മണ്ണിൽ ജീവിക്കുന്ന ആർക്കും സംഭവിക്കാം. രണ്ടു ഗവേഷകഡോക്ടർമാരുടെ കള്ളമൊഴികളിൽ ബലിയാടായ മാർത്തോമ്മാ കുറ്റക്കാരനായി വിധിക്കപ്പെട്ടത് അമേരിക്കൻ നീതി ന്യായവ്യവസ്ഥിതിക്കു തന്നെ അപമാനവുമാണ്.
Malayalam Daily News: http://www.malayalamdailynews.com/?p=99759
EMalayalee: http://emalayalee.com/varthaFull.php?newsId=81474
Malayalam Daily News: http://www.malayalamdailynews.com/?p=99759
EMalayalee: http://emalayalee.com/varthaFull.php?newsId=81474
സ്റ്റീഫൻ കൊഹെൻ |
Dear Joseph Mathew,
ReplyDeleteThis is the first time I am visiting your blog. I read your article about Mathew Martoma. It is an eye opening article. We need articles like this to educate our public, many of them are ignorant about subjects like this. I really appreciate your courage to write such an article pointing out the loopholes about our legal system in America.You have done everything in this article like an investigator's perspective. It is true that we can see discrimination and targeting some talented groups by the law enforcement agencies.
I hope and pray that you could write more articles of this nature by revealing the truth to light.
with regards,
Thomas Koovalloor
Hi
ReplyDeleteI just chanced on to your blog.
You have written very enthusiastically about the legal aspects of a case. Are you a legal practitioner or anyway familiar with the securities law in the US ? Or do you have any conflicts of interest?
"Martoma becomes the eighth present or former SAC Capital employee found guilty on insider-trading charges. The hedge fund itself pleaded guilty to similar criminal charges in a $1.8 billion November settlement that requires it to stop handling investments for outsiders.
Martoma is also the 79th person convicted of insider trading by trial or guilty plea in Manhattan federal court during the last four years."
You forgot to mention why this guy did not complete his law studies at Harvard which is the most prestigious University in the US. He was apparently expelled from the University for falsifying a transcript of his grades. Or is it that the Harvard University is also lying?
I dont know much about this person and have nothing against or for him. Your post prompted me to read more about the case because it appeared to be a very biased kind.
If the judiciary in America in unreliable, and that too, a whole jury,where in the world do you expect to find a better one?
DeleteHi Anonnymous
You don't need to ask my knowledge about legal astpects. It is supposed to know any citizen of USA. I don't want to answer this silly question.
ഒരാൾ വെള്ളത്തിൽ മുങ്ങുമ്പോഴല്ല അയാളിൽ കുറ്റങ്ങൾ കാണുന്നത്. അമേരിക്കൻ മാധ്യമങ്ങളുടെ അഭിപ്രായങ്ങൾ വായിച്ചാൽ ജോജോ കുറ്റക്കാരനായി തോന്നും. കോളേജിൽ പഠിക്കുമ്പോൾ കുറ്റങ്ങൾ ചെയ്തിട്ടുണ്ട്. അതിന് കോടതി പോലും പരിഗണ കൊടുത്തിട്ടില്ല. ആരും പരിശുദ്ധനായി ജീവിച്ചിട്ടുണ്ടെന്നും തോന്നുന്നില്ല. ഒബാമയും ക്ലിന്റനും പഠിക്കുന്ന കാലങ്ങളിൽ നിയമ വിരുദ്ധമായി മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ട്. ചെറുപ്പകാലങ്ങളിൽ ചെയ്ത കുറ്റത്തിന് ഒരാളെ മറ്റൊരു കുറ്റത്തിന് ശിക്ഷിക്കണോ? അദ്ദേഹത്തിൻറെ ഭാര്യയേയും പറക്ക പറ്റാത്ത കുഞ്ഞുങ്ങളെയും ശിക്ഷിക്കണോ? അമേരിക്കൻ നിയമങ്ങളെ ചോദ്യം ചെയ്യുന്നില്ല. ആ നിയമത്തിൽ കോഹാൻ, ഡോക്ടർമാർ എങ്ങനെ വിമുക്തരായെന്നും ചിന്തിക്കൂ ? പണവും സ്വാധീനവും ഏതു നിയമത്തിനും ഉപരിയാണെന്നും അറിയുക.
