Thursday, May 9, 2013

27. തോമസിന്റെ സുവിശേഷം




By Joseph Padannamakkel

 

ഏ.ഡി.1945-ഈജിപ്റ്റിന്‍റെ കിഴുക്കാംതൂക്കായ മലന്ചെരുവുകളിലില്‍നിന്നും കണ്ടെടുത്ത ബുക്ക് 'തോമസ്സുവിശേഷങ്ങളെ'ന്നു അറിയപ്പെടുന്നു. മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ രചിച്ച ലിഖിതങ്ങളാണവയെന്നു കണക്കാക്കപ്പെടുന്നു. സുവിശേഷം തോമസിന്‍റെ ശിഷ്യഗണങ്ങളാരെങ്കിലും  എഴുതിയതായിരിക്കാം. എന്തുകൊണ്ടു സഭ മറ്റുള്ള നാലു സുവിശേഷങ്ങൾക്കൊപ്പം അർഹിക്കുന്ന വില തോമസിൻറെ സുവിശേഷത്തിനു കല്പ്പിക്കുന്നില്ലഇന്നും ഒരു ജ്ഞാനിയുടെ മുമ്പിലെ ചോദ്യമാണിത്. തോമസ്സുവിശേഷത്തിന്‍റെ പ്രധാന സന്ദേശം സ്വയം അറിയുക, സ്വയം നമ്മെതന്നെ കണ്ടെത്തുക എന്നുള്ളതാണ്. കൂടാതെ ഭൌതിക സഞ്ചാരലോകത്തിലൂടെ പ്രകൃതിയുടെ മനോഹാരിതയിൽ ലയിച്ചു ധ്യാനിച്ച്ദൈവരാജ്യത്തിന്‍റെ താക്കോൽ സ്വയം കണ്ടെത്താമെന്നും സുവിശേഷം പറയുന്നു. സംഘടിതമതം ഇതിൽനിന്നും വ്യത്യസ്തമായി നമ്മെ പഠിപ്പിക്കുന്നു


നിലവിലുള്ള മതതത്ത്വങ്ങൾക്കു വിരുദ്ധമായി പലതും തോമസിന്‍റെസുവിശേഷത്തിലുണ്ട്. സ്വര്ഗരാജ്യം സ്വയം ധ്യാനമല്ലമറിച്ച്   വിശ്വാസാചാരങ്ങളുടെ ചട്ടക്കൂടിൽനിന്ന്  പ്രാർഥനകളിൽക്കൂടിയും ജപമാലകളിൽക്കൂടിയും  ധ്യാനത്തിൽക്കൂടിയും മാത്രമേ സ്വര്ഗരാജ്യം ലഭിക്കുകയുള്ളൂവെന്നും കത്തോലിക്കാസഭ പഠിപ്പിക്കുന്നുതോമസിന്‍റെസുവിശേഷങ്ങളെ സഭ ഹാർദ്ദമായി സ്വീകരിക്കാത്തതിനു കാരണം സുവിശേഷങ്ങളുമായുള്ള വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമാണ്. സ്വർഗരാജ്യത്തിന്‍റെ താക്കോൽ കൈ എത്തുന്ന ദൂരത്തിലുണ്ടെന്നു പഠിപ്പിക്കുവാനുംസഭ ആഗ്രഹിക്കുന്നില്ല.  സ്വർഗരാജ്യം നേടുവാനായിപള്ളിയുടെയും പുരോഹിതരുടെയും സഹായം വേണമെന്നുള്ള സഭയുടെ നയങ്ങൾ  മാറ്റിയാൽവരുമാനം കുറയും.

 

സ്വയം പ്രകൃതിയിക്കൂടി ദൈവത്തെ തേടുന്നവർക്കു പുരോഹിതന്‍റെയും പള്ളിയുടെയും ആവശ്യമില്ല.ആത്മാവിരക്ഷപ്രാപിക്കേണ്ടത് കൃപ കൊണ്ടല്ല, ആത്മാവിന്‍റെ രക്ഷ ദൈവത്തിന്‍റെ ദാനമല്ല, കര്മ്മത്തിക്കൂടി ഓരോരുത്തരും സത്യത്തെ തനിയെ അനേഷിച്ചു കണ്ടെത്തണം എന്നു തോമസിന്‍റെസുവിശേഷം പഠിപ്പിക്കുന്നു. സത്യം എന്നു പറയുന്നത്  ഓരോരുത്തരുടെയും ഹൃദയത്തിനുള്ളിൽ വസിക്കുന്ന സ്വര്ഗരാജ്യത്തിന്‍റെ താക്കോൽ  ആണ്. സ്വര്ഗരാജ്യം സമസ്തജനങ്ങളിലും കുടികൊള്ളുന്നു. അന്വേഷിപ്പിൻ,‍ സ്വയം കണ്ടെത്തും.

