By Joseph Padannamakkel
റാസ്പുട്ടിൻ മരണത്തിനുമുമ്പ് റഷ്യൻ ചക്രവർത്തിനിയായ അലക്സാണ്ട്രീന ചക്രവര്‍ത്തിനിക്ക് ഒരു പ്രവചനക്കത്ത് എഴുതി.
റാസ്പുട്ടിൻ മരണത്തിനുമുമ്പ് റഷ്യൻ ചക്രവർത്തിനിയായ അലക്സാണ്ട്രീന ചക്രവര്‍ത്തിനിക്ക് ഒരു പ്രവചനക്കത്ത് എഴുതി.
"പ്രിയപ്പെട്ട ചക്രവര്‍ത്തിനി, അടുത്ത ശീതകാലത്തിലെ ജനുവരിക്കുമുമ്പായി എന്റെ മരണത്തിന്റെ
മണിനാദം അങ്ങകലെ വിദൂരതയിൽ ഞാൻ ശ്രവിക്കുന്നു. രാജ്യത്തിനർപ്പിച്ച
സേവനങ്ങള്‍ക്ക് എന്റെ പ്രിയപ്പെട്ട ജനം എനിക്കു നല്‍കുന്ന പ്രതിഫലമായിരിക്കാം. എന്റെ മനസിലുതിർന്ന വികാരങ്ങളിൽനിന്ന്
അടർന്നുവീണ ഒരു പ്രവചനമെന്നു അങ്ങ് കരുതിയാൽ മതിയാകും. ദുഖത്തിന്റെ കാര്‍മേഘങ്ങൾ രാജ്യമാകെ
അലയടിക്കുന്ന ഈ വൈകിയ സായാന്ഹത്തിൽ പ്രവചിക്കുന്ന എന്റെ കത്ത് പൊന്നുതമ്പുരാട്ടി
വായിച്ചാലും. അകലെ ദൂരത്ത് എന്റെ രക്തത്തിനായി ദാഹിക്കുന്നവരുടെ പോര്‍വിളി
എന്നിലെ പഞ്ചേന്ദ്രിയങ്ങളിൽ മുഴങ്ങി കേൾക്കുന്നു. ആ കൊലവിളിയുടെ ശങ്കുനാദം ഇതാ
കാഹളമായി രാജ്യം മുഴുവൻ ഒഴുകുന്നുണ്ട്. പൂര്‍ത്തികരിക്കാത്ത ദൌത്യമായി എനിക്ക് എന്റെ യാത്ര
പറയേണ്ടതായിവരുന്നു. സമസ്ത റഷ്യൻജനതയും അമ്മമാരും കുഞ്ഞുങ്ങളും എന്റെ ഈ പ്രവചനം
അറിയുവാനും ആഗ്രഹിക്കുന്നു. ലോകായുസ്സുവരെ ഗതികിട്ടാത്ത എന്റെ ആത്മാവ് ഈ
പുണ്യഭൂമിയിൽ അലഞ്ഞു നടന്നുകൊണ്ടിരിക്കും. എന്റെ അമ്മയായ ഈ നാട് എന്നും ഞാനെന്ന
കഥാപാത്രത്തെ ശോകത്തിന്റെ കരിനിഴലായി അന്നുമുതൽ കാണും.
എന്റെ സഹോദരന്മാരോ കുഞ്ഞായിരുന്നപ്പോൾ
മണ്ണായ മണ്ണോടു കിളച്ച
എന്നോടൊപ്പം കൃഷിഭൂമിയിൽ അദ്ധ്വാനിച്ച കര്‍ഷക സന്താനങ്ങളോ എന്നെ വധിക്കുന്നുവെങ്കിൽ അങ്ങനെ ഈ ഭൂമിയിൽ ഞാൻ ഇല്ലാതാകുന്നെങ്കിൽ അവിടുന്ന് ഭയപ്പെടേണ്ട. നമ്മുടെ രാജ്യം മരിക്കുകയില്ല. അവിടുത്തെ അധികാരത്തിന്റെ കിരീടം പുത്തനായ ഒരു പുതിയ യുഗത്തിലെ ശതവര്‍ഷങ്ങളോളം മുമ്പോട്ടു തന്നെ വാഴും. ചെങ്കോലും കിരീടവും എന്നും രാജ്യത്ത് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കും. ചക്രവര്‍ത്തിനിയായ തമ്പുരാട്ടിയും തമ്പുരാട്ടിയുടെ തലമുറകളും രാജ്യം ഭരിക്കും. സ്വന്തം കുഞ്ഞുങ്ങളെയും രാജകീയ ഭാവിയേയും എങ്കിൽ അവിടുന്ന് ഭയപ്പെടേണ്ട. മഹത്തായ റഷ്യാസാമ്രാജ്യത്തിന്റെ ഭരണാധികാരികളായ നിങ്ങളുടെ തലമുറകൾ രാജകീയ കിരീടമണിഞ്ഞുകൊണ്ട് നമ്മുടെ രാജ്യത്തെ സുവര്‍ണ്ണ സമ്പന്നമാക്കും. രാജ്യം ഭരിക്കും. കാരണം കര്‍ഷകഗ്രാമം എനിക്കു ജന്മം നല്‍കിയെങ്കിലും ജീവിച്ചത് രാജപുത്രന്മാരോടൊപ്പം ആയിരുന്നു.