Dear Friend
ReplyDeleteI seriously doubt you understood what I was talking about. This is a blog post and if you just want to convey your own ideas to others, you must say that no one should make any comments against your opinions. And when questions are asked it is an inferior move to say that the questions are silly.
The securities law is a complicated one which ordinary non professionals cannot get in to. I can only laugh if you say every American knows the securities law there !. When we talk about laws ,we must have some basic ideas about it. That is what I meant. I didnt want to question your thorough knowledge of laws in that country.
Then you must also know that you have made some very serious allegations against the investigating agency here.
You have made some very serious allegations here that the FBI has bought the doctors as witnesses with money power. If your intentions are genuine, you must make this allegation in an American paper.
This is a very serious allegation. In fact, the FBI was after Cohen in this case. Mr Martoma was given the option to cooperate with them and give evidence if Cohen had committed crimes. All through the court procedures, Martoma opted to remain silent.
It doesn't need much intelligence to understand that why stocks of such magnitude were sold overnight and on what basis. And just days before the result of the drug study was published. You cannot attribute that move to the super intelligence of Martoma. If he were that good, how come he couldnot make a single good deal in the following years and got removed from the job?
It is a joke to say that no one went after money and "money went after Martoma" according to what you say. There is a limit to what one can imagine and I can only say that you are very imaginative.
I know that there is not much relevance to the past history in the new case. You simply passed through it as a prank at young age. No. It was just few years before he took his degree. If you look in to the details of that issue, you will find that it was a grievous offence and then, to justify that, he made more offences to the level of manipulating computer data and fabricating companies. And then he got admission to Stanford, hiding this offence. That is why Stanford has revoked his degree as well. Dont compare this to someone smoking hashish at a young age!
I am not in to arguments in this, because I am no party in this case and there is nothing personal here. But I could not help responding after reading your reply.
അമേരിക്കൻ പത്രത്തിൽ നിന്നും കോപ്പി ചെയ്തതും വായിക്കൂ.
ReplyDeleteTESTIMONY NOT RELIABLE
Prosecutors accuse Martoma of arranging trades in Elan and Wyeth, which is now part of Pfizer Inc, in 2008 after obtaining confidential information from doctors about a clinical trial for an Alzheimer's drug.
The government said that after learning of negative developments in the trial, Martoma spoke by phone with Cohen, and SAC then conducted hundreds of millions of dollars in Elan and Wyeth transactions. Prosecutors said this enabled SAC to make profits and avoid losses totaling $276 million.
Cohen has denied wrongdoing and has not been criminally charged, but he has long been a focus of a government probe.
In November, SAC pleaded guilty to fraud, stemming from employees' insider trading. SAC has agreed to pay $1.8 billion in criminal and civil settlements.
Martoma had hoped to introduce excerpts from Cohen's sworn deposition to show that Cohen, nor Martoma, made the decisions to sell Elan and Wyeth shares.
But Gardephe concluded the testimony was not reliable enough because the SEC's questioning was "exploratory" rather than prosecutorial, and occurred long before prosecutors had developed much of a criminal case against Martoma.
Moreover, Gardephe added in a seven-paragraph footnote describing the testimony that much of what Cohen said was "consistent with the government's theory in this case."
In Wednesday's court proceedings, Gardephe questioned prospective jurors for a second day for potential bias.
By the end of the day, approximately half of the 80 original prospective jurors had been excused for various reasons. Twelve jurors and four alternates will be picked for the trial, which is expected to last three to four weeks.
Gardephe told the defense lawyers and prosecutors that they were "in danger" of running out of qualified jurors and said he may need to empanel a second set of prospective jurors, a process that would likely push the start of the trial back at least another day.
