സത്യ ജ്വാലാ മാർച്ച് ലക്കം,2014: കത്തോലിക്കാ സഭയിൽ നവീകരണം ലക്ഷ്യമാക്കിയുള്ള മാസിക. Sathya jwala March 2014
Clik here: സത്യ ജ്വാലാ മാർച്ച് ലക്കം,2014:
Tuesday, April 15, 2014
സത്യജ്വാല സലോമി സ്പെഷ്യൽ :Sathya Jwala
Click here: ഏപ്രിൽ സത്യജ്വാല സലോമി സ്പെഷ്യൽ:
സത്യ ജ്വാലാ ഏപ്രിൽ ലക്കം: കത്തോലിക്കാ സഭയിൽ നവീകരണം ലക്ഷ്യമാക്കിയുള്ള മാസിക.
Saturday, April 12, 2014
ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പയും വിശുദ്ധിയും വിമർശനങ്ങളും
by ജോസഫ് പടന്നമാക്കൽ
ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പായെ വിശുദ്ധനായി ഉയർത്തുമെന്ന് ഫ്രാൻസീസ് മാർപ്പാപ്പാ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. വിശുദ്ധ പദവിയുടെ പേരിൽ വിവാദങ്ങളായ അഭിപ്രായങ്ങളുമായി വാർത്താലോകം മത്സര രംഗത്തെത്തിയിട്ടുണ്ട്. വിഭിന്നങ്ങളായ അഭിപ്രായങ്ങൾ പത്രലോകവും മാസികകളും ടെലിവിഷൻ മീഡിയാകളും പുറപ്പെടുവിച്ചു കഴിഞ്ഞു. ജോണ്‍ പോൾ മാർപ്പാപ്പാ ജീവിച്ചിരുന്ന കാലത്ത് തന്റെ ഒളികണ്ണുകളെ കൈവിരലുകളിൽക്കൂടി കാണിച്ചുകൊണ്ട് വാർത്താലേഖകരോട് ഒരിക്കൽ പറഞ്ഞു, " നോക്കൂ. സത്യം എന്റെ ഈ കണ്ണുകളിൽ ഒളിഞ്ഞിരിപ്പുണ്ട്." എന്നാൽ ആ സത്യം ഇന്നും ലോകത്തിനു ബോദ്ധ്യപ്പെട്ടില്ലായെന്നത് മറ്റൊരു സത്യമാണ്.
ഒരു വിശുദ്ധനുവേണ്ട തെളിവുകളെല്ലാം ജോണ്‍ പോൾ രണ്ടാമൻ ജീവിച്ചിരുന്ന നാളുകളിൽ സ്വയം ശേഖരിച്ചു വെച്ചിരുന്നുവെന്ന് ടോണി ബുഷ്ബിയുടെ 'മാർപ്പാപ്പായുടെ ഇരുണ്ട കാല ചരിത്രം' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു. സത്യമായ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ തെളിവുകളെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്. പുണ്യാളനായി ഉയർത്തുവാനുള്ള എല്ലാ നടപടികളും ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പാ ജീവിച്ചിരുന്ന കാലങ്ങളിൽ പൂർത്തിയാക്കിയിരുന്നുവെന്ന് കത്തോലിക്കാ ലോകത്തിന് അജ്ഞാതമായിരുന്നു. 1983 ലായിരുന്നു അതിനായിട്ടുള്ള നീക്കങ്ങളാരംഭിച്ചത്. ആ വർഷം യാതൊരു മുന്നറിയിപ്പും കൂടാതെ പിശാചിനുവേണ്ടി വാദിക്കുന്ന വത്തിക്കാനിലെ ഓഫീസ് അദ്ദേഹം നിർത്തൽ ചെയ്തു.
രണ്ടാമത്തെ നീക്കം 1999 ലായിരുന്നു. മാർപ്പാപ്പായുടെ ആരോഗ്യം വഷളായിക്കൊണ്ടിരുന്ന കാലവുമായിരുന്നു. അക്കാര്യം അദ്ദേഹത്തിന് പൂർണ്ണമായ ബോദ്ധ്യവുമുണ്ടായിരുന്നു. ഒരാൾ മരിച്ചുകഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞേ പുണ്ണ്യാളൻ എന്ന പദവിയിലേക്കുള്ള ക്രമാനുഷ്ഠാനങ്ങൾ തുടങ്ങാവൂയെന്ന കീഴ്വഴക്കം ഇല്ലാതാക്കി. ഒരു വ്യക്തിയുടെ പുണ്യചരിതമായ ജീവിതത്തെ വിലയിരുത്തുന്ന നിലവിലുണ്ടായിരുന്ന അന്വേഷണങ്ങൾ യാതൊന്നുമില്ലാതെ ഏതാനും ആഴ്ചകൾക്കുള്ളിൽതന്നെ ജോണ്‍ പോൾ മാർപ്പാപ്പായുടെ നാമകരണ നടപടികൾ തുടങ്ങിയതും ചരിത്രത്തിന്റെ വിരോധാഭാസമായിരുന്നു. നാമകരണ നടപടികൾ തുടങ്ങിയത് അദ്ദേഹത്തിന്റെ മുൻകാല കർമ്മ ജീവിതത്തിലെ വസ്തുനിഷ്ഠതകൾക്ക് തെല്ലും പ്രാധാന്യം കല്പ്പിക്കാതെയായിരുന്നു.
അങ്ങനെ ജോണ്‍ പോൾ മാർപ്പാപ്പാതന്നെ നിയമങ്ങൾ മാറ്റിയതുകൊണ്ട് കത്തോലിക്കാ ചരിത്രത്തിലെ അതിവേഗപുണ്യാളന്മാരുടെ പട്ടികയിൽ അദ്ദേഹം ഒന്നാമനായി. മദർ തെരസാക്കുവേണ്ടി നിയമങ്ങളിൽ മാറ്റം വരുത്തിയെന്നായിരുന്നു ജനമന്ന് ചിന്തിച്ചത്. ജോണ്‍ പോൾ മാർപ്പാപ്പാ സ്വയം പുണ്യാളനാകാൻ ഈ വഴിയൊരുക്കലെന്ന സത്യം ജനത്തിന് ഇന്ന് മനസിലായിക്കൊണ്ടിരിക്കുന്നു. പുണ്യാളനാകാൻ പത്താം പീയുസിന് 40 വർഷങ്ങളും അഞ്ചാം പീയൂസിന് 140 വർഷങ്ങളും വേണ്ടിവന്നു. പയസ് ഒമ്പാതമനെ ബിയാറ്റിഫിക്കേഷൻ ചെയ്തിട്ട് 140 വർഷം കഴിഞ്ഞു. ബിയാറ്റിഫിക്കേഷൻ എന്ന പദവിക്കായി ജോണ്‍ പോളിനും മദർ തെരസാക്കും 6 വർഷങ്ങളേ വേണ്ടി വന്നുള്ളൂ.
985 മുതൽ മാർപ്പാപ്പായായിരുന്ന ജോണ്‍ പതിനാറാമൻ ആയിരുന്നു ഒരാളിനെ പുണ്യാളനാക്കുന്ന നടപടികളിൽ ചില പരിഷ്കാരങ്ങൾ വരുത്തിയത്. അദ്ദേഹത്തിന്റെ മരണശേഷം ഈ തീരുമാനം പ്രായോഗികമാക്കണമെന്നും നിർദ്ദേശിച്ചു. 1587 ൽ പുണ്യാള നടപടികളെ ദുർവിനിയോഗം ചെയ്തിരുന്നതുകൊണ്ട് സിക്സ്റ്റസ് അഞ്ചാമൻ മാർപ്പാപ്പാ, പുണ്യാളന്മാരുടെ ഗുണദോഷങ്ങളെ വിലയിരുത്തുവാൻ പിശാചിന്റെ വക്കീൽ സമ്പ്രദായം നടപ്പിൽ വരുത്തി. പിശാചിനുവേണ്ടി വാദിക്കുന്ന വക്കീൽ വിശുദ്ധ പദവിക്കായി പരിഗണനയിലുള്ള വ്യക്തി അർഹനല്ലെന്ന് വാദിച്ച് തെളിവുകൾ ഹാജരാക്കണമായിരുന്നു. തെളിവുകളെ സംശയകരമായി വീക്ഷിക്കുക, തെളിവുകളെ ചോദ്യം ചെയ്യുക, ജീവിതകാലത്ത് പുണ്യാളനാകുന്നയാൾ ചെയ്ത തിന്മകൾ നിരത്തുക എന്നിവകളായിരുന്നു പിശാചിന്റെ ന്യായവാദങ്ങൾ വാദിക്കുന്ന വക്കീലിന്റെ ജോലി. ഇങ്ങനെ അനേക കടമ്പകൾ കടന്ന് ഒരാൾ പുണ്യാളനാകുന്നതിന് നീണ്ട കാലങ്ങൾ ചിലപ്പോൾ നൂറ്റാണ്ടുകൾ വേണ്ടി വന്നു. അത്രയെളുപ്പത്തിൽ ഒരാൾക്ക് പുണ്യാളനാകുവാൻ സാധിച്ചിരുന്നുമില്ല. സാഹചര്യങ്ങളെ അനുകൂലങ്ങളാക്കി അനേക കത്തോലിക്കാ സംഘടനകളുടെ എതിർപ്പുകളെ അവഗണിച്ച് ആറു വർഷങ്ങൾകൊണ്ട് ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പായെ ബിയാറ്റിഫൈ ചെയ്ത് പുണ്യാള സ്ഥാനത്ത് അലങ്കരിക്കുന്നതും സഭയുടെ ചരിത്രത്തിന്റെ പുതിയ നാഴികക്കല്ലാണ്.
പിശാചിന്റെ ഒഫീസ്, ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പാ വത്തിക്കാനിൽനിന്ന് നീക്കം ചെയ്തത് തന്റെ മരണശേഷം ചെറുപ്പകാലങ്ങളിലുള്ള സ്വന്തം ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളിൽ പൊതുജനങ്ങളുടെ ഇടപെടൽ ഉണ്ടാകാതെയിരിക്കുവാനായിരുന്നു. മീഡിയാകൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശക്തമായി പ്രതിക്ഷേധിക്കുന്നുമുണ്ട്. എന്നാൽ ജനങ്ങളുടെ ശബ്ദത്തിന് യാതൊരു വിലയും വത്തിക്കാൻ കല്പ്പിക്കുന്നില്ല. ഈ സാഹചര്യങ്ങൾ മനസിലാക്കി അദ്ദേഹത്തെ ബിയാറ്റിഫൈ ചെയ്ത സമയം പുണ്യാളന്മാരുടെ പ്രീഫെക്ട്റ്റായിരുന്ന കർദ്ദിനാൾ ആഞ്ജലോ അമാറ്റോ 2011 ൽ ഒരു പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു, "ജോണ്‍ പോൾ രണ്ടാമൻറെ പുണ്യാളനായുള്ള നടപടി ക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കുന്നത് അദ്ദേഹം മാർപ്പാപ്പാ ആയിരുന്നതുകൊണ്ടല്ല. ഈ മാർപ്പാപ്പാ ക്രിസ്തുവിന്റെ വഴിയേ മാതൃകാപരമായി ജീവിച്ച ഒരു സത്യക്രിസ്ത്യാനിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതദർശനങ്ങൾ പ്രതീക്ഷകളും സ്നേഹവുമായിരുന്നു. "റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ ഒരു സമ്മേളനത്തിൽ കർദ്ദിനാൾ വീണ്ടും പറഞ്ഞു, "വിശുദ്ധ പദവിക്കുള്ള അതിവേഗ തീരുമാനമെടുത്തത് ആ പുണ്യാത്മാവിന്റെ ജീവിതത്തെ അതിസൂക്ഷ്മതയോടെ പരിശോധിച്ച ശേഷമായിരുന്നു. അതിനായുള്ള നിയമങ്ങൾ 1983 ൽ ജോണ്‍ പോൾ മാർപ്പാപ്പാ കൃത്യമായി എഴുതിയുണ്ടാക്കിയിട്ടുണ്ട്."
വത്തിക്കാന്റെ നടപടി ക്രമങ്ങളിലെ വിശുദ്ധരെ കണ്ടെത്തൽ ഇന്നു മരിച്ചവരിൽനിന്ന് മണ്ണോട് ലയിച്ച പ്രസിദ്ധരായവരെ കണ്ടെത്തലായി മാറി. മരണമെന്നത് മനുഷ്യന്റെ ജീവിത നാടകത്തിലെ ശുഭപര്യവസാനമാണ്. ക്രിസ്ത്യൻ ലോകത്തിൽ അനേകർ ജോണ്‍ പോൾ മാർപ്പാപ്പായുടെ വിശുദ്ധ പദവിയെ കാണുന്നത് മരണമെന്ന ശുഭ നാടകത്തിലെ അറിയപ്പെടാത്ത നിഗൂഡ്ഡതകളിൽ ഒളിഞ്ഞിരിക്കുന്ന ഇരുട്ടിന്റെ അത്മാവായിട്ടാണ്. അദ്ദേഹത്തിന്റെ ഭരണകാലത്തെ ലൈംഗിക കുറ്റവാളികളെ ഒളിപ്പിച്ചുവെച്ച അനേക രഹസ്യഫയലുകൾ പരിഹരിക്കാൻ സാധിക്കാതെ ഇരുട്ടിൽത്തന്നെ ഒളിഞ്ഞുകിടപ്പുണ്ട്. അത്തരം കുറ്റകൃത്യങ്ങളിലൂടെ ചുരുളുകൾ അഴിയുംമുമ്പ് അദ്ദേഹത്തെ എത്രയും വേഗം പുണ്യാളനാക്കുവാനും നീക്കങ്ങളുണ്ടായിരുന്നു.
വിശുദ്ധ പദവിയിൽ ഒരാൾ എത്തുന്നതിനുവേണ്ട നീണ്ട നടപടി ക്രമങ്ങൾ ജോണ്‍ പോൾ മാർപ്പാപ്പാ നിറുത്തൽ ചെയ്തത് സ്വയം വിശുദ്ധനാകുവാനുള്ള തീവ്രമായ ആഗ്രഹമായിരുന്നു. ഇക്കാര്യം അദ്ദേഹം വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്നതിൽക്കൂടി വ്യക്തമായിക്കൊണ്ടിരിക്കുന്നു. മരണശേഷം വാഴ്ത്തപ്പെടുമെന്നും കാലതാമസം കൂടാതെ വിശുദ്ധനാകുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. ജോണ്‍ പോളിനെ സംബന്ധിച്ച് മാർപ്പാപ്പായാകുന്നതിനു മുമ്പുള്ള അനേക ജീവചരിത്ര കൃതികൾ ഉണ്ട്. എന്നാൽ ആ ചരിത്രങ്ങൾ ഒന്നും സത്യങ്ങളല്ലെന്നാണ് കർദ്ദിനാൾ ആഞ്ജലോ അമാറ്റൊ 2011 ൽ റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ഒരു സെമിനാറിൽ പറഞ്ഞത്. മാർപ്പാപ്പായുടെ യുവാവായിരുന്ന കാലത്തെ പല രഹസ്യ വിവരങ്ങളും വെളിപ്പെടുത്തലുകളും ചോദ്യോത്തര വേളയിലെ അന്നത്തെ സെമിനാറിലെ ചർച്ചകളിൽ ഉൾപ്പെടുത്തുവാൻ തയ്യാറല്ലായിരുന്നു. അക്കാല ജീവിതം വത്തിക്കാൻ രേഖപ്പെടുത്തിയിരിക്കുന്നതും പച്ചക്കള്ളങ്ങൾ നിറഞ്ഞതായിരുന്നു.(റെഫ്: ടോണി ബുഷ്ബി) 1938 മുതൽ 1946 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം വെറും 72 വാക്കുകൾ കൊണ്ട് വത്തിക്കാൻ സംഗ്രഹിച്ചിരിക്കുകയാണ്. 18 വയസ് മുതൽ 26 വയസ് വരെ മാതൃകാപരമായി വൈദികനായി സെമിനാരിയിൽ പഠിച്ചിരുന്നുവെന്നു മാത്രമുള്ള ചുരുങ്ങിയ വാക്കുകളിലുള്ള ചരിത്രത്തിൽ ദുരൂഹതകളുണ്ട്.
മാർപ്പാപ്പായാകുന്നതിനുമുമ്പുള്ള ജോണ്‍ പോളിന്റെ ജീവചരിത്രങ്ങൾ കത്തോലിക്കാ ലോകത്തിന് തെറ്റായ ധാരണയുണ്ടാക്കുന്നതാണ്. പലതും സത്യങ്ങളല്ലെന്നാണ് വിമർശന ലേഖകരിൽനിന്നും മനസിലാക്കുന്നത്. കരോൾ വോജ്ടില (Karol Wojtyla) യെ സംബന്ധിച്ച നൂറോളം പോലീസ് റെക്കോർഡുകൾ പോളണ്ടിലെ രഹസ്യപുരാ വസ്തു ഗ്രന്ഥാലയത്തിൽ നിന്നും വത്തിക്കാൻ നീക്കം ചെയ്തതും സംശയത്തിനിടം നല്കുന്നു. അദ്ദേഹത്തെപ്പറ്റി 1946 കാലഘട്ടത്തിലുള്ള വ്യക്തമായ ചരിത്രം ആ റിക്കോർഡുകളിലുണ്ടെന്നും അനുമാനിക്കുന്നു. അക്കാലങ്ങളിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണികളിൽ അദ്ദേഹം പ്രവർത്തിച്ചത്. പിശാചിന്റെ വാദങ്ങൾ കേട്ടിരുന്ന വത്തിക്കാനിലെ ഒഫീസ് നിറുത്തൽ ചെയ്തില്ലായിരുന്നുവെങ്കിൽ, ജോണ്‍ പോൾ ഇത്രയും പെട്ടെന്ന് വിശുദ്ധ പദവിയിലേക്ക് ഉയരുമോയെന്നും ചോദ്യങ്ങൾ വരുന്നു. ഇല്ലെന്നാണ് കത്തോലിക്കരിൽ അനേകർ വിശ്വസിക്കുന്നത്. ഇരുളിൽ മറഞ്ഞുകിടക്കുന്ന അദ്ദേഹത്തിന്റെ യുവത്വകാല രഹസ്യങ്ങൾ ഇന്നും ഒളിഞ്ഞു തന്നെ കിടക്കുന്നു.
ഒരു വിശുദ്ധൻറെ പുണ്യ പ്രവർത്തികളെപ്പറ്റി അവലോകനം ചെയ്യുമ്പോൾ അദ്ദേഹത്തിൻറെ വ്യക്തിപരമായ ജീവിതത്തെ ആധാരമാക്കി പഠന വിഷയമാക്കിയാൽ പൂർണ്ണമാവില്ല. ജീവിച്ചിരുന്നപ്പോൾ അദ്ദേഹമെടുത്ത സഭയുടെ തീരുമാനങ്ങളിലെ പാളീച്ചകൾമൂലം സമൂഹത്തിനുണ്ടായ അന്നത്തെ ദോഷവശങ്ങൾകൂടി ഉൾപ്പെടുത്തണം. അങ്ങനെയെങ്കിൽ ബാലപീഡകരെ പിന്തുണച്ച ജോണ്‍ പോൾ മാർപ്പാപ്പാ വിശുദ്ധപദത്തിന് അർഹനോയെന്നതും ചിന്തനീയമാണ്. വ്യക്തിപരമായി ജോണ്‍ പോളിന്റെ പേരിൽ അത്തരത്തിലുള്ള ആരോപണങ്ങളൊന്നുമില്ല. എന്നാൽ നൂറു കണക്കിന് ബാലപീഡനങ്ങൾ നടത്തിയ കുറ്റവാളികളായ പുരോഹിതരെ അദ്ദേഹം സംരക്ഷിച്ചിരുന്നതും നിയമത്തിൻറെ ദൃഷ്ടിയിൽനിന്നും അവർക്കഭയം കൊടുത്ത് ഒളിപ്പിച്ചിരുന്നതും സഭാചരിത്രത്തിന് കളങ്കം വരുത്തിയിട്ടുണ്ട്. ദുഃഖകരമായ ആ സത്യം ജോണ്‍ പോളിന്റെ വിശുദ്ധ പദവിയ്ക്കൊപ്പം എന്നും ഒരു നിഴലായിയുണ്ടാകും.
എണ്ണമില്ലാത്ത ബാലപീഡകരായ പുരോഹിതർ സഭയിൽ പെരുകിയത് ജോണ്‍ പോളിന്റെ കാലത്തായിരുന്നു. അവരെ തടയാൻ ജോണിനൊരിക്കലും കഴിഞ്ഞില്ല. പകരം പുരോഹിതരുടെ പീഡനകഥകളും അതിൽ ബലിയാടായ കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വൈകാരിതയും അദ്ദേഹമെന്നും സഭയെ സംരക്ഷിക്കാൻ ഒളിച്ചുവെച്ചിരുന്നു. ഒരു മാർപ്പാപ്പായെന്ന നിലയിൽ സഭയ്ക്കേറ്റ ഈ മുറിവ് അദ്ദേഹത്തിൻറെ ഭരണകാലത്തിലെ പരാജയമായിരുന്നു. പീഡനങ്ങളിൽ സഹനം സഹിച്ചവരുടെ കുടുംബങ്ങളുടെ നഷ്ടപരിഹാരങ്ങളും കോടതിക്കേസുകളുമായി സഭയ്ക്ക് നേരിടേണ്ടിവന്ന സാമ്പത്തിക നഷ്ടങ്ങൾക്കും കണക്കില്ല. കത്തോലിക്കാസഭയെ ലൈംഗികവൈകൃതങ്ങളുടെ സമൂഹമായി ലോകം പരിഹസിച്ചുകൊണ്ട് മുദ്രയും കുത്തി. യേശുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സഭയ്ക്കതൊരു തിരിച്ചടിയുമായി. ലോകത്തിലെ ഏറ്റവും വലിയ സംഘടിത മതമായ കത്തോലിക്കാസഭയിൽ വന്ന അപകീർത്തി നികത്താൻ ഇനി തലമുറകൾ കടന്നുപോവേണ്ടി വരും. സഭയുടെ വിശ്വാസസംരക്ഷണമെന്ന സത്യം വെറുമൊരു കെട്ടുകഥയായും തീർന്നു.
