Thursday, June 6, 2013

ഇരുളടഞ്ഞ കന്യാസ്ത്രിമഠം കഥകൾ



ചില കത്തോലിക്കാ  പരമാധികാര രാഷ്ട്രങ്ങളിൽ ‍ഇന്നും കന്യാസ്ത്രീകളുടെ ക്രൂരമായ വ്രതാനുഷ്ഠാനങ്ങൾ സഭയുടെ അനുഗ്രഹത്തോടെ ഉണ്ടെന്ന്  അറിയുന്നു. യുവതികളെ കാല്‍വരിയിലെ യേശുവിന്‍റെ പീഡനഭാഗമായി പീഡിപ്പിക്കൽ സഭയുടെ വിശ്വാസത്തിന്‍റെ ഒരു ഭാഗമാണ്. സന്യാസിനിവ്രതം എടുക്കുന്ന യുവതികളെ   ആത്മീയനിയന്ത്രണം നേടുവാന്‍ മൂന്നു ദിവസം പച്ചവെള്ളം കൊടുക്കാതെ ഇരുണ്ട  മുറിയിൽ പൂട്ടിയിടും. പ്രാര്‍ഥനയുമായി അവർ അവിടെ കഴിഞ്ഞുകൊള്ളണം. ശവശരീരങ്ങള്‍ക്കു നടുവിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഒറ്റക്കിരുത്തും. അന്ധകാരമായ ഗുഹകളിൽ കൊണ്ടുപോയി ഭീമാകാരമായ കുരിശില്‍ ശരീരംവളച്ചു ബന്ധിക്കും. യേശു രക്തം ചീന്തിയതുപോലെ രക്തം ചീന്തുവാന്‍ മെറ്റല്‍വെച്ച ചാട്ടവാറിനു മാംസത്തില്‍ ചിലപ്പോള്‍ ബോധം കെടുന്നവരെ അടിക്കും. ദേഹത്തുനിന്നു വസ്ത്രങ്ങളെ ഊരി അടിക്കുവാനായി ആരാച്ചാരെപ്പോലെ പരിശീലനം കൊടുത്ത കന്യാസ്ത്രീകളുമുണ്ട്. ഇവര്‍ക്കു ശബ്ദിക്കാനോ ചിരിക്കാനോ, കരയാനോ അവകാശമില്ല. സ്വപ്നത്തില്‍പ്പോലും പേടിച്ചു കരഞ്ഞാൽ,‍ കഠിനശിക്ഷകളേറെയും.
1920 വര്‍ഷങ്ങളിൽ സന്യാസിനിയായിരുന്ന സിസ്റ്റര്ഷാർലറ്റ്ക്ലെർ ‍ (Sister Charlotte Keckler) എന്ന യൂറോപ്യന്‍ കന്യാസ്ത്രീയുടെ ജീവിതകഥയിൽ കോണ്‍വെന്റിലെ ക്രൂരപീഡനങ്ങളെ വിശദമായി വിവരിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൻറെ ആദിശതകങ്ങളിൽ ഒരു സാധാരണ കുടുംബത്തിൽ ഇവര്‍, വളര്‍‍ന്നു. ഏഴു വയസുള്ളപ്പോള്‍മുതല്‍ കന്യാസ്ത്രീ യാകുവാന്‍ ഇടവകവികാരിയും കന്യാസ്ത്രീകളും ഇവരെ നിരന്തരം പ്രേരണ  ചെലുത്തുന്നുണ്ടായിരുന്നു. പതിമൂന്നു വയസുള്ളപ്പോൾ അഗാധമായ ദൈവസ്നേഹത്തിൽ അന്നു കുട്ടിയായിരുന്ന ഇവർ അടിമപ്പെട്ടു. അവളുടെ പതിമൂന്നാം ജന്മദിനത്തിൽ, ‍മാതാപിതാകളുടെ അനുഗ്രഹത്തോടെ മറ്റു സഹകന്യാസ്ത്രീകള്‍ക്കൊപ്പം ആയിരകണക്കിനു മൈലുകള്‍ ‍അകലെയുള്ള  കോണ്‍വെന്റിലേക്ക് അവൾ ‍യാത്രയായി. തന്നെ സ്നേഹിച്ച മാതാപിതാക്കളെ പിരിഞ്ഞിരിക്കുന്ന അവളുടെ ആദ്യ-അവസാന രാത്രിയുമായിരുന്നു അത്. 

