വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുമെന്നു കേരളാ കോണ്ഗ്രസ്
എന്ന രാഷ്ട്രീയപാര്‍ട്ടിയെപ്പറ്റി കേട്ടിട്ടുണ്ട്. ഏതാണ്ട് അതെ പല്ലവിപോലെ
ഫാദര്‍ മുത്തോലത്തിന്റെ കരിയുകയും തളിരിടുകയും ചെയ്യുന്ന
കത്തോലിക്കസഭ എന്ന ലേഖനം ക്നാനായ് പാരീഷ് ബുള്ളറ്റിനില്‍ വായിച്ചു.
ഏതാനും മാസങ്ങള്‍മുമ്പുവരെ അമേരിക്കൻ
ഐക്യനാടുകളില്‍ തികച്ചും
അജ്ഞാതനായിരുന്ന ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ പ്രസിദ്ധീയില്‍നിന്ന്
കുപ്രസിദ്ധീയിലേക്ക് വളരെയേറെ ഉയരങ്ങളിലെത്തി കഴിഞ്ഞു. ആരാണ്
മുത്തോലത്തച്ചന്‍. അദ്ദേഹത്തിന്‍റെ മുതുമുത്തച്ചന്മാര്‍ പണ്ട്
മെസൊപൊട്ടാമിയായില് നിന്നും കപ്പല്‍കയറി വന്നതാണ്. പരിശുദ്ധമായ തിരുരക്തം
സിരകളില്‍കൂടി ഒഴുകുന്ന വെറും ഒരു ശുദ്ധഹൃദയത്തിന്റെ ഉടമയാണ്.
ആദർശം മുറുകെപ്പിടിച്ചു സഭയ്ക്കും സമുദായത്തിനും വേണ്ടിമാത്രം
സംസാരിക്കുന്ന ഈ വൈദികന് മറ്റുള്ള വൈദികരില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന
ദുശീല രോഗങ്ങളൊന്നും ഇല്ല.
കത്തോലിക്കസഭയുടെ
മെത്രാനാകണമെന്നുള്ള അഭിലാഷം
അനേക വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍
മൊട്ടിട്ടതാണ്. അങ്ങനെ തളിരിട്ട മോഹങ്ങള്‍ കരിഞ്ഞത് ഇന്ന് നിരാശയുടെ
പടുകുഴിയില്‍ എത്തിച്ചിരിക്കുകയാണ്.മോഹന വാഗ്ദാനങ്ങളുമായി വന്ന
അങ്ങാടിയത്തു പിതാവ് പീലാത്തോസിനെപ്പോലെ കൈകഴുകി. ജനിച്ചുവളര്‍ന്ന, പെറ്റു
വളര്‍ത്തിയ സ്വന്തം ക്നാനായ സമുദായത്തെ യൂദാസിന്റെ അതെ ചൈതന്യത്തില്‍
ചതിച്ചു വന്നിട്ടും ഒരു നെല്ലിട അകലെ മെത്രാന്‍ തൊപ്പി കൈവിട്ടുപോയി.
നന്ദിയില്ലാത്ത സീറോ മലബാർസഭയിലെ
മെത്രാനായ അങ്ങാടിയത്തിന്റെ കുറുക്കന്റെ ദൃഷ്ടി പാവം മുത്തോലത്തച്ചനു
മനസിലായില്ലായിരുന്നു. രണ്ടു വഞ്ചിയില്‍ കാലു കുത്തെരുതെന്നുള്ള പ്രമാണം
മറന്നുപോയി. നിനക്ക് ഒരു യജമാനനെ പാടുള്ളൂവെന്ന് ആശാരിച്ചെറുക്കന്‍ പണ്ടു
പറഞ്ഞതും ഗൌനിച്ചില്ല. സ്വന്തം സമുദായത്തില്‍ സേവനം ചെയ്തു കൊള്ളാമെന്നു
പൌരാഹിത്യം എടുത്തപ്പോള്‍ വ്രതം ചെയ്തതും ഈ ശുദ്ധാത്മാവ് മറന്നു പോയി.