ജോണ്‍ പോളിനെതിരെയുള്ള പ്രധാനമായ ഒരാരോപണം ലൈംഗിക കുറ്റവാളിയായ ഫാദർ മാർസ്യൽ മേസിലിനെ (Father Marcial Maciel Degollado) സംരക്ഷിച്ചുവെന്നതാണ്. ലീജിയനറീസ് ഓഫ് ക്രൈസ്റ്റ് എന്ന സംഘടന സ്ഥാപിച്ചതും ഈ പുരോഹിതനായിരുന്നു. ജോണ്‍ പോൾ മാർപ്പാപ്പയെപ്പോലെ ഫാദർ മേസിൽ യാഥാസ്ഥിതിക ചിന്തകനുമായിരുന്നു. അനേക ചെറുപ്പക്കാരായ പുരോഹിതരുടെ സേവനങ്ങൾ മേസിലിന്റെ സംഘടനയിൽക്കൂടി സഭയ്ക്ക് ലഭിച്ചിരുന്നു. സഭ ഈ സമൂഹംവഴി വൻസമ്പത്തും കൈവരിച്ചു. ഇദ്ദേഹം മൂലം വത്തിക്കാനിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് വിലകൂടിയ സമ്മാനങ്ങളും ലഭിച്ചിരുന്നു. അനുസരണയുള്ള പുരോഹിതനെന്ന നിലയിൽ ഫാദർ മേസിൽ, ജോണ്‍ പോളിന്റെ ഉറ്റമിത്രവും പ്രിയങ്കരനുമായിരുന്നു. കണക്കില്ലാത്ത ധനം ശേഖരിച്ചിരുന്ന ഈ സംഘടന വത്തിക്കാൻറെ അക്ഷയ പാത്രവും പ്രധാന വരുമാന മാർഗവുമായിരുന്നു. ആധുനിക സഭയ്ക്കുവേണ്ടി ബില്ല്യൻ കണക്കിന് ഡോളർ സ്വത്തുക്കൾ സമ്പാദിച്ചുകൊടുത്തത് ഫാദർ മേസിലിന്റെ( Maciel ) ലീജിയൻ ഓഫ് ക്രൈസ്റ്റ് സംഘടനയായിരുന്നു.
1950 തുടങ്ങി പതിനൊന്ന് വയസ് താഴെയുള്ളവർ മുതൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ മേസിൽ പീഡിപ്പിച്ചിട്ടുണ്ട്. മുമ്പ് സെമിനാരി വിദ്യാർഥികളും ഇപ്പോൾ പുരൊഹിതരുമായവർ തെളുവുകൾ സഹിതം മേസിലിന്റെ പീഡനകഥ വത്തിക്കാനെ അറിയിച്ചിട്ടുണ്ട്. ഫാദർ മേസിൽ ( Marciel )ദുരുപയോഗം ചെയ്തവരെ കള്ളം പറയുന്നവരായി മുദ്രയും കുത്തുമായിരുന്നു. കുറ്റകൃത്യങ്ങൾ മൂടിവെക്കുവാൻ അവരെ സഭയുടെ വിശ്വാസവഞ്ചകരായും കരുതിപോന്നു. ഫാദർ മേസിലിനെതിരായ ആരോപണങ്ങൾ ജോണ്‍ പോൾ കാതുകൊടുക്കുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. കൊച്ചുപെണ്‍ക്കുട്ടികളുടെ ചാരിത്ര്യം ഹനിക്കുകയും സെമിനാരിക്കുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിച്ച് പീഡിപ്പിക്കയും ചെയ്യുകയെന്നത് മേസിലിന്റെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. മേസിലിന്റെ കുറ്റകൃത്യങ്ങൾ ഒളിച്ചുവെയ്ക്കുക മാത്രമല്ല വത്തിക്കാനിൽ പ്രധാനപ്പെട്ട കാര്യനിർവഹണ ചുമതലകൾ വഹിക്കാനും ജോണ്‍ പോൾ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. ആരും അദ്ദേഹത്തെ വിമർശിക്കാൻ പാടില്ലാന്ന് വത്തിക്കാനിൽ കർശനമായ വിലക്കുമുണ്ടായിരുന്നു.
ജോണ്‍ പോളിന്റെ ഉറ്റമിത്രമായ ഫാദർ മേസിൽ (Father Marcial Maciel Degollado) കുട്ടികളെ പീഡനം നടത്തിക്കൊണ്ടിരുന്നതുകൂടാതെ മയക്കുമരുന്നിനടിമയുമായിരുന്നു. അനേകമനേക കുട്ടികളുടെ പിതൃത്വവും ഉണ്ടായിരുന്നു. മേസിൽ തനിക്കുണ്ടായ മക്കളെയും പീഡിപ്പിച്ചിരുന്നു. അവസാനം നിവൃത്തിയില്ലാതെ ജോണ്‍ പോൾ മാർപ്പാപ്പാ ഫാദർ മേസിലിന്റെമേൽ നടപടികളെടുക്കാൻ നിർബന്ധിതനായി. അദ്ദേഹത്തിന്റെ ശിക്ഷ മരിക്കുവോളം പ്രാർഥനയിലും ഉപവാസത്തിലും കഴിയുകയെന്നായിരുന്നു. അനേക കുഞ്ഞുങ്ങളുടെ പിതൃത്വമുള്ള വിവാദ പുരോഹിതനായ മേസിലച്ചനെ സഭ രക്ഷിച്ചതല്ലാതെ ആ കുഞ്ഞുങ്ങൾക്കും അവരെ വളർത്തുന്ന മാതാക്കൾക്കും സാമ്പത്തിക സഹായമോ പരിചരണമോ നല്കിയില്ല.
ഒരു പക്ഷെ ഫാദർ മേസിലിനെതിരെയുള്ള കുറ്റാരോപണങ്ങൾ ജോണ്‍ പോൾ വിശ്വസിച്ചില്ലായിരിക്കാം. എന്നിരുന്നാലും അദ്ദേഹത്തിൻറെ ഫാദർ മേസിലിലുള്ള അന്ധമായ വിശ്വാസം മറ്റനേകായിരം കുടുംബങ്ങളെ മാനസികമായി തളർത്തുകയാണുണ്ടായത്. മേസിലിന്റെ ക്രൂരമായ ലൈംഗിക വിനോദങ്ങളിൽനിന്നും നിസഹായരായ ജനതയെ ജോണ്‍ പോളിന് രക്ഷിക്കാൻ സാധിക്കാത്തത് ക്ഷമിക്കാൻ സാധിക്കാത്ത കുറ്റമാണ്. ലൈംഗിക കുറ്റവാളികളായ പുരോഹിതരെ വേട്ടയാടുന്ന ഇന്നത്തെ ചരിത്രമുഹൂർത്തങ്ങളിൽ ജോണ്‍പോളിനെ പുണ്യാളനാക്കിയതും ഉചിതമായില്ല.
ബർലിൻമതിൽക്കെട്ടുകൾ താഴെവീണതും കമ്യൂണിസത്തിന്റെ തകർച്ചയും ജോണ്‍ പോളിനെ ആഗോളതലത്തിൽ പ്രസിദ്ധനാക്കി. എന്നിരുന്നാലും സഭയ്ക്കുള്ളിൽ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത ഏകാധിപതിയായിരുന്നു. അദ്ദേഹത്തിൻറെ ചിന്താഗതികളെ ചോദ്യം ചെയ്യുന്നവരെ ഉന്നതസ്ഥാനത്തിൽനിന്നും നീക്കം ചെയ്തിരുന്നു. ഒരാളിനെ വിശുദ്ധനാക്കാൻ സഭ പുറംലോകത്തിന്റെ പ്രതികരണവും കണക്കാക്കാറുണ്ട്. നാസികളുമായി പന്ത്രണ്ടാം പീയൂസിന് ബന്ധമുണ്ടെന്നുള്ള ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തെ പുണ്യാളനാക്കാൻ സഭക്കിന്ന് ബുദ്ധിമുട്ടുണ്ട്. എങ്കിൽ ലൈംഗിക കുറ്റവാളികളെ സംരക്ഷിച്ച ജോണ്‍ പോളിന്റെ വിശുദ്ധപദവിയും മാറ്റിവെയ്ക്കാമായിരുന്നു. 1993 ൽ കുടുംബാസൂത്രണ പദ്ധതികൾ സഭയുടെ കടുത്ത പാപങ്ങളായി ജോണ്‍ പോൾ വിളംബരം ചെയ്തു. എന്നാൽ സഭയുടെ മൊത്തമായ ലൈംഗിക കുറ്റകൃത്യങ്ങളെ എതിർത്തിട്ടുമില്ല. കുടുംബാസൂത്രണങ്ങളെക്കാളും ബാലപീഡനമെന്ന കൊടും തിന്മയിലേക്ക് വാതിൽ തുറന്നുകൊടുത്ത ജോണ്‍ പോളിനെ വിശുദ്ധനാക്കുന്നത് സഭയുടെ പരിപാവനതയ്ക്കെതിരെയുള്ള വെല്ലുവിളിയുമാണ്.
വിശുദ്ധ പദവിക്കായി ജോണ്‍ പോൾ മാർപ്പാപ്പായുടെ ജന്മനാടായ പോളണ്ടിൽനിന്നും ശക്തമായ രാഷ്ട്രീയസ്വാധീനമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധത്തിൽ ജോണ്‍ പോൾ എന്നും വിജയമായിരുന്നു. അക്കാലത്ത് അമേരിക്കൻ പ്രസിഡണ്ട്മാർ സകല പ്രോട്ടോക്കോളും മാറ്റിവെച്ച് ജോണ്‍ പോളിന്റെ സന്ദർശനവേളയിൽ നേരിട്ടുവന്ന് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കുമായിരുന്നു. റേയ്ഗന്റെയും ക്ലിന്റന്റെയും ഗോർബച്ചൊവിന്റെയും ഉറ്റ മിത്രവുമായിരുന്നു. ഇങ്ങനെയുള്ള രാഷ്ട്രീയസ്വാധീനവും ജോണ്‍ പോളിന്റെ വിശുദ്ധ പദവിയിലേക്കുള്ള വഴിയൊരുക്കലായിരുന്നു. അദ്ദേഹത്തെ വിശുദ്ധനാക്കണമെന്നുള്ള തീവ്രമായ ആഗ്രഹം ബനഡിക്റ്റ് പതിനാറാമനുണ്ടായിരുന്നു. തന്റെ മുൻഗാമി ബനഡിക്ട്റ്റിന്റെ ആഗ്രഹത്തിനെതിരായി ഫ്രാൻസീസ് മാർപ്പാപ്പാ ഒരു തീരുമാനമെടുക്കുമെന്നും തോന്നുന്നില്ല. മാത്രവുമല്ല അദ്ദേഹത്തിൻറെ വിശുദ്ധ പദവി നിഷേധിച്ചാൽ കത്തോലിക്കർ ഭൂരിപക്ഷമുള്ള പോളണ്ടിൽ അതൊരു രാഷ്ട്രീയ കോളിളക്കത്തിനിടവരും.
Thursday, April 3, 2014
വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനും സിംസണ്‍-റോസമ്മ കളത്ര കുടുംബവും
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് ഇന്ന് സംഘടനയിലെ ഭൂരിഭാഗം അംഗങ്ങൾക്കും അറിയാമെന്നു തോന്നുന്നില്ല. തിരുമേനിമാരും മന്ത്രിമാരും രാഷ്ട്രീയ സാമൂദായിക സാമൂഹിക തലങ്ങളിലെ നേതാക്കൻമാരും ഇന്നതിലെ പ്രവർത്തകർ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് പത്രങ്ങളിൽ വായിക്കാറുണ്ട്.എന്നാൽ ഈ സംഘടനയും അതിന്റെ പേരും സിംസന്റെ
ഭാവനയിൽനിന്നുണ്ടായതാണ്. ശൈശവത്തിൽ ആ സംഘടനയെ പരിപോഷിപ്പിച്ചു വളർത്തുന്നതിൽ സിംസനോടൊപ്പം അന്തരിച്ച റോസമ്മയ്ക്കും പങ്കുണ്ടായിരുന്നു.
അമേരിക്കൻ ജീവിതത്തിൽ കണ്ടുമുട്ടിയവരായവർ ഓരോരുത്തരായി ജീവിതത്തിൽനിന്നും പൊഴിഞ്ഞുപോവുന്ന വാർത്തകളറിമ്പോൾ മനസ്സെവിടെയോ ഭൂതകാലത്തിലേക്ക് കണ്ണോടിക്കാൻ തോന്നും. ഇന്നാരുമല്ലാത്ത ഞാൻ ഇതൊക്കെയെന്തിന് കുറിക്കുന്നുവെന്നും വായനക്കാർ ചിന്തിച്ചേക്കാം. ഓർമ്മകളിലെ ഓളങ്ങളിൽ തെളിഞ്ഞുവരുന്ന ചില നല്ല വ്യക്തികളുടെ ചരിത്രം ഇന്ന് കുറിച്ചുവെച്ചില്ലെങ്കിൽ വിസ്മൃതിയിലാകുന്ന ആദ്യതലമുറകൾ പിന്നീടത് കടംകഥകളായി മാറും. തലമുറകൾ കടന്നുപോവുമ്പോൾ ഈ മണ്ണിൽ ആദ്യം വന്ന മക്കളെപ്പറ്റി ഒരിക്കലൊരിടത്ത് ഒരു മുത്തച്ചനുണ്ടായിരുന്നുവെന്ന് അമ്മമാർ വരാനിരിക്കുന്ന തലമുറകൾക്ക് പറഞ്ഞു കൊടുക്കേണ്ടിവരും. നാൽപ്പതു വർഷങ്ങൾക്കുമുമ്പ് ബിഗ് ആപ്പിളിന്റെ നാട്ടിൽ ഞാൻ വരുമ്പോൾ എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കാൻ സ്നേഹമുള്ള കുടുംബങ്ങൾ ന്യൂറോഷൽ പരിസരങ്ങളിൽ ഉണ്ടായിരുന്നു. പാർട്ടികളും വിവാഹ വാർഷികങ്ങളും ആഘോഷങ്ങളും ഞങ്ങൾക്കന്ന് ഉത്സവംതന്നെയായിരുന്നു. മങ്ങാത്ത യുവത്വത്തിൽ അന്ന് ചിരിയും കളിയുമായി നടന്നിരുന്നു. അന്നൊക്കെ കുടുംബ സൗഹാർദ്ദ മേളകളിൽ ഭക്ഷണം ഉണ്ടാക്കലും സല്ക്കരിക്കലും നടത്തിയിരുന്നത് സിംസണ്‍ -റോസമ്മ ദമ്പതികളായിരുന്നു. അത്തരം പരിപാടികളിൽ സഹായിക്കാനായി മറ്റുചില കുടുംബങ്ങളും അവരോടൊപ്പമുണ്ടായിരുന്നു.
അന്നുള്ള പ്രവാസികളിൽ ഭൂരിഭാഗവും ചെറുപ്പക്കാരികളും ചെറുപ്പക്കാരുമായിരുന്നു.
പുരുഷന്മാർ പകലും സ്ത്രീകൾ ഭൂരിഭാഗവും രാത്രിയും ജോലി ചെയ്തിരുന്നു. ചില സ്‌ത്രീകൾക്ക് സൂര്യോദയവും അസ്തമയവുമില്ലായിരുന്നു. സ്വന്തം കുടുംബത്തോടൊപ്പം നാട്ടിലുള്ള ബന്ധുജനങ്ങളെയും സഹായിക്കാൻ ബാദ്ധ്യസ്ഥരായിരുന്നതുകൊണ്ട് നിലനിൽപ്പിനായി അന്നുള്ളവർക്കു ഓവർ ടൈം ചെയ്യണമായിരുന്നു. സഹോദരി സഹോദരന്മാരായി മാതാപിതാക്കളടങ്ങിയ സ്വന്തം വീട്ടിൽ ആറും ഏഴും പേരുണ്ടായിരുന്ന കാലവും. പെണ്മക്കളെ കെട്ടിക്കാൻ പ്രയാസപ്പെടുന്ന ദുഖിതരായ
നാട്ടിലെ മാതാപിതാക്കളും. അവർക്കെല്ലാം താങ്ങും തണലുമായിരുന്നത് അന്നത്തെ ആദ്യകുടിയേറ്റക്കാരായിരുന്നു. ഓരോരുത്തരും ദുഖങ്ങളന്ന് സുഹൃത്തുക്കളായ കുടുംബങ്ങളുമൊത്ത് ഈകർമ്മ ഭൂമിയിൽ പങ്കിട്ടിരുന്നു. ഇന്നും ആ പഴംങ്കാലത്തിലെ സ്നേഹബന്ധങ്ങളിലുള്ള ചങ്ങാതികളെ കാണുമ്പോൾ സ്വന്തം കുടുംബത്തിലെ ഉറ്റവരെന്ന ആത്മബോധമാണുണ്ടാകുന്നത്. മനസിലെവിടെയോ അന്നുള്ളവരോട് പ്രത്യേകമായൊരു ബന്ധവും ഇന്നുമൊളിഞ്ഞിരിപ്പുണ്ട്.
സിംസണ്‍-റോസമ്മ കുടുംബത്തെ ആദ്യമായി ഞാൻ പരിചയപ്പെടുന്നത് 1974-ഡിസംബർ രണ്ടാം തിയതിയാണ്. വ്യക്തമായ ഒരു തിയതി ഒർത്തിരിക്കുന്നത് അമേരിക്കയിൽ ഞാനെത്തിയത് അതിന്റെ തലേദിവസം ഡിസംബർമാസം ഒന്നാം തിയതിയായിരുന്നതുകൊണ്ടാണ്.
അന്ന് സിംസന്റെയും എന്റെയും കുടുംബങ്ങൾ താമസിച്ചിരുന്നത് ന്യൂറോഷൽ ഹോസ്പിറ്റൽവക തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിലായിരുന്നു . മധുവിധു കാലമായിരുന്നതുകൊണ്ട് ഞാനും അന്ന് ജോലിയ്ക്ക് പോകേണ്ടിയിരുന്ന ഭാര്യയുമൊത്ത് ഹോസ്പിറ്റൽ വാതിൽക്കൽവരെ നടന്ന് തിരിച്ച് മടങ്ങുന്ന സമയത്താണ് സിംസനെ ആദ്യമായി വഴിയിൽവെച്ച് പരിചയപ്പെട്ടത്. അന്നുതന്നെ എന്നെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് ക്ഷണിച്ചു. സിംസനൊപ്പം വീട്ടിൽ ചെന്നപ്പോൾ ചിരിച്ചുകൊണ്ട് ചായയുമായി വന്ന അദ്ദേഹത്തിൻറെ ഭാര്യ റോസമ്മയെ ഇന്നലെപോലെയോർക്കുന്നു. ഈ നാട്ടിൽ വന്ന് മറ്റൊരു വീട്ടിൽനിന്നും ആദ്യമായി ചായ കുടിച്ചതും അന്നായിരുന്നു. പടിഞ്ഞാറുള്ള നസ്രാണികുടുംബത്തിലാണ് റോസമ്മ വളർന്നതെന്നറിഞ്ഞപ്പോൾ സംസാരിക്കാൻ ഏറെ വിഷയങ്ങളുമുണ്ടായിരുന്നു. കാരണം എന്റെ അമ്മവീടും പടിഞ്ഞാറൻ കുട്ടനാട്ടിലായിരുന്നു. അങ്ങനെ ആദ്യ ദിവസംതന്നെ സിംസന്റെ കുടുംബമായി ഒരു സൗഹാർദ്ദബന്ധം സ്ഥാപിച്ചു.
ഭാരതത്തിലെ അനേക പൌരാണിക കലകളും ചിത്രങ്ങളും ഹൈന്ദവ ബുദ്ധ വിഗ്രഹങ്ങൾകൊണ്ടും അദ്ദേഹത്തിൻറെ വീടുമുഴുവൻ അലങ്കരിച്ചിരുന്നു. കാണാൻ വളരെ സൌന്ദര്യമുള്ള ആ കലാരൂപങ്ങൾ ഇന്നും എന്റെ മനസിലുണ്ട്. നമ്മുടെ പുണ്യഭൂമിയുടെ സംസ്ക്കാരചരിത്രവും ആ ദിവസം ഓർത്തുപോയി. ഇത്തരം ശേഖരണം അദ്ദേഹത്തിൻറെ നന്നേ ചെറുപ്പം മുതലുള്ള ഹോബിയായിരുന്നെന്നും പറഞ്ഞതോർക്കുന്നു. ബുദ്ധവിഗ്രഹങ്ങളും കൃഷ്ണവിഗ്രഹങ്ങളും പ്രാചീന കലകളും പടങ്ങളുമൊക്കെ കാണാൻ എനിക്കുമിഷ്ടമായിരുന്നു. പിന്നീടദ്ദേഹം ആ കലാരൂപങ്ങൾ വീട്ടിൽനിന്നും റെസ്റ്റോറന്റ് തുടങ്ങിയപ്പോൾ അവിടെയ്ക്ക് മാറ്റി.
ആദ്യത്തെ ഈ കൂടി കാഴ്ചയിൽ മലയാളികൾക്കായി ഒരു സംഘടന രൂപീകരിക്കണമെന്നതും സിംസണ്‍ സംസാരത്തിൽ പറഞ്ഞു. ഒരു സംഘടനയുണ്ടാക്കാൻ മൂന്നോ നാലോ മലയാളികൾ മതിയോയെന്ന് ചോദിച്ചയുടൻ സി.എം.സി. അപ്പച്ചൻ സിംസൻറെ ഭവനത്തിൽ കയറി വന്നു. തലേയാഴ്ചയിൽ വിജയപുരം ബിഷപ്പ് ന്യൂറോഷലിൽ വന്ന കഥയും സിംസന്റെയും റോസമ്മയുടെയും നേതൃത്വത്തിൽ ബിഷപ്പിന് സ്വീകരണം കൊടുക്കാൻ നൂറിൽപ്പരം പേർക്ക് ഭഷണമുണ്ടാക്കിയതും അദ്ദേഹം വിവരിച്ചു. അന്നത്തെ പുതുമക്കാരിൽ കാറോടിക്കാൻ അറിയാവുന്നത് ബിഷപ്പു വന്നസമയം അപ്പച്ചൻ മാത്രമായിരുന്നു. ന്യൂറോഷലിൽ മലയാളികളിലാദ്യമായി കാർ മേടിച്ചതും അദ്ദേഹം തന്നെ. എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചതിൽ പിന്നീടദ്ദേഹം എന്റെ ഗുരുവുംകൂടിയായി. എന്നെമാത്രമല്ല, അന്നത്തെ ഗുരുകുലത്തിലെ ആശാനായിരുന്ന അപ്പച്ചൻ ദക്ഷിണപോലും മേടിക്കാതെ മറ്റനേകംപേരെ ഡ്രൈവിംഗ് പഠിപ്പിച്ചിട്ടുമുണ്ട്. വിജയപുരം ബിഷപ്പിനെ കെന്നഡി എയർപോർട്ടിൽ സിംസണും, റോസമ്മയും അപ്പച്ചനും കൂടി സ്വീകരിക്കാൻപോയ കഥ പറഞ്ഞതും ഇന്നും മനസിലുണ്ട്. എയർ പോർട്ടിൽനിന്ന് പോരുന്നവഴി "തന്റെ കാറിൽ സുരക്ഷിതമായി ഇരിക്കാവോയെന്ന്" ബിഷപ്പിന്റെ ചോദ്യവും "തിരുമേനി, അപകടമുണ്ടായാൽ എന്റെ ജീവനെ രക്ഷിക്കാൻ ആദ്യം ഞാൻ ശ്രമിക്കും, കൂടെ അങ്ങയുടെ ജീവൻ രക്ഷപ്പെട്ടാൽ ഭാഗ്യം" എന്ന അപ്പച്ചന്റെ മറുപടിയും ഇന്നും മനസിന് രസമായി തോന്നുന്നു.
സിംസനുമായ ആദ്യകൂടികാഴ്ചയിൽതന്നെ അവരുടെ കുടുംബമായി ഒരു ആത്മ ബന്ധവും സ്ഥാപിച്ചു.
സ്ത്രീകൾ ജോലിക്കു പോകുന്ന സമയം ഭർത്താക്കന്മാർ കൂടുന്ന അസംബ്ലി യോഗം അദ്ദേഹത്തിൻറെ വീട്ടിലായിരുന്നു. ചിരിച്ചുകൊണ്ട് ജോലികഴിഞ്ഞു വരുന്ന സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ സ്വീകരിക്കാൻ വരുന്നതും സിംസന്റെ വീട്ടിലായിരുന്നു. പലരുടെയും മധുവിധു നുകരുന്ന കാലവും. അക്കാലങ്ങളിൽ മാസത്തിൽ കുടുംബങ്ങൾ തമ്മിൽ കുശ ലം പറയാൻ ഒരു ഒത്തുചേരൽ പാർട്ടികൾ ആ കെട്ടിടത്തിനുള്ളിലെ ഒരു ഹാളിൽ നടത്താറുണ്ടായിരുന്നു. നൂറുപേർക്കിരിക്കാവുന്ന ഒരു സമ്മേളനഹാളായിരുന്നുവത്. ഓരോ കുടുംബങ്ങളും സ്വയം പാകം ചെയ്തു ഭക്ഷണം കൊണ്ടുവരുമെങ്കിലും അതിനെല്ലാം നേതൃത്വം കൊടുത്തിരുന്നത് റോസമ്മയായിരുന്നു. ഈ കുടുംബകൂട്ടായ്മയിൽ സംബന്ധിക്കുന്ന എല്ലാവരുമായി ഇടപെടുന്ന റോസമ്മയുടെ പെരുമാറ്റ രീതികളെയും ഒർമ്മിക്കുന്നുണ്ട്. കുട്ടനാടൻ കരയുടെ നസ്രാണി സ്ത്രീകൾക്കുള്ള എല്ലാ ഐശ്വര്യവും വിനയവും നല്ല പെരുമാറ്റവും അവരുടെ സവിശേഷതകളായിരുന്നു. പിന്നീടത് അവരുടെ ഹോട്ടൽ വ്യവസായത്തിലും പ്രതിഫലിച്ചു.
പുതിയതായി വരുന്ന കുടിയേറ്റക്കാരുടെയെണ്ണം വർദ്ധിക്കുന്നകാരണം മാസത്തിലൊരിക്കൽ നടത്തിയിരുന്ന കുടുംബസമ്മേളനങ്ങളും വലുതായിക്കൊണ്ടിരുന്നു. കുടുംബങ്ങളുടെ എണ്ണവും കൂടി വന്നിരുന്നു. സിംസണ്‍ ഒരു കൊച്ചുകാറ് മേടിച്ചുകഴിഞ്ഞ് ടൌണിൽനിന്ന് പഴയ ക്ലാസ്സിക്കൽ മലയാളം സിനിമാകളുടെ ഫിലിമുകളും കൊണ്ടുവരാൻ തുടങ്ങി. അന്ന് സിനിമാക്കൊട്ടക ഇവരുടെ മുറിയിലോ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും അപ്പാർട്ട്മെന്റിലൊ സ്ഥിരം സമ്മേളിക്കുന്ന പാർട്ടിഹാളിലോ ആയിരിക്കും. വീടും നാടും വിട്ട് ഈ നാട്ടിൽ വന്ന് ജീവിക്കുന്നവർക്ക് മലയാളം ഫിലിം കാണുമ്പോൾ പ്രത്യേകമായ സന്തോഷമുണ്ടാകുമായിരുന്നു. പിന്നീട് അസോസിയേഷനായി കഴിഞ്ഞപ്പോൾ അത്തരം സിനിമാകൾ ക്ലബുകളിലും പള്ളികളിലുമായി മാറ്റി. സിനിമാ കാണാൻ സ്ത്രീകൾ നിലത്ത് ബഡ് ഷീറ്റിലിരിക്കും. ഒന്നിച്ചിരുന്ന് സിനിമാ കാണലും വില്ലൻ വരുമ്പോൾ സ്ത്രീകൾ ബഹളം വെക്കുന്നതും പുരുഷന്മാർ നിലക്കടലയെന്ന് വിളിച്ചു പറയുന്നതുമായ ദിനങ്ങൾ അന്ന് നാടിന്റെ പ്രതീതിയുണ്ടാക്കുമായിരുന്നു.
ആദ്യകുടിയേറ്റക്കാരുടെ കുടുംബസൌഹാർദ്ദ മേളകളിൽ ഒരു അസോസിയേഷനില്ലാതെ ഇങ്ങനെയൊരു സംരംഭം മുമ്പോട്ടു കൊണ്ടുപോകണമെന്നുള്ളതായിരുന്നു പലരുമന്ന് ചിന്തിച്ചിരുന്നത്. മാസത്തിൽ ഒരു സമ്മേളനം കൂടി പരസ്പരം കണ്ടറിഞ്ഞുപോകണമെന്ന ഉദ്ദേശ്യമായിരുന്നു അന്നത്തെ കൂടികാഴ്ചകളിലുണ്ടായിരുന്നത്. ഭക്ഷണവും സ്ത്രീ ജനങ്ങൾ പാകം ചെയ്തുകൊണ്ടുവരും. പിന്നീട് അസോസിയേഷനെപ്പറ്റിയും ചർച്ചകൾ വരാൻ തുടങ്ങി. അത്തരം ഒരു അഭിലാഷം കൂടുതലായുമുണ്ടായിരുന്നത് സിംസണ്‍ റോസമ്മ ദമ്പതികൾക്കായിരുന്നു . പിന്നീട് ഒരു അസോസിയേഷൻ സ്ഥാപിക്കാനായി ഞാൻ മുൻഗണനയെടുക്കണമെന്നു പറഞ്ഞ് സിംസണ്‍ എന്നെയെന്നും ടെലിഫോണ്‍ വിളിക്കുമായിരുന്നു. അസോസിയേഷൻ വരുംമുമ്പേ അദ്ദേഹം 'വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷനെ'ന്ന പേരും നല്കി. അറിയാവുന്നവരെയെല്ലാം വിളിച്ച് സംഘടനാ രൂപികരണത്തിനായി ഒരു യോഗവും വിളിച്ചുകൂട്ടി. ഞാനന്ന് ബ്രൂക്കിലിനിൽ എന്റെ സുഹൃത്തായ അന്തരിച്ച വിജയൻറെ വീട്ടിലായിരുന്നു. പിൽക്കാലത്ത് അസോസിയേഷൻ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത് വിജയനായിരുന്നു. സ്ഥലത്തില്ലാത്ത എന്നെ അന്നുകൂടിയ യോഗം സെക്രട്ടറിയായി തീരുമാനിച്ചു. പ്രസിഡന്റ് ശ്രീ എം.സി. ചാക്കോയും ട്രഷറർ ശ്രീ കെ.ജി. ജനാർദ്ദനനുമായിരുന്നു. ട്രഷററായി ചുമതലയെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സാമ്പത്തികകാര്യങ്ങളുടെ ചുമതലകൾ വഹിക്കാൻ ഞാനില്ലാന്നും അറിയിച്ചു. അസോസിയേഷൻറെ അന്നത്തെ ആസ്തി പൂജ്യവും. എനിയ്ക്കുതന്ന സ്ഥാനം പല തവണകൾ നിരസിച്ചിട്ടും സെക്രട്ടറിയുടെ ചുമതല ഞാൻ വഹിച്ചേ തീരൂവെന്ന് സിംസണ്‍ നിർബന്ധവും തുടങ്ങി. അങ്ങനെയാണ് ഞാൻ വെസ്റ്റ്ചെസ്റ്റർ മലയാളിയസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറിയായത്. പിന്നീട് അന്നുകൂടിയ പൊതുയോഗം ഔദ്യോഗികമായി എന്നെ അസോസീയേഷന്റെ സെക്രട്ടറിയായി അംഗീകരിച്ചു. അന്നുവരെ ഒന്നുമല്ലാതായിരുന്ന എന്റെ പേര് സമൂഹത്തിൽ സെക്രട്ടറിജോസെന്നുമായി. സിംസനും റോസമ്മയും എന്നെ കാണുമ്പോൾ ആ പേരായിരുന്നു വിളിച്ചിരുന്നത്. അസോസീയേഷൻ അക്കാലങ്ങളിൽ മുടങ്ങാതെ നടത്തിയിരുന്ന ആഘോഷങ്ങൾ ഈസ്റ്ററും വിഷുവും ക്രിസ്തുമസുമായിരുന്നു. സംഘടനയുടെ അടയാളമായ പീലി വിടർത്തിയ മയിൽ വിഭാവന ചെയ്തത് ജോബ് ആറാഞ്ചേരിയും. പില്ക്കാലത്ത് അസോസിയേഷൻ പ്രസിഡന്റായിരുന്ന ജോണ്‍ ജോർജ് പീലിവിടർത്തി നില്ക്കുന്ന മയിൽ അടയാളമായിക്കൊണ്ട് ലെറ്റർപാഡും അസ്സൊസീയേഷനുവേണ്ടി സീലുമുണ്ടാക്കിവന്നതും ഒർമ്മയിലുണ്ട്. ഇതാണ് സിംസണ്‍ -റോസമ്മ കുടുംബത്തിൽനിന്ന് പൊട്ടിമുളച്ച 'വെസ്റ്റ് ചെസ്റ്റർ മലയാളീ അസോസിയേഷന്റെ' പ്രഭവ കഥ. ഇന്നിത് അമേരിക്കയിലെ ഒരു പ്രമുഖ സംഘടനയായി മാറിക്കഴിഞ്ഞു. ഞാനും സിംസനും അതിലെ അജ്ഞാത കഥാപാത്രങ്ങളും. ആദ്യകാല പ്രവർത്തകരായ വിജയൻ, സീ.റ്റി. തോമസ്, സെബാസ്റ്റ്യൻ ആഴാത്ത്, ചെറിയാൻ മത്തായി, ജോസ് വടക്കേൽ എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല.
ഔദ്യോഗിക ഭാരവാഹിത്വം സിംസണ്‍ വഹിച്ചില്ലെങ്കിലും ഞാനും സിംസനും സംഘടനാ പ്രവർത്തനങ്ങളിൽ അതീവ താല്പര്യത്തോടെ മുമ്പിൽത്തന്നെ പ്രവർത്തിച്ചിരുന്നു. ഞങ്ങൾ ഒരു ടീമായി ഫീൽഡ് വർക്കിന് ഒപ്പം വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചിരുന്നു. സംഘടനാ ഫീസുള്ളതുകൊണ്ട് പലർക്കും അംഗമാകാൻ മടിയുമായിരുന്നു. സംഘടനയുടെ ഭരണഘടന എഴുതുക എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പുതിയ ഒരു രാജ്യത്തിന്റെ നിയമങ്ങളോ അതറിയാനുള്ള ഉറവിടങ്ങളോ അറിയത്തില്ലായിരുന്നു. തികച്ചും അപരിചിതമായ ഒരു രാജ്യത്തിൽ ഉപദേശങ്ങൾ തരുവാനും ആരുമുണ്ടായിരുന്നില്ല. എങ്കിലും ലൈബ്രറിയിൽ പോയി ചില പുസ്തകങ്ങളുടെ സഹായത്തോടെ പന്ത്രണ്ടു പേജ് റ്റൈപ്പ് ചെയ്ത് അസ്സൊസീഷന്റെ ആദ്യഭരണഘടനയുണ്ടാക്കിയത് ഞാനാണ്. പിന്നീട് ഞാനും സിംസണുംകൂടി ഒരു വക്കീലിനെ കണ്ട് സംഘടന രജിസ്റ്റർ ചെയ്തു. 150 ഡോളർ വക്കീൽ ഫീസും കൊടുത്തു. അന്നത് വലിയ ഒരു തുകയായിരുന്നു. ഇതാണ് 'വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ' ശൈശവകഥ. അസോസിയേഷന്റെ ബാല്യവുമായി ചിലർക്കെന്നെയറിയാമെങ്കിലും പ്രഭവകേന്ദ്രം സിംസനാണെന്ന് അധികം പേർക്കറിയത്തില്ല.
അന്ന് സംഘടനയ്ക്കുള്ളിൽ മതമോ രാഷ്ട്രീയചേരി തിരിവുകളോ നേതൃവടംവലിയോ സാമ്പത്തികവിവാദങ്ങളോ സ്വാർഥതയോ ഉണ്ടായിരുന്നില്ല. അംഗങ്ങളെ ചേർക്കാൻ ഞങ്ങളൊരുമിച്ച് ജോലികഴിഞ്ഞാലുടൻ യാത്ര തുടങ്ങും. വൈറ്റ് പ്ലൈൻസ്, യോങ്കെഴ്സ്, പോർട്ട്ചെസ്റ്റർ എന്നിവിടങ്ങളിലുള്ള വീടുകളിൽ സന്ദർശിച്ച് അസോസിയേഷനിൽ അംഗങ്ങളെ ചേർത്തിരുന്നു. സംഘടനയുടെ ആറു ഡോളർ അംഗത്വഫീസെന്നു കേൾക്കുമ്പോൾ പലരും പിൻവാങ്ങുകയും ഞങ്ങളെ പരിഹസിക്കുകയും ചെയ്തതോർക്കുന്നു. പിന്നീട് സംഘടന വലുതായപ്പോൾ അവരെല്ലാം തലപ്പത്തിരിക്കുന്നതും കണ്ടിട്ടുണ്ട്. അതിനുള്ളിൽ വികാരപരമായ പല സംഭവങ്ങളുമുണ്ടായി. ഞങ്ങളുടെയെല്ലാം സഹോദരനെപ്പോലെ ഞങ്ങളോടൊപ്പം പ്രവർത്തിച്ച വിജയൻറെ മരണം വെസ്റ്റ്ചെസ്റ്റർ മലയാളികൾക്ക് അന്നൊരാഘാതമായിരുന്നു. അതുപോലെ നെപ്ട്യൂണ്‍ എന്ന ഒരു കമ്പനിയിലുണ്ടായ വെടിവെപ്പിൽ ഒരു പോലീസുകാരനുൾപ്പടെ അഞ്ചുപേര് കൊല ചെയ്യപ്പെട്ടു. അതിൽ സംഘടനയിലെ ഒരംഗം മലയാളിയായ പരിയാരം വർഗീസുമുണ്ടായിരുന്നു. അസോസിയേഷനന്ന് പതിനായിരത്തിലധികം ഡോളർവീതം ദുഖിതരായ ഓരോ കുടുംബത്തിനും പിരിച്ചു കൊടുത്തു. കുടുംബങ്ങളോടുള്ള ബന്ധങ്ങളും അത്രയ്ക്കന്ന് വൈകാരികമായിരുന്നു. മലയാളീ മനസുകളുടെ നിർണ്ണായകമായ മുറിവേറ്റ ദിനങ്ങളിൽ സഹായങ്ങളുമായി സിംസണ്‍ കുടുംബം മുമ്പിൽത്തന്നെയുണ്ടായിരുന്നു.
ലക്ഷ്മിയെന്ന സിനിമാതാരം വന്നപ്പോൾ സ്വീകരിക്കാൻ മുമ്പിലുണ്ടായിരുന്നത് അന്തരിച്ച റോസമ്മയായിരുന്നു. അതുപോലെ ഓരോ പരിപാടികൾ വരുമ്പോഴും വിശിഷ്ട്ടാതിഥികൾക്ക് പൂക്കൾ കൊടുക്കുന്നതും അവരായിരുന്നു. അത്തരം അവസരങ്ങൾ റോസമ്മയ്ക്ക് കൊടുത്തിരുന്നത് സദാ പ്രഫുല്ലമായ പുഞ്ചിരിയോടെ വിരുന്നുകാരെ സ്വീകരിക്കാനുള്ള കഴിവുകൊണ്ടായിരുന്നു. പിന്നീട് സംഘടനയുടെ വളർച്ചയുടെ കാലഘട്ടമായിരുന്നു. പ്രമുഖരായ പലരും സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചെന്നുമറിയാം. അവർക്കൊന്നും റോസമ്മയുടെയും സിംസന്റെയും സംഘടനയ്ക്കുവേണ്ടിയുള്ള ആദ്യകാല സാമൂഹിക സേവനങ്ങളെ തള്ളിക്കളയുവാൻ കഴിയില്ല. അതിനുശേഷം സിംസണ്‍ കുടുംബം ഹോട്ടൽ വ്യവസായത്തിൽ വിജയകരമായി പ്രവർത്തിച്ചു. ഒരു പ്രസ്ഥാനം വിജയിക്കണമെങ്കിൽ ഒപ്പം ഭാര്യയും ഉണ്ടായിരിക്കണമെന്ന് ആരോ തത്ത്വചിന്തകൻ പറഞ്ഞിട്ടുണ്ട്. സിംസന്റെ വിജയവും എന്നും വലത്തുതോളിൽ ചാരിനിന്ന റോസമ്മയായിരുന്നു. 'നാദം' എന്ന പത്രം രണ്ടുകൊല്ലം വിജയകരമായി നടത്തിയിരുന്നതും സിംസണ്‍ കുടുംബമായിരുന്നു. അമേരിക്കയിലെ ആദ്യകാല കുടിയേറ്റ തലമുറകളുടെ ചരിത്രമായി റോസമ്മ ഇന്ന് നിത്യനിദ്രയിൽ ലയിക്കുന്നു.