അമേരിക്കൻ പത്രത്തിൽ നിന്നും താങ്കളുടെതുപോലുള്ള അഭിപ്രായത്തിൽ ഒരു ലേഖനം ഒരു ജോർജു ജോസഫ് ഇന്ത്യാ എബ്രോഡിൽ ഇട്ടിട്ടുണ്ട്. ഗൂഗിളിൽ വായിക്കാം. മാർത്തോമ്മായെപ്പറ്റി ഗൂഗിളിൽ ലിസ്റ്റ് ചെയ്ത എല്ലാ ലേഖനങ്ങളും ശരിയായി വായിച്ച ശേഷമാണ് മലയാളത്തിൽ ഒരു ലേഖനം നിഷ്പക്ഷമായി തയാറാക്കിയത്. എന്റെ അഭിപ്രായങ്ങൾ ഒന്നും തന്നെയില്ല. കൂടാതെ അവരുടെ വക്കീലിന്റെ വാദങ്ങളും വായിച്ചു. . ബിസിനസിൽ പഴയകാലത്ത് ഒരു മാസ്റ്റെഴ്സ് ബിരുദമുള്ളതുകൊണ്ട് ഇൻസൈഡ് ട്രേഡിംഗ് എന്തെന്ന് മനസിലാകും. സ്റ്റോക്കിനെപ്പറ്റി ഞാൻ കോളേജിൽ പഠിപ്പിച്ചിട്ടുമുണ്ട്. നിയമവും കുറേക്കാലം കോളേജിൽ പഠിച്ചിട്ടുണ്ട്. സ്റ്റോക്കിലുള്ള കുറ്റ കൃത്യങ്ങളും കള്ളത്തരങ്ങളും നടത്താൻ സെക്യൂരിറ്റി ബിസിനസിൽ പരിചയമുള്ളവർക്കേ സാധിക്കുകയുള്ളൂ.
ReplyDeleteഒരു റീയൽ എസ്റ്റെറ്റു കേസിൽ ഒന്നുമറിയാത്ത എന്നെ ഒരു പ്രാവിശ്യം പതിനഞ്ചംഗ ഫെഡറൽ ജൂറിയായി തെരഞ്ഞെടുത്തിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന ആ കേസ് അറിയാൻ മേലാതെ മറ്റുള്ള ജൂറിമാരോടൊപ്പം ഞാനും അന്ന് കൈപൊക്കിയത് ഓർക്കുന്നു. അമേരിക്കയിൽ ജീവിക്കുന്ന പൌരന്മാർ നിയമങ്ങൾ അറിഞ്ഞിരിക്കണമെന്നുള്ളത് അന്ന് ജഡ്ജ് പറഞ്ഞ അഭിപ്രായമാണ് ഞാൻ ഇവിടെ എഴുതിയത്. കാരണം ജൂറിമാർ ഇവിടെ നിയമജ്ഞരല്ല. സിവിലിയന്മാർ ജൂറിമാരായ ഏക രാജ്യവും അമേരിക്കാ മാത്രമാണ്. ജൂറി വിധിച്ച വിധി ചോദ്യം ചെയ്യാൻ ഞാൻ ആരുമല്ല. അമേരിക്കൻ നിയമത്തെ മാനിക്കുന്നു.
എങ്കിലും മാർതോമ്മായുടെ നിഷ്കളങ്കത തെളിയിക്കാൻ അദ്ദേഹത്തിന് അപ്പീലിന് അവകാശമുണ്ടല്ലോ. കൊലക്കേസിൽ മുപ്പതു കൊല്ലം ജയിലിൽ കിടന്ന ഒരാൾ കുറ്റക്കാരനല്ലെന്ന് ടെക്സാസിൽ അടുത്തയിട ഒരു കോടതി വിധി വന്നതും വാർത്തയായിരുന്നു. അങ്ങനെ നിഷ്കളങ്കരും ശിക്ഷിക്കുമെന്നും അറിയുക.
ഈ കേസിലെ ജൂറിയെ തെരഞ്ഞെടുത്ത അപാകതകളും പത്രത്തിൽ വായിക്കാം. ഒന്നോ രണ്ടോ ജൂറിമാരൊഴിച്ച് കേസിനെപ്പറ്റി അറിയാവുന്ന പ്രൊഫഷണൽ ജൂറിമാരും ജൂറി തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നില്ല. അടുത്ത അപ്പീലിൽ മാര്തോമ്മാ രക്ഷപെടാൻ എല്ലാ സാധ്യതകളുമുണ്ടെന്നു അദ്ദേഹത്തിൻറെ വക്കീലന്മാർ പറയുന്നു.