യേശു പറഞ്ഞു, "നിന്‍റെ മുമ്പിലെ ശരിയെന്നുള്ളതു മറ്റൊരുവനെ നോക്കാതെ നീ തന്നെ തിരിച്ചറിയുക, നിന്നിനിന്നു മറച്ചു വെച്ചതു സ്വയം വെളിവാക്കും." ജീവിത പ്രശ്നങ്ങൾക്കു തനിയെ ഉത്തരം തേടും. പ്രശ്നങ്ങളോരോന്നായി നാം തനിയെ ഉത്തരം കണ്ടെത്തും. സ്വയം ആത്മീയത കണ്ടെത്തുവാൻ, ‍ യുക്തിക്കനുസരണമായ സുവിശേഷമാണു തോമസിന്റേതെന്നു  സംശയമില്ല. പുരോഹിതന്‍റെയോ പള്ളിയുടെയോ ആവശ്യം ഇവിടെ കാണുന്നില്ല. ധന മോഹികളായ സഭാ പുരോഹിതരുള്ളിടത്തോളം കാലം തോമസിന്‍റെസുവിശേഷം സഭയുടെ ഔദ്യോഗിക കാനോനിക്കാ പുസ്തകമായി അംഗികരിക്കുമെന്നും തോന്നുന്നില്ല.

തോമസിന്‍റെ സുവിശേഷത്തെ അവലോകനം ചെയ്യുമ്പോൾ ക്രിസ്തുമതത്തിന്‍റെ സ്ഥാപകൻ യേശു ആയിരുന്നുവോയെന്നും സംശയം ജനിക്കുന്നു. യേശുവിന്‍റെ സന്ദേശം യഹൂദരുടെ ദൈവത്തെപ്പറ്റിയോ? അഥവാ  സ്വർഗസ്ഥനായ പിതാവിനെപ്പറ്റിയോ? വാസ്തവികങ്ങളായ ലോകത്തെ രണ്ടായ കാഴ്ച്ചപ്പാടിലോ യേശു ദർശിച്ചത്? വ്യക്തമായ ഉത്തരം ഒരു ദൈവശാസ്ത്രത്തിനും നല്കുവാൻ  സാധിക്കുന്നില്ല.

 സുവിശേഷങ്ങളെഴുതിയ നാലുപേരും  യഹൂദപരാമ്പര്യത്തിനും ഗ്രീക്ക് ഈജിപ്റ്റു വിശ്വാസങ്ങൾക്കും പ്രാധാന്യം പ്പിച്ചു. യേശു അദ്വൈതവാദിയോ  ദ്വൈതവാദിയോ ? യേശു ശിഷ്യന്മാരോടായി "ഞാനാരാകുന്നു"വെന്നു ചോദിച്ചു. "അങ്ങ് നീതിയുടെ മാലാഖായെന്നു യാഥാസ്ഥിതികനായ പീറ്റർ പറഞ്ഞു. അങ്ങ് ബുദ്ധി ജീവിയായ ഒരു തത്ത്വചിന്തകനെന്നു ഗ്രീക്കുകാരനും ചുങ്കക്കാരനുമായ മാത്യു പറഞ്ഞു. ഗുരോ അങ്ങ് ആരെന്നു പ്രവചിക്കുവാൻ എന്‍റെ അധരങ്ങള്ചലിക്കുകയില്ലായെന്ന്  അവിശ്വാസിയും ദാർശനികനുമായ തോമസ്പറഞ്ഞു.