ആർക്കും വിധിയെ തടയാൻ സാധിക്കില്ല. ജനിച്ചാൽ മരണം ഓരോരുത്തർക്കും തീർച്ചയാണ്. മരിച്ചുവെന്നറിഞ്ഞാൽ മരിച്ചവർ ദൈവത്തിന്റെ കരങ്ങളിലെന്നോർത്ത് ഭൂമിയിലുള്ളവർ ആശ്വസിക്കും. സ്നേഹിക്കുന്നവർ നഷ്ടപ്പെടുമ്പോൾ നമ്മെ കാത്തുകൊള്ളാൻ സ്വർഗത്തിലൊരു മാലാഖയെ ലഭിക്കുകയാണെന്നും ചിന്തിക്കുന്നു. തീർച്ചയായും അവരുടെ അഭാവവും നാം അറിയും. അവർ പോയേ തീരൂ. അത് പ്രകൃതി നിയമമാണ്. സത്യത്തിൽ ലോകത്തിൽനിന്ന് ഗുണികളാരും പോവുന്നില്ല. സ്നേഹിക്കുന്നവരുടെ മനസ്സിൽ പോയവരെന്നും കാണും. പ്രാർഥനകളും അവരുടെ ജീവിതത്തിലെ സുന്ദരമായ ഓർമ്മകളും നാം ഹൃദയത്തിൽ സൂക്ഷിച്ചു വെക്കും. ദുഖിതരായിരിക്കുന്ന സമയത്ത് നമുക്കത് ആശ്വാസവും നല്കും. സ്നേഹിക്കുന്നവരോട് നമുക്കു ചിലപ്പോൾ യാത്ര പറയേണ്ടി വരും.' ഗുഡ് ബൈ ഗുഡ് ബൈ' ഞാൻ ആ വാക്കിനെ വെറുക്കുന്നു. എല്ലാവിധ ശാന്തിയും അനുഗ്രഹങ്ങളും സിംസന്റെ ഭവനത്തിലുണ്ടാകട്ടെയെന്നും അഭിലക്ഷിക്കുന്നു. പരേതയുടെ ആത്മാവിനു നിത്യശാന്തിയും.
Emalayalee: http://emalayalee.com/varthaFull.php?newsId=75080
Malayalam Daily news: http://www.malayalamdailynews.com/?p=83086

Friday, March 28, 2014
മാർപ്പാപ്പായെ ധിക്കരിച്ച് പ്രത്യക്ഷരാഷ്ട്രീയവുമായി കേരള മെത്രാന്മാർ
കേരളസഭ പരസ്യമായി കേരളരാഷ്ട്രീയത്തിൽ വോട്ടുപിടുത്തം ആരംഭിച്ചുവെന്നു സൈബർപത്രങ്ങളിൽ വായിക്കുന്നു. അതിനായി ഇടയലേഖനങ്ങളിറക്കിത്തുടങ്ങിയെന്നും വാർത്തകളിലറിഞ്ഞു. താൻ മാർപാപ്പായായി തുടരുന്ന കാലത്തോളമെങ്കിലും സഭ പ്രത്യക്ഷരാഷ്ട്രീയത്തിൽ ഇടപെടുകയില്ലെന്നു പ്രഖ്യാപിച്ച ഫ്രാൻസീസ് മാർപ്പാപ്പായോടുള്ള ധിക്കാരമല്ലേ ഇതെന്ന് കേരളത്തിലെ ക്രൈസ്തവർ ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽത്തന്നെ, എല്ലാവിധ അവകാശങ്ങളും നിരോധിക്കപ്പെട്ടിരിക്കുന്ന സഭയിലെ പൌരന്മാരോട് അവരുടെ സമ്മതിദാനവകാശം തങ്ങളാഗ്രഹിക്കുന്നവർക്കു നൽകണമെന്നു പറയാൻ എന്തവകാശമാണ് മെത്രാന്മാർക്കുള്ളത്? കൂന്തതൊപ്പിയും അംശവടിയും കാണിച്ച് ഈ 'അഭിഷിക്തർ' ജനാധിപത്യവ്യവസ്ഥയ്ക്കു തുരങ്കം വെയ്ക്കുകയാണ്. ഇടയലേഖനത്തിൽക്കൂടി, ഗാഡ്ഗിൽ- കസ്തൂരി രങ്കൻ റിപ്പോർട്ടുകളെ അനുകൂലിക്കുന്നവരെ സഭയുടെ ശത്രുക്കളായി കാണണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നു. ഇവർ മലയോര- തീരദേശജനതകൾക്കുവേണ്ടി നിലകൊള്ളുന്നവർക്ക് വോട്ടുചെയ്യണമെന്നും അഭ്യർഥിക്കുന്നു. ഇതു കേട്ടാൽ, ഗാഡ്ഗിലും പര്സ്ഥിതി പ്രവർത്തകരും 'ആം ആദ്മി' പാർട്ടിയുമെല്ലാം ഈ ജനതകൾക്കെതിരാണെന്നും തോന്നിപ്പോകും. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ് ദളിതരെ ചതിച്ച സഭ ഇന്നു മലയോരകർഷകർക്കുവേണ്ടിയും മുതലകണ്ണീരൊഴുക്കുകയാണ്. തങ്ങൾ കാട്ടിയ വഞ്ചന മറച്ചുവച്ചുകൊണ്ട്, ദളിതർക്കുവേണ്ടിയും ഇടയലേഖനത്തിൽ മെത്രാന്മാർ കണ്ണുനീർ പൊഴിക്കുന്നുണ്ട്. ഹിന്ദുദളിതരെപ്പോലെ ക്രിസ്ത്യൻ ദളിതർക്കും സംവരണവകാശം നേടിയെടുക്കണമെന്നാണ് ആഹ്വാനം. കേരളത്തിലെ കത്തോലിക്കാസ്ഥാപനങ്ങളിൽ ദളിതർക്ക് കൊടുക്കുന്ന തൊഴിൽ തൂപ്പുജോലി മാത്രമാണ്. യോഗ്യതയുള്ള വിദ്യാസമ്പന്നർ ദളിതരുടെയിടയിലുണ്ടെങ്കിലും സഭയുടെ ഉയർന്ന തസ്തികയിലുള്ള ജോലികൾ സവർണ്ണർ'ക്കു മാത്രമായി സംവരണം ചെയ്തിരിക്കുകയാണെന്ന സത്യം ഇടയലേഖനത്തിൽ ഒളിച്ചുവെയ്ക്കുന്നു.
തീവ്രവാദത്തെയും ഭീകരപ്രവർത്തനങ്ങളെയും എതിർക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനും ഇടയലേഖനം ആവശ്യപ്പെടുന്നുണ്ട്. ഇതൊരു അന്തർദേശീയ കാഴ്ച്ചപ്പാടെന്ന കാര്യത്തിൽ സംശയമില്ല. ഏന്നാൽ, തൊടുപുഴകോളേജിലെ പ്രൊഫസറിന്റെ കൈവെട്ടിയ തീവ്രവാദികൾക്കൊപ്പംനിന്ന് അദ്ദേഹത്തെ ജോലിയിൽനിന്നു പിരിച്ചുവിട്ടത് ഭീകരപ്രവർത്തനമായിരുന്നു എന്ന സത്യം സഭ മറന്നുപോയി. പ്രോഫസറിന്റെ കുടുംബത്തെ അനാഥമാക്കിയ പാപം എങ്ങനെ ഇല്ലാതാക്കും? പ്രൊഫസറിന്റെ ജീവൻമരണപോരാട്ടസമയത്ത് കോതമംഗലം രൂപതാ ബിഷപ്പ് അരമനയിലിരുന്ന് നീറോയായി വീണവായിച്ചുകൊണ്ടിരുന്നു. കോടതി കുറ്റവിമുക്തനാക്കിയിട്ടും പ്രൊഫസർ ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാൻ തയ്യാറാകാത്ത രൂപതാധികാരമാണ് ഇടയലേഖനത്തിൽക്കൂടി തീവ്രവാദികൾക്കെതിരെ പോരാടാൻ ആഹ്വാനിക്കുന്നത് !
പതിവുപല്ലവികളായ 'മതേതരത്വം' അപകടത്തിൽ, 'വർഗീയശക്തികളുടെ വളർച്ച', 'മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം', 'ഗർഭചിന്ദ്രവും, ദയാവധവും' എന്നിങ്ങനെ വിവിധവിഷയങ്ങൾ മെത്രാന്മാരുടെ കല്പ്പനയിലുണ്ട്. മദ്യപാനം, മയക്കുമരുന്നുപയോഗം, സ്ത്രീകൾക്കെതിരെ ആക്രമണം എന്നീ വിഷയങ്ങളിലും അവർ പതിവുപോലെ കല്പനകൾ നിരത്തിയിട്ടുണ്ട്. ഇത്തരം ദുശീലങ്ങൾ സാധാരണ കാണുന്നത് വൈദികരുടെയും അവരെ ചുറ്റുപ്പറ്റി നടക്കുന്ന കപടപള്ളിഭക്തരുടെയുമിടയിലാണെന്ന വസ്തുത ഇടയലേഖനം പുറപ്പെടുവിക്കുന്നവർ മറക്കുന്നു.
ഇടയലേഖനങ്ങളിൽക്കൂടി സഭാ പൗരന്മാരെ തങ്ങളുടെ വഴികളിൽ നിയന്ത്രിച്ചുകൊണ്ടുപോകാമെന്നു കരുതുന്ന ഈ അഭിഷിക്തർ, അതിനു രണ്ടുദിവസംമുമ്പ് അഭിഷിക്തർക്കായി പോപ്പ് നല്കിയ സന്ദേശം വായിച്ചു കാണില്ല. കർദ്ദിനാൾസംഘത്തോട് പാപ്പാ പറഞ്ഞു: "നിങ്ങൾ അഭിഷ്ക്തരാകുന്ന ദിനം കാലെടുത്തു വയ്ക്കുന്നത് റോമ്മാസഭയുടെ എളിയ ഭവനത്തിലേക്കാണന്നുള്ള സത്യം മറക്കരുത്. റോമ്മാചക്രവർത്തിയുടെ കൊട്ടാരത്തിലേയ്ക്കല്ല നിങ്ങൾ സേവനത്തിനായി വന്നിരിക്കുന്നത്. നിങ്ങളിലുള്ള രാജകൊട്ടാരശീലങ്ങളെ ഉപേക്ഷിക്കൂ. പരദൂഷണം, സ്വജനപക്ഷപാതം, ആഡംബരം എന്നിവയെല്ലം രാജകൊട്ടാരത്തിലെ രീതികളാണ്. അധികാരപ്രമത്തത കാണിക്കുവാൻ ക്രിസ്തുവിന്റെ സഭ അനുശാസിക്കുന്നില്ല. യേശു വന്നത് തീൻമേശയിലെ മുറകൾ അഭ്യസിപ്പിക്കാനുമല്ല. പകരം മനുഷ്യരുടെയിടയിൽ സേവനനിരതരായി പ്രവർത്തിക്കാനാണ്."
കേരളാഭിഷിക്തർ പാപ്പയുടെ വാക്കുകളെ ധിക്കരിച്ചുനടക്കുന്ന ആഗോളസഭയുടെ ഇത്തികണ്ണികളായി മാറികഴിഞ്ഞു. അവരുടെ ആഡംബരരോഗത്തിന് പാപ്പാ കൊടുക്കുന്ന മരുന്നുകളുടെ ഡോസുകളൊന്നും ഏക്കുന്നില്ല. ഈ സീറോസഭയുടെ ശവക്കുഴി തോണ്ടുകയാണ്. യാതൊരു തത്ത്വദീക്ഷയുമില്ലാത്ത,
ക്രിസ്തുവിനെതിരായി പ്രവർത്തിക്കുന്ന ഈ അഭിഷിക്ത 'കൾട്ടു'കൾക്ക് സ്വതന്ത്രമായി വേർപിരിഞ്ഞ് മറ്റൊരു സഭയാകരുതോ? ചിന്നിച്ചിതറി കിടക്കുന്ന മറ്റുസഭകൾ നിങ്ങളെ സ്വാഗതം ചെയ്തുകൊള്ളും. പിരിഞ്ഞുപോകുന്ന സമയം സഭാസ്വത്തുക്കൾ കൊണ്ടുപോകാമെന്നു നിങ്ങൾ വ്യാമോഹിക്കേണ്ടാ. അവകാശികളായ സഭാപൗരർ സുപ്രീംകോടതിവരെ അതിനകം പോയിരിക്കും.
ഗാന്ധിയെപ്പോലെ ലളിത ജീവിതം നയിക്കുന്ന ഒരു മഹാനാണ് പാപ്പാ. അദ്ദേഹത്തിൻറെ പേരുപോലും ഉച്ചരിക്കാൻ കേരളസുറിയാനി കത്തോലിക്കാഭിഷിക്തർക്ക് അർഹതയില്ല. സഭയിൽ എല്ലാവരും തുല്യരെന്ന വിചാരത്തോടെ, വലിയ ഒരു വികാരിയച്ചനെപ്പോലെ തോളിൽത്തട്ടി ഹൃദ്യമായി പെരുമാറുന്ന ആ മഹാനറെ കീഴിൽ സേവനം ചെയ്യാൻ കേരളത്തിലെ ഒരു അഭിഷിക്തനും യോഗ്യനല്ല. ഇവരുടെ കൈവിരലിലെ വിലകെട്ട മോതിരം മുത്താൻ തിരക്കുകാട്ടുന്ന കപടപള്ളിഭക്തർക്കുള്ളത്ര വിലമാത്രമേ ഇന്നിവർക്ക് സമൂഹത്തിലുള്ളൂ.
മുമ്പുള്ള മാർപാപ്പാമാർ വത്തിക്കാൻ വിട്ട് അകലെയുള്ള സ്ഥലങ്ങളിൽ ഇടയ്ക്കിടെ സുഖവാസത്തിനായി പോവുമായിരുന്നു. എന്നാൽ നാളിതുവരെയായി ആ കീഴ്വഴക്കം ഈ മാർപാപ്പാ പാലിച്ചിട്ടില്ല. അദ്ദേഹത്തിനു വിശ്രമിക്കാൻ ഒരു സുഖവാസകേന്ദ്രവും ആവശ്യമില്ല. അസുരചിന്താഗതിക്കാരായ 'അഭിഷിക്തർക്കാണ്' അതിന്റെയൊക്കെ ആവശ്യം. മഹനീയവ്യക്തിത്വങ്ങൾ സേവനനിരതരായിരിക്കുമ്പോഴും വിശ്രമവും വിശ്രാന്തിയും അനുഭവിക്കുന്നു. അത്തരം ഒരു മഹനീയവ്യക്തിപോലും കേരളകത്തോലിക്ക സഭയിലില്ല എന്നതു ഖേദകരമാണ്.
Sunday, March 23, 2014
പ്രൊഫസർ ജോസഫിന്റെയും സലോമിയുടെയും കഥയല്ലിതു ജീവിതം
By ജോസഫ് പടന്നമാക്കൽ
ഈ സാഹചര്യത്തിൽ സഭയ്ക്ക് ജോസഫിനെ ജോലിയിൽ തിരിച്ചെടുക്കാൻ സാധിക്കില്ലായെന്നും അറിയിച്ചു. സത്യത്തിൽ അദ്ദേഹത്തിന് കൊടുക്കാനുള്ള ശബളകുടിശിഖ യുണിവേഴസിറ്റിയാണ് കൊടുക്കേണ്ടിയിരുന്നത്. ബിഷപ്പിനോ മാനേജ്മെന്റിനോ ഒരു പൈസാപോലും ചെലവില്ല. സലോമിയുടെ സ്വപ്നങ്ങളും മനക്കണക്കും തെറ്റി. സഹപ്രവർത്തകനായ പുരോഹിതൻ കുഴിച്ച കെണിയിൽ വീണ്ടും വീണപ്പോൾ ആ വീട്ടമ്മ ആകെ തകർന്നിരുന്നു. ഈ പണം കിട്ടുമെന്ന് പ്രതീക്ഷിച്ച് അമിതപലിശയ്ക്കുപോലും കടമെടുത്തിരുന്നു. ശമ്പളകുടിശിഖയായി കിട്ടാനുള്ള നാലഞ്ചുലക്ഷം രൂപ കിട്ടിയാൽ കുടുംബത്തിനുവന്ന കടബാധ്യതയില്ലാതാക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. പണം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു മകളുടെ കല്യാണം ഉറപ്പിച്ചു തീരുമാനിച്ചിരുന്നു. ആ വിവാഹം മാറിപ്പോയി. പണം കിട്ടില്ലന്നുറപ്പായപ്പോൾ, നിശ്ചയിച്ചിരുന്ന മകളുടെ കല്യാണവും മാറിപ്പോയപ്പോൾ ഇനിയെന്തേയെന്ന ചിന്തയിൽ സലോമിയുടെ മനസാകെ തളർന്നിരുന്നു. കിട്ടുമെന്നു പ്രതീക്ഷിച്ച ജോസഫിന്റെ ശമ്പളകുടിശിഖ കുടുംബത്തിന് താങ്ങുംതണലുമായി പ്രയോജനപ്പെടുമെന്നുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. സഭ, ഒരുവിധത്തിലും നഷ്ടം വരാത്ത ഒരു കാര്യത്തിന് സഹപ്രവർത്തകനായ പുരോഹിതന്റെയും വക്കീലിന്റെയും കുബുദ്ധിയിൽ പ്രതീക്ഷകളുമായി കഴിഞ്ഞ ഒരു കുടുംബത്തെ കുരുതി കഴിക്കുകയായിരുന്നു ചെയ്തത്.
യൂണിവെഴ്സിറ്റിയുടെ ചുവപ്പ് നാടയ്ക്കുള്ളിൽ ട്രൈബ്യൂണൽ തീരുമാനം അവസാന ദിവസംവരെ നീട്ടിക്കൊണ്ടുപോയി ജോസഫിനെ ജോലിയിൽനിന്നും ഒന്നും കൊടുക്കാതെ പുകച്ചു തള്ളാനായിരുന്നു മാനേജ്മെൻറ് പരിപാടി. ഈ ട്രൈബ്യൂണലെന്നു പറയുന്നതും മാനേജ്മെന്റ് തീരുമാനിക്കുന്നവരാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം തീർക്കാൻ അരമനയിൽനിന്നും ആസൂത്രിതമായ ഒരു ഗൂഡ്ഢാലോചനയായിരുന്നു സംഭവിച്ചത്. 'ബലിയല്ല, കരുണയാണെനിക്കു വേണ്ടതെന്ന്' യേശു ഭഗവാൻ പറഞ്ഞു. പാവങ്ങളോട് കരുണ കാണിക്കണമെന്നുള്ള ഒരു ചരിത്രം സഭയ്ക്കുണ്ടായിട്ടില്ല. നീതിയ്ക്കു വേണ്ടിയും സത്യത്തിനു വേണ്ടിയും നിലകൊള്ളുന്നുവെന്നു പറയുന്ന സഭയുടെ കരുണയെവിടെ? കാൽവരിയിൽ കുരിശിൽ മരിച്ച യേശു നാഥന്റെ സ്നേഹം സഭ പഠിപ്പിക്കുന്നത് ക്രൂരതയുടെയും നിന്ദ്യതയുടെയും ഭാഷയിലെങ്കിൽ അതിനുള്ള മറുപടിയായിരുന്നു സലോമി സ്വന്തം രക്തം പകർന്നു കൊടുത്തുകൊണ്ട് സഭയ്ക്ക് മാതൃക കാണിച്ചു കൊടുത്തത്. കേരള മനസാക്ഷിയെ മുറിപ്പെടുത്തിയ ഘോരമായ ഈ സംഭവം തീർച്ചയായും ഇന്നുള്ളവരും ജനിക്കാൻ പോകുന്ന സഭയുടെ തലമുറകളും വിലയിരുത്തും. സഭയ്ക്കിഷ്ടമില്ലാത്തവരോട് പ്രതികാരാഗ്നി ജ്വലിപ്പിക്കുകയെന്നത് സഭയുടെ ചരിത്രമാണ്. അവരോട് പിന്നീടൊരിക്കലും കരുണ കാണിക്കില്ല. സഭയുടെ ഇത്തരം പ്രതികാരത്തിൽ ഗലീലിയോമുതൽ എം.പി. പോൾവരെയുള്ള മഹാന്മാർ ചരിത്രധാരയിലുണ്ട്. തങ്ങൾ വിശ്വാസിച്ച സമുദായം, വിശ്വസിച്ചു ജോലിചെയ്ത സ്ഥാപനം ചതിച്ചെന്നറിഞ്ഞപ്പോൾ അവർ കാണിച്ച നീതികേടിൽ സഹിക്കവയ്യാതെ സലോമിയുടെ മുമ്പിൽ മരണമല്ലാതെ മറ്റൊരു പോംവഴിയില്ലായിരുന്നു.
കുളിമുറിയുടെ വാതിക്കൽ കൊലത്തുണിയുമായി നീങ്ങിയപ്പോൾ സലോമി ചിന്തിച്ചുകാണും, "പ്രിയപ്പെട്ടവരേ, സമസ്ത ലോകത്തോട് ഞാനിന്ന് യാത്ര പറയട്ടെ. ഒരിക്കൽ കൊതിതീരെ ജീവിക്കണമെന്നുണ്ടായിരുന്നു. സാധിച്ചില്ല. ഇന്ന് ഞാൻ മരണത്തെ പ്രേമിക്കുന്നു. എന്നോട് ക്ഷമിച്ചാലും"
മരിക്കാനുള്ള തീരുമാനം സലോമിയെടുത്തപ്പോൾ അതിലൊരു സത്യം ദൈവവുമായ ആ പ്രേമത്തിൽ അലിഞ്ഞിട്ടുണ്ടായിരിക്കും. മാസങ്ങളോളം ആ പാവം തല പുകച്ചു കാണും. സാധാരണ പെണ്‍ക്കുട്ടികളെപ്പോലെ ഗ്രാമീണയായ അവർ പ്രോഫസറിൻറെ ജീവിതത്തിൽ ഒരിക്കൽ താങ്ങും തണലുമായി വന്നു. വിവാഹിതയായി, മക്കളായി, കുടുംബിനിയായി, പ്രതീക്ഷകളുടെ കൂമ്പാരമായി ജീവിതം തള്ളിനീക്കിയിരുന്നു. അങ്ങനെ അല്ലലില്ലാത്ത അവരുടെ ജീവിതത്തിൽ പെട്ടന്നാണ് കൊടുംകാറ്റാഞ്ഞു വീശിയത്. പ്രതീക്ഷകൾ കൈവിടാതെ അവർ പിടിച്ചുനിന്നു. സാധിച്ചില്ല. മരണം താലോലിക്കാൻ കഴിയാതെ കഴുത്തേൽ ഒരു ബെല്റ്റ്പോലും കെട്ടാൻ എന്നുമവർ ഭയപ്പെട്ടിരുന്നു.