എന്നോടൊപ്പം കൃഷിഭൂമിയിൽ അദ്ധ്വാനിച്ച കര്‍ഷക സന്താനങ്ങളോ എന്നെ വധിക്കുന്നുവെങ്കിൽ അങ്ങനെ ഈ ഭൂമിയിൽ ഞാൻ ഇല്ലാതാകുന്നെങ്കിൽ അവിടുന്ന് ഭയപ്പെടേണ്ട. നമ്മുടെ രാജ്യം മരിക്കുകയില്ല. അവിടുത്തെ അധികാരത്തിന്റെ കിരീടം പുത്തനായ ഒരു പുതിയ യുഗത്തിലെ ശതവര്‍ഷങ്ങളോളം മുമ്പോട്ടു തന്നെ വാഴും. ചെങ്കോലും കിരീടവും എന്നും രാജ്യത്ത് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കും. ചക്രവര്‍ത്തിനിയായ തമ്പുരാട്ടിയും തമ്പുരാട്ടിയുടെ തലമുറകളും രാജ്യം ഭരിക്കും. സ്വന്തം കുഞ്ഞുങ്ങളെയും രാജകീയ ഭാവിയേയും എങ്കിൽ അവിടുന്ന് ഭയപ്പെടേണ്ട. മഹത്തായ റഷ്യാസാമ്രാജ്യത്തിന്റെ ഭരണാധികാരികളായ നിങ്ങളുടെ തലമുറകൾ രാജകീയ കിരീടമണിഞ്ഞുകൊണ്ട് നമ്മുടെ രാജ്യത്തെ സുവര്‍ണ്ണ സമ്പന്നമാക്കും. രാജ്യം ഭരിക്കും. കാരണം കര്‍ഷകഗ്രാമം എനിക്കു ജന്മം നല്‍കിയെങ്കിലും ജീവിച്ചത് രാജപുത്രന്മാരോടൊപ്പം ആയിരുന്നു.
എന്നാൽ രാജ്യത്തിലെ പ്രഭുക്കളോ
രാജകുടുംബത്തിലുള്ളവരോ എന്റെ രക്തം ചിന്തുന്നുവെങ്കില്‍ അവരുടെ കരിംകൈകൾ എന്റെ
രക്തത്തോടു കൂടെതന്നെ ഈ മണ്ണിൽ അലിഞ്ഞു ചേരും. കറകൾ കഴുകാൻ സാധിക്കാത്തവണ്ണം
അവരുടെ കൈകളിൽ ശാപത്തിന്റെ വചനങ്ങൾ പതിച്ചിരിക്കും. റഷ്യൻ മണ്ണിൽനിന്ന് അവര്‍ ഓടി
ഒളിക്കും. സഹോദരന്‍ സഹോദരരെ കൊല്ലും. അങ്ങനെ അവര്‍ ഓരോരുത്തരായ് കൊന്നുകൊന്ന് പരസ്പരം
വെറുത്തു കഴിച്ചുകൂട്ടും. പ്രഭുക്കന്മാരോ സാര്‍ ചക്രവര്‍ത്തിമാരോ റഷ്യാ
മഹാരാജ്യത്ത് ഉണ്ടായിരിക്കുകയില്ല.
ഞാന്‍ ഗ്രിഗറി റാസ്പുട്ടിന്‍ മരിച്ചെന്ന
ശബ്ദം നിങ്ങളുടെ കാതുകളില്‍ മുഴങ്ങുന്ന ദിനം ചക്രവര്‍ത്തിനിയായ അവിടുത്തെ ബന്ധുവാണ് എന്റെ മരണത്തിന് നിദാനമെങ്കിൽ
രാജകുടുംബത്തില്‍ ഒരു കുഞ്ഞും ബന്ധുക്കളിൽ ആരും പിന്നീട് അവശേഷിക്കില്ല. ഞാന്‍
കൊല്ലപ്പെട്ടാൽ തെറ്റിധരിച്ച റഷ്യന്‍ജനത അവരെ വധിക്കും. ജീവിക്കുന്നവരിൽ
ഞാനുണ്ടായിരിക്കില്ല. എന്റെ ആത്മാവ് നിസ്സഹായനായിരിക്കും. ഈ പുണ്ണ്യഭൂമിയില്‍
ഞാനായ ദൌത്യം പൂർത്തിയാക്കാത്ത ആത്മാവ് ലക്ഷ്യമില്ലാതെ അലഞ്ഞ് നടക്കും.