"ഞാൻ നിന്‍റെ ഗുരുവല്ല, കാരണം അറിവിന്‍റെ പാനപാത്രത്തിനിന്ന് നീ സ്വയം പാനീയം ചെയ്തു. നിന്നിലെ അറിവ് എഴുതപ്പെട്ട വചനങ്ങളി ഇല്ല. നീ പാനം ചെയ്തത് അറിവിന്‍റെ ഉറവയി നിന്നായിരുന്നു." യേശു അവനോടു മൂന്നു വാക്കുകൾ സംസാരിച്ചു. ഗ്രഹിക്കുവാൻ പാടില്ലാത്ത അർഥവ്യാപ്തിയുള്ള വാക്കുകൾ എന്തെന്നു വെളിപ്പെടുത്തിയിട്ടില്ല. തോമസിനോട് തന്‍റെകൂടെ യാത്ര ചെയ്യുന്ന തോഴർ യേശു എന്തു പറഞ്ഞുവെന്നു ചോദിച്ചു. "അവൻ എന്നോടു പറഞ്ഞതു ഞാൻ നിങ്ങളോട് പറയുമെങ്കിനിങ്ങൾ കല്ലുകള്കൊണ്ട് എന്‍റെ നേരെ എറിയും." നിഗൂഢതയിൽ  ഒളിഞ്ഞിരിക്കുന്ന  മൂന്നു വാക്കുകൾ യേശുവിനെപ്പറ്റി ഇങ്ങനെ ആയിരിക്കാം. " ഞാൻ മനുഷ്യപുത്രനാകുന്നു. മറ്റെല്ലാവരെയും പോലെ ഞാൻ സാധാരണക്കാരൻ മാത്രം." യേശു യഹൂദരുടെ മിശിഹായെന്ന്  ഒരു സുവിശേഷത്തിലും പറഞ്ഞിട്ടില്ല. യേശു ഞാൻ നിന്‍റെ ഗുരുവല്ലെന്നു പറഞ്ഞതിനു ശേഷം വേദാന്തത്തിലെ സുപ്രധാനമായ തദ് - ത്വം- അസി എന്നീ മൂന്നു വാക്യങ്ങൾ തോമസിനോട് പറഞ്ഞിരിക്കാം. "ഞാൻ നീ ആകുന്നു, നീയും ഞാനും ഒന്നാകുന്നു, ഏകം സർവതും സത്യം, നീ എനിക്കു തുല്യം," ഇങ്ങനെ വാക്കുകൾ ശിഷ്യന്മാർ കേട്ടാ എതിർക്കുമായിരുന്നു.

അറിവിന്‍റെ ജ്ഞാനം പില്ക്കാലത്തുള്ള സഭകൾക്കും യഥാർ യേശുവില്ക്കൂടി കണ്ടെത്താമായിരുന്നു. ഞാൻ എന്നുള്ള സത്യത്തെ കണ്ടെത്തുന്ന മനുഷ്യനെ ജനം കല്ലെറിയുമായിരുന്നില്ല. ജീവിക്കുന്ന യേശു മനുഷ്യഹൃദയങ്ങളി നിറഞ്ഞു നില്ക്കുമായിരുന്നു. ഇന്നു കാണുന്ന ദേവാലയങ്ങളും പരിസരങ്ങളും ശൂന്യമായ മേച്ചിസ്ഥലങ്ങളോ കൃഷിഭൂമികളോ ആകുമായിരുന്നു. സഭയുടെ അടിസ്ഥാന തത്ത്വങ്ങൾ മൊത്തം വ്യത്യസ്തങ്ങളായ ഒരു കാഴ്ചപ്പാടി മാനവ ലോകത്തിനു ലഭിക്കുമായിരുന്നു.
 
സ്വർഗത്തിലെ ദൈവമല്ല,  ജീവിക്കുന്ന ദൈവം, നമ്മോടൊപ്പം കാണുമായിരുന്നു. അത്ഭുതങ്ങളും രോഗം ഭേദംആക്കലും വഴി കപടഭക്തരെ സൃഷ്ടിക്കുകയില്ലായിരുന്നു. യേശുവിനെ കുരിശില്തറക്കുകയില്ലായിരുന്നു. ശിഷ്യന്മാർ ഗുരുവിനോടു ചോദിച്ചു "ഗുരോ സ്വർഗരാജ്യം എപ്പോൾ വരും" യേശു അരുളി ചെയ്തു, " പ്രതീക്ഷിക്കുന്നതുപോലെ സ്വർഗരാജ്യം വന്നെത്തുകയില്ല, നോക്കൂ, സ്വർഗരാജ്യം കണ്മുമ്പില്തന്നെയുണ്ട്‌. സ്വർഗീയപിതാവ് തന്‍റെ രാജ്യം ലോകം മുഴുവൻ വിപുലീകരിച്ചിട്ടുണ്ട്. അകക്കണ്ണില്ലാത്ത മനുഷ്യൻ തൊട്ടടുത്തുള്ള സ്വർഗരാജ്യം കാണുകയില്ല."
  
സുവിശേഷങ്ങളിലുടനീളംകാണുന്ന ദൈവരാജ്യം തോമസിന്‍റെ  സുവിശേഷത്തിലെ വെറും രാജ്യം മാത്രമാണ്. രാജ്യം നിനക്കുചുറ്റും, നിന്നിലുള്ളിലും, മത്സ്യങ്ങളും  നിനക്കു മുമ്പെയും. നീ ലോകം മുഴുവനായികീഴടക്കിയാലും സ്വയം അറിയുവാൻ  പരാജയപ്പെടുന്നുവെങ്കിൽ,‍ നീ അപൂർണ്ണനാണ്. എന്നാൽ,‍ നിന്നെ നയിക്കുന്നവർ  പറയും നിന്‍റെ രാജ്യം സ്വർഗത്തിലാണെന്ന്. ഇന്നു പുരോഹിതരുപഠിപ്പിക്കുന്നതു ക്രൈസ്തവ തത്ത്വങ്ങളോ മതനിന്ദയോ ഏതെന്നു വ്യക്തമല്ല.
 
കിഴക്കും  പടിഞ്ഞാറും വേർതിരിച്ചുള്ള സ്വയം ദൈവത്തിന്‍റെയും  പിതാവായ ദൈവത്തിന്‍റെയും ദ്വൈതവാദികളുടെയും മദ്ധ്യേ നിലനില്ക്കുന്ന വൻകോട്ടകളെ തകർത്തു ജീവിക്കുന്ന അറിവിന്‍റെ സത്യവും ശ്വാശ്വതസമാധാനവുംചലിക്കുന്ന ലോകത്തിലെ സമസ്ത ഹൃദയങ്ങൾക്കുള്ളിലുംകണ്ടെത്തിയേ തീരൂ. തോമസ്സുവിശേഷം വിലയിരുത്തുംതോറും കുരിശുമരണം  പ്രാപിച്ച യേശുവിനേനെക്കാൾ,‍ ജീവിക്കുന്ന യേശുവിനെ മനസ്സിലൂടെകാണുന്നുയേശു പറഞ്ഞു "ആദമിനു മുമ്പും ഞാനുണ്ടായിരുന്നു. ഞാൻ,‍ ആത്മാവായിരുന്നു. അല്ലെങ്കിൽ,‍ സ്വർഗീയ സൌന്ദര്യമുള്ള ദേഹിയായിരുന്നു." അവൻ,‍ പറഞ്ഞു "ഞാൻ,‍ ആദമിനെപ്പോലെയോ ഒരു പ്രാവിൻ കുഞ്ഞിനെപ്പോലെയോ, കൊച്ച് ആട്ടിൻകുട്ടിയെപ്പോലെയോ ആയിരിക്കാം."
 