രണ്ടായിരം വർഷങ്ങൾക്കുമുമ്പ് കുരിശിൽനിന്ന് നാഥനായ ക്രിസ്തു വിലപിച്ചു, "പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ" അവിടുത്തെ ചുറ്റുംനിന്ന പുരോഹിതർ അന്നും ആർത്തട്ടഹസിച്ചിരുന്നു. "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക”. ഇന്ന് അതേപുരോഹിതരുടെ പിൻഗാമികൾ മാന്യമായി കഴിഞ്ഞ ഒരു കുടുംബത്തെ ഇല്ലാതാക്കി. സലോമിയുടെ രക്തത്തിൽ പങ്കില്ലായെന്ന് രൂപതയിലെ വലിയ തിരുമെനിയടക്കം പറയുന്നു. മരണം പുഞ്ചിരിയുമായി ഓടിയെത്തുംമുമ്പ് സലോമി പറഞ്ഞു കാണും, "ആർക്കും എന്നെ വേണ്ട, ഇനി സഹായിക്കാൻ പറ്റില്ല, ഞാൻ എന്നും നല്ലവളായി ജീവിച്ചു. ഓടിയോടി കുടുംബത്തിന്റെ നിലനിൽപ്പിനായി ശ്രമിച്ചു. എന്നാലത് പോരായിരുന്നു. ജീവിക്കാൻ അനുവദിക്കൂവെന്ന് മുട്ടിപ്പായി എന്റെ നാഥനോട് ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ദൈവമേ അവിടുത്തോട് ചോദിച്ചത് കൂടുതലോ? ഞാൻ ചെയ്യുന്നത് ക്ഷമിച്ചാലും. പറ്റില്ല, എന്റെ ദുരിതങ്ങൾ ഇനിമേൽ അവസാനിച്ചേ തീരൂ."
വേദനയുടെ കണ്ണുനീർ കൊലക്കയറുമായി പിടിച്ചുനില്ക്കുന്ന ആ പാവം സ്ത്രീയുടെ കണ്ണുകളിൽനിന്ന് ഇറ്റിട്ട് പോവുന്നുണ്ടായിരിക്കാം. നിശബ്ദതയിൽ അവരുടെ വീർപ്പുമുട്ടലും ഹൃദയമിടിപ്പും ആരെങ്കിലും ശ്രവിക്കുമെന്നും ചിന്തിച്ചുകാണും. എവിടെനിന്നോ അശരീരിയുടെ ശബ്ദം അവരുടെ തലയിലന്ന് ആഞ്ഞടിച്ചു. അത് സ്വർഗത്തിൽനിന്നുള്ള മാലാഖമാരുടെ ശബ്ദമായിരുന്നു. "മോളെ നീ മരിക്കുന്നുവെങ്കിൽ നിനക്കതായിരിക്കും നല്ലത്. വിറയ്ക്കുന്ന കൈകൾ കൂപ്പികൊണ്ട് കണ്ണുകളടച്ച് ഒരു നിമിഷം അവസാനമായി ഒന്നുകൂടി ദൈവത്തെ വിളിച്ചുകാണും. നാഥൻ അവളുടെ ശബ്ദം കേട്ടു. "വരൂ മോളെ, എന്റെ ലോകത്തിലേക്ക് വരൂ. ഇനിമേൽ നിനക്ക് ദുഖമില്ല. കണ്ണീരില്ല. ഭൂമിയിൽ നിന്നോടൊപ്പം ജീവിച്ച നിന്നെ നിന്റെ പ്രിയപ്പെട്ടവരേ ദുരന്തത്തിലേക്ക് നയിച്ച ദുഷ്ടരായ പുരോഹിതരിൽനിന്നും വിടുതൽ നേടൂ."
സലോമി അവസാനമായി കണ്ണുകൾ ഒന്നുകൂടി തുറന്നു. കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ടു. കുരുക്കുകൾ മുറുകി മുറുകി വന്നു. അങ്ങകലെ കൊതമംഗലത്തിലുളള റോമ്മായുടെ രാജമന്ദിരത്തിൽനിന്നും പേഗൻപട വിധിച്ച വിധി നടപ്പാക്കി. സലോമിയന്ന് പുഞ്ചിരിയോടെ വിധിയെ സ്വീകരിച്ചു. സെക്കന്റുകൾകൊണ്ട് അവർക്കുമുമ്പിൽ ലോകമില്ലാതെ അവർ അവരല്ലാതെയാകുന്നു. നിശ്ചലമായ ദേഹിയില്നിന്നും ആത്മാവ് വിട്ടുപോയി. വേദനയിൽനിന്നും സ്വതന്ത്രമായി. എവിടെയും ശാന്തത. ഇനി കരയേണ്ട, കണ്ണീരില്ല, അവർക്കുമുമ്പിൽ ഇനിമേൽ നിശബ്ദത മാത്രം. പുരോഹിതരുടെ പാപത്തിന് മാപ്പുതരൂ സഹോദരീ.
Malayalam Daily News:
http://www.malayalamdailynews.com/?p=81106#comment-10694

പ്രൊഫ. ജോസഫിന്റെയും സലോമിയുടെയും കഥ ലോകമാകമാനമുള്ള മലയാളിജനതയുടെ മനസാക്ഷിയെത്തന്നെ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. കഥയാരംഭിക്കുന്നത് ഒരു ചോദ്യപേപ്പർ വിവാദത്തിൽക്കൂടിയായിരുന്നു. കഥയുടെ ഉൾക്കാഴ്ചയിലേക്ക് കടന്നുചെന്നാൽ അത്യന്തം ഭീകരമാണെന്ന് കാണാം. മതമൗലികവാദികളും കോളേജുമാനേജ്മെന്റും അരമനയും മാദ്ധ്യമങ്ങളും ഒരു വക്കീലും ഈ കഥയിലെ ഒരുപോലെ വില്ലന്മാരാണ്. സർവ്വോപരി ജോസഫിനെ ഒറ്റികൊടുത്ത് ആദിതോട്ട് അവസാനം വരെയുള്ള സംഭവങ്ങൾക്കു ചുക്കാൻ പിടിച്ചത് അദ്ദേഹത്തിൻറെ ജൂണിയറായിരുന്ന ഒരു പുരോഹിതനായിരുന്നു. അയാളുടെ അധികാരഭ്രമവും അതിമോഹവും ഒരു കുടുംബത്തെ കണ്ണുനീരിലേക്കും ദുരന്തത്തിലേക്കും നയിച്ചു. പ്രൊഫസറിന്റെ വകുപ്പു മേധാവിയെന്ന സ്ഥാനം തട്ടിയെടുക്കണമെന്ന ദുഷ്ടലക്ഷ്യമായിരുന്നു എന്നും അയാളുടെ മനസിനെ ചഞ്ചലപ്പെടുത്തിക്കൊണ്ടിരുന്നത്. അതിനുള്ള സുവർണ്ണാവസരം കൊയ്യുകയും ചെയ്തു. കഥ സമാപിക്കുന്നത് ജോസഫിനെ തിരിയെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നുള്ള കോതമംഗലം ബിഷപ്പിന്റെ പുതിയ വാഗ്ദാനമായിട്ടാണ്. അതുമൂലം പെൻഷനും പ്രോവിഡന്റ് ഫണ്ടും അദ്ദേഹത്തിനു കിട്ടും. മനസാക്ഷിയുടെ പേരിലാണ് ജോസഫിനെ തിരിച്ചെടുക്കുന്നതെന്ന് ബിഷപ്പിന്റെ പ്രസ്താവനയുമുണ്ടായിരുന്നു. എങ്കിൽ സഭയോടൊരു ചോദ്യം, നിങ്ങൾമൂലം മനസുതകർന്ന് ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യചെയ്ത അദ്ദേഹത്തിൻറെ ഭാര്യ സലോമിയുടെ ജീവൻ നിങ്ങൾക്ക് തിരിച്ചു കൊടുക്കാൻ സാധിക്കുമോ? നിങ്ങൾമൂലം മനസ്സുതകർന്ന് ആത്മഹ്യത്യചെയ്ത പാവം സലോമിയുടെ ആത്മാവ് നിങ്ങളോട് പൊറുക്കുമോ?
നിരവധി കണ്ണുനീരിന്റെ കഥകൾ തൊടുപുഴ ന്യൂമാൻകോളെജിന് പറയാനുണ്ട്. ഇതേ കോളേജിൽനിന്ന് പിരിച്ചുവിട്ട അനേകം അദ്ധ്യാപകർ ജീവിതം വഴിമുട്ടി തൊഴിലില്ലാതെ നടക്കുന്നു. സ്റ്റീഫനെന്ന കോളേജിന്റെ പിരിച്ചുവിട്ട അദ്ധ്യാപകൻ റിക്ഷാ ഓടിച്ചും ലോട്ടറിവിറ്റും കൂലിവേല ചെയ്തുമാണ് ജീവിക്കുന്നത്. കോളേജിൽ മാനേജുമെന്റിനെതിരായി ശബ്ദിക്കുന്ന പിള്ളേരെ പുറത്താക്കലും ഹാൾടിക്കറ്റ് തടയലും അവിടെ നിത്യസംഭവങ്ങളാണ്. ജോസഫിന്റെ സംഭവം ഒരു മതവൈരാഗ്യമായി വികസിപ്പിച്ചെടുത്തതും പത്രത്തിൽക്കൂടിവന്ന ഒരു വാർത്താമൂലമായിരുന്നു. കഥയല്ല ജീവിതത്തിലെ സലോമിയുടെ അതിദാരുണമായ ഈ മരണത്തിൽ മാദ്ധ്യമങ്ങൾക്കും പങ്കുണ്ട്.
പ്രൊഫ. ജോസഫ് തൊടുപുഴ ന്യൂമാൻ കോളേജിന്റെ വകുപ്പുമേധാവിയായിരുന്ന ഒരു ക്ലാസ്സിൽ 2010 മാർച്ച് പതിനൊന്നാം തിയതി കുട്ടികൾക്കായി ഒരു ചോദ്യകടലാസ് തയ്യാറാക്കിയിരുന്നു. ആ ചോദ്യത്തിൽ ഒരു മുഹമ്മദും ദൈവവുമായ സംഭാഷണവും രേഖപ്പെടുത്തിയിരുന്നു. ആ മുഹമ്മദിനെ പ്രവാചകൻ നബിതിരുമേനിയായി ചിലർ വ്യാഖ്യാനിച്ചെടുത്തു. "നായിന്റെ മോനെ" യെന്നുള്ള അസഭ്യവാക്കുകളും സംഭാഷണത്തിന്റെ ശൈലിയിലുണ്ട്. ഫിലിം ഡയറക്റ്ററായ പി.റ്റി. കുഞ്ഞുമുഹമ്മദ് എഴുതിയ "തിരകഥയുടെ രീതി ശാസ്ത്രം" എന്ന പുസ്തകത്തിലുള്ള പരാമർശം ചോദ്യം ഉണ്ടാക്കിയപ്പോൾ അതേപടി ചോദ്യകടലാസ്സിൽ ഉൾപ്പെടുത്തുകയായിരുന്നു. വെറും ഒരു സാധാരണ മുഹമ്മദും ദൈവവുമായുള്ള സംഭാഷണമായിരുന്നു ചോദ്യ കടലാസ്സിലുണ്ടായിരുന്നത്. ആ സമയം പ്രവാചകനെപ്പറ്റി ജോസഫിന്റെ മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല. പുസ്തകം എം.ജി. യൂണിവേഴ്സിറ്റി അംഗീകരിച്ചതുമായിരുന്നു. കോളേജിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ പുരോഹിതന് ആ ചോദ്യകടലാസ് ക്ലാസ്പരീക്ഷ കഴിഞ്ഞ മൂന്നാംദിവസം ചവറ്റുകൊട്ടയിൽനിന്നു കിട്ടി. അവസരം മുതലാക്കാൻ കാത്തിരുന്ന പുരോഹിതൻ ചോദ്യപേപ്പർ കടത്തി മാദ്ധ്യമങ്ങളെയേൽപ്പിച്ചു. അതിലൊരു പത്രം ചോദ്യകടലാസിലെ സാധാരണ മുഹമ്മദിനെ പ്രവാചകൻ മുഹമ്മദായി ചിത്രീകരിച്ച് കടുത്ത മതനിന്ദയിളക്കിക്കൊണ്ട് ഒരു വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത പ്രസിദ്ധീകരിച്ചയുടൻ ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം നിമിത്തം ബോധപൂർവ്വം കോളേജിൽ സമരം അഴിച്ചുവിട്ടു. അതിനുശേഷം കോളേജിൽത്തന്നെ സമരക്കാരുമായി സമരം ഒത്തുതീർപ്പാക്കി. പുരോഹിതന്റെ പദ്ധതി പൊളിഞ്ഞെന്നറിഞ്ഞപ്പോൾ അയാൾ ചില മതമൗലികവാദികളുമായി കൂട്ടുപിടിച്ച് വീണ്ടും സമരം കുത്തിപൊക്കിച്ചു. അവസാനം ജോസഫിനെ ഒരു വർഷം ജോലിയിൽനിന്നും സസ്പെന്ഡ് ചെയ്തു. സസ്പെൻഷനുശേഷം ജോസഫിനെതിരെ മതനിന്ദക്ക് പോലീസ് കേസുമെടുത്തു. അദ്ദേഹം ഒളിവിൽ പോവുകയും ചെയ്തു. ഇതിൽ ജോസഫ് തിരിച്ചുവരാനായി പോലീസ് അദ്ദേഹത്തിൻറെ മകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദ്ദിച്ചു. നിർദോഷിയായ ആ പയ്യൻ മരിച്ചുമരിച്ചില്ലായെന്ന നിലയിൽ ഹോസ്പിറ്റലിലും കിടക്കേണ്ടിവന്നു. അവസാനം ജോസഫ് പോലീസിന് കീഴടങ്ങി ജയിലിൽ പോയി പിന്നീട് ജാമ്യമെടുത്തു. സമരക്കാർ ചോദ്യകടലാസ് ഇസ്ലാമികലോകം മുഴുവൻ വിതറി പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്നു.
2010 ജൂലൈ നാലാം തിയതി ജോസഫും കുടുംബവും പള്ളിയിൽപ്പോയി മടങ്ങി വരുകയായിരുന്നു. എന്നും താങ്ങും തണലുമായി നില്ക്കുന്ന തന്റെ പ്രിയപ്പെട്ട പ്രിയതമ സലോമിയും ഒപ്പം പെങ്ങൾ കന്യസ്ത്രിയും ജോസഫിനെ നൊന്തുപ്രസവിച്ച പെറ്റമ്മയും കൂടെയുണ്ടായിരുന്നു. വീടിനുസമീപം എത്താറായപ്പോൾ പെട്ടെന്ന് ഒരു മാരുതിവാൻ അദ്ദേഹത്തന്റെ കാർ തടഞ്ഞു. സഹപ്രവർത്തകൻ, പുരോഹിതനായ അഭിനവ യൂദാസ് ജോസഫിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ മൌലികകാഹളം മുഴക്കുന്ന പടയ്ക്ക് അന്ന് ചോർത്തിക്കൊടുത്തു കാണും. എട്ടുപേരടങ്ങുന്ന സംഘം അദ്ദേഹത്തെ കാറിനുള്ളിൽനിന്നും വലിച്ചു പുറത്തിറക്കി. കൂട്ടത്തോടെ കരഞ്ഞ സലോമിയോടും അമ്മയോടും പെങ്ങളോടും കാറിനുള്ളിൽനിന്നും പുറത്തിറങ്ങരുതെന്നും അക്രമികൾ ആജ്ഞാപിച്ചു. അകലെനിന്ന് ഓടിവരുന്ന മകനെകണ്ട് കതിനാപോലുള്ള ശബ്ദതരംഗങ്ങളോടെ വെടിപൊട്ടിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി. ജീവനുതുല്യമായ സ്വന്തം അപ്പന്റെ കൈ പട്ടാപകൽ വെട്ടുന്നതുകണ്ട് നിസഹായനായി അടുക്കാൻ സാധിക്കാതെ മകൻ ദൂരെനിന്നും നോക്കിനിന്നുകണ്ടു. ജോസഫിന്റെ ദീനരോദനത്തിനുമുമ്പിൽ അമ്മയും പെങ്ങളും സലോമിയും നിസ്സഹായരായിരുന്നു. അക്രമികൾ പോയയുടൻ അയൽവാസികളൊത്തുകൂടി രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തെ കൊച്ചിയിലുള്ള ഹോസ്പിറ്റലിലാക്കി. വേർപെട്ട വലതുകൈ ഐസ് ബോക്സിനുള്ളിൽ പൊതിഞ്ഞുവെച്ചിരുന്നു. പതിനാറു മണിക്കൂറോളം വിദഗ്ക്ത ഡോക്ടർമാർചേർന്ന് സർജറി നടത്തി അദ്ദേഹത്തിൻറെ കൈകൾ തുന്നിചേർത്തു. താനറിയാതെ ചെയ്ത തെറ്റിന് കടുത്ത ശിക്ഷകിട്ടിയ അദ്ദേഹം അന്നു തന്നെ ഉപദ്രവിച്ച അക്രമകാരികളോട് ക്ഷമിക്കണമേയെന്ന് ഹോസ്പിറ്റൽ കിടക്കയിൽനിന്ന് പ്രാർത്ഥിച്ചപ്പോൾ ഒപ്പം ദുഃഖം പങ്കുചേരാൻ ഇന്നില്ലാതായിരിക്കുന്ന അദ്ദേഹത്തിൻറെ ഭാര്യ സലോമിയുമുണ്ടായിരുന്നു.
2010 ജൂലൈ ഇരുപത്തിനാലാം തിയതി ചോദ്യകടലാസ് വിവാദത്തിൽ ജോസഫ് നിരപരാധിയെന്ന് പറഞ്ഞ് യൂണിവേഴ്സിറ്റി സസ്പൻഷൻ പിൻവലിച്ചു. മനപൂർവ്വം വന്ന തെറ്റല്ലായെന്ന മാനദണ്ഡത്തിലായിരുന്നു യൂണിവേഴ്സിറ്റി അന്ന് ആ തീരുമാനമെടുത്തത്. കൂടാതെ സംഭവത്തിനും മുമ്പ് പ്രവാചകന്റെ നീതിയും കരുണയും വിലയിരുത്തി സ്തുതിച്ചുകൊണ്ട് പണ്ഡിതോചിതമായ ഒരു ലേഖനവും അദ്ദേഹത്തിൻറെവക ഒരു ജേർണ്ണലിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും സന്തോഷം അധികകാലം നീണ്ടുനിന്നില്ല. സഹപ്രവർത്തകനായ പുരോഹിതൻ സ്ഥാനം മോഹിച്ചുകൊണ്ട് അദ്ദേഹത്തിനെതിരെ മാനേജ്മെന്റിനെ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ അവശനായിരിക്കവേ 2010 സെപ്റ്റംബർ നാലാംതിയതി മാനേജ്മെന്റ് അദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. കൈവെട്ടിയിട്ടും അചഞ്ചലനായി മനസ് പതറാതെയിരുന്ന അദ്ദെഹമന്ന് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. വീട്, ഭക്ഷണം, പറക്കപറ്റാത്ത കുഞ്ഞുങ്ങൾ,സ്വപ്നങ്ങൾ ഇതെല്ലാമായി സലോമി ആ നിമിഷങ്ങളേയും തള്ളിനീക്കി. ജനിച്ചുവീണ സഭയും പൌരാഹിത്യ കപടതയും അനീതിയും ആ കുടുംബത്തിന്റെ മുമ്പിൽ അന്നൊരു ചോദ്യചിന്ഹമായി കാണും. പിരിച്ചുവിടൽ ജോസഫ് പ്രതീക്ഷിച്ചില്ല. ഇടതുപക്ഷവും സാംസ്ക്കാരിക പ്രവർത്തകരും പിന്തുണയായി വന്നെങ്കിലും പ്രയോജനമുണ്ടായില്ല.