ഹൃദയ കാഠിന്യം ഇല്ലാത്ത, അറിയത്തില്ലാത്ത ഈ മുത്തോലത്തച്ചനെ കപടതയും
വഞ്ചനയും സീറോ മലബാറിയന്‍ നേതൃത്വത്തിലുണ്ടെന്നു ആരും പഠിപ്പിച്ചില്ല.
മെത്രാനാകുവാൻ
എന്തുകൊണ്ടും ഇദ്ദേഹത്തിനു യോഗ്യതയുണ്ട്. നല്ലവണ്ണം മലയാളത്തില്
ലേഖനങ്ങള്‍ എഴുതും. ആശയ ഗംഭീരനുമാണ്. മഹാത്മാ ഗാന്ധിജി ഇന്ത്യയുടെ
ആത്മാവിനെ കണ്ടെത്തിയത് യാത്രകളില്‌ക്കൂടിയായിരുന്നു. എന്നു പറഞ്ഞതുപോലെ ഈ
കൊച്ചു തിരുമേനിയും കത്തോലിക്കസഭയുടെ ആത്മാവിനെ കണ്ടെത്തുവാന്‍ യാത്രകള്‍
ചെയ്യാറുണ്ട്. കരിഞ്ഞുകൊണ്ടിരിക്കുന്ന കത്തോലിക്കസഭയുടെ പരിതാപകരമായ
അവസ്ഥ ദുഖിതനായ ഈ പിതാവ് തിരിച്ചറിഞ്ഞത് യൂറോപ്പിലെ
യാത്രകളില്‍ക്കൂടിയായിരുന്നു. ഏതൊരു പുരോഹിതന്റെയും സ്വപ്നമാണ് ഒരു
മെത്രാനാവുകയെന്നത്. ആ സ്ഥാനലപ്ധിക്കുവേണ്ടി രാഷ്ട്രീയത്തിലെപ്പോലെ
വഞ്ചനയും, ചതിയും കുതികാല്‍വെട്ടും ഒപ്പം അഭ്യസിച്ചിരിക്കണം.
നിരുപയോഗിയും, മറ്റുള്ളവര്‍ക്ക് ദോഷങ്ങള്‍മാത്രം ചെയ്തിട്ടുള്ള പൊട്ടനുമായ
ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പിന്റെ ചാഞ്ചാടുന്ന മനസിനുമുമ്പില് ഇദ്ദേഹം
അടിയറ പറയേണ്ടി വന്നതും സഭയുടെ തീരാകളങ്കമാണ്.
ലോകം
മുഴുവന്‍ സഭകള്‍ നശിക്കുമ്പോഴും കേരളസഭ ദൈവത്തിന്റെ സഭയായി
വളരുന്നുവെന്നു മുത്തോലത്തച്ചന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ലത്തീന്‍സഭയെ
അമേരിക്കന്‍മണ്ണില്‍ അടിച്ചു താഴെയിട്ടാല്‍ ക്നനായ് സഭയുടെയും സീറോ
മലബാര്‍ സഭയുടെയും മഹനീയത കൂടുമെന്നും അതുവഴി അങ്ങാടിയത്തിന്റെ പ്രീതി
സമ്പാദിച്ചു കൊച്ചുമെത്രാനാകാമെന്നും അദ്ദേഹം കണക്കു കൂട്ടിയതു തെറ്റി.
ഇടിഞ്ഞു
പൊളിഞ്ഞു കിടക്കുന്ന അമേരിക്കന്‍ യൂറോപ്പു പള്ളികളും ചില പള്ളികള്‍
ബിസനസ് സ്ഥാപനങ്ങളും ബീയര്‍ പാര്‍ലറുകളുമായി പ്രവര്‍ത്തിക്കുന്നതും കണ്ടു
ഒരു വിലാപലേഖനംതന്നെ അച്ചന്‍ എഴുതി. എന്തു പ്രയോജനം? ലത്തീന്കാര്‌ക്കിട്ടു വേലവെച്ചുകൊണ്ടിരുന്നാല്‍ അച്ചന്റെ സ്വാധീനം
അങ്ങാടിയത്തിന്റെമേല്‍ വര്‍ദ്ധിക്കുകയും ചെയ്യും. അനേക വര്‍ഷങ്ങള്‍
ലത്തീന്‍പള്ളിയില്‍ ഉണ്ട ചോറിനു ഇങ്ങനെ നന്ദിയും കാണിക്കാം.
സീറോ മലബാര്, ക്നനായ് പള്ളികളുടെ ഇന്നത്തെ ശോചനീയ നിലവാരങ്ങളില്‍
അദ്ദേഹം കണ്ണടക്കുകയാണ്. അഭയയുടെ കണ്ണുനീരു നിറഞ്ഞ പാപപങ്കിലമായ സ്വന്തം
സഭയുടെ ദുഖാവസ്ഥ മുത്തോലത്തച്ചന്‍ തന്റെ മെത്രാന്‍ സ്വപ്നത്തില്‍
കണ്ടില്ല. ഭാവിയിലെ ബിഷപ്പെന്ന സ്വപ്നജീവിയായ കൊച്ചു തിരുമേനി, ആരാന്റെ
കണ്ണിലെ കോലെടുക്കുവാനുള്ള ഒരു ഉദ്യമത്തിലായിരുന്നു. അദ്ദേഹം വസിക്കുന്ന
അമേരിക്കന്‍മണ്ണിലെ അമേരിക്കന്‍ സീറോ മലബാര്, ക്നനായ് ചരിത്രങ്ങളുടെ
സൂചനയും ഈ ലേഖനത്തില്‍ ഇല്ല.
അമേരിക്കന്‍മണ്ണില്‍ പള്ളികളില്‍ പോകുന്ന ഭക്തരുടെ അടിനടക്കുന്നതു പല
വിധത്തിലാണ്. ന്യൂയോര്‍ക്കിലെ Rockland സിറോ മലബാര്‍പള്ളിയില്‍
ഒരാഴ്ചമുമ്പ് ഉണ്ടായ വാര്‍ത്തയാണ് ഏറ്റവും പുതിയതായുള്ള ഹിറ്റ്.
കോടതിയില്‍ കേസായതുകൊണ്ട് അച്ചന്റെ പേര് വെളിപ്പെടുത്തുവാന്‍
സാധിക്കുന്നില്ല. ഭാര്യയെ വേദപാഠ അധ്യാപികജോലിയില്‍നിന്നും
പിരിച്ചുവിട്ടതില് കുപിതനായ ഭര്‍ത്താവ്, അച്ചന്റെ പിടലിക്കു പിടിച്ചു
തത്തിച്ചുവെന്നാണ് സ്ഥിതികരിക്കാത്ത വാര്‍ത്ത. ദേഹത്തു കൈവച്ച കാട്ടാളനായ ആ
സ്ത്രീയുടെ ഭര്‍ത്താവിന്റെ പ്രവര്‍ത്തി അങ്ങേയറ്റം നീചമെങ്കിലും
സഭയോടുള്ള വിശ്വാസിയുടെ സ്നേഹം ഇങ്ങനെയുമുണ്ടെന്നുള്ള കഥകള്‍ ലേഖകനായ
അച്ചന്‍ മറച്ചുവെച്ചിരിക്കുന്നു.
