Tuesday, June 4, 2013

4. നാനാത്വത്തില്‍ ഏകത്വമായ യേശു



കാലഹരണപ്പെട്ട ഒരു സഭയെപ്പറ്റിയാണ്നാം ഇന്നും പഠിക്കുന്നത്. ദൈവത്തിന്റെ വാറന്റി(Warranty) അസാധുവായിട്ടു പതിനേഴു നൂറ്റാണ്ടുകളിലേറെയായി. ദൈവശാസ്ത്രം പണ്ഡിതന്റെ പണിപ്പുരയി നെയ്തെടുത്ത ഒരു തരം കപടമായമായ’ മാത്രം. മനുഷ്യനെ തമ്മില്പരസ്പരം അടികൂടിക്കുവാനുള്ള കയ്പേറിയ നിയമസംഹിതകളുടെ കുറേ ഗ്രന്ഥങ്ങള്‍. സത്യത്തെ വക്രീകരിച്ചുകൊണ്ടുള്ള കുറേ  കഥകളും ഇവരുടെ ഗ്രന്ഥത്തില്കൂട്ടിചേര്ത്തിട്ടുണ്ട്. സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യമനസ്സുകളെ അടിമയാക്കി ഭയത്തിന്റെ വേതാളമാക്കുവാനേ  ദൈവശാസ്ത്രങ്ങള്ഉപകരിക്കുകയുള്ളൂ. കുറേ  പ്രാര്ഥനകള്മാത്രം മനസ്സില്ഉരുവിടാന്പഠിപ്പിക്കുന്ന ദൈവശാസ്ത്രം ചിന്തിക്കുന്നവനെ തകര്ക്കുവാനും നോക്കുന്നു. വിരുതരായ ദൈവപണ്ഡിതര്അധികാരവും പണവും അധീനതയിലാക്കി. അങ്ങനെ അവന്റെ തേരോട്ടവും തുടങ്ങി. ഇതെല്ലാം പുരോഹിതന്റെ അധികാരം നിലനിര്ത്തുവാന്ഒരുതരം ഒത്തുകളിമാത്രം കുരുക്കിലകