ശക്തിയെന്ന ശാശ്വതത്വവും ദൈവമെന്ന സത്തയിൽ ആത്മാവിന്റെ ഉണ്മയും ദൈവത്തിന്റെ സൃഷ്ടി കർമ്മങ്ങളും അറിയപ്പെടാത്ത പ്രപഞ്ചരഹസ്യങ്ങളിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്. ഊര്‍ജം സൃഷ്ടിക്കാവുന്നതോ നശിപ്പിക്കാവുന്നതോ അല്ല. അതിന് ആദിയും അന്തവും ഇല്ല. ദൈവത്തെപ്പറ്റിയോ ആത്മാവിനെപ്പറ്റിയോ എത്ര ഗഹനമായി പഠിച്ചാലും നമുക്കുള്‍ക്കൊള്ളുവാൻ സാധിക്കുമെന്നു തോന്നുന്നില്ല. എല്ലാ ഭൌതികവസ്തുക്കളിലും പരമശക്തിയുടെ ഉറവിടം ഉണ്ട്. ബാഹ്യശക്തികൾ ഭൌതികതലങ്ങൾക്കു മാറ്റങ്ങൾ വരുത്തും. ധനം, ആരോഗ്യം, ഭക്ഷണം,രോഗം, ദാരിദ്ര്യം എന്നിവ എന്തുകൊണ്ട് വ്യത്യസ്തമായ രീതിയിൽ മനുഷ്യനു ലഭിക്കുന്നു? ഇതെല്ലാം മനുഷ്യൻ സ്വയം നേടുന്നതാണ്. ദൈവം അതിതിന് ഉത്തരവാദിയല്ല. ഈ കാഴ്ചപ്പാടില്‍ ഭൌതികനേട്ടങ്ങള്‍ക്കുള്ള പ്രാര്‍ഥനകള്‍ ദൈവത്തോടുള്ള വെറും പാഴായ ഉരുവിടൽ അല്ലേ? നേർച്ചകാഴ്ചകൾകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തുവാൻ സാധിക്കുമോ? സ്വാര്‍ത്ഥലാഭത്തിനും ധനലാഭത്തിനും ഭൌതികസുഖത്തിനും ഓടിനടക്കുന്ന ഭക്തജനങ്ങൾ ദൈവത്തെപ്പറ്റിയും ഭക്തിയുടെ ഉള്ക്കാഴ്ച്ചകളെപ്പറ്റിയും ചിന്തിച്ചിരുന്നുവെങ്കിൽ സമൂഹത്തിലെ നിലവിലുള്ള ഭ്രാന്തൻ ആചാരങ്ങള്‍ക്ക് തടസ്സമാകുമായിരുന്നു.
എന്നാൽ ആത്മീയനുഭൂതികൾ, പരിശുദ്ധി, സ്നേഹം,
സമാധാനം, സന്തോഷം ഇതെല്ലാം ആത്മാവിൽ നിറഞ്ഞിരിക്കുന്നുവെന്നും കാണാം. മഹാഭാരതയുദ്ധത്തിന്റെ അർഥവ്യാപിതി യുക്തിയുക്തമായി അവലോകനം ചെയ്താൽ പലതും മനസ്സിലാക്കുവാൻ സാധിക്കും.
ശത്രുക്കൾ കുടുംബത്തിൽ ഉള്ളവരെങ്കിലും നമ്മുടെ സഹോദരങ്ങൾ അല്ല. നമ്മുടെ തന്നെ ബലഹീനതയാണ് ശത്രു. മഹാഭാരതത്തിലെ ആയുധങ്ങൾ അമ്പും വില്ലും വാളും പരിചയുമല്ല, മാനവിക വിജ്ഞാനത്തിന്റെ ശാസ്ത്രങ്ങളാണ്. ഈ വിജ്ഞാനം ആത്മീയ ധ്യാനങ്ങളിൽക്കൂടി ലഭിക്കുന്നതാണ്. എന്നെ,
എന്റെ മനസാക്ഷിയെ, എന്റെ നന്മയെ കണ്ടെത്തുവാൻ ആത്മ ധ്യാനങ്ങളിൽക്കൂടി സാധിക്കും. ഏകാഗ്രമായ മനസ്സ് ബലഹീനതകളെ ഇല്ലാതാക്കും. ആത്മത്തിന്റെ ഊര്‍ജം വീണ്ടും പൂർവ്വസ്ഥിതിയിൽ പുനസ്ഥാപിക്കും. യുദ്ധം മനസിലാണു നടക്കുന്നത്. അതിൽ
തിന്മക്കുമേൽ നന്മയുടെ വിജയം.