അവളുടെ കഥ തുടരുന്നു. യേശുവിനുവേണ്ടി വൃതം എടുക്കുവാൻ ഒരിക്കല്‍ ഒരു ശവപ്പെട്ടിക്കുള്ളില്‍ മരിച്ചവളെപ്പോലെ പന്ത്രണ്ടു മണിക്കൂർ കിടക്കണമായിരുന്നു. ചുറ്റും മരിച്ചവരെപ്പോലെ കുന്തിരിക്കം ഇട്ടു പുകയ്ക്കുന്നുണ്ടായിരുന്നു. യേശുവിന്‍റെ മണവാട്ടിയായി മാതാപിതാക്കൾക്ക് അവള്‍ മരിച്ചുവെന്നുള്ള ഒരു ചടങ്ങായിരുന്നു അത്. ദൈവത്തെ സ്നേഹിക്കുവാൻ മാതാപിതാക്കളെയും ഭൌതിക ജീവിതത്തെയും വെറുക്കുന്നുവെന്ന്  അന്നു പ്രതിജ്ഞയും ചെയ്യണമായിരുന്നു.

അവൾ അന്നു ശവപ്പെട്ടിക്കുള്ളില്‍, കിടന്നപ്പോൾ ഭൂതകാലത്തെ അവളുടെ കുട്ടിക്കാലങ്ങളെയും അമ്മ മേടിച്ചു കൊടുത്ത പുതുവസ്ത്രങ്ങളെയും ഇനി ഒരിക്കലും അതു ധരിക്കുവാൻ പാടില്ലാത്ത നിസ്സഹായ അവസ്ഥയെപറ്റിയും ‍ചിന്തിച്ചു. സന്തുഷ്ടമായ കുടുംബം, രുചികരമായ ഭക്ഷണം ചൂടുള്ള ബെഡിൽ ‍തണുപ്പുകാലങ്ങളിൽ ‍കിടക്കുമ്പോഴുള്ള സുഖം എല്ലാം ഓര്‍മ്മയിൽ കുന്നുകയറി. ദൈവത്തിന്‍റെ മണവാട്ടിയാകണമെങ്കിൽ ഈ കഠിനപരീക്ഷകൾ കടന്നുപോവണമായിരുന്നു. ഇങ്ങനെ ക്രൂരതയുടെയും പീഡനങ്ങളുടെയും കഥകൾ ‍ഈ സഹോദരിയുടെ ആത്മകഥയിൽ ഉടനീളം കാണാം.

അവൾക്ക്  ഇരുപത്തിയൊന്നു വയസുള്ളപ്പോൾ നീണ്ട സുന്ദരമായ മുടി മുറിച്ചെടുത്തുമുടി മേടിക്കുവാൻ കച്ചവടക്കാർ വരുമായിരുന്നുഇതും കന്യാസ്ത്രീകളുടെ ആദായകരമായ തൊഴിലായിരുന്നു. തല മുഴുവനും പരിപൂർണ്ണമായി ഷേവ് ചെയ്യുമ്പോൾ പൊട്ടി കരയുന്നവരും ഉണ്ടായിരുന്നു. പിന്നീട് രണ്ടു മാസം കൂടുംതോറും തല ഷേവ് ചെയ്യണമായിരുന്നു.

ഒരു പുരോഹിതന്‍റെ ശരീരം പരിശുദ്ധമാണെന്നും പഠിപ്പിക്കും. യേശുവിനെ വിവാഹം കഴിച്ചതുവഴി പുരോഹിതൻ സ്പർശിക്കുന്നത് പാപം അല്ല. പരിശുദ്ധാത്മാവ്, കന്യകാ മറിയത്തിൽ ഗർഭം വിതച്ച്‌  യേശു ഉണ്ടായി. പുരോഹിതർ പരിശുദ്ധാത്മാക്കളുടെ രൂപത്തില്‍  വന്നവരാണ്. അതുകൊണ്ടു കന്യാസ്ത്രീകൾ  അവരുടെ മക്കളെ വഹിച്ചാലും പാപമല്ല എന്നിങ്ങനെ സാരോപദേശങ്ങൾ മഠം അധികാരികൾ   നല്കുന്നതായും ആത്മകഥയിലുണ്ട്. ചതിക്കപ്പെട്ട ഈ യുവതി അവിടെനിന്നു രക്ഷപ്പെടുവാൻ ശ്രമിക്കുന്ന കഥകളും ഈ പുസ്തകത്തിലുണ്ട്.

 
കന്യാസ്ത്രി മഠം ഇന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളുമായി ചില പുരോഹിതരുടെ മേച്ചില്‍സ്ഥലങ്ങളായി മാറിയിരിക്കുന്നു. ലോകം ഇത്രത്തോളം വളര്‍ന്നിട്ടും ശാസ്ത്രവും മനുഷ്യനും ആകാശത്തോളം ഉയര്‍ന്നിട്ടും ഒന്നുമറിയാത്ത ഒരു ലോകത്ത് പ്രാര്‍ത്ഥനമാത്രമാണു ജീവിതമെന്നു കരുതി ജീവിക്കുന്ന കുറെ പെണ്‍ജീവിതങ്ങള്‍ ഇവിടെയുമുണ്ട്. നിര്‍ഭാഗ്യവതികളായ ഇവര്‍ എങ്ങനെ തങ്ങളുടെ വികാരങ്ങളെ ഉള്ളില്‍ അടിച്ചമര്‍ത്തി കാലം കഴിക്കുന്നു? അമര്‍ത്തിപ്പിടിച്ച വികാരമോഹങ്ങളുമായി 
ജീവിക്കുന്നത് ദൈവദാനമെന്നു പറയുന്ന

സഭാപിതാക്കന്മാരുടെ അഭിപ്രായങ്ങൾ അപക്വമായ ജനം ചെവികൊള്ളുന്നു. അനുസരിക്കുന്നു.

കുടുംബപ്രശ്നങ്ങളും മാതാപിതാക്കളുടെ താറുമാറായ കുടുംബജീവിതവുംമൂലം രക്ഷപ്പെടുവാൻ പെണ്‍കുട്ടികൾ കാണുന്ന ഒരു അഭയകേന്ദ്രമാണു കന്യാസ്ത്രീമഠം. പൂജപ്പുര ജയിലിനെക്കാളും കാരിരുമ്പുകൊണ്ട് പടുത്തുയർ‍ത്തിയ മതിൽക്കെട്ടിനുള്ളിൽ മരിച്ചുജീവിക്കുന്ന ഈ മനുഷ്യജീവിതങ്ങളെ തേടി ഒരു സാമൂഹ്യക സംഘടനയും  രാഷ്ട്രീയ സംഘടനയും  എത്താറില്ല.

പരിഷ്കൃത ലോകത്തിൽ നല്ലവണ്ണം വസ്ത്രങ്ങൾ ധരിച്ചു നടക്കുവാനുള്ള ആഗ്രഹം ഈ കുട്ടികള്‍ക്കുമുണ്ട്. സിനിമായും  കലാപരിപാടികളും ആസ്വദിക്കുവാനും പുറംലോകവുമായ് സാമൂഹ്യജീവിതം നയിക്കുവാനും ഇവരും ആഗ്രഹിക്കുന്നു. ജീവിക്കുവാൻ കൊതിയുള്ളതുകൊണ്ട് മരിച്ചുജീവിക്കുന്നവരുടെ  ഒരു ലോകം.

ഇത്രയേറെ  മതില്‍ക്കെട്ടുകൾ ‍ചുറ്റും ഉണ്ടായിട്ടും കന്യാസ്ത്രികൾ എങ്ങനെ ഗര്‍ഭിണികളാകുന്നുവെന്നു പൊതുജനം ചിന്തിക്കാറുണ്ട്. സംശയിക്കേണ്ട, കള്ളൻ കപ്പലിൽ എപ്പോഴും കാണും. കാമവികാരങ്ങൾ അടക്കി പിടിച്ചിരിക്കുന്ന വൈദികകള്ളന്മാർ  അവരെ സംരക്ഷിക്കുവാനും ‍കാണും.

എല്ലാ പുരോഹിതരും സ്വവർ‍ഗ്ഗക്കാരാണെന്ന് കരുതരുതേ! ഗർ‍ഭം അലസിപ്പിച്ചു ഭ്രുണങ്ങളുടെ അവശിഷ്ടങ്ങൾ  മറവുചെയ്യുവാനും ആ മതില്‍കെട്ടിനുള്ളിൽ പ്രത്യേകസ്ഥലങ്ങൾ ഉണ്ട്. ഗർ‍ഭത്തിനുത്തരവാദികൾ ചെറുപ്പക്കാർ മാത്രമാണെന്നും കരുതരുത്. അറുപതു വയസ്സ്കഴിഞ്ഞ വൃദ്ധനായ വികാരിയച്ചനും കാമവികാരങ്ങൾ ഉണ്ട്. കൊച്ചുപെണ്ണുങ്ങളെ കണ്ടാല്‍ ഇവര്‍ക്കും ഇരിക്കപ്പൊറുതിയില്ല. പോരാഞ്ഞു ക്രിസ്തുവിനെയാണു കന്യാസ്ത്രീ വിവാഹം കഴിച്ചിരിക്കുന്നത്. മണവാളനായ ക്രിസ്തുവിന്‍റെ മോതിരം വികാരിയച്ചൻ അണിയിച്ചതു കൈവിരലിൽ ഉണ്ട്. പിന്നെയും ചോദ്യം വരുന്നു. ആരാണ് അവളുടെ ഉദരത്തിലെ ഗര്‍ഭസ്ഥശിശുവിൻ‍റെ ഉടയവൻ? മറ്റാരുമല്ല, ക്രിസ്തുവിൻ‍റെ വികാരി, ഭര്‍ത്താവിനെപ്പോലെ അദ്ദേഹത്തിനും ചില അവകാശങ്ങൾ ക്രിസ്തു കൊടുത്തിട്ടുണ്ടത്രെ ! ദൈവംതന്ന കുട്ടികളുമായി സന്യാസജീവിതം ഉപേക്ഷിച്ച സ്ത്രീകളുമുണ്ട്. അവർ, ചിലപ്പോൾ ആകാശപ്പറവകളായി തെരുവിലും.

സിസ്റ്റര്‍ അഭയ എന്ന കൊച്ചു പെണ്‍കുട്ടി ഇരുളിന്‍റെ കഥയിലെ നായികയാണ്. രണ്ടുപുരോഹിതരും ഒരു കന്യസ്ത്രിയും അടിച്ചുകൊന്നു കിണറ്റിനുള്ളില്‍ ‍തള്ളിയ  അഭയ എന്ന ചെറുകന്യാസ്ത്രി പുണ്യവതിയാവണോ? സ്വയംപഞ്ചമുറിവുണ്ടാക്കിയവരും കൊലയാളികളും സ്വവര്‍ഗഭോഗികളും വസിക്കുന്ന ഒരു സ്വര്‍ഗത്തിലേക്ക് ‌ അഭയെ പ്രതിഷ്ടിക്കണമോ? എന്തിന് ? ഒരുവിധത്തില്‍ അഭയ ഭാഗ്യവതിയാണ്. തലക്കടിയേറ്റയുടനെ കിണറ്റിനുള്ളില്‍ തള്ളികാണും. അല്ലെങ്കിൽ, ‍മാലാഖയെപ്പോലെയിരിക്കുന്ന അവളെ അന്നു രണ്ടു കാപാലിക പുരോഹിതര്‍ കഴുകന്മാരെപ്പോലെ കടിച്ചു തിന്നുമായിരുന്നു. കാമവിരളി പിടിച്ച കന്യാസ്ത്രീയുടെ കോടാലിയടിയില്‍ നഷ്ടപ്പെട്ടത് അവളെ വളര്‍ത്തി വലുതാക്കി കന്യാസ്ത്രിയാക്കിയ ആ മാതാപിതാക്കള്‍ക്കു മാത്രം. ഇങ്ങനെ എന്തിനു നീതിയില്ലാത്ത ഒരു ലോകത്തിലെ പുണ്യവതിയായി അഭയയെ വാഴിക്കണം?

കൊട്ടൂരും പുതുക്കയും സെഫിയും അള്‍ത്താരയിലെ  രൂപകൂട്ടിലൊരിക്കൽ വിശുദ്ധരായി കാണും. യേശു വിഭാവനം  ചെയ്ത സ്വര്‍ഗത്തില്‍നിന്ന്  അവര്‍ക്കുമുമ്പിൽ സ്ത്രോത്ര ഗീതങ്ങള്‍ പാടുന്നതും അഭയ ശ്രവിക്കും. മാലാഖകൊച്ചായി അവൾ ‍നിത്യതയില്‍ വസിക്കുമ്പോൾ ‍അനീതിയുടെ ലോകത്തിലെ അള്‍ത്താരക്കൂട് എന്തിനു അവള്‍ക്കു വേണം? അവള്‍ക്കുവേണ്ടി ഈഭൂമിയില്‍ ഇന്നും ആയിരങ്ങൾ കണ്ണുനീര്‍ പൊഴിക്കുന്നുണ്ട്‌. ജനിപ്പിച്ചുവിട്ട മാതാപിതാക്കളുടെ കണ്ണുനീരും. അവരുടെ ഹൃദയങ്ങളിൽ നിത്യതയുടെ ശാലിനിയുമാണ്‌ അഭയ. ആത്മാവിൽ അവൾ എന്നും ലോകത്തിന്‍റെ വിശുദ്ധതന്നെ.

മേരി ചാണ്ടിയെന്ന മുന്‍ കന്യാസ്ത്രിയുടെ ഇരുളടഞ്ഞ ജീവിതത്തിലെ വെളിപ്പെടുത്തലുകളും സഭയെ ഞെട്ടിച്ചു. അരമനരഹസ്യങ്ങളും കോണ്വെന്റിനുള്ളിലെ ജീവിതങ്ങളും എത്ര ക്രൂരമെന്നു ഈ മുന്‍ കന്യാസ്ത്രിയുടെ  ജീവചരിത്രകൃതിയില്ക്കൂടി വ്യക്തമാക്കുന്നു. ഒരു കുട്ടി സ്കൂളിൽ പഠിക്കുമ്പോൾമുതൽ അവളെ  കന്യാസ്ത്രികളും പുരോഹിതരുമടക്കം മസ്തിഷ്കപ്രക്ഷാളനം (brain washing)നടത്തുവാൻ ആരംഭിക്കും. ലോകത്തിൽ ഏറ്റവും മഹത്തായ തൊഴിൽ  സന്യസ്ഥജീവിതമെന്ന്  അവളുടെ  തലയിൽ അടിച്ചേല്പ്പിക്കും. പണ്ടു കാലങ്ങളിൽ വടക്കേ ഇന്ത്യയിൽനിന്നും മിഷ്യനറി കന്യാസ്ത്രികൾ പള്ളികളിൽ വന്നു കുട്ടികളെ തട്ടികൊണ്ടു പോകുമായിരുന്നു. അമ്പതുകൾക്കു മുമ്പു നടന്ന ഇത്തരം കഥകൾ ഇന്നു ജീവിച്ചിരിക്കുന്നവർ പറയും.

മേരിചാണ്ടി പറഞ്ഞതുപോലെ മഠം കൂടിനുള്ളിലെ അകത്തുള്ള രഹസ്യങ്ങൾ ഇങ്ങനെ പുറംലോകം അറിയണം. പുസ്തകത്തിന്‍റെ പതിപ്പുകൾ കന്യാസ്ത്രിയാവാൻ പോവുന്ന പെണ്കുട്ടികളുടെ ഭവനങ്ങൾ തേടിപിടിച്ചു സൌജന്യമായി അയച്ചു കൊടുക്കുന്നതു നന്നായിരിക്കും.

സന്യാസജീവിതം ഉപേക്ഷിച്ച സിസ്റ്റർ ജെസ്മിയുടെ  കരളലിയിക്കുന്ന കഥ അവരുടെ ആത്മകഥയിലുണ്ട്. സമുദായത്തെ മുഴുവൻ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് 'ആമ്മേൻ' എന്ന തന്‍റെ പുസ്തകം ഏറ്റവും പ്രചാരമുള്ള ഒരു പ്രസിദ്ധീകരണമായി. യുവതിയായി വന്ന് സന്യാസിനിയായ സമയം വൈദികർ തങ്ങളുടെ കാമദാഹം തീർക്കുവാൻ ഇവരെ പ്രേരിപ്പിച്ചിരുന്നു. അച്ചടക്കത്തെ പേടിച്ചു പലപ്പോഴും വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. മുതിർന്ന  കന്യാസ്ത്രികൾ സ്വവർഗരതികൾക്കു  ചെറു കന്യാസ്ത്രികളെ സമീപിച്ചാൽ  അവർ  സമ്മതിച്ചില്ലെങ്കിൽഅനേകം നിയമനടപടികളെ നേരിടേണ്ടിവന്നിരുന്നു.