പ്രിയപ്പെട്ടവരേ പ്രാര്‍ഥിക്കൂ, പ്രാര്‍ഥിക്കൂ, നമ്മുടെ പൊന്നുറാണി, അങ്ങയുടെ അനുഗ്രഹീതമായ രാജകുടുംബം എന്നു
ചിന്തിച്ച് ശക്തമായി തന്നെ പ്രാര്‍ഥിക്കൂ."
റാസ് പുട്ടിൻ എന്ന ഈ മാസ്മര
മനുഷ്യൻ ആരാണ്? അയാളെ ജനം റഷ്യയുടെ വിശുദ്ധനായ ചെകുത്താന്‍ എന്നു വിളിച്ചു.
അയാള്‍ വിശുദ്ധനായിരുന്നുവോ ദുർഭൂതമായിരുന്നുവോ എന്നാരറിയുന്നു. ഒരു പക്ഷെ അയാള്‍
രക്ഷകനായി വന്നവനായിരിക്കാം. റഷ്യയെ രക്ഷിച്ചേക്കാം. തെറ്റിധരിച്ച ജനം അയാളെ
ഇല്ലാതാക്കിയതായിരിക്കാം. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലങ്ങളില്‍
സാര്‍ ചക്രവര്‍ത്തിയുടെ സ്വാധീനതയില്‍ റാസ്പുട്ടിന്‍ കൊട്ടാരത്തിലെ നിഗൂഢ
രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ ആയിരുന്നു. യതിയായി ആത്മീയ വേലകളില്‍
മുഴുകിയിരുന്നതുകൊണ്ട് ക്രിസ്ത്യന്‍ പുരോഹിതരുടെ പ്രിയപ്പെട്ടവനും ആയിരുന്നു.
റഷ്യാ പരാജയം ഏറ്റു വാങ്ങി വിപ്ലവംമൂലം തകരുന്ന കാലവും. ഒരു പക്ഷെ റാസ് പുട്ടിന്‍
ജീവിച്ചിരുന്നുവെങ്കില്‍ തകരുന്ന റഷ്യയെ ദുരന്തങ്ങളില്‍നിന്നും അയാള്‍
രക്ഷിക്കുമായിരുന്നു. ജര്‍മ്മനിയുമായി സമാധാന ഉടമ്പടിയുണ്ടാക്കി രാജ്യത്തെ
പരിപാലിക്കുമായിരുന്നുവെന്നും ചിലര്‍ വിശ്വസിക്കുന്നു. മറ്റു ചിലര്‍ അയാള്‍ റഷ്യയെ
നാശത്തിലേക്ക് കൊണ്ടുപോയി രക്തചൊരിച്ചില്‍ ഉണ്ടാക്കി രാജ്യത്തെ ശത്രുക്കള്‍ക്കു
വിറ്റുകൊണ്ടിരിന്നുവെന്നും വിശ്വസിക്കുന്നു.
റഷ്യന്‍ ചരിത്രത്തെതന്നെ വഴി
തിരിച്ചുവിട്ട റാസ് പുട്ടിന്‍ എന്ന മന്ത്രി ചക്രവര്‍ത്തി പ്രേമത്തിന്റെ ലഹരിയില്‍
കോടാനുകോടി ജനങ്ങളുടെ മനസു കവര്‍ന്ന അതുല്ല്യ വ്യക്തിയായിരുന്നു. കഴിഞ്ഞ
നൂറ്റാണ്ടിലെ റഷ്യാസാമ്രാജ്യത്തെ കാല്പ്പീനിക പ്രേമ വൈരൂപ്യങ്ങളുടെ ഒരുലോകമാക്കി
തകര്‍ക്കുവാന്‍ അദ്ദേഹത്തിന്‍റെ അമാനുഷികമായ വശീകരണശക്തിക്കു സാധിച്ചു. ഇദ്ദേഹം
ഒരു യോഗാത്മക ദര്‍ശകന്‍, പുണ്യപുരുഷന്‍ എന്നിങ്ങനെ
സ്വയം വിശേഷിപ്പിച്ചു. പ്രകൃതി ചീകത്സയില്‍ക്കൂടി ഏതു രോഗത്തെയും വിമുക്തമാക്കാമെമെന്ന്
അവകാശപ്പെട്ടുകൊണ്ട് ഒരു പ്രസിദ്ധനായ വൈദ്യനായും ചുറ്റുമുള്ള ലോകത്തിലേക്ക് ചുറ്റി
തിരിഞ്ഞു. വിവാദ പുരുഷനായ റാസ്പുട്ടിനെ ചുറ്റി അനേക കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അധികാര