ആല്‍ബർട്ട് ഐൻസ്റ്റൈൻ പറഞ്ഞത്
"സൃഷ്ടികളെ സൃഷ്ടിക്കുകയും പ്രതിഫലം നല്കുകയും ചെയ്യുന്ന ഒരുവൻറെ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദൈവത്തെ എനിക്കു ഗ്രഹിക്കുവാൻ സാധിക്കുന്നില്ല" ദൈവത്തെപ്പറ്റി ആല്‍ബർട്ട് ഐൻസ്റ്റൈൻറെ കാഴ്ച്ചപ്പാട് വിത്യസ്തമായിരുന്നു. "ദൈവം എന്നു പറയുന്നത് ഓടപ്പുല്ലുകൊണ്ട് ഉണ്ടാക്കിയ മനുഷ്യമനസ്സിലെ മായാവലയത്തിൽ നിന്നുമുള്ള പ്രതിഫലനമാണ്. മനുഷ്യന്റെ ഭയത്താൽ
നിർമ്മിക്കപ്പെട്ട ദുർബലമായ ഒരു ആത്മാവ് മറ്റൊരു സങ്കേതം തേടി പോകുമെന്നും ഞാൻ വിശ്വസിക്കുന്നില്ല. "അദ്വൈതങ്ങളും ദ്വൈതങ്ങളും നാസ്തികവും എല്ലാ
ഭൌതിക ദൈവങ്ങളും ക്രിസ്ത്യൻ തത്ത്വശാസ്ത്രങ്ങള്ക്ക് ബദലായി ഹിന്ദു ധർമ്മങ്ങളിൽ കാണാം.
“ഞാൻ ദൈവ”മെന്നുള്ളതു ഹിന്ദുമതത്തിൻറെ തനതായ തത്ത്വസംഹിതയാണ്. യൂറോപ്യന്മാർക്കാകട്ടെ “ഞാൻ ദൈവത്തെ പരിഹസിക്കും.” നശ്വരമല്ലാത്ത ആത്മാവ് നമ്മുടെ ഭൌതികശരീരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന 'ആത്മൻ'
ആണ്. ഈ ആത്മൻ ദൈവത്തിന്റെ രൂപമാണ്;
പരമാത്മാവാണ്. ശരീരം ദൈവമാണെന്ന് ഒരു പൌരാണിക ഗ്രന്ഥത്തിലുമില്ല. ഞാൻ ദൈവമെന്നുള്ള സങ്കല്പം അനേക ഹിന്ദു മന്ത്രങ്ങൾ കൊണ്ട് അലംകൃതമാണ്.
'അഹം ബ്രഹ്മാസ്മി ', ഞാൻ ദൈവമെന്നുള്ള ഉപനിഷത്തിലെ ഒരു മന്ത്രമാണ്. ‘തത്ത്വം അസി’ എന്ന് മറ്റൊരു മന്ത്രം. ‘നീ ആയിരിക്കുന്ന അത്.’ ഞങ്ങൾ ആരെയാണോ ബ്രഹ്മൻ അഥവാ ദൈവം എന്നു വിളിക്കുന്നത് അതു നീയാണ്. അഥർവ വേദത്തിലും ഞാൻ ദൈവത്തിന്റെ മന്ത്രങ്ങൾ ഉണ്ട്.' “പ്രജനനം ബ്രഹ്മ ,” “എന്റെ ഉപബോധ മനസ്സാകുന്നു ബ്രഹ്മം.” അയം ആത്മ ബ്രഹ്മ ,” ഞാൻ സ്വയം ദൈവമാകുന്നു. (മാണ്ഡൂക്യ ഉപനിഷദ് 1.2, of അഥർവ വേദം) ഇത് അഹങ്കാരിയുടെ, ഗർവ്വ് ഉള്ളവന്റെ ഭാഷയെന്നു "ഞാൻ ദൈവ"മെന്നു മനസ്സിലാകാത്തവൻ പറയും.