സിസ്റ്റര്‍ ജെസ്മി തുടരുന്നു. ഒരു ദിവസം മറ്റൊരു കന്യാസ്ത്രി സ്വവര്‍ഗകേളിക്കായി തന്നെ വിളിച്ചുവെന്നും ഗര്‍ഭിണിയാകാതെ ലൈംഗികമോഹങ്ങൾ തീർക്കാൻ  നല്ലവഴി ഇങ്ങനെയാണെന്നും പറഞ്ഞു നിര്‍ബന്ധിച്ചു. കന്യകാമന്ദിരത്തില്‍ അനുഭവിച്ച ദുരിതങ്ങൾ ഇനി മറ്റൊരാള്‍ക്കും വരരുതെന്നു അവര്‍  ‍പറയുന്നു. പ്രിന്‍സിപ്പാളും കോളേജു പ്രൊഫസറായിട്ടും അവർ മേലാധികാരികളിൽനിന്നു മുപ്പത്തിരണ്ടുവര്‍ഷങ്ങളോളം പീഡനങ്ങൾ സഹിച്ചു. അവസാനം സഭയോടു വിടപറഞ്ഞു. സഭയിൽ ഈ പുസ്തകം വളരെയധികം ഒച്ചപ്പാടുണ്ടാക്കി.

ഒരു അല്മായസ്ത്രീ പീഡിതയാവുകയാണെങ്കിൽ പുറംലോകം അറിഞ്ഞേക്കാം. എന്നാൽ ഒരു മഠംവക മതില്‍ക്കെട്ടിനുള്ളിൽ ഒരുപെണ്‍കുട്ടിയുടെ മാനം  നഷ്ടപ്പെട്ടാൽ കന്യാസ്ത്രികളും പിതാക്കന്മാരും മറച്ചുവെക്കും. പാവപ്പെട്ട വീടുകളിൽനിന്നുള്ള പെണ്‍ക്കുട്ടികളുടെ മാനംപോയാലും ഈ കാപാലിക പുരോഹിതവര്‍ഗം എന്നും മാന്യന്മാര്‍ തന്നെ.

കന്യാസ്ത്രി മഠത്തിൽമാതാപിതാക്കൾ  കുഞ്ഞുങ്ങളെ അയക്കുന്നതു ഹിറ്റ്ലറിന്‍റെ നാസിക്യാമ്പിൽ‍,  പോയവരെക്കാളും കഷ്ടമാണ്പ്രായപൂര്‍ത്തിയാകാത്ത പെണ്‍പിള്ളേരെ കന്യാസ്ത്രിയാകുന്നതിനു ‍പ്രേരിപ്പിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമങ്ങളുണ്ടാക്കുവാൻ ‍ഭരണത്തിലുള്ളവരെ സ്വാധീനിക്കുകയും ചെയ്യണം. ബാലപീഡകര്‍ക്കു നല്‍കുന്ന അതേ ശിക്ഷ ഇവര്‍ക്കും ലഭിക്കണം.

കന്യാസ്ത്രീമഠം അനേകം പാവപ്പെട്ട കന്യാസ്ത്രികളുടെ വിയര്‍പ്പുകൊണ്ടുള്ള ഒരു ചുഷണകേന്ദ്രമാണ്. സാമ്പത്തികമായി താണ വീടുകളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ക്കു വികാരിയച്ചന്‍ - മദര്‍സുപ്പിരിയർമുതൽ പേരുടെ തുണിയും പാത്രവും കഴുകണം. ഓരോരുത്തരുടെയും വരുമാനമനുസരിച്ചും പദവികളനുസരിച്ചും ഈ സഹോദരികളെ പലതട്ടുകളിലായി തരം തിരിച്ചിരിക്കുന്നു. പാവപ്പെട്ട വീടുകളില്‍നിന്നും വന്ന കന്യാസ്ത്രികള്‍ക്കു മഠം കക്കൂസുകളും കഴുകണം. നൂറു കണക്കിനു സാമൂഹ്യപ്രവര്‍ത്തകരെ ‍മറ്റു മേഖലകളിൽ കാണാം. എന്നാൽ ഇങ്ങനെ ദരിദ്രജീവിതം നയിക്കുന്ന കന്യാസ്ത്രികളുടെ സാമൂഹ്യപ്രശ്നങ്ങൾ ആരു ശ്രവിക്കുന്നു?



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...