പ്രവാചകനിന്ദയെന്നു പറഞ്ഞ് വർഷങ്ങളോളം പോലീസ് കേസും കോടതികളും കയറിയിറങ്ങി നടന്ന ജോസഫ് കുറ്റകാരനല്ലെന്ന് 2013 നവംബർ പതിനഞ്ചാം തിയതി കോടതി വിധിച്ചു. ജോസഫിനെ തിരിയെ കോളേജിൽ എടുക്കുന്നതിനുള്ള സകല നിയമതടസങ്ങളും മാറി കിട്ടിയെന്ന് വിചാരിച്ചു. കാരണം പോലീസ്കേസും കോടതിയുമായി കുടുംബമാകെ സാമ്പത്തികമായി തകർന്നിരുന്നു. ഒരു നേരം കഞ്ഞി കുടിക്കാൻപോലും മാർഗമില്ലെന്നായി. രണ്ടുരൂപയ്ക്ക് കിട്ടുന്ന പച്ചറേഷനരി ഭക്ഷിച്ചുകൊണ്ടായിരുന്നു തൊഴിലില്ലാത്ത ജോസഫും കുടുംബവും കഴിഞ്ഞിരുന്നത്. ഗതികെട്ടാൽ പശു പുല്ലുതിന്നുമെന്നു പറഞ്ഞതുപോലെ കൂലിപ്പണിക്കായി സലോമി തൊഴിലുറപ്പു പദ്ധതികളിലും രജിസ്റ്റർ ചെയ്തിരുന്നു. അപ്പോഴാണ് ആശ്വാസത്തിന്റെ കിരണങ്ങളുമായി കോടതിവിധി അവർക്ക് അനുകൂലമായി വന്നത്. സഭയുമായി മധ്യസ്ഥചർച്ചയുടെ ഫലമായി ജോസഫ് വിരമിക്കേണ്ട ഏതാനും ദിവസം മുമ്പ് 2014 മാർച്ച് 24 ന് ജോലിയിൽ തിരിച്ചെടുക്കാമെന്നും 30 നു സർവീസിൽനിന്ന് വിരമിക്കാമെന്നുമുള്ള വ്യവസ്ഥയുണ്ടാക്കി. ആ കരാറുമായി മുമ്പോട്ടു പോകുന്ന സമയം കരാർ സഭയ്ക്ക് നഷ്ടമുണ്ടാക്കുമെന്ന ഒരു വക്കീലിന്റെ തെറ്റായ ഉപദേശം ബിഷപ്പിന് ലഭിച്ചു. ജോസഫിനെതിരെ എന്നും സ്വാർഥത പുലർത്തിയിരുന്ന പുരോഹിതറെ കറുത്ത കൈകളും വക്കീലിന്റെ തെറ്റായ ഉപദേശത്തിന്റെ പിന്നിലുണ്ടായിരുന്നു. അദ്ദേഹത്തെ സർവ്വീസ്സിൽ തിരിച്ചെടുക്കേണ്ടി വന്നാൽ കഴിഞ്ഞ നാലുവർഷത്തെ ശമ്പളവും മനേജുമെന്റ് ജോസഫിന് കൊടുക്കേണ്ടി വരുമെന്ന വക്കീലിന്റെ ഉപദേശം ബിഷപ്പും മാനേജുമെന്റും ശരിവെച്ചു.
നിരവധി കണ്ണുനീരിന്റെ കഥകൾ തൊടുപുഴ ന്യൂമാൻകോളെജിന് പറയാനുണ്ട്. ഇതേ കോളേജിൽനിന്ന് പിരിച്ചുവിട്ട അനേകം അദ്ധ്യാപകർ ജീവിതം വഴിമുട്ടി തൊഴിലില്ലാതെ നടക്കുന്നു. സ്റ്റീഫനെന്ന കോളേജിന്റെ പിരിച്ചുവിട്ട അദ്ധ്യാപകൻ റിക്ഷാ ഓടിച്ചും ലോട്ടറിവിറ്റും കൂലിവേല ചെയ്തുമാണ് ജീവിക്കുന്നത്. കോളേജിൽ മാനേജുമെന്റിനെതിരായി ശബ്ദിക്കുന്ന പിള്ളേരെ പുറത്താക്കലും ഹാൾടിക്കറ്റ് തടയലും അവിടെ നിത്യസംഭവങ്ങളാണ്. ജോസഫിന്റെ സംഭവം ഒരു മതവൈരാഗ്യമായി വികസിപ്പിച്ചെടുത്തതും പത്രത്തിൽക്കൂടിവന്ന ഒരു വാർത്താമൂലമായിരുന്നു. കഥയല്ല ജീവിതത്തിലെ സലോമിയുടെ അതിദാരുണമായ ഈ മരണത്തിൽ മാദ്ധ്യമങ്ങൾക്കും പങ്കുണ്ട്.
പ്രൊഫ. ജോസഫ് തൊടുപുഴ ന്യൂമാൻ കോളേജിന്റെ വകുപ്പുമേധാവിയായിരുന്ന ഒരു ക്ലാസ്സിൽ 2010 മാർച്ച് പതിനൊന്നാം തിയതി കുട്ടികൾക്കായി ഒരു ചോദ്യകടലാസ് തയ്യാറാക്കിയിരുന്നു. ആ ചോദ്യത്തിൽ ഒരു മുഹമ്മദും ദൈവവുമായ സംഭാഷണവും രേഖപ്പെടുത്തിയിരുന്നു. ആ മുഹമ്മദിനെ പ്രവാചകൻ നബിതിരുമേനിയായി ചിലർ വ്യാഖ്യാനിച്ചെടുത്തു. "നായിന്റെ മോനെ" യെന്നുള്ള അസഭ്യവാക്കുകളും സംഭാഷണത്തിന്റെ ശൈലിയിലുണ്ട്. ഫിലിം ഡയറക്റ്ററായ പി.റ്റി. കുഞ്ഞുമുഹമ്മദ് എഴുതിയ "തിരകഥയുടെ രീതി ശാസ്ത്രം" എന്ന പുസ്തകത്തിലുള്ള പരാമർശം ചോദ്യം ഉണ്ടാക്കിയപ്പോൾ അതേപടി ചോദ്യകടലാസ്സിൽ ഉൾപ്പെടുത്തുകയായിരുന്നു. വെറും ഒരു സാധാരണ മുഹമ്മദും ദൈവവുമായുള്ള സംഭാഷണമായിരുന്നു ചോദ്യ കടലാസ്സിലുണ്ടായിരുന്നത്. ആ സമയം പ്രവാചകനെപ്പറ്റി ജോസഫിന്റെ മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല. പുസ്തകം എം.ജി. യൂണിവേഴ്സിറ്റി അംഗീകരിച്ചതുമായിരുന്നു. കോളേജിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ പുരോഹിതന് ആ ചോദ്യകടലാസ് ക്ലാസ്പരീക്ഷ കഴിഞ്ഞ മൂന്നാംദിവസം ചവറ്റുകൊട്ടയിൽനിന്നു കിട്ടി. അവസരം മുതലാക്കാൻ കാത്തിരുന്ന പുരോഹിതൻ ചോദ്യപേപ്പർ കടത്തി മാദ്ധ്യമങ്ങളെയേൽപ്പിച്ചു. അതിലൊരു പത്രം ചോദ്യകടലാസിലെ സാധാരണ മുഹമ്മദിനെ പ്രവാചകൻ മുഹമ്മദായി ചിത്രീകരിച്ച് കടുത്ത മതനിന്ദയിളക്കിക്കൊണ്ട് ഒരു വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത പ്രസിദ്ധീകരിച്ചയുടൻ ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം നിമിത്തം ബോധപൂർവ്വം കോളേജിൽ സമരം അഴിച്ചുവിട്ടു. അതിനുശേഷം കോളേജിൽത്തന്നെ സമരക്കാരുമായി സമരം ഒത്തുതീർപ്പാക്കി. പുരോഹിതന്റെ പദ്ധതി പൊളിഞ്ഞെന്നറിഞ്ഞപ്പോൾ അയാൾ ചില മതമൗലികവാദികളുമായി കൂട്ടുപിടിച്ച് വീണ്ടും സമരം കുത്തിപൊക്കിച്ചു. അവസാനം ജോസഫിനെ ഒരു വർഷം ജോലിയിൽനിന്നും സസ്പെന്ഡ് ചെയ്തു. സസ്പെൻഷനുശേഷം ജോസഫിനെതിരെ മതനിന്ദക്ക് പോലീസ് കേസുമെടുത്തു. അദ്ദേഹം ഒളിവിൽ പോവുകയും ചെയ്തു. ഇതിൽ ജോസഫ് തിരിച്ചുവരാനായി പോലീസ് അദ്ദേഹത്തിൻറെ മകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദ്ദിച്ചു. നിർദോഷിയായ ആ പയ്യൻ മരിച്ചുമരിച്ചില്ലായെന്ന നിലയിൽ ഹോസ്പിറ്റലിലും കിടക്കേണ്ടിവന്നു. അവസാനം ജോസഫ് പോലീസിന് കീഴടങ്ങി ജയിലിൽ പോയി പിന്നീട് ജാമ്യമെടുത്തു. സമരക്കാർ ചോദ്യകടലാസ് ഇസ്ലാമികലോകം മുഴുവൻ വിതറി പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്നു.
2010 ജൂലൈ നാലാം തിയതി ജോസഫും കുടുംബവും പള്ളിയിൽപ്പോയി മടങ്ങി വരുകയായിരുന്നു. എന്നും താങ്ങും തണലുമായി നില്ക്കുന്ന തന്റെ പ്രിയപ്പെട്ട പ്രിയതമ സലോമിയും ഒപ്പം പെങ്ങൾ കന്യസ്ത്രിയും ജോസഫിനെ നൊന്തുപ്രസവിച്ച പെറ്റമ്മയും കൂടെയുണ്ടായിരുന്നു. വീടിനുസമീപം എത്താറായപ്പോൾ പെട്ടെന്ന് ഒരു മാരുതിവാൻ അദ്ദേഹത്തന്റെ കാർ തടഞ്ഞു. സഹപ്രവർത്തകൻ, പുരോഹിതനായ അഭിനവ യൂദാസ് ജോസഫിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ മൌലികകാഹളം മുഴക്കുന്ന പടയ്ക്ക് അന്ന് ചോർത്തിക്കൊടുത്തു കാണും. എട്ടുപേരടങ്ങുന്ന സംഘം അദ്ദേഹത്തെ കാറിനുള്ളിൽനിന്നും വലിച്ചു പുറത്തിറക്കി. കൂട്ടത്തോടെ കരഞ്ഞ സലോമിയോടും അമ്മയോടും പെങ്ങളോടും കാറിനുള്ളിൽനിന്നും പുറത്തിറങ്ങരുതെന്നും അക്രമികൾ ആജ്ഞാപിച്ചു. അകലെനിന്ന് ഓടിവരുന്ന മകനെകണ്ട് കതിനാപോലുള്ള ശബ്ദതരംഗങ്ങളോടെ വെടിപൊട്ടിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി. ജീവനുതുല്യമായ സ്വന്തം അപ്പന്റെ കൈ പട്ടാപകൽ വെട്ടുന്നതുകണ്ട് നിസഹായനായി അടുക്കാൻ സാധിക്കാതെ മകൻ ദൂരെനിന്നും നോക്കിനിന്നുകണ്ടു. ജോസഫിന്റെ ദീനരോദനത്തിനുമുമ്പിൽ അമ്മയും പെങ്ങളും സലോമിയും നിസ്സഹായരായിരുന്നു. അക്രമികൾ പോയയുടൻ അയൽവാസികളൊത്തുകൂടി രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തെ കൊച്ചിയിലുള്ള ഹോസ്പിറ്റലിലാക്കി. വേർപെട്ട വലതുകൈ ഐസ് ബോക്സിനുള്ളിൽ പൊതിഞ്ഞുവെച്ചിരുന്നു. പതിനാറു മണിക്കൂറോളം വിദഗ്ക്ത ഡോക്ടർമാർചേർന്ന് സർജറി നടത്തി അദ്ദേഹത്തിൻറെ കൈകൾ തുന്നിചേർത്തു. താനറിയാതെ ചെയ്ത തെറ്റിന് കടുത്ത ശിക്ഷകിട്ടിയ അദ്ദേഹം അന്നു തന്നെ ഉപദ്രവിച്ച അക്രമകാരികളോട് ക്ഷമിക്കണമേയെന്ന് ഹോസ്പിറ്റൽ കിടക്കയിൽനിന്ന് പ്രാർത്ഥിച്ചപ്പോൾ ഒപ്പം ദുഃഖം പങ്കുചേരാൻ ഇന്നില്ലാതായിരിക്കുന്ന അദ്ദേഹത്തിൻറെ ഭാര്യ സലോമിയുമുണ്ടായിരുന്നു.
2010 ജൂലൈ ഇരുപത്തിനാലാം തിയതി ചോദ്യകടലാസ് വിവാദത്തിൽ ജോസഫ് നിരപരാധിയെന്ന് പറഞ്ഞ് യൂണിവേഴ്സിറ്റി സസ്പൻഷൻ പിൻവലിച്ചു. മനപൂർവ്വം വന്ന തെറ്റല്ലായെന്ന മാനദണ്ഡത്തിലായിരുന്നു യൂണിവേഴ്സിറ്റി അന്ന് ആ തീരുമാനമെടുത്തത്. കൂടാതെ സംഭവത്തിനും മുമ്പ് പ്രവാചകന്റെ നീതിയും കരുണയും വിലയിരുത്തി സ്തുതിച്ചുകൊണ്ട് പണ്ഡിതോചിതമായ ഒരു ലേഖനവും അദ്ദേഹത്തിൻറെവക ഒരു ജേർണ്ണലിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും സന്തോഷം അധികകാലം നീണ്ടുനിന്നില്ല. സഹപ്രവർത്തകനായ പുരോഹിതൻ സ്ഥാനം മോഹിച്ചുകൊണ്ട് അദ്ദേഹത്തിനെതിരെ മാനേജ്മെന്റിനെ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ അവശനായിരിക്കവേ 2010 സെപ്റ്റംബർ നാലാംതിയതി മാനേജ്മെന്റ് അദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. കൈവെട്ടിയിട്ടും അചഞ്ചലനായി മനസ് പതറാതെയിരുന്ന അദ്ദെഹമന്ന് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. വീട്, ഭക്ഷണം, പറക്കപറ്റാത്ത കുഞ്ഞുങ്ങൾ,സ്വപ്നങ്ങൾ ഇതെല്ലാമായി സലോമി ആ നിമിഷങ്ങളേയും തള്ളിനീക്കി. ജനിച്ചുവീണ സഭയും പൌരാഹിത്യ കപടതയും അനീതിയും ആ കുടുംബത്തിന്റെ മുമ്പിൽ അന്നൊരു ചോദ്യചിന്ഹമായി കാണും. പിരിച്ചുവിടൽ ജോസഫ് പ്രതീക്ഷിച്ചില്ല. ഇടതുപക്ഷവും സാംസ്ക്കാരിക പ്രവർത്തകരും പിന്തുണയായി വന്നെങ്കിലും പ്രയോജനമുണ്ടായില്ല.
പ്രവാചകനിന്ദയെന്നു പറഞ്ഞ് വർഷങ്ങളോളം പോലീസ് കേസും കോടതികളും കയറിയിറങ്ങി നടന്ന ജോസഫ് കുറ്റകാരനല്ലെന്ന് 2013 നവംബർ പതിനഞ്ചാം തിയതി കോടതി വിധിച്ചു. ജോസഫിനെ തിരിയെ കോളേജിൽ എടുക്കുന്നതിനുള്ള സകല നിയമതടസങ്ങളും മാറി കിട്ടിയെന്ന് വിചാരിച്ചു. കാരണം പോലീസ്കേസും കോടതിയുമായി കുടുംബമാകെ സാമ്പത്തികമായി തകർന്നിരുന്നു. ഒരു നേരം കഞ്ഞി കുടിക്കാൻപോലും മാർഗമില്ലെന്നായി. രണ്ടുരൂപയ്ക്ക് കിട്ടുന്ന പച്ചറേഷനരി ഭക്ഷിച്ചുകൊണ്ടായിരുന്നു തൊഴിലില്ലാത്ത ജോസഫും കുടുംബവും കഴിഞ്ഞിരുന്നത്. ഗതികെട്ടാൽ പശു പുല്ലുതിന്നുമെന്നു പറഞ്ഞതുപോലെ കൂലിപ്പണിക്കായി സലോമി തൊഴിലുറപ്പു പദ്ധതികളിലും രജിസ്റ്റർ ചെയ്തിരുന്നു. അപ്പോഴാണ് ആശ്വാസത്തിന്റെ കിരണങ്ങളുമായി കോടതിവിധി അവർക്ക് അനുകൂലമായി വന്നത്. സഭയുമായി മധ്യസ്ഥചർച്ചയുടെ ഫലമായി ജോസഫ് വിരമിക്കേണ്ട ഏതാനും ദിവസം മുമ്പ് 2014 മാർച്ച് 24 ന് ജോലിയിൽ തിരിച്ചെടുക്കാമെന്നും 30 നു സർവീസിൽനിന്ന് വിരമിക്കാമെന്നുമുള്ള വ്യവസ്ഥയുണ്ടാക്കി. ആ കരാറുമായി മുമ്പോട്ടു പോകുന്ന സമയം കരാർ സഭയ്ക്ക് നഷ്ടമുണ്ടാക്കുമെന്ന ഒരു വക്കീലിന്റെ തെറ്റായ ഉപദേശം ബിഷപ്പിന് ലഭിച്ചു. ജോസഫിനെതിരെ എന്നും സ്വാർഥത പുലർത്തിയിരുന്ന പുരോഹിതറെ കറുത്ത കൈകളും വക്കീലിന്റെ തെറ്റായ ഉപദേശത്തിന്റെ പിന്നിലുണ്ടായിരുന്നു. അദ്ദേഹത്തെ സർവ്വീസ്സിൽ തിരിച്ചെടുക്കേണ്ടി വന്നാൽ കഴിഞ്ഞ നാലുവർഷത്തെ ശമ്പളവും മനേജുമെന്റ് ജോസഫിന് കൊടുക്കേണ്ടി വരുമെന്ന വക്കീലിന്റെ ഉപദേശം ബിഷപ്പും മാനേജുമെന്റും ശരിവെച്ചു.
ഈ സാഹചര്യത്തിൽ സഭയ്ക്ക് ജോസഫിനെ ജോലിയിൽ തിരിച്ചെടുക്കാൻ സാധിക്കില്ലായെന്നും അറിയിച്ചു. സത്യത്തിൽ അദ്ദേഹത്തിന് കൊടുക്കാനുള്ള ശബളകുടിശിഖ യുണിവേഴസിറ്റിയാണ് കൊടുക്കേണ്ടിയിരുന്നത്. ബിഷപ്പിനോ മാനേജ്മെന്റിനോ ഒരു പൈസാപോലും ചെലവില്ല. സലോമിയുടെ സ്വപ്നങ്ങളും മനക്കണക്കും തെറ്റി. സഹപ്രവർത്തകനായ പുരോഹിതൻ കുഴിച്ച കെണിയിൽ വീണ്ടും വീണപ്പോൾ ആ വീട്ടമ്മ ആകെ തകർന്നിരുന്നു. ഈ പണം കിട്ടുമെന്ന് പ്രതീക്ഷിച്ച് അമിതപലിശയ്ക്കുപോലും കടമെടുത്തിരുന്നു. ശമ്പളകുടിശിഖയായി കിട്ടാനുള്ള നാലഞ്ചുലക്ഷം രൂപ കിട്ടിയാൽ കുടുംബത്തിനുവന്ന കടബാധ്യതയില്ലാതാക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. പണം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു മകളുടെ കല്യാണം ഉറപ്പിച്ചു തീരുമാനിച്ചിരുന്നു. ആ വിവാഹം മാറിപ്പോയി. പണം കിട്ടില്ലന്നുറപ്പായപ്പോൾ, നിശ്ചയിച്ചിരുന്ന മകളുടെ കല്യാണവും മാറിപ്പോയപ്പോൾ ഇനിയെന്തേയെന്ന ചിന്തയിൽ സലോമിയുടെ മനസാകെ തളർന്നിരുന്നു. കിട്ടുമെന്നു പ്രതീക്ഷിച്ച ജോസഫിന്റെ ശമ്പളകുടിശിഖ കുടുംബത്തിന് താങ്ങുംതണലുമായി പ്രയോജനപ്പെടുമെന്നുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. സഭ, ഒരുവിധത്തിലും നഷ്ടം വരാത്ത ഒരു കാര്യത്തിന് സഹപ്രവർത്തകനായ പുരോഹിതന്റെയും വക്കീലിന്റെയും കുബുദ്ധിയിൽ പ്രതീക്ഷകളുമായി കഴിഞ്ഞ ഒരു കുടുംബത്തെ കുരുതി കഴിക്കുകയായിരുന്നു ചെയ്തത്.
യൂണിവെഴ്സിറ്റിയുടെ ചുവപ്പ് നാടയ്ക്കുള്ളിൽ ട്രൈബ്യൂണൽ തീരുമാനം അവസാന ദിവസംവരെ നീട്ടിക്കൊണ്ടുപോയി ജോസഫിനെ ജോലിയിൽനിന്നും ഒന്നും കൊടുക്കാതെ പുകച്ചു തള്ളാനായിരുന്നു മാനേജ്മെൻറ് പരിപാടി. ഈ ട്രൈബ്യൂണലെന്നു പറയുന്നതും മാനേജ്മെന്റ് തീരുമാനിക്കുന്നവരാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം തീർക്കാൻ അരമനയിൽനിന്നും ആസൂത്രിതമായ ഒരു ഗൂഡ്ഢാലോചനയായിരുന്നു സംഭവിച്ചത്. 'ബലിയല്ല, കരുണയാണെനിക്കു വേണ്ടതെന്ന്' യേശു ഭഗവാൻ പറഞ്ഞു. പാവങ്ങളോട് കരുണ കാണിക്കണമെന്നുള്ള ഒരു ചരിത്രം സഭയ്ക്കുണ്ടായിട്ടില്ല. നീതിയ്ക്കു വേണ്ടിയും സത്യത്തിനു വേണ്ടിയും നിലകൊള്ളുന്നുവെന്നു പറയുന്ന സഭയുടെ കരുണയെവിടെ? കാൽവരിയിൽ കുരിശിൽ മരിച്ച യേശു നാഥന്റെ സ്നേഹം സഭ പഠിപ്പിക്കുന്നത് ക്രൂരതയുടെയും നിന്ദ്യതയുടെയും ഭാഷയിലെങ്കിൽ അതിനുള്ള മറുപടിയായിരുന്നു സലോമി സ്വന്തം രക്തം പകർന്നു കൊടുത്തുകൊണ്ട് സഭയ്ക്ക് മാതൃക കാണിച്ചു കൊടുത്തത്. കേരള മനസാക്ഷിയെ മുറിപ്പെടുത്തിയ ഘോരമായ ഈ സംഭവം തീർച്ചയായും ഇന്നുള്ളവരും ജനിക്കാൻ പോകുന്ന സഭയുടെ തലമുറകളും വിലയിരുത്തും. സഭയ്ക്കിഷ്ടമില്ലാത്തവരോട് പ്രതികാരാഗ്നി ജ്വലിപ്പിക്കുകയെന്നത് സഭയുടെ ചരിത്രമാണ്. അവരോട് പിന്നീടൊരിക്കലും കരുണ കാണിക്കില്ല. സഭയുടെ ഇത്തരം പ്രതികാരത്തിൽ ഗലീലിയോമുതൽ എം.പി. പോൾവരെയുള്ള മഹാന്മാർ ചരിത്രധാരയിലുണ്ട്. തങ്ങൾ വിശ്വാസിച്ച സമുദായം, വിശ്വസിച്ചു ജോലിചെയ്ത സ്ഥാപനം ചതിച്ചെന്നറിഞ്ഞപ്പോൾ അവർ കാണിച്ച നീതികേടിൽ സഹിക്കവയ്യാതെ സലോമിയുടെ മുമ്പിൽ മരണമല്ലാതെ മറ്റൊരു പോംവഴിയില്ലായിരുന്നു.