ലോകം മുഴുവന്‍ കര്‍ത്താവിന്റെ മുന്തിരിതോട്ടത്തില്‍ വേലചെയ്യുവാന്‍ മലയാള
നാട്ടിലെ ദൈവമക്കളായ പുരോഹിതരെ അയക്കുന്നതും ദൈവിളിയുടെ പ്രചോതനവും
അടയാളവുമെന്നാണു, മുത്തോലത്തച്ചന്റെ ഗവേഷണം. കേരളത്തില്‍ പേരുദോഷം
വരുത്തുന്ന പുരോഹിതരെ വിദേശത്തു കയറ്റി വിടുകയെന്നതും ഇന്നു കേരളസഭയുടെ
നയമാണ്. അവിഹിത ഗര്‍ഭം നടത്തുന്ന വിരുതര്‌ക്ക് , വിശുദ്ധഗര്‍ഭം
നടത്തുന്നവര്‍ക്ക്, സ്വവര്‍ഗ പ്രേമക്കാര്‌ക്ക്, എന്നിങ്ങനെ,
കഴിവുകളനുസരിച്ചു കാനഡാ, അമേരിക്ക, യൂറോപ്പു, ഇറ്റലി മുതലായ രാജ്യങ്ങളില്‍
സീറോ മലബാര്, ക്നനായ് ബിഷപ്പുമാര്‍ വിസാ സംഘടിപ്പിച്ചു
കൊടുക്കും.മുത്തോലത്തച്ചന്റെ ഭാഷ ഒന്നുകൂടി വ്യക്തമാക്കികൊണ്ട് 'സഭയാകുന്ന
മുന്തിരിതോപ്പിനു വളവും വെള്ളവും നല്‍കി'... ബാക്കി ഞാന്‍
പൂരിപ്പിക്കട്ടെ; പിന്നീട് വിദേശമണ്ണില്‍ ദിവ്യഗര്‍ഭങ്ങളില്‍നിന്നും
ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് നിപ്പിളും മേടിച്ചു സഭയുടെ വിശുദ്ധി കാത്തു
സൂക്ഷിക്കുവാന്‍ നാട്ടില്‌നിന്നു വേണ്ടാതെ പുറത്താക്കുന്ന ഈ
ദൈവവിളിക്കാര്‌ക്കു സാധിക്കുന്നു.
"യൂറോപ്പിലോ അമേരിക്കയിലോ ഇല്ലാത്ത സജീവമായ അജപാലന രഹസ്യമാണ് സഭയുടെ വിജയം"
(മുത്തോലത്തച്ചന് )സജീവമായ അജപാലനത്തിനിടയില്‍ പെട്ടുപോവുന്നതു
പ്രവാസികളായ വിവാഹം കഴിച്ച പാവം സ്ത്രീകളാണ്.. ഭര്‍ത്താക്കന്മാര്‍ക്കും
കുഞ്ഞുങ്ങള്‍ക്കും ചോറുണ്ടാക്കുവാന്‍ മടിയുള്ള നമ്മുടെ സുന്ദരികള്‍ വരുന്ന
ദൈവിളിക്കാർക്കു
കൊഴിയിറച്ചിയുണ്ടാക്കുവാന്‍ പിന്നെ ഒരു മത്സരം. കുര്‍ബാന കഴിഞ്ഞു
അച്ചന്‍റെ ഇഷ്ടതോഴികള്‍ തമ്മില്‍ ഒരു കൂട്ടത്തല്ല്. അച്ചനൊരുത്തിയോടു
കിന്നാരം പറയുന്നത് മറ്റവള്‌ക്കു പിടിക്കില്ല. നോക്കണേ, ദൈവവിളിയുടെ
അമാനുഷ്യമായ ഒരു ശക്തി വിശേഷം. അമേരിക്കയില്‍ കുര്‍ബാന കഴിഞ്ഞു ദിവ്യ ഉമ്മ
കൊടുക്കുന്നതും അച്ചന്റെ അവകാശമാണ്. ദൈവവിളിയുള്ള മലയാളനാട്ടിലെ
അച്ചന്മാര്‍ക്ക് കവിളത്തു ഉമ്മ വെക്കുവാന്‍ അറിയത്തില്ല. അവര്‍ക്ക്
പ്രവാസിനാട്ടില് വരുമ്പോള്‍ ചുണ്ടത്തു ഉമ്മവെക്കണം. അവരുടെ കൊച്ചു
പെണ്പിള്ളേരെ കണ്ടാല്‍ അമര്‍ത്തി കെട്ടിപ്പിടിച്ച് ആലിംഗനവും ചെയ്യണം.
Mummy, father is perverted എന്നുപറഞ്ഞാല്‍ അമ്മമാര്‍
ദൈവദാസനച്ചനാണെങ്കില് കണ്ണടക്കും.