നിത്യമായി  ഒരുവനു  സ്വന്തം ശരീരമായി ഒരിക്കലേ   ജീവിക്കുവാൻ  ‍ സാധിക്കുകയുള്ളൂ. അത്  അവന്‍റെ ദേഹിക്കു മാത്രമുള്ള ജീവനാണ്. സ്വയം അവനെ, ഞാൻ ജീവനെ, സമസ്ത ജീവ ജാലങ്ങളില്ക്കൂടി കാണുന്നുഅതാണ്യേശു  പറഞ്ഞത്, "ഞാനാകുന്നു ജീവൻ",  ഓരോരുത്തരും സ്വന്തം ജീവിതത്തിലെന്തെല്ലാം അനുവർത്തിക്കണമെന്നും യേശു പറഞ്ഞു. അങ്ങനെ നാം  ഓരോരുത്തർക്കും പറയുവാനുംസാധിക്കും "ഞാനാകുന്നു ജീവനെ"ന്ന്.  
സ്വയം  കാണുന്ന ഞാനെന്ന വ്യക്തിയാകണമെങ്കിൽ വികല്പ്പമായ മായാവാദം (Illusion) ഉപേക്ഷിച്ചേതീരൂ. യഥാർത്ഥ   ജീവിത പന്ഥാവില്യാത്ര ചെയ്യുന്നവന് ‍  അത്ഭുതങ്ങളിൽ നിന്നും  വിഡ്ഢിലോകത്തിനിന്നും  ഓടി ഒളിക്കണം.  വികാരങ്ങൾക്ക് അടിമപ്പെട്ടു  പള്ളിയിലെ പ്രാർഥനകളിനിന്നും വിമുക്തി നേടണം. നിന്നിലെ ദ്വിവിധമായ ജീവന്‍റെ മാറ്റങ്ങൾ‍ക്ക്‌  ഊന്ന നല്കണം. ഏകത്വത്തിന്‍റെ മഹത്വത്തി നിന്നിലെ അവിടെയും ഇവിടെയും ഒളിഞ്ഞിരിക്കുന്ന ദുഖത്തെ സ്വയം കണ്ടെത്തണം.
 ദുഃഖങ്ങൾ സർവതും ക്രൂശിതനായ യേശുവിനു സമർപ്പിക്കുവാൻ അൾത്താരയിലെ പുരോഹിതന്‍ പറയും. നീ നീയായി ജീവിക്കണമെങ്കിൽ,‍ മരിച്ചവരെ മരിക്കാത്തവരു പള്ളികളിലടക്കട്ടെസ്വയം നീ ജീവിതത്തെ ദർശിക്കുന്നുവെങ്കിൽ,‍ അമാനുഷ ദൈവങ്ങളെ മനസ്സിനിന്നു മാറ്റി കളയണംഭാവനയിലുള്ള ദേവന്മാരോടു പ്രാർഥിച്ചു സമയം പാഴാക്കാതെ സർവ്വ ചരാചരങ്ങളിലും വസിക്കുന്ന ജീവിക്കുന്ന ദൈവത്തെ അന്വേഷിക്കൂ. ഒരിക്കൽ, നീ ‍  കണ്ടെത്തിയെങ്കില്‍നിന്നിലെ ദൈവത്തെ നീ സ്ഥായിയായി കാണുംജീവിക്കുന്ന ദൈവത്തെ കാണണമെങ്കിൽ  വെറും കുഞ്ഞാടായോ അവരെ നയിക്കുന്ന ഇടയനായോ ജീവിച്ചാൽ പോരാ. യേശു പറഞ്ഞു "അവർക്കു ചെവികളുണ്ട്, കേൾക്കുന്നില്ല. കണ്ണുകളുണ്ട്, കാണുന്നില്ല. അതുകൊണ്ടു അവരുമരിക്കണം." വാസ്തവത്തിൽ,‍ അവർ  ജീവിക്കുന്നവരോ  മരിച്ചവരോ ഉണർന്നിരിക്കുന്നവരോ അല്ലനീ  ലോകത്തിലെ യാചകനെന്നു തെറ്റായി വിചാരിച്ചു. ലോകം മറ്റൊരുവന്‍റെയെന്നു നിന്നിലെ മനസ്സു  പറഞ്ഞു.അങ്ങനെ ചിന്തിച്ചു. എന്നാൽ,‍ നിന്നിലെ രഹസ്യത്തിലെ, നിന്നുള്ളിലെ രാജ്യത്തിന്‍റെ രാജാവാണ് നീഒരിക്കൽ നിന്നിലെ ജീവിതം കണ്ടെത്തിയാൽ നീ സ്വയം നിന്‍റെ രാജ്യത്തിൽ പ്രവേശിച്ചു. നിന്‍റെ സ്വയംബോധരാജ്യം പിന്നീടു രണ്ടാകാതെ നോക്കണം.
സുവിശേഷങ്ങൾ  ഒന്നായവനിതന്നെ പ്രാധാന്യം പ്പിക്കുന്നു. അതു പോരാ, പ്രപഞ്ച സംബന്ധിയായ ഒന്നായ ദൈവത്തെ തന്നെ അന്വേഷിപ്പിൻ, കണ്ടെത്തും. അവിടെയാണ്  യേശു ജീവിക്കുന്നത്. തോമസ്സുവിശേഷത്തിൽ ഇതു മനോഹരമായി (ഭാഗം 77) വിവരിച്ചിട്ടുണ്ട്. "ഞാൻ,‍ സർവതും ആകുന്നു, സർവ്വതും എന്നിനിന്നു തന്നെ, എന്നിലേക്കു തന്നെ സർവ്വതും മടങ്ങി വരും. ഒരു മരത്തിൻതടി പിളർക്കൂ , ഞാനതിനുള്ളിലും ഉണ്ട്. പാറകല്ലുയർത്തൂ, അവിടെയും നീ എന്നെ കാണും." (ഭാഗം 77) യേശു സ്വയം ഒന്നും അവകാശപ്പെട്ടിട്ടില്ല. എങ്കിലും  ഒരുവന്‍റെ കടമ വിശ്വസിക്കുക മാത്രമാണെന്നു  സഭ പറയുന്നു. തോമസ് ‌ സുവിശേഷം ഭാഗം 80 തുടരുന്നു."പ്രപഞ്ചത്തെ അറിയുന്നവൻദേഹിയെ കാണുന്നുദേഹിയെ മാത്രം കാണുന്നവൻ പ്രപഞ്ചത്തിലെഅനർഹമായ ഒരു ജീവന്‍റെ ഉടമയാണ്. ( ഭാഗം 80)







 








 


 

 










 
 



 


 






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...