വടംവലിയാണ് മുഖ്യ കാരണം. അയാളെ അപകീര്‍ത്തിപ്പെടുത്തുവാന്‍ അനേക
അപവാദകഥകള്‍ ഭാവനക്കൊത്ത് പലരും മെനഞ്ഞെടുത്തിട്ടുണ്ട്.വഴി പിഴപ്പിക്കുന്ന
വശീകരണ ശക്തിയുള്ളവന്‍, മാന്ത്രിക ചീകത്സകന്‍, ഹിപ്നോട്ടീസം മൂലം ഭരണ
തലത്തിലുള്ളവരെ സ്വാധീനിക്കുന്നവന്‍, ഉന്മത്തനായ ഒരു ചിത്തഭ്രമി, സ്ത്രീലമ്പടന്‍, വൃത്തിഹീനന്‍, കുളിക്കുവാന്‍
വെറുക്കുന്നവന്‍ സര്‍വ്വോപരി റഷ്യന്‍ രാജകുടുംബത്തിന്റെ വിശ്വസ്തനായ സുഹൃത്ത്
എന്നി നിലകളില്‍ ലോകം അദ്ദേഹത്തെ കണ്ടു. ഇന്നും അദ്ദേഹം ഒരു
മഹാരാജ്യത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലെ നിഴലും രഹസ്യങ്ങള്‍ മാത്രം നിറഞ്ഞ
ഒരു ഇതിഹാസ കഥാപാത്രവുമാണ്. കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ അധികാര നിയന്ത്രണം
എന്നും റാസ് പുട്ടിനു ലഭിച്ചിരുന്നു. എന്തു പ്രശ്നങ്ങള്‍ക്കും മറ്റുള്ളവരുടെ
നീതികരണങ്ങളും എന്നും അയാള്‍ക്ക് അനുകൂലമായിരുന്നു. ജര്‍മ്മനിക്ക് വേണ്ടി ചാര
പ്രവര്‍ത്തനം നടത്തിയവന്‍, സാര്‍ ചക്രവര്‍ത്തിയുടെ രാജ്ഞിയെ വ്യപിചരിച്ചവന്‍
എന്നിങ്ങനെ റാസ് പുട്ടിന്റെ മേല്‍ കുറ്റാരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇയാളുടെ
മുഴുവന്‍ പേര് ഗ്രിഗോരി യെഫിമോവിച്
റാസ്പുടിന്‍ ( ഗ്രിഗോരി
യെഫിമോവിച് നോവി ) എന്നായിരുന്നു.
റാസ്പുട്ടിൻ സൈബീരിയയിലെ ട്യുമെന്‍ ജില്ലയില്‍
പോക്രോവ്സ്കൊയെ ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷകന്റെ മകനായി ജനിച്ചു. സ്കൂളില്‍
പോയിട്ടുണ്ടെങ്കിലും പ്രാഥമിക വിദ്യാഭ്യാസം മാത്രമേ പൂർത്തിയാക്കിയുള്ളൂ. റാസ്‌പുട്ടിന്റെ
ബാല്യകാല ജീവിതത്തെ സംബന്ധിച്ച് വ്യക്തമായ ചരിത്രമില്ല. ലഭിച്ചിരിക്കുന്ന
ചരിത്രങ്ങൾ ഇതിഹാസകഥകൾ പോലെയുള്ളതാണ്. 1862 -1875 കാലയളവിൽ
ജനിച്ചെന്ന് അനുമാനിക്കുന്നു. റാസ്‌പുട്ടിനു ഒരു മൂത്ത സഹോദരിയും ദിമിത്രിയെന്ന
സഹോദരനും ഉണ്ടായിരുന്നു. അവന്റെ സഹോദരന്‍ ദിമിത്രി ന്യൂമോണിയാ ബാധിച്ചു മരിച്ചു.
റാസ്‌പുട്ടിന്റെ ഇതിഹാസ കഥകള്‍ ആരംഭിക്കുന്നതും ബാല്യത്തിലെ സങ്കടകരമായ സഹോദരന്റെ
മരണശേഷമാണ്. സ്ത്രീകളുടെ ഒരു പടതന്നെ ജീവിതത്തില്‍ എന്നും സഖികളായി ഉണ്ടായിരുന്നു.