ലത്തീന്പള്ളിയില്‍ പോയാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പിഴച്ചു പോവുമെന്നും
മുത്തോലത്തച്ചന്‍ പറയുന്നു. പിഴച്ച ഒരു അമേരിക്കന്‍ ക്നാനായ വരനും വധുവും
അങ്ങാടിയത്തിനെയും പുരോഹിതരെയും നിയമത്തിന്റെ മുള്‍മുനയില്‍ കൊണ്ടുവന്ന
കഥയും പ്രസിദ്ധമാണ്. കല്യാണം കഴിക്കുവാന്‍ ഒരു കുറി കൊടുക്കുവാന്‍
നവവധുവരന്മാര്‌ക്കു ആയിര കണക്കിനു ഡോളര്‍ അങ്ങാടിയത്തിന്റെ പാദത്തില്‍
വെക്കണംപോലും. കോടതി നോട്ടീസ് കിട്ടിയപ്പോഴേ തിരുമേനിക്കു പണവും വേണ്ടാ,
പിന്നെ കേസ്സില്‍നിന്നും ഊരിയാല്‍ മതിയെന്നായി. അമേരിക്കയില്‍
മാതാപിതാക്കള്‍ ഇങ്ങനെയൊക്കെ വളര്‍ത്തി വിട്ടതുകൊണ്ടല്ലേ തിരുമേനിക്ക്
മനപ്രയാസം ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയതിന്റെ വൈദികശാപം
എങ്ങനെ തീര്‍ക്കും? ഏതായാലും മുത്തോലത്തച്ചന്റെ ലത്തീന്‍ബാഷ്
ലേഖനത്തിലുടനീളം നന്നായിട്ടുണ്ട്. ഊട്ടി വളര്‍ത്തിയ അമേരിക്കന്‍ സഭയോടുള്ള
നന്ദിയും ഇങ്ങനെ തന്നെ വേണം.
കേരളത്തില് പൊങ്ങിവരുന്ന
പുതുക്കിയ പള്ളികള്‍ സീറോ മലബാര്‍ ക്നനായുകളുടെ വിശുദ്ധീകരണത്തിന്‍റെ
പ്രതീകങ്ങളെന്നും മുത്തോലത്തച്ചന്‍ വാദിക്കുന്നു. വെത്താനത്തച്ചനെപ്പോലെ
മുത്തോലത്തച്ചനും വിവരദോഷി ആകരുതേ? കേരളത്തില്‍ പള്ളി ഇടിച്ചിട്ടാല്‍,
ഇടിച്ചിട്ട പള്ളിയുടെ ഉരുപ്പടി വിറ്റു കാശാക്കി പുരോഹിതന്‍ കീശയിലക്കും.
തെണ്ടി കൊണ്ടുവരുന്ന കറുത്ത വിദേശപണം വെളുത്തതാക്കാം. പിരിവു തുടങ്ങി
ഭക്തന്റെ പള്ളക്കും ഇടിച്ചു കഴിയുമ്പോള് സീറോ മലബാര്‍ സഭകളുടെയും ക്നാനായ
സഭകളുടെയും പരിശുദ്ധിയുടെ പരിമളം ഭാരതം മുതല്‍ വത്തിക്കാനിലുംവരെ
ബാധിക്കും. മോനിക്കായുടെയും രോഗിയും വൃദ്ധനുമായ അവരുടെ ഭര്‍ത്താവിന്റെയും
വസ്തു
തട്ടിയെടുത്ത അറക്കല്‍ തിരുമേനി ഉടന്‍ അമേരിക്കയില്‍ പിരിവു തെണ്ടി
വരുന്നുവെന്നും വാര്‍ത്തകളില്‍ ഉണ്ട്. പ്രവാസികളെ ജീവിക്കാന്‍
അനുവദിക്കാത്ത ഇത്തരം പുരോഹിതരാണോ മുത്തോലാത്തച്ചന്റെ ലേഖനത്തിലെ
വിശുദ്ധര്.
ഇടിച്ചിട്ടാലും പുതുക്കി പണുതാലും വികാരിയുടെ കീശയിലേക്കു പണം നിറയും.