കമ്പ്യൂട്ടറിനു ബൈനറിഭാഷയിൽ പൂജ്യവും ഒന്നും മാത്രമേ മനസ്സിലാവുകയുള്ളു. പൂജ്യം(0)
ഇവിടെ ശൂന്യവും ഒന്നും
(1) ഇപ്പോഴുള്ളതും. ഇലക്ട്രിസിറ്റിയുള്ളപ്പോൾ ഒന്നും(1) ഇലക്ട്രിസിറ്റി ഇല്ലാത്തപ്പോൾ പൂജ്യവും(0).
അങ്ങനെ ദ്വൈതമായി പ്രവർത്തിക്കുന്നു. പരസ്പര വിരുദ്ധമായി രണ്ടു വഴികളില്ക്കൂടി.
പ്രപഞ്ചനിയമമാണ് ദ്വൈതം. പൂജ്യവും ഒന്നുമെന്നുള്ള സമചിത്തത പ്രപഞ്ചത്തിന് ആവശ്യവുമാണ്.
ആത്മീയ ഭാഷയിൽ പൂജ്യം ദൈവമാണ്. ഒന്നിനെ ഒന്നു കൊണ്ട് ഹരിച്ചാലും ആയിരത്തിനെ ആയിരം കൊണ്ട് ഹരിച്ചാലും ഉത്തരം ഒന്നായിരിക്കും. എന്നാൽ പൂജ്യത്തിനെ പൂജ്യം കൊണ്ട് ഹരിച്ചാൽ ഉത്തരം അറിയില്ല. രാമാനുജൻ കൊടുത്ത നിർവചനം അനന്തത (infinity) എന്നായിരുന്നു. രാമാനുജന്റെ ഭാഷയിൽ പൂജ്യം ദൈവവും അനന്തത (infinity) ദൈവത്തിന്റെ ആവിഷ്കരണവുമാണ്. (manifestation) ഗണിതത്തിലെ ഈ അനന്തതയിൽകൂടി മനുഷ്യൻ ആത്മീയത തേടിയുള്ള തീർഥയാത്രയായി. എത്തപ്പെടാത്ത അനന്തതയിലെവിടെയോ പൂജ്യമായ പരമാത്മാവും.
പാത്രത്തിലെ അളവില്ലാത്ത മത്സ്യം വിരുന്നിനു വന്ന സകലർക്കും യേശു വിതരണം ചെയ്തു. ആ പാത്രം അനന്തതയുടെ ഉറവിടമായിരുന്നു. വേദങ്ങൾ പറയുന്നത് ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചത് ശൂന്യതയിൽ നിന്നാണ്, എന്നാണ്. ശൂന്യതയാണ് പൂജ്യവും ദൈവവും.
ദൈവം പൂജ്യമായി അനാദികാലം മുതൽ എക്കാലവും പ്രത്യക്ഷമാകാതെ അനന്തതയുടെ ചുറ്റളവിൽ തന്നെയുണ്ടായിരുന്നു.
പൂജ്യത്തിനു രൂപങ്ങളില്ല, ഭാവങ്ങളില്ല, പ്രത്യക്ഷമല്ല. (non manifestation) എന്നാൽ അനന്തതയോ പ്രത്യക്ഷമാണ്. (manifestation) പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണ്. പൂജ്യമില്ലായിരുന്നുവെങ്കിൽ ഇന്നു കമ്പ്യൂട്ടർയുഗം കാണുകയില്ലായിരുന്നു. ഭാരതസംസ്കാരത്തെ തിരസ്കരിക്കുന്നവരും നാടിനെ അവമാനിക്കുന്നവരും ഈ ബൈനറി സമചിത്തതമൂലമാണ് ലോകം പുരോഗതിയിലേക്ക് കുതിച്ചുയരുന്നതെന്നു മനസ്സിലാക്കുക.
തെക്കേഇന്ത്യയിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നിർധന കുടുംബത്തിൽ പിറന്ന രാമാനുജൻ ആയിരുന്നു പൂജ്യത്തിനെ പാശ്ചാത്യർക്ക് വിവരിച്ചു കൊടുത്തത്. യേശു ആരോടും ഞാന്‍ പരമാത്മാവെന്നു പറഞ്ഞില്ല.