കുളിമുറിയുടെ വാതിക്കൽ കൊലത്തുണിയുമായി നീങ്ങിയപ്പോൾ സലോമി ചിന്തിച്ചുകാണും, "പ്രിയപ്പെട്ടവരേ, സമസ്ത ലോകത്തോട് ഞാനിന്ന് യാത്ര പറയട്ടെ. ഒരിക്കൽ കൊതിതീരെ ജീവിക്കണമെന്നുണ്ടായിരുന്നു. സാധിച്ചില്ല. ഇന്ന് ഞാൻ മരണത്തെ പ്രേമിക്കുന്നു. എന്നോട് ക്ഷമിച്ചാലും"
മരിക്കാനുള്ള തീരുമാനം സലോമിയെടുത്തപ്പോൾ അതിലൊരു സത്യം ദൈവവുമായ ആ പ്രേമത്തിൽ അലിഞ്ഞിട്ടുണ്ടായിരിക്കും. മാസങ്ങളോളം ആ പാവം തല പുകച്ചു കാണും. സാധാരണ പെണ്‍ക്കുട്ടികളെപ്പോലെ ഗ്രാമീണയായ അവർ പ്രോഫസറിൻറെ ജീവിതത്തിൽ ഒരിക്കൽ താങ്ങും തണലുമായി വന്നു. വിവാഹിതയായി, മക്കളായി, കുടുംബിനിയായി, പ്രതീക്ഷകളുടെ കൂമ്പാരമായി ജീവിതം തള്ളിനീക്കിയിരുന്നു. അങ്ങനെ അല്ലലില്ലാത്ത അവരുടെ ജീവിതത്തിൽ പെട്ടന്നാണ് കൊടുംകാറ്റാഞ്ഞു വീശിയത്. പ്രതീക്ഷകൾ കൈവിടാതെ അവർ പിടിച്ചുനിന്നു. സാധിച്ചില്ല. മരണം താലോലിക്കാൻ കഴിയാതെ കഴുത്തേൽ ഒരു ബെല്റ്റ്പോലും കെട്ടാൻ എന്നുമവർ ഭയപ്പെട്ടിരുന്നു.
രണ്ടായിരം വർഷങ്ങൾക്കുമുമ്പ് കുരിശിൽനിന്ന് നാഥനായ ക്രിസ്തു വിലപിച്ചു, "പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ" അവിടുത്തെ ചുറ്റുംനിന്ന പുരോഹിതർ അന്നും ആർത്തട്ടഹസിച്ചിരുന്നു. "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക”. ഇന്ന് അതേപുരോഹിതരുടെ പിൻഗാമികൾ മാന്യമായി കഴിഞ്ഞ ഒരു കുടുംബത്തെ ഇല്ലാതാക്കി. സലോമിയുടെ രക്തത്തിൽ പങ്കില്ലായെന്ന് രൂപതയിലെ വലിയ തിരുമെനിയടക്കം പറയുന്നു. മരണം പുഞ്ചിരിയുമായി ഓടിയെത്തുംമുമ്പ് സലോമി പറഞ്ഞു കാണും, "ആർക്കും എന്നെ വേണ്ട, ഇനി സഹായിക്കാൻ പറ്റില്ല, ഞാൻ എന്നും നല്ലവളായി ജീവിച്ചു. ഓടിയോടി കുടുംബത്തിന്റെ നിലനിൽപ്പിനായി ശ്രമിച്ചു. എന്നാലത് പോരായിരുന്നു. ജീവിക്കാൻ അനുവദിക്കൂവെന്ന് മുട്ടിപ്പായി എന്റെ നാഥനോട് ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ദൈവമേ അവിടുത്തോട് ചോദിച്ചത് കൂടുതലോ? ഞാൻ ചെയ്യുന്നത് ക്ഷമിച്ചാലും. പറ്റില്ല, എന്റെ ദുരിതങ്ങൾ ഇനിമേൽ അവസാനിച്ചേ തീരൂ."
വേദനയുടെ കണ്ണുനീർ കൊലക്കയറുമായി പിടിച്ചുനില്ക്കുന്ന ആ പാവം സ്ത്രീയുടെ കണ്ണുകളിൽനിന്ന് ഇറ്റിട്ട് പോവുന്നുണ്ടായിരിക്കാം. നിശബ്ദതയിൽ അവരുടെ വീർപ്പുമുട്ടലും ഹൃദയമിടിപ്പും ആരെങ്കിലും ശ്രവിക്കുമെന്നും ചിന്തിച്ചുകാണും. എവിടെനിന്നോ അശരീരിയുടെ ശബ്ദം അവരുടെ തലയിലന്ന് ആഞ്ഞടിച്ചു. അത് സ്വർഗത്തിൽനിന്നുള്ള മാലാഖമാരുടെ ശബ്ദമായിരുന്നു. "മോളെ നീ മരിക്കുന്നുവെങ്കിൽ നിനക്കതായിരിക്കും നല്ലത്. വിറയ്ക്കുന്ന കൈകൾ കൂപ്പികൊണ്ട് കണ്ണുകളടച്ച് ഒരു നിമിഷം അവസാനമായി ഒന്നുകൂടി ദൈവത്തെ വിളിച്ചുകാണും. നാഥൻ അവളുടെ ശബ്ദം കേട്ടു. "വരൂ മോളെ, എന്റെ ലോകത്തിലേക്ക് വരൂ. ഇനിമേൽ നിനക്ക് ദുഖമില്ല. കണ്ണീരില്ല. ഭൂമിയിൽ നിന്നോടൊപ്പം ജീവിച്ച നിന്നെ നിന്റെ പ്രിയപ്പെട്ടവരേ ദുരന്തത്തിലേക്ക് നയിച്ച ദുഷ്ടരായ പുരോഹിതരിൽനിന്നും വിടുതൽ നേടൂ."
സലോമി അവസാനമായി കണ്ണുകൾ ഒന്നുകൂടി തുറന്നു. കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ടു. കുരുക്കുകൾ മുറുകി മുറുകി വന്നു. അങ്ങകലെ കൊതമംഗലത്തിലുളള റോമ്മായുടെ രാജമന്ദിരത്തിൽനിന്നും പേഗൻപട വിധിച്ച വിധി നടപ്പാക്കി. സലോമിയന്ന് പുഞ്ചിരിയോടെ വിധിയെ സ്വീകരിച്ചു. സെക്കന്റുകൾകൊണ്ട് അവർക്കുമുമ്പിൽ ലോകമില്ലാതെ അവർ അവരല്ലാതെയാകുന്നു. നിശ്ചലമായ ദേഹിയില്നിന്നും ആത്മാവ് വിട്ടുപോയി. വേദനയിൽനിന്നും സ്വതന്ത്രമായി. എവിടെയും ശാന്തത. ഇനി കരയേണ്ട, കണ്ണീരില്ല, അവർക്കുമുമ്പിൽ ഇനിമേൽ നിശബ്ദത മാത്രം. പുരോഹിതരുടെ പാപത്തിന് മാപ്പുതരൂ സഹോദരീ.
Malayalam Daily News:
http://www.malayalamdailynews.com/?p=81106#comment-10694

Friday, March 21, 2014
മക്കളും മാതാപിതാക്കളും പിരിമുറുക്കങ്ങളും

ജോസഫ് പടന്നമാക്കൽ
പഴയ തലമുറകളുടെ ചിന്താഗതികളെ ഇന്നുള്ള യുവതലമുറകൾ പഴഞ്ചനായും കാലഹരണപ്പെട്ടതായും ചിത്രീകരീക്കാറുണ്ട്. മാതാപിതാക്കളും മക്കളുമായി വ്യത്യസ്ത അഭിപ്രായങ്ങളുള്ളത് സാധാരണമാണ്. തലമുറകൾ തമ്മിലുള്ള വിടവെന്നു പറഞ്ഞ് മുതിർന്ന തലമുറകൾ ആശ്വസിക്കാറുണ്ട്. ഈ വിടവുകളുടെ ആഴവും പരപ്പും ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ രീതികളിലായിരിക്കും. ഒരു നൂറ്റാണ്ടുമുമ്പ് കൂട്ടുകുടുംബ വ്യവസ്ഥിതി ഭാരതത്തിലുണ്ടായിരുന്നു. പരസ്പരം സുഖദുഃഖങ്ങൾ പങ്കുവെച്ചിരുന്ന ആ കാലഘട്ടത്തിൽ അഭിപ്രായങ്ങളിൽ ഐക്യരൂപ്യം കണ്ടെന്നിരിക്കാം. വാസ്‌തവത്തിൽ തലമുറകൾ തമ്മിലുള്ള വിടവെന്നു പറയുന്നത് വെറും മാനസിക വൈരുദ്ധ്യങ്ങളുടെ പ്രതിഫലനം മാത്രമാണ്. അപ്പനും മക്കളും മുതിർന്നവരും പരസ്പരമുള്ള വൈകാരികമായ ഒരു അകൽച്ചയെന്നു മാത്രമേ ഈ വിടവിനെ കരുതാൻ സാധിക്കുള്ളൂ. തലമുറകൾതമ്മിൽ അത്തരം അന്തരം വരുന്നത് മിക്കപ്പോഴും തെറ്റിദ്ധാരണ കാരണമാണ്. മക്കളും മാതാപിതാക്കളുമായുള്ള സഹവർത്തിത്വത്തിന്റെ അഭാവമാണ് ഇത്തരം അകൽച്ചകൾ സംഭവിക്കാൻ കാരണമാകുന്നതും. മക്കളുമായുള്ള മാനസിക വ്യത്യാസങ്ങൾ ലഘുകരിക്കാൻ സാധിക്കുന്നതാണ് മാതാപിതാക്കളുടെ വിജയം. വ്യത്യസ്തകളിൽ ഗൌരവമായി ചിന്തിക്കാതെ, ഗൗനിക്കാതിരിക്കുന്നതും യുക്തിയായിരിക്കും.
സമൂഹം പുരോഗമിക്കുംതോറും തലമുറകൾ തമ്മിലുള്ള വിടവുകളും വർദ്ധിക്കും. പഴയകാലങ്ങളിൽ ഒന്നും രണ്ടും തലമുറകൾ ഒരേ രീതിയിലുള്ള ജീവിതരീതികൾ പിന്തുടർന്നിരുന്നു. അന്ന് ലോകത്തിന്റെ പുരോഗമനം പതിയെ പതിയെയായിരുന്നു. ഇന്ന് വ്യവസായ ടെക്കനിക്കൽ കാലഘട്ടങ്ങളിൽക്കൂടി ഇന്നലെയുടെ ദിനംവരെ കാലഹരണപ്പെട്ടു പോയി. സമീപകാലങ്ങളുടെ നേട്ടങ്ങൾ അപ്രത്യക്ഷമായിക്കൊണ്ട് പകരം പുതിയത് അവിടെ സ്ഥാനം പിടിച്ചു. മാറ്റങ്ങളുടെ ലോകം എന്നത്തേക്കാളും നിത്യവും പുരോഗമനവീഥികളിൽക്കൂടി കുതിച്ചുകൊണ്ടിരിക്കുന്നതാണ് നാം ഇന്ന് കാണുന്നത്. ആധുനിക ടെക്കനോളജികളുടെ വളർച്ച മുതിർന്ന തലമുറകൾക്ക് തികച്ചും അജ്ഞാതവുമാണ്. ടെക്നോളജിയിലുള്ള പ്രാവീണ്യക്കുറവ് മാതാപിതാക്കളും മക്കളും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്നു. അതെസമയം കുട്ടികളുടെ ലോകം ഹൈടെക്ക് യുഗമായി മാറ്റപ്പെട്ടു. അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളും ഉപകരണങ്ങളും എന്തെന്നുപോലും മാതാപിതാക്കൾക്ക് അറിയില്ല. വിവരസാങ്കേതികതയിലെ അറിവിലെ പാപ്പരത്വം മാതാപിതാക്കളെ മക്കളുടെ മുമ്പിൽ എന്നും ചെറുതാക്കിക്കൊണ്ടിരിക്കും.
മാതാപിതാക്കളും മക്കളും തമ്മിലുള്ള വിടവുകൾ നോക്കിയും കണ്ടും ഇല്ലാതാക്കുന്നത് ആരോഗ്യപരമായ ഒരു കുടുംബബന്ധത്തിന് അനിവാര്യമാണ്. ഇതിന് ഒരു മനശാസ്ത്രജ്ഞന്റെയും സഹായം ആവശ്യമില്ല. നമ്മൾ തന്നെ മനസുവച്ചാൽ മതിയാകും. നിങ്ങളുടെ മകൻ നിങ്ങളോട് ഒരു സംശയം ചോദിക്കുമ്പോൾ നിങ്ങൾക്കറിയത്തില്ലാന്നു പറഞ്ഞ് അകന്നുപോയാൽ നിങ്ങളെ മകൻ അറിവില്ലാത്തവനെന്നും കാലഹരണപ്പെട്ടവനെന്നും വിധിയെഴുതും. അങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ കാലത്തിനൊത്ത അറിവുകൾ പൂർണ്ണമായും സമ്പാദിക്കാൻ ശ്രമിക്കണം. വിവര സാങ്കേതിക വിദ്യകളെയും പഠിക്കാൻ ശ്രമിക്കണം.നമ്മൾ പഴഞ്ചനെന്ന് ഒരു തോന്നൽ മക്കളിൽ ഒരിക്കലും വരുത്തരുത്. മക്കൾ അറിവിനെതേടി നിങ്ങളെ സമീപിക്കുമ്പോൾ അറിവിൽ പാപ്പരായി അവരുടെ മുമ്പിൽ നിൽക്കാനിടവരാതെ വർത്തമാന ലോകത്തിന്റെ ചിന്താഗതികളുമായി ഒത്തിണങ്ങിപ്പോവാൻ ശ്രമിക്കണം. ചില പഴഞ്ചനായ പൂർവികരുടെ ചിന്തകളും ആചാരങ്ങളും കാലത്തിന് അനുയോജ്യമല്ലെങ്കിൽ അവകൾ ഉപേക്ഷിക്കണം. പാരമ്പര്യമായി പുലർത്തിവരുന്ന പല അന്ധവിശ്വാസങ്ങളിൽനിന്ന് വിടുതലും ആവശ്യമാണ്. ഇന്നത്തെ സാമൂഹിക വ്യവസ്ഥക്കനുയോജ്യമായത് നാം തെരഞ്ഞെടുക്കണം. സാമാന്യം സ്വന്തം മാതൃഭാഷയിൽ ആശയവിനിമയം ചെയ്യാൻ മക്കളെ പഠിപ്പിക്കണം. വീട്ടിൽ ഹൃദ്യമായ സ്വന്തം ഭാഷ മക്കളോട് സംസാരിച്ചാൽ അവിടെ മക്കളുമായി ഒരു ആത്മബന്ധവും സൃഷ്ടിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും താമസിക്കുന്ന പ്രവാസികളായ മാതാപിതാക്കൾ വികൃതമായ ഇംഗ്ലീഷ്ഭാഷയിൽ മക്കളോട് സംസാരിച്ചാൽ മക്കളുടെ ഭാഷയുടെ ഉച്ഛാരണഭംഗിയും നഷ്ടപ്പെടും. അവിടെ മക്കൾ അവരുടെ സമൂഹത്തിൽ പരിഹാസമാകും.
ചില മാതാപിതാക്കൾ തങ്ങൾ മക്കളുടെ പ്രായത്തിൽ ജീവിച്ചിരുന്ന സാഹചര്യങ്ങളെ ഇന്നത്തെ ആധുനിക സൌകര്യങ്ങളുമായി തുലനം ചെയ്യാറുണ്ട്. മാതാപിതാക്കളുടെ പതിനാറ് വയസുമുതലുള്ള സമയകാലങ്ങളിൽ അവരുടെ ആവശ്യം കൂടിയാൽ ഒരു ബൈസിക്കിൾ മാത്രമായിരിക്കും. എന്നാൽ ഇന്ന് അതേ പ്രായത്തിലുള്ള കുട്ടികൾക്ക് കാർ മുതൽ ആധുനികങ്ങളായ വിവിധ സൌകര്യങ്ങളും ആവശ്യമായി വരും. കാലത്തിനനുസരിച്ച് കുട്ടികളുടെ ആവശ്യം മനസിലാക്കിയാൽ അവരെത്തന്നെ പഠിക്കാൻ സാധിക്കും. കാലഹരണപ്പെട്ട മാതാപിതാക്കളെന്ന് പറയിപ്പിക്കാതെ ശരിയായ തീരുമാനങ്ങൾ എടുക്കാനും കഴിയും.
മക്കളെ സുഹൃത്തുക്കളെപ്പോലെ കാണാൻ ശ്രമിക്കണം. അവരെ തൊട്ടതിനും പിടിച്ചതിനും ശകാരങ്ങൾ വർഷിച്ചാൽ പില്ക്കാല ജീവിതത്തിൽ നിങ്ങളെ അവർ അവഗണിക്കും. അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും നിങ്ങളോട് പറയട്ടെ. ഇത് പരസ്പരമുള്ള ബന്ധത്തിനും ഉപകരിക്കും. മക്കൾ വഴിവിട്ടു പോവുന്നെങ്കിൽ നേരായ വിധത്തിൽ അവരെ മനസിലാക്കി നയിക്കാനും സാധിക്കും. അവരുമായുള്ള ആരോഗ്യപരമായ സൌഹാർദം കുടുംബ ബന്ധത്തെ ശക്തിപ്പെടുത്തുകയാണ്. മക്കളുടെ ഹൃദയവികാരങ്ങളെ മനസിലാക്കി പ്രവർത്തിച്ചാൽ, അവരെ വ്യക്തിയെന്ന നിലയിൽ ബഹുമാനിച്ചാൽ തിരിച്ച് അതേ രീതിയിൽ അതേ നാണയത്തിൽ നിങ്ങളെയും അവർ ആദരിക്കും.
പഴഞ്ചൻ രീതിയിലുള്ള മാതാപിതാക്കളുടെ ജീവിതരീതികളും വസ്ത്രങ്ങൾ ധരിക്കലും മക്കൾക്ക് നീരസം ഉണ്ടാക്കും. മാതാപിതാക്കൾ അവർക്ക് അപമാനമെന്നും തോന്നും. അത്തരം ജീവിത സാഹചര്യങ്ങളിൽ നിന്നും അകന്ന് കാലത്തിനൊത്തുള്ള പരിഷ്ക്കാര മുന്നേറ്റത്തിൽ മാതാപിതാക്കളും ഒപ്പം സഞ്ചരിച്ചില്ലെങ്കിൽ തലമുറകൾ തമ്മിലുള്ള വിടവുകൾക്ക് അന്തരം വർദ്ധിക്കും. അപരിഷ്കൃതരായ മാതാപിതാക്കളെന്ന് മക്കളുടെ മനസ്സിൽ തോന്നാൻ അനുവദിക്കരുത്. എന്നിരുന്നാലും മക്കളുടെ ആർഭാട ജീവിതത്തെ അംഗീകരിക്കാനും പ്രയാസമായിരിക്കും. മുഴുക്കുടിയും വിടുവായും പൊങ്ങച്ച വർത്തമാനവുമായി നടക്കുന്ന മാതാപിതാക്കളെയും കാണാം. മക്കളുടെ കൂട്ടുകാരുടെ മുമ്പിലും അങ്ങനെയുള്ള മാതാപിതാക്കൾ ഒരു അപമാനമായിരിക്കും. മാതാപിതാക്കളെ അത്തരം സാഹചര്യങ്ങളിൽ മക്കൾ ബഹുമാനിച്ചെന്ന് വരില്ല. അകന്ന ബന്ധുക്കളെപ്പോലെ മാറിനില്ക്കും.