കിട്ടുന്ന പണത്തിന്റെ ഇടലാഭം കൊടുക്കുവാന്‍, അച്ചന്‍റെ കീശകള്
നിറക്കുവാന്‍, വൈദ്യുതി കമ്പി വലിക്കുന്നവന്‍മുതല്‍ വന്‍കിട
കോണ്ട്രാക്റ്റര്‍വരെ മത്സര ഓട്ടമാണ്. പുതുക്കി പണിയുന്ന പള്ളിയുടെ
വിശുദ്ധ മാമ്മോന്‍ തേടി കപ്പ്യാരൂ തൊട്ടു കൈക്കാരന്‍വരെയും പിന്നെ
വികാരിയുടെ ഇല നക്കികളും എന്നും ഒപ്പത്തിനൊപ്പം കൂടെ കാണും. കുശാലായ
ശാപ്പാടും വിശുദ്ധിയുടെ പങ്കു പറ്റുന്ന സ്ത്രീ ജനങ്ങളില്‍നിന്നും അച്ചനു
സൌജന്യം. പള്ളിപണി കഴിഞ്ഞു കീര്‌ത്തിമാനായ അച്ചനുടന്‍ ഒരു ഇടവക മാറ്റവും.
അവിടെയും മറ്റൊരു പുതുക്കിയ പള്ളിയും വരുമാനം തരുന്ന അന്തോനീസു പുണ്യാളനും
വരും.
അമേരിക്കന്‍ അച്ചന്മാര്‍ വിശ്രമവേളയില്‍ സഭാമക്കളുടെ കാര്യങ്ങള്
അനുസരിക്കാതെ പന്തുകളിയും ടീവിയില്‍ കണ്ടു കൊണ്ടിരിക്കുന്നുവെന്നും
അച്ചന്‍ കുറ്റം ആരോപിക്കുന്നു. മലയാളീ അച്ചന്മാരുടെ ഭാഗ്യം ഈ നിർഭാഗ്യരായവര്‍ക്കു
ഇല്ലാത്തതുകൊണ്ടല്ലേ അവരുടെ വിശ്രമ സമയം ഇങ്ങനെ ചിലവഴിക്കുന്നത്.
മുല്ലപ്പൂ തലയില്‍ ചൂടി താലപ്പൊലിയുമായി എത്തുവാന്‍ അമേരിക്കന്‍
പെണ്ണുങ്ങളെ കിട്ടുകയില്ല. അമേരിക്കന്‍ മലയാളീപള്ളികളില്‍ വേദപാഠം
പഠിപ്പിക്കുന്നതും അർപ്പിതരായ
സഭാപുരോഹിതരുടെ നേട്ടമായി മുത്തോലത്തച്ചന്‍ കരുതുന്നു. ഫീസ് കൊടുക്കാത്ത
കുഞ്ഞുങ്ങളെ വേദപാഠ ക്ലാസുകളില്‍നിന്നും കരയിപ്പിച്ചു ഇറക്കി വിടുന്നത്
സീറോ മലബാര്‍ പള്ളികളില്‍ നിത്യ സംഭവങ്ങളെന്നും സഹായമെത്രാന്‍ ആകുവാന്‍
ശ്രമിച്ച ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ മറക്കുന്നു.
അമേരിക്കയില്‍
ലത്തീന്‍ അച്ചന്മാര്‍ കുട്ടികളെ ചൂഷണം ചെയ്യുന്നത് പരസ്യമെങ്കില്‍
കേരളത്തിലെ ദൈവമക്കള്‍ രഹസ്യമായിയെന്നും മനസിലാക്കുക. ആ രഹസ്യമറയില്‍
മണ്ണിനോടു ചേര്‍ന്നവരും ജീവിച്ചിരിക്കുന്നവരും ഒരു വന്‍പട തന്നെയുണ്ട്.
ലത്തീന്‍അച്ചന്മാരുടെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന കഥകള്‍ പറഞ്ഞപ്പോള്‍
അങ്ങാടിയത്ത് തുള്ളി കൊണ്ട് ഡാന്‍സ് ചെയ്തു കാണും. കാരണം, ലത്തീന്‍
പള്ളികളെ ഇടിച്ചു താത്തങ്കിലേ ഇവിടെ സീറോ മലബാര്‍ പള്ളികള്‍ ഉയര്‍ന്നു
വരുകയുള്ളൂ. ഇരുവാള്‍ യുദ്ധത്തില്‍ക്കൂടിയേ സീറോ മലബാര്‍ പള്ളികള്‍ക്ക്
ഇവിടെ നില നില്‌പ്പുള്ളൂ. ഒരു വശത്തു ക്നനായ്ക്കാരോടും മറുവശത്തു
ലത്തീന്‍കാരോടും ഒരുപോലെ പൊരുതണം. ലത്തീന്‍അച്ചന്മാരുടെ ഔദാര്യത്തില്‍
ഇവിടെ പള്ളികള്‍ സ്ഥാപിച്ചവര്‍ ഇന്ന് അവര്‍ക്കിട്ടു എങ്ങനെ
വേലവെക്കണമെന്നാണ് ചിന്തിക്കുന്നത്. ?