പഴയ കോളേജു കഥ പറയാതെ ജൂറി കണ്ടെത്തിയ തെളിവ് എന്തെന്ന് പറയൂ. പത്രങ്ങളുടെ കോളെജു കഥ കോടതി തന്നെ തിരസ്ക്കരിച്ചതാണ്. കൊഹാനും മാർത്തോമ്മായും സംസാരിച്ച രഹസ്യ വിവരങ്ങളുടെ ടെലിഫോണ്‍ കോപ്പി എന്തുകൊണ്ട് വാദിഭാഗത്തിന് കോടതിയിൽ ഹാജരാക്കാൻ പറ്റിയില്ല.? എങ്ങനെ പ്രതികളായ ഡോക്ടർമാർ സാക്ഷികളായി. ഒന്ന് വിവരിക്കാമോ. കൊഹാന്റെ പേരിൽ ക്രിമിനൽ കേസില്ലാതെ സിവിൽ കേസ്സായത് എങ്ങനെ? ഡോക്ടർമാർ പലപ്രാവിശ്യം സാക്ഷി മൊഴികൾ വ്യത്യസ്തമായി മാറ്റി പറഞ്ഞതും ഈ കേസിലെ പ്രത്യേകതയാണ്. ഇങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങൾകൊണ്ട് മാർത്തോമ്മായ്ക്ക് നീതി ലഭിച്ചില്ലെന്ന് വേണം കരുതാൻ.
എനിക്ക് മാർത്തോമ്മായുടെ കാര്യത്തിൽ മാനുഷിക പരിഗനയേള്ളൂ. താങ്കൾ ചോദിച്ചതുപോലെ പ്രത്യേക വൈരുദ്ധ്യങ്ങളായ താല്പര്യമില്ല. ഒരു മലയാളിയെന്ന പരിഗണന മാത്രം. എന്റെ വീട്ടിലുള്ളവർ കുഴപ്പത്തിലായാൽ നീതിയുടെ ഉറവിടം തേടി ഞാൻ പോകും. അതുപോലെ ഈ ലേഖനം നീതിയെ തേടിയുള്ള ഒരു അന്വേഷണം മാത്രം.
Dear Joseph
ReplyDeleteThanks for your reply. As an outsider,especially being an Indian, I had always thought that the judiciary in the US was exemplary. The legal system in India is probably a mockery where people walk away with money and political influence. I haven't seen a single politician convicted in India for crimes they have committed. Many sensational case come, make some media havoc and simply disappear and people forget the whole issue. But that is not the case in the US. Even the highest of people get convicted there.
From what I read about this case,the FBI was after Cohen from the beginning, but it seems Martoma opted not to cooperate for unknown reasons.
How can all the members of a jury be so insensitive. If few of them deviate, I can understand, but not all.
I also read about this case because the person accused was a Malayali. I only hope that God gives him the wisdom to use his potentials in the right direction. Money is blinding and there is no end to man's desire.That is the problem.
I wish he gets proper justice when he appeals. If he is genuinely innocent, I am sure he will join his family in happiness.
Thank you my dear for a nice reply. I am sorry my misunderstanding in my message in the first place. I feel hurt whenever the immigrant’s children are in trouble because of their ignorance and know nothing about the judiciary laws of this land. I am hunting any positive points favorable to him. I wish the public should also aware about the emotions of a family in trauma. It can happen tomorrow to me or anybody.
ReplyDeleteI saw a nasty comment about me in Almaya Sabdam from a church going person with a fake name Dr. Antony. He does not realize that Jesus came to this world for sinners and not in search of saintly people. He is angry over me that I am supporting Mathew Marthoma. His god is forbe magazine. I believe his attitude is not the Christian way of life. Even Pope Frances visited in Jail and told them that “I know many of you are here without doing any crime. You cannot come and see me so I come to see here” Who am I judge to anybody so long as I trust in God. May God grant happiness to this accused family?