വളരെ ചെറുപ്പം മുതല്‍ അവരുമായി ലൈംഗിക വേഴ്ച്ചകളിലും ഏര്‍പ്പെട്ടിരുന്നു. അവരില്‍
ഒരാളെ വിവാഹം ചെയ്തു. കൃത്യമായ തിയതി വ്യക്തമല്ലെങ്കിലും റാസ്പുട്ടിന്‍ 1889 ല്‍
വിവാഹിതനായതായി അനുമാനിക്കപ്പെടുന്നു. മക്കള്‍ക്ക് തന്റെ സഹോദരി സഹോദരന്റെ
പേരുകളായ മരിയാ എന്നും ദിമിത്രിയെന്നും പേരിട്ടു. വ്യപിചാരത്തില്‍ ഭ്രാന്തുപിടിച്ച
റാസ്‌പുട്ടിന്‍ ഭാര്യയേയും ചതിച്ചുകൊണ്ടിരുന്നു. ഇങ്ങനെ വ്യതസ്തമായ
ഭ്രാന്തുപിടിച്ച് ജീവിച്ചിരുന്ന ഇയാളെ താമസിക്കുന്ന ഗ്രാമത്തിന്റെ അധികാരികള്‍ ഒരു മാസം
സ്ഥിരം പ്രാര്‍ഥനയില്‍ മുഴുകി പള്ളിയില്‍ പോകുവാന്‍ പ്രേരിപ്പിച്ചു. മതകാര്യങ്ങള്‍
വളരെയധികം റാസ്‌പുട്ടിന്‍ പള്ളിയില്‍നിന്നു പഠിച്ചുവെങ്കിലും സ്വഭാവത്തിന് മാറ്റം
വരാതെ സ്ത്രീലമ്പടനായി തന്നെ ജീവിതം തുടര്‍ന്നു.
വളര്‍ത്തു മൃഗങ്ങളുമായി കളിക്കുന്ന ഒരു ബാല്യം
റാസ്പുട്ടിനുണ്ടായിരുന്നു. മൃഗങ്ങളെ അഗാതമായി കുഞ്ഞായിരുന്നപ്പോൾ മുതൽ
സ്നേഹിച്ചിരുന്നു. കുതിരകളുമായുള്ള സവാരി ഓട്ടത്തിലും ഈ ബാലന്‍ ആനന്ദം
കണ്ടെത്തിയിരുന്നു. മൃഗങ്ങള്‍ക്ക് എന്തെങ്കിലും അപകടങ്ങളോ മുറിവുകളോ അസുഖമോ
ബാധിച്ചാല്‍ സുഖപ്പെടുത്തുവാന്‍ ഉള്ള അയാളുടെ കഴിവുകള്‍ അവിശ്വസിനീയമായിരുന്നു. ഒരു മാസത്തോളം
പള്ളിയില്‍ ധ്യാനവും പ്രാര്‍ത്ഥനയും കൂടിയ വേളകളിലാണ് റാസ്പുട്ടിന്റെ കഴിവുകളെ
ലോകം അറിയുവാന്‍ തുടങ്ങിയത്. അദ്ധ്യാപകരും പുരോഹിതരും ഏതോ ദിവ്യശക്തി അയാളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിച്ചു. വഴിപിഴച്ച
ജീവിതമാണ് നയിച്ചിരുന്നെങ്കിലും ദിവ്യശക്തി നിറഞ്ഞ വൈദ്യചീകത്സയിലുള്ള കഴിവില്‍
ജനം അയാളെ ബഹുമാനിച്ചിരുന്നു. രാജപുത്രനായ അലക്സിനെ ചീകത്സിച്ച് രോഗശമനം ലഭിച്ചതുമുതല്‍
അയാള്‍ രാജകൊട്ടാരത്തില്‍ രാജ്യകാര്യങ്ങളിലെ പ്രധാന ഉപദേശകനായി അധികാരത്തിലും
വന്നു.
1901-ല്‍ അദ്ദേഹം ഒരു പുണ്യയാത്ര നടത്തുകയും
ഭാര്യയെ ഉപേക്ഷിച്ചു സ്വയം സന്യാസിയാവുകയും ചെയ്തു. ഗ്രാമങ്ങള്‍തോറും മതവും തത്ത്വജ്ഞാനങ്ങളും
പ്രചരിപ്പിക്കുവാന്‍ തുടങ്ങി. അലഞ്ഞുതിരിഞ്ഞ ഈ
കാലഘട്ടത്തില്‍ മാര്‍ഗമദ്ധ്യേ റഷ്യയുടെ രാജകീയ തലസ്ഥാന നഗരിയായ St. പീറ്റെഴ്സ് നഗരത്തില്‍ എത്തി. നിക്ലൌസ്
രണ്ടാമന്‍ ചക്രവര്‍ത്തിയുടെയും രാജ്ഞി സാറീന അലക്സാണ്ട്രായുടെയും ഔപചാരിക
സഭയിലുള്ള അനേക പ്രേഷകരെ 1905 മുതല്‍ പരിചയപ്പെട്ടുകൊണ്ടിരുന്നു. അക്കാലത്ത് അന്നാ
വൃബോവാ എന്നു പേരുള്ള ചക്രവര്‍ത്തിനിയുടെ കൂട്ടുകാരിയാണ് റാസ് പുട്ടിനെ രാജകുടുംബത്തെ
പരിചയപ്പെടുത്തിയത്. ‘അന്നാ’ അയാളുടെ കടുത്ത ആരാധിക ആയിരുന്നു. അന്നയ്ക്കു അതി ഗുരുതരമായ ഒരു
ട്രെയിന്‍ അപകടം സംഭവിച്ചപ്പോള്‍ റാസ്പുട്ടിനായിരുന്നു ചീകത്സിച്ച് അവരെ മരണത്തില്‍
നിന്നും രക്ഷിച്ചത്.