മക്കൾ വളരുംതോറും മാതാപിതാക്കൾ മാനസികമായി പാകതനേടി അവരെ മനസിലാക്കി യുക്തിപൂർവ്വം പ്രവർത്തിക്കാൻ കഴിവുണ്ടാക്കണം. ലോകത്തിന്റെ മാറ്റങ്ങളനുസരിച്ച് അവരുടെ ചിന്താശക്തിയിലും മാറ്റങ്ങളുണ്ടാകും. ഇരുപതു വയസുകാരൻ യുവാവിനെ അഞ്ചു വയസുകാരനെപ്പോലെ കാണരുത്. പല മാതാപിതാക്കളും പ്രായപൂർത്തിയായ മക്കളിൽ അതൃപ്തരായി കാണാറുണ്ട്. മാതാപിതാക്കൾ പറയുന്നത് ചെറുപ്രായത്തിൽ അവർ ശ്രവിക്കുന്നപോലെ പ്രായപൂർത്തിയായാൽ ചെവികൊള്ളണമെന്നില്ല. അവിടെ പരസ്പരം ആശയ വിനിമയമാണ് ആവശ്യം. അനേക വർഷങ്ങൾ നാം അവരുടെമേൽ അധികാരത്തോടെ തീരുമാനമെടുത്തു. പ്രായപൂർത്തിയായി കഴിഞ്ഞാൽ ആ അവകാശം നമ്മിൽനിന്ന് നഷ്ടമാകും. അവിടെ മാതാപിതാക്കളെന്ന നിലയിൽ സംയമനം പാലിച്ച് മക്കളുമായി പാകത വന്ന ബന്ധമാണ് സ്ഥാപിക്കേണ്ടത്. മക്കൾ സംശമായി എന്തെങ്കിലും ചോദിച്ചുകൊണ്ടുവന്നാൽ പഴയ അച്ഛായഭാവം മറന്ന് സമഭാവനയോടെ പ്രതികരിക്കുകയാണ് വേണ്ടത്. മാതാപിതാക്കൾ എടുത്തുചാടി മുൻകോപം പ്രകടിപ്പിക്കുന്നവരല്ലെന്ന് മുതിർന്ന മക്കൾക്ക് ബോധ്യമായാൽ സ്വതന്ത്രമായി എന്തും സംസാരിക്കാൻ അവർ താല്പര്യപ്പെടും. അത്തരം മക്കളുമായുള്ള സുഗമമായ ബന്ധത്തിൽകൂടി പരസ്പരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.
മുതിർന്ന മക്കളോട് എന്നും സൗഹാർദവും സന്തോഷവുമായി പെരുമാറുകയും അവർ പറയുന്ന നല്ല വാർത്തകൾ ശ്രദ്ധിക്കുകയും ചെയ്യുന്നത് കെട്ടുറപ്പുള്ള കുടുംബബന്ധത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അവർ ചിലപ്പോൾ ലോക വാർത്തകളായിരിക്കാം നിങ്ങളോട് പറയുന്നത്. വിഭിന്നമായ മതരാഷ്ട്രീയ ചിന്താഗതികളും വിഷയങ്ങളായിരിക്കാം. ഈ സാഹചര്യങ്ങളിലും അവരുടെ അഭിപ്രായങ്ങളെയും വ്യക്തിത്വത്തെയും അഭിനന്ദിക്കുകയും അംഗീകരിക്കുകയുമായിരിക്കും ഉചിതം. കലാനൈപുണ്യവും സ്പോർട്സ് താല്പര്യവും ക്ഷമയോടെ കേട്ട് അവരോടൊപ്പം സന്തോഷിക്കാനും മാതാപിതാക്കൾക്ക് കഴിവുണ്ടാകണം. വ്യക്തിജീവിതത്തിലെ നേട്ടങ്ങളെ കുടുംബത്തിന്റെ വിജയമായി കണ്ട് അവരിൽ ആത്മാഭിമാനം വളർത്തണം. ആത്മാർത്ഥമായി പുകഴ്ത്തുകയും ചെയ്യണം. ചെറിയ വിജയങ്ങളാണെങ്കിലും അവരുമൊത്ത് ആഘോഷിക്കാനും തയ്യാറാകണം. അവിടെ അമ്പത്താറുചീട്ടു കളിച്ച് കൂട്ടുകാരുമൊത്ത് സമയം പാഴാക്കാതെ അറിവുകളും ലോകവിവരവും തേടി മക്കളുമായി വൈകാരികമായ ആത്മീയ ബന്ധവും സ്നേഹ കൂട്ടായ്മയും സ്ഥാപിക്കുകയാണ് വേണ്ടത്. മക്കളോട് സ്നേഹത്തോടെ ഒരു സമീപനം നടത്തിയില്ലെങ്കിൽ അവർ മാതാപിതാക്കളോട് കൂട്ടുകൂടാൻ വന്നെന്ന് വരില്ല.
മക്കൾ ഒരു കൂട്ടുകാരിയെ അല്ലെങ്കിൽ കൂട്ടുകാരനെ കണ്ടുമുട്ടി സൌഹാർദം സ്ഥാപിക്കുന്ന നാളിൽ മാതാപിതാക്കളിൽനിന്നും ഒളിച്ചുവെക്കാൻ താല്പര്യപ്പെടുന്നു. അവരുടെ ഭാവിജീവിതത്തിലെ കണക്കുകൂട്ടലിൽ മാതാപിതാക്കൾ തടസമാകുമോയെന്ന ഭയമായിരിക്കാം അവരെ അലട്ടുന്നത്. രണ്ടും മൂന്നും വർഷം ഡേറ്റിംഗ് കഴിഞ്ഞായിരിക്കും വിവാഹത്തിനുള്ള തീരുമാനങ്ങൾ എടുക്കുക. അവരുടെ രഹസ്യബന്ധങ്ങൾ അവസാന നിമിഷത്തിൽ അറിയുന്ന സമയം ചിലപ്പോൾ മാതാപിതാക്കൾക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല. കുടുംബവും ജാതിയും പാരമ്പര്യവുമൊക്കെ പറഞ്ഞ് കുടുംബാന്തരീക്ഷം തന്നെ ഇല്ലാതാകാൻ കാരണമാകാം. മക്കൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ടുവരാൻ വീടിനുള്ളിൽ പരിപൂർണ്ണ സ്വാതന്ത്ര്യം കൊടുക്കാത്തതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. അവരുടെതായ ചെറിയ പാർട്ടികൾ വീടിനുള്ളിൽ അനുവദിച്ചാൽ അവരുടെ സൗഹാർദബന്ധവും നീക്കവും മനസിലാക്കാൻ സാധിക്കും. പരസ്പര ധാരണയിൽ അവർ കണ്ടെത്തുന്ന ഇണയെ അംഗീകരിക്കാനും സാധിക്കും. അനുയോജ്യമായ പങ്കാളിയെങ്കിൽ ജാതിയോ മതമോ ചിന്തിക്കാതെ സങ്കുചിത മനസ്ഥിതി വെടിഞ്ഞ് മക്കളെ മനസിലാക്കി തലമുറവിടവുകൾ മനസിലാക്കാൻ സാധിക്കും. വിശേഷദിവസങ്ങളായ താങ്ക്സ് ഗിവിങ്ങും ക്രിസ്തുമസ്സും എല്ലാ അംഗങ്ങളുമൊത്ത് ആഘോഷിച്ചാൽ കുടുംബബന്ധം ഊഷ്മളമായ സ്നേഹത്തിന്റെ അന്തരീക്ഷത്തിൽ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം.
മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ കഴിവിനെക്കാളും അമിതമായി അവരിൽനിന്നു പ്രതീക്ഷിക്കുന്നതും ദോഷം വരുത്തും. അവരുടെമേലുള്ള അതിരുവിട്ട പ്രതീക്ഷകൾ മിക്ക കുടുംബങ്ങളിലും കാണാം. എല്ലാ മാതാപിതാക്കളും മക്കൾ ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് മേടിച്ച് എന്നും ഒന്നാമനാകണമെന്ന്! ചിന്തിക്കും. അത് തികച്ചും സ്വാർഥതയാണ്. അവരിൽ മത്സരബോധം ഉണ്ടാക്കുന്നത് നല്ലത് തന്നെ. അവർ നല്ല നിലയിലാകണമെന്നുള്ള മാതാപിതാക്കളുടെ അമിതാഗ്രഹമെന്നതും ശരിയാണ്. എന്നാൽ കഴിവിനുപരിയായി സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് മേടിക്കാൻ സ്വാധീനം ചെലുത്തുന്നതും മാനസികമായ വളർച്ചയ്ക്ക് നല്ലതല്ല. ജന്മനാ ഓരോ പിള്ളേർക്കും വ്യത്യസ്തമായ കഴിവുകളായിരിക്കും കൊടുത്തിരിക്കുന്നത്. എല്ലാ വിഷയങ്ങൾക്കും ഒരുപോലെ നൂറുമാർക്കും മെടിക്കണമെന്ന മാതാപിതാക്കളുടെ നിർബന്ധം കുട്ടികളുടെ ഭാവിജീവിതത്തിന് ദോഷമേ ചെയ്യുകയുള്ളൂ.
പഠനം കൂടാതെ കായിക മത്സരങ്ങളിലും ഗെയിംസിലും സ്വന്തം മക്കൾക്കുമാത്രം സമ്മാനവും ലഭിക്കണം. ഗോൾഡ് മെഡലും നേടണം. അയൽവക്കത്തുള്ള പയ്യൻ ഒന്നാമനായി നേട്ടങ്ങൾ കൊയ്താൽ സഹിക്കില്ല. അവനെ താരതമ്യം ചെയ്തു ചില മാതാപിതാക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ക്ലാസ്സിൽ പഠിക്കാൻ ഒരു കുട്ടി പുറകോട്ടെങ്കിൽ അവൻ ശരിയായി പഠിക്കുന്നില്ലായെന്നു പറഞ്ഞ് കുറ്റപ്പെടുത്താൻ ആരംഭിക്കും. കഠിനമായി പഠിച്ച് മാതാപിതാക്കൾക്ക് മാർക്ക് മാത്രം മതി. എത്ര മാർക്ക് മേടിച്ചാലും തൃപ്തി വരില്ല. ക്ലാസിൽ പഠിക്കാൻ മോശമെങ്കിൽ അവനെന്തോ കുഴപ്പമുണ്ടെന്നു കുറ്റാരോപണങ്ങളും തുടങ്ങും. ജന്മനാ പഠിക്കാനുള്ള കഴിവ് ഒരുവന് ലഭിച്ചില്ലെങ്കിൽ മാതാപിതാക്കൾ എത്രമാത്രം ശ്രമിച്ചാലും അവനിൽ കാര്യമായ മാറ്റം ഉണ്ടാവാൻ പോവുന്നില്ല. അതിന്റെയർത്ഥം, അവൻ ബുദ്ധിയില്ലാത്തവനെന്നല്ല. അവന്റെ ഭാവി ഇരുളടഞ്ഞതെന്നുമല്ല. ഉറങ്ങി കിടക്കുന്ന അവന്റെ കഴിവുകളെ, ഒരു മനഃശാസ്ത്രജ്ഞന്റെ തീക്ഷണതയോടെ, തട്ടിയുണർത്താൻ ശ്രമിക്കണം.
അവൻ അല്ലെങ്കിൽ അവളുടെ അഭിരുചിയനുസരിച്ച് എന്തെല്ലാം തൊഴിലുകൾ കിടക്കുന്നു. ജനിക്കുന്ന ഓരോ കുഞ്ഞും ഓരോ വിധത്തിൽ ജന്മനാ കഴിവുള്ളവരായിരിക്കും. ഒരു പക്ഷെ പഠനത്തിലായിരിക്കില്ല. കലയോ, സംഗീതമോ, സ്പോർട്ട്സോ ആയിരിക്കാം പ്രിയപ്പെട്ടത്. മാതാപിതാക്കൾ കല്പ്പിക്കുന്ന ഡോക്ടർ എഞ്ചിനീയർ അദ്ധ്യാപകൻ എന്നീ തൊഴിലുകളെക്കാൾ ജീവിതത്തിലുയരാൻ മറ്റു തുറകളുമുണ്ടെന്ന് അവർ മനസിലാക്കുന്നില്ല. മക്കൾ എന്താകാൻ പോകുന്നുവെന്ന് രണ്ടു മാതാപിതാക്കൾ തമ്മിൽ കണ്ടുമുട്ടിയാൽ ചോദിക്കുന്ന ഒരു ചോദ്യമാണ്. ഡോക്ടർ, എഞ്ചിനീയറെന്നു പറഞ്ഞാൽ ഉത്തമതൊഴിലായി സർട്ടിഫിക്കേറ്റും കൊടുക്കും. ഇവിടെ മാതാപിതാക്കൾ വിശാല മനസ്ക്കരാകേണ്ടതുണ്ട്. മക്കളുടെ താല്പര്യവും അറിയേണ്ടതായി ഉണ്ട്. അല്ലാതെ അവരെ ഡോക്ടറാക്കണം, എഞ്ചിനീയറാക്കണം എന്ന മർക്കടമുഷ്ടിയിൽ നിർബന്ധിച്ച് മാനസികമായി പീഡിപ്പിക്കുകയല്ല വേണ്ടത്.
മാതാപിതാക്കൾ നിർദ്ദേശിക്കുന്ന പാരമ്പര്യ വിവാഹമാണ് ഒരു പക്ഷെ മക്കളുമായി ഏറ്റുമുട്ടാൻ മറ്റൊരു കാരണമാവുന്നത്. കുടുംബം, കുടുംബ മഹിമയൊക്കെ വിഷയമാക്കി കൊണ്ടുവരും. അവിടെ സ്നേഹവും മതത്തിന്റെ നിയമങ്ങളും തമ്മിൽ അതിരുകൾ തിരിച്ചിരിക്കുന്നു. എന്താണ് മാതാപിതാക്കൾ കൽപ്പിക്കുന്ന പാരമ്പര്യ വിവാഹം? അപരന്റെ പണത്തേലും സ്വത്തിലും ആഗ്രഹിക്കുന്ന ഒരു വ്യവസ്ഥിയെന്നു പറയാം. വർഗ വർണ്ണ ജാതി വ്യവസ്ഥയനുസരിച്ച് മക്കളും വിവാഹം കഴിക്കുവാൻ പോകുന്നവരെ സ്നേഹിച്ചുകൊള്ളണം! പഴഞ്ചൻ മാമൂലുകളെ പിന്തുടരണം പോലും. ഇത് തികച്ചും ബാലീശവും യുക്തിഹീനവുമായ വ്യവസ്ഥിതിയെന്നു പുതിയ തലമുറകൾ ചിന്തിക്കും. പാരമ്പര്യ വിവാഹങ്ങളിൽ ഭൂരിഭാഗവും വിജയകരമായി പോവുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. മാതാപിതാക്കളും ബന്ധുക്കളും ഒത്തൊരുമിച്ചു നടത്തുന്ന വിവാഹം രസകരം തന്നെ. വിവാഹപരസ്യങ്ങൾ കൊടുത്തും ഫോട്ടോകൾ നോക്കിയും അന്വേഷിച്ചും അവർ കണ്ടെത്തുന്നവരിൽ ഒരാളെ തെരഞ്ഞെടുക്കാം. തലമുറകളുടെ വിടവിൽ ഇതെല്ലാം അമേരിക്കൻ ജീവിതത്തിൽ പുതുമയായി അനുഭവപ്പെടും. ഇവിടെ ഇഷ്ടപ്പെട്ടവരെയോ പാരമ്പര്യത്തിൽ അടിസ്ഥാനമാക്കിയോ വരനെ അല്ലെങ്കിൽ വധുവിനെ തീരുമാനിക്കാം. അത്തരം മാതാപിതാക്കളുടെ തന്നിഷ്ട താല്പര്യങ്ങൾ ഒരാളിന്റെ വ്യക്തിപരമായ അവകാശത്തിലുള്ള കൈകടത്തലായും പുതിയ തലമുറ കരുതും. ഇവിടെ സ്നേഹിക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ചും ഭൂരിപക്ഷം അനുസരിച്ചും വേണം. വിവാഹജീവിതം വിജയിക്കുകയോ, പരാജയപ്പെടുകയോ പ്രശ്നങ്ങളുണ്ടാവുകയോ ചെയ്യാം. എങ്കിലും പങ്കാളിയെ തെരഞ്ഞെടുക്കാൻ വിവാഹിതർക്കുമാത്രം പൂർണ്ണാധികാരം കൊടുക്കേണ്ടതാണ്. മാതാപിതാക്കൾ മക്കളെ സിനിമാകൾ കാണിക്കാറുണ്ട്. നായകനും നായികയും തമ്മിൽ പ്രേമിക്കുന്നതും വിവാഹം കഴിക്കുന്നതും സിനിമാകളിൽ കാണാം. അത് ലോകത്ത് നടക്കുന്ന യാഥാർത്ഥ്യമായി മക്കൾ ചിന്തിക്കും. എന്തുകൊണ്ട് അവരുടെ ജീവിതത്തിലും അങ്ങനെയായി കൂടായെന്നുള്ള ചിന്തകളും യുവമനസുകളെ വേട്ടയാടും.
അന്ധമായ സ്നേഹത്തിൽ മതത്തിനോ പാരമ്പര്യത്തിനോ സ്ഥാനം കൊടുക്കാറില്ല. മക്കളുമായി മല്ലടിക്കൽ ആരംഭിക്കുന്നത് അവർ വ്യത്യസ്തമായ മതത്തിൽനിന്നോ സമൂഹത്തിൽനിന്നോ വിവാഹിതരാകുമ്പോഴാണ്. മതം മനുഷ്യജീവിതത്തിലെ പ്രധാനമായ ഒരു ഘടകമെന്നതിൽ അഭിപ്രായ വ്യത്യാസമില്ല. ഒരു സമൂഹത്തെ മുഴുവനായി വെറുപ്പിച്ച് സ്വസ്ഥമായ ഒരു വിവാഹജീവിതം പടുത്തുയർത്താനും പ്രയാസമായിരിക്കും. പക്ഷെ നാം മാനുഷിക വശങ്ങളും ചിന്തിക്കണം. അനേക സ്വഭാവ ഗുണങ്ങളോടെയുള്ള ദൈവങ്ങളോട് പ്രാർഥിക്കുന്നതിലുപരി നല്ല മനുഷ്യരുമായി സഹകരിക്കുകയെന്നതാണ് പ്രധാനം. ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ഒരേ തൊലിയും ഒരേ അവയവങ്ങളും ബുദ്ധിയും വികാര വിചാരങ്ങളുമായിട്ടാണ്. മതത്തിന്റെയും ജാതിയുടെയും വരമ്പിൽക്കൂടി ഒരാളെ നാം കാണുന്നതും ശരിയല്ല. വിദേശത്ത് ജീവിക്കുമ്പോൾ അത്തരം സങ്കുചിത മനസ്തിയിൽനിന്നും മാതാപിതാക്കൾക്ക് ഒരു മോചനവും ആവശ്യമാണ്.
ഒരു കുഞ്ഞിന്റെ വളർച്ചയ്ക്കൊപ്പം അവന്റെ അല്ലെങ്കിൽ അവളുടെ വളർന്നു വരുന്ന വ്യക്തിത്വത്തെയും പഠിക്കണം. മക്കളുടെ ജീവിതരീതിയും ചുറ്റുമുള്ള ലോകത്തിലെ ഫാഷനുമനുസരിച്ചും അവരെ സ്വതന്ത്രമായി വിടുക. അവരുടെ തലമുടിവെട്ടലും വസ്ത്രധാരണ രീതികളും കാതിൽ കടുക്കനും ഇഷ്ടപ്പെട്ടില്ലെന്നു വരാം. അവരെ വെറുതെ വിടൂ! അവർ ജീവിക്കുന്നത് മാതാപിതാക്കളുടെ സമൂഹത്തിലല്ല. മുതിർന്നവരുടെ ആഘോഷങ്ങളിലും പള്ളിപരിപാടികളിലും താൽപര്യം കണ്ടെന്നിരിക്കില്ല. അവർ ജീവിക്കുന്ന സമൂഹത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ സന്തോഷത്തിനായി നാം ജീവിക്കുന്നുവെങ്കിൽ നമുക്കുള്ള സന്തോഷം എന്ന് ലഭിക്കും? നമ്മുടെതന്നെ മക്കളുടെമേലുള്ള കാഴ്ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ട്. പ്രശ്നങ്ങൾ കണ്ടാൽ അവരോട് സങ്കോചം കൂടാതെ ചർച്ച ചെയ്യുക. പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാൽ ഓടിയൊളിക്കരുത്. ധൈര്യപൂർവ്വം നേരിടണം. മക്കൾ വളരട്ടെ. അവരിൽ ആഗോള ചിന്തകളും വികസിക്കണം. യുവതിയുവാക്കൾ തുറന്ന മനസായ ചൈതന്യത്തിൽ വളരണം. മാതാപിതാക്കളുടെ വിജയരഹസ്യം മക്കളുടെ വിശ്വാസം നേടുകയെന്നുള്ളതാണ്.

Subscribe to:
Posts (Atom)
കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?
ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...
-
By ജോസഫ് പടന്നമാക്കൽ http://www.malayalamdailynews.com/?p=51839 പശുവിനെ ഭൌതിക ജീവിതത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും നിസ...
-
ജോസഫ് പ ടന്നമാക്കൽ ഈഴവർ കേരളത്തിലെ പ്രബലമായ ഒരു സമുദായമായി അറിയപ്പെടുന്നു. കേരള ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തോളം ഈഴവരാണ്. നീണ്ടകാലം സ...
-
ജോസഫ് പടന്നമാക്കൽ 1967-ൽ വെസ്റ്റ് ബംഗാൾ മേഖലകളിലുള്ള മാർസിസ്റ്റ് പാർട്ടിയിൽനിന്നു പൊട്ടിമുളച്ച നക്സൽബാരി പ്രസ്ഥാനം രാഷ്ട്രമാകെ വളർന്നു...