സ്വയം ഞാന്‍ പിതാവായ ദൈവമെന്നു പറഞ്ഞു. ദൈവപുത്രനെന്നു പറഞ്ഞു. യഹൂദര്‍ക്ക് യേശു പറഞ്ഞ ആ വലിയ തത്ത്വം മനസ്സിലായില്ല. യേശു കുരിശില്‍ സാധാരണ മനുഷ്യനെപ്പോലെ മരിച്ചു. താൻ പരമാത്മാവിനു തുല്യനെന്ന് ഒരിക്കലും പറഞ്ഞില്ല. 'ഞാന്‍' ദൈവത്തെയാണ് അദ്ദേഹം കണ്ടത്. യഹൂദന്മാരോട് യേശു താൻ ദൈവമെന്നു പറഞ്ഞപ്പോള്‍ അതു ദൈവദൂഷണമായി.
മനുഷ്യനില്‍നിന്നും മാറി മറ്റൊരു വിശേഷണമായി കാണാമറയത്തുള്ള അനന്തശക്തിയേ, ത്രിത്വമായ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് അല്ലെങ്കില്‍ ഒന്നായ മൂന്നായ ശക്തിയോ ദൈവമെന്നുള്ളതാണ് ക്രിസ്ത്യന്‍സങ്കല്പം.
ഇസ്ലാമിന്
അള്ളായും യഹൂദര്‍ക്ക് യഹോവയും പരമാത്മാവാണ്. ക്രിസ്ത്യന്‍ വചനങ്ങളില്‍
മരണമില്ലാത്ത ഒരു ആത്മാവിനെപ്പറ്റി പറഞ്ഞിട്ടില്ല. ഒരാള്‍ ജനിക്കുമ്പോള്‍ ആത്മാവും
ജനിക്കുന്നുവെന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ആത്മാവ് സ്ഥായിയുമല്ല.
നഷ്ടപ്പെടുന്നതും വിധിക്കപ്പെടുന്നതുമാണ്. യേശു പറഞ്ഞു ഞാനും പിതാവും ഒന്നാണ്.
ക്രിസ്ത്യാനികള്‍ അങ്ങനെ യേശുവിനെ ദൈവവുമാക്കി. യഹൂദജനങ്ങള്‍ യേശുവിനെ മതനിന്ദകനുമാക്കി. “മനുഷ്യനായ നീ ദൈവമോ” [JOHN 10:33 ]. ജനം അദ്ദേഹത്തെ ആക്രമിച്ചു. സാബത്തു നിയമങ്ങളോ
അത്ഭുതങ്ങളോ പ്രവര്‍ത്തിച്ചതു കൊണ്ടായിരുന്നില്ല ജനം യേശുവിനെ ആക്രമിച്ചത്.
“അബ്രാഹാമിനു മുമ്പും ഞാൻ ഉണ്ടായിരുന്നു.” ദൈവത്തിനു തുല്യമെന്ന് യേശു പറഞ്ഞെന്ന് യഹൂദർ തെറ്റിദ്ധരിച്ചു. “ഞാനും എന്റെ പിതാവും ഒന്നാണ്” [John 10:30 ]. തോമസ് സുവിശേഷത്തിൽ ഇങ്ങനെയുണ്ട്. “എന്റെ അധരങ്ങളിൽനിന്ന് ആര് ഈ വീഞ്ഞ് കുടിക്കുന്നുവോ അവൻ ഞാൻ ആകും ഞാൻ ആയിത്തീരും.” യേശു ലോകത്തോടു പറയുന്നു ആര് അവനെ പിന്തുടരുന്നുവോ അവനിൽ യേശു എന്ന സത്ത, 'ആത്മം' രൂപം കൊള്ളും. യേശുവെന്ന ഉപബോധ മനസ്സ്, അതായത് യേശുവിനെപ്പോലെ പരിശുദ്ധമായ 'ഞാൻ' എന്ന മറ്റൊരു ആത്മം. ചരിത്രത്തിൽ ആത്മത്തെ യേശു തിരിച്ചറിഞ്ഞു.
No comments:
Post a Comment