സാര്‍ ചക്രവര്‍ത്തി കുടുംബത്തിന് മൂന്നു
കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കിലും രാജ്യഅവകാശിയായി ഒരു പുത്രന്‍ വേണമെന്ന് രാജ
ദമ്പതികള്‍ക്ക് തീഷ്ണമായ ആഗ്രഹം ഉണ്ടായിരുന്നു. ഇതിനായി യോഗികളെ വരുത്തി ഉപദേശം
തേടിയും നേർച്ച കാഴ്ചകള്‍ വഴിയും ഒരു ആണ്‍
കുഞ്ഞിനുവേണ്ടി സാറിനി ചക്രവര്‍ത്തിനി ശ്രമിച്ചിരുന്നു. 1903-ല്‍ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക്
ഫലം കിട്ടി. അലക്സാന്ദ്രിയാ ചക്രവര്‍ത്തിനി അടുത്ത രാജ്യ അവകാശിയായ അലക്സിന്‍ എന്ന
ഒരു ആണ്ക്കുട്ടിക്ക് ജന്മം നല്‍കിയെങ്കിലും കൊട്ടാരത്തിലെ സന്തോഷം അധികകാലം
നീണ്ടുനിന്നില്ല. പാരമ്പര്യമായി ലഭിച്ച ഹീമോഫിലിയാ എന്ന രോഗം അലക്സിനെ
പിടികൂടിയിരുന്നു. തന്റെ വിധിയെ സാര്‍ ചക്രവര്‍ത്തി അംഗികരിച്ചെങ്കിലും ചക്രവര്‍ത്തിനിയെ
മകന്റെ അസുഖം മാനസ്സികമായി തളര്‍ത്തിയിരുന്നു. രാജ്യത്തുള്ള വിദക്ത ഡോക്റ്റര്‍മാരുടെ
സഹായം തേടിയും മതഭക്തിയുമായും കഴിയുന്ന കാലത്താണ് റാസ് പുട്ടിനെ 'അന്നാ’ എന്ന സ്ത്രീ ചക്രവര്‍ത്തിനിക്ക് പരിചയപ്പെടുത്തിയത്.
റാസ്പുട്ടിനെ കൊട്ടാരത്തിലേക്ക് ചക്രവര്‍ത്തിനി ക്ഷണിച്ചു വരുത്തുകയും ചെയ്തു.
കൊട്ടാരം
വൈദ്യനായിട്ടായിരുന്നു റാസ്പുട്ടിനെ ആദ്യം അറിയപ്പെട്ടിരുന്നത്. അസാധാരണമായ
രോഗങ്ങൾപോലും പ്രകൃതി ചീകത്സകൊണ്ട് ഭേദപ്പെടുത്തുമായിരുന്നു. അറിയപ്പെടാത്ത പല
അജ്ഞാത രഹസ്യങ്ങളും അയാള്‍ക്ക് ഇന്ദ്രീയാനുഭൂതികളില്‍ക്കൂടി ലഭിക്കുമായിരുന്നു.