അമേരിക്കന്
പള്ളികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം ഇടുന്നുവെന്നു ആരോപിക്കുന്ന
മുത്തോലത്തച്ചന്‍, ദൈവവിളികളുണ്ടെന്നു പറയുന്ന കേരളത്തിലെ ബിഷപ്പുമാരുടെ
ഷോപ്പിംഗ് കൊമ്പ്ലെക്സുകളെപ്പറ്റി നിശബ്ദനാകുന്നു. തൊഴിലാളികള്‍ക്ക് കൂലി
കൊടുക്കാതെ കഷ്ടപ്പെടുത്തി അവരെ ഊറ്റി കുടിച്ച കഥകളും ഈ ഭാവി പിതാവ്
മറക്കുന്നു. കോളേജുകളിലെ കോഴ, കൈക്കൂലിയൊക്കെ ലത്തീന്‍ബാഷറായ മുത്തോലത്ത്
മറക്കുന്നു. നാട്ടില്, നേഴ്സുമാരുടെ സമരകഥകളൊന്നും ഇദ്ദേഹത്തിനു അറിയണ്ടാ.
സ്കൂളുകളില്‍ സര്‍ക്കാരില്‍നിന്നും കിട്ടുന്ന പണം വൗച്ചറില് ഒപ്പിടുവിച്ചു
അധ്യാപകരെ തുച്ഛമായ ശമ്പളത്തില്‍ നിയമിക്കുന്ന ദൈവമക്കളുടെ കൃത്രിമത്വം
അമേരിക്കന്‍ അച്ചന്‍മാര്‍ക്ക് അറിയത്തില്ല. തൊഴില്‍നിയമം ഈ നാട്ടില്
കര്‍ശനമെന്നും മുത്തോലാത്തച്ചൻ
മനസിലാക്കുക. പള്ളി കേടുപാടുകള്‍ തീര്‍ക്കുവാന്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍
കൂലി കൊടുക്കുന്നതു ദൈവിക നിയമവും ആണ്. അമേരിക്കന്‍ അച്ചന്മാര്‍ പള്ളിയുടെ
മരാമത്ത് പണികള്‍ക്ക് പണം ചിലവാക്കുന്നതില്‍ വേദനിക്കുന്ന അച്ചന്റെ വിലാപത്തിനു ഇവിടെ പ്രസക്തിയില്ല.
http://almayasabdam.blogspot.com/2013/01/blog-post_14.html
Subscribe to:
Post Comments (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
ജോസഫ് പടന്നമാക്കൽ ഭാരതത്തിൽ അതിപുരാതനകാലം മുതലേ തിരുവിതാംകൂർ രാജവംശമുണ്ടായിരുന്നു. തിരുവൻകോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന...
-
ജോസഫ് പടന്നമാക്കൽ ഇൻഡ്യയുടെ ചരിത്രം പുനഃ പരിശോധിക്കുകയാണെങ്കിൽ തിരുവിതാംകൂർ എന്ന കൊച്ചു രാജ്യത്തുണ്ടായിരുന്ന നിരവധി രാഷ്ട്രീയ സാമൂഹിക തീ...
-
പ്രജാപതിയായ പുരുഷന് അനന്തമായ പ്രപഞ്ചത്തില് ഏകനായി സഞ്ചരിച്ചു. തന്റെ പിതാവായ ബ്രഹ്മനില്നിന്നും അകന്നു സൃഷ്ടി കര്മ്മങ്ങളില്...
No comments:
Post a Comment