ചെറുപ്പമായിരുന്നപ്പോള്‍ ഒരു പ്രകൃതി ചീകത്സകനില്‍നിന്നും പ്രായോഗിക പരിശീലനം
ലഭിച്ചിരുന്നുവെന്നും റാസ് അവകാശപ്പെട്ടിരുന്നു. ചക്രവര്‍ത്തി കുടുംബം അയാളെ ഉയര്‍ന്ന
പദവികള്‍ നല്‍കി ആചരിച്ചിരുന്നു.അടുത്ത രാജ്യഅവകാശി അലക്സീസ് രാജകുമാരന്‍
രാജകുടുംബത്തിന്റെ രാജകീയ കിരീടം അലങ്കരിക്കേണ്ട ഏകമകനായിരുന്നു. ഹെമോഫിലിയ എന്ന
ഒരു മാരക രോഗത്തിനു അടിമയായ ഈ രാജകുമാരന് ചെറിയ മുറിവുണ്ടായാലും മരണം സംഭവിക്കുന്ന
വിതത്തില്‍ അനിയന്ത്രിയമായി രക്തം പ്രവഹിക്കുമായിരുന്നു. റാസ്പുട്ടിന്‍ ഗുരുതരമായ
അവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ രോഗം ഭേദപ്പെടുത്തുവാന്‍ കഴിവുള്ള കൊട്ടാര
വൈദ്യനായി രാജകുടുംബങ്ങളുടെ പ്രീതിയും നേടി. ഇദ്ദേഹം സ്വര്‍ഗത്തിൽനിന്നും അയച്ച
ദേവദൂതനായി ചക്രവര്‍ത്തിനി അലക്സാന്ദ്രരാജ്ഞി വിശ്വസിച്ചു. രാജകുടുംബങ്ങള്‍ക്ക്
റാസ്പുട്ടിന്റെ സേവനം അനിവാര്യമാവുകയും കുട്ടിയുടെ രോഗവിവരം പൊതുജനങ്ങളില്‍
നിന്നും മറച്ചുവെക്കുകയും ചെയ്തു. മകന്റെ രോഗവിവരം ഒളിച്ചുവെച്ചിരുന്ന നിക്കലാവുസ്
രണ്ടാമന്‍ ചക്രവര്‍ത്തി റാസ്പുട്ടിന് അളവില്ലാത്ത അധികാരവകാശങ്ങളും നല്‍കിയിരുന്നു.
ഇങ്ങനെയുള്ള മാസ്മര ശക്തിയെപ്പറ്റി കുറ്റം ആരോപിക്കുന്നവര്‍ ഇയാള്‍
ഹിപ്നോട്ടിസ്ടിക് തന്ത്രശാലിയെന്നും കുറ്റപ്പെടുത്തിയിരുന്നു. രാജാവിന്റെ മകന്‍
അലക്സിയുടെ ഹീമോഫിലിയാക്ക് ശമനം ലഭിച്ചിരിന്നതും മാന്ത്രിക ശക്തികൊണ്ടെന്നു ജനം
വിശ്വസിച്ചു. റാസ്പുട്ടിന്‍ കുട്ടിയുടെ രോഗ ശമനത്തിനായി എന്നും കട്ടിലിനു സമീപം
ഇരിക്കുമായിരുന്നു.അയാളുടെ പരിചരണയില്‍ കുട്ടിക്ക് രോഗശമനവും ലഭിക്കുമായിരുന്നു.
സാര്‍ ചക്രവര്‍ത്തി
യുദ്ധക്കളത്തില്‍ പോയ സമയം രാജ്ഞിയായ അലക്സാണ്ട്രിയാ രാജ്യഭരണങ്ങള്‍ ഏറ്റെടുത്തു.
രണ്ടു വർഷം ഭരണകാര്യങ്ങളുടെ ചുമതല
രാജ്ഞിക്കായിരുന്നു. റാസ്പുട്ടിന്‍ റാണിക്ക് കൂടെ കൂടെ രാജ്യകാര്യ നയതന്ത്ര
ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.. റാസ് നിര്‍ദ്ദേശിക്കുന്നവര്‍ക്ക്
സ്ഥാനമാനങ്ങള്‍ നല്‍കുവാനും റാണിയെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെ അദ്ദേഹം റാണിയുടെ
ഉപദേശകസമിതിയിലെ പ്രധാന വ്യക്തിയുമായി. യുദ്ധത്തിന്റെ തോല്‍വികള്‍ തുടരെ തുടരെ
നേരിട്ടു കൊണ്ടിരുന്ന റഷ്യക്ക് വിദ്യാഹീനനായ ഈ കര്‍ഷകന്റെ രാജ്യഭരണത്തിലുള്ള
സ്വാധീനം രാജകുടുംബത്തിനു തന്നെ അപമാനം ഉണ്ടാക്കി. റാസ്പുട്ടിന്റെ കഴിവുകള്‍ ദൈവദത്തമെന്നു കരുതിയിരുന്ന അലക്സാണ്ട്രിയ ചക്രവര്‍ത്തിനി തന്റെ മകന്‍
അലക്സിയുടെ ചീകത്സയുടെ ചുമതലകള്‍ കൂടാതെ രാജ്യകാര്യങ്ങളില്‍ പ്രധാന ഉപദേശകനായും
അദ്ദേഹത്തെ നിയമിച്ചു. ഒരു നാടോടി കൃഷിപുത്രന്‍ പ്രഭുപദവിയില്‍ ഇരുന്ന് ചക്രവര്‍ത്തിനിയുമൊത്ത്
രാജ്യം ഭരിക്കുന്നതും ജനങ്ങളിൽ അമർഷം ഉണ്ടാക്കിക്കൊണ്ടിരുന്നു. റാസ്പുട്ടിന്‍
രാജകീയ ദമ്പതികളുടെ മുമ്പില്‍ പരിശുദ്ധന്‍ ആയിരുന്നുവെങ്കിലും മറ്റുള്ളവര്‍ ഇയാളെ
കണ്ടിരുന്നത് റഷ്യയെയും രാജകുടുംബത്തെയും നശിപ്പിക്കുന്ന വൃത്തിഹീനനും
ഭോഗാസക്തനുമായിട്ടായിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ റഷ്യന്‍ സാമ്രാജ്യത്തിലെ സാര്‍ചക്രവര്‍ത്തിയെയും കൊട്ടാര നിവാസികളെയും നിയന്ത്രിച്ചിരുന്ന മഹാമാന്ത്രികനായ റാസ് പുട്ടിന്‍ ഒരു വീര പുരുഷനോ അതോ വിശ്വസിക്കുവാന്‍ കൊള്ളാത്ത നികൃഷ്ട ജീവിയോ? ചരിത്രത്തിലെ ലോകം മഹാന്മാരുടെ രക്തത്തിന് ഒരു വിലയും കല്‍പ്പിക്കാറില്ല. ഒരു രാജ്യത്തിന്റെ രക്ഷകനായി പിറക്കുന്നവരെ കൊന്നു വില്ലന്മാരാക്കുന്ന ചരിത്രം ഇന്നും തുടരുന്നു. വില്ലനാകാത്ത, വധിക്കാത്ത, സ്ഥാന ഭ്രുഷ്ടനാക്കാത്ത ജയിലില്‍ അടയ്ക്കാത്ത ഒരു മഹാന്റെ ചരിത്രം വിരളമാണ്. ജൂലിയസ് സീസറിനെ വധിച്ചു. റോമാ സാമ്രാജ്യത്തില്‍ മഹാനായ സീസര്‍ അദ്ദേഹം മാത്രമായിരുന്നു. ഇറ്റലിയിലെ ഗാരിബാള്‍ഡി രാജ്യത്തിന്റെ രക്ഷകനായിരുന്നു. ജനത്തിന്റെ വീര പുത്രനായി, രാജാവായി, അവസാനം രാജ്യഭ്രഷ്ടനാക്കി. ഒരുവന്‍ എത്രമാത്രം ജനനന്മക്കായി രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചാലും എത്ര ഉന്നതനായ മഹാനാണെങ്കിലും ശത്രുക്കള്‍ക്ക് എന്നും അയാളില്‍ ക്ഷമിക്കുവാന്‍ സാധിക്കാത്ത കുന്നുകണക്കിന് കുറ്റങ്ങള്‍ കാണും. അതോടെ ആ മഹാന്റെ അവസാന ശ്വാസവും നിലക്കും. റാസ് പുട്ടിന്‍ ജീവിച്ചിരുന്നുവെങ്കില്‍ റഷ്യക്ക് എന്തു സംഭവിക്കുമായിരുന്നുവെന്ന് നമുക്ക് അറിയത്തില്ല. ഒരിക്കലും നാം ഇനി അറിയുവാനും പോവുന്നില്ല. സത്യം മൂടിക്കെട്ടി വെച്ചിരിക്കുന്നതുകൊണ്ട് ചരിത്രം ഇവിടെ വെറും ഒരു വിശ്വാസം മാത്രം. യേശുവും ഒരു കുറ്റവാളിയെന്നു വിശ്വസിച്ചിരുന്ന ലോകവും ഉണ്ടായിരുന്നു. മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ യേശു തകര്‍ത്ത് റോമയെ നാശത്തിലേക്ക് നയിച്ചുവെന്നു യഹൂദര്‍ വിശ്വസിക്കുന്നു. യേശു സത്യമായ മതം പുനസ്ഥാപിക്കുവാനും സത്യവിശ്വാസം വീണ്ടെടുക്കുവാനും വന്നുവെന്ന് ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. കപട ഭക്തരായ യഹൂദ പ്രമാണികള്‍ക്കും പുരോഹിതര്‍ക്കും എതിരായി അവിടുന്നു സംസാരിച്ചു. ശത്രുക്കളെ സ്നേഹിക്കുവാനുംപറഞ്ഞു. അങ്ങനെ റാസ്‌പ്പുട്ടിന്റെ ചരിത്രവും വിശ്വസിക്കുന്നവരുടെ ചരിത്രമായി വഴി മാറി നടക്കുന്നു.
No comments:
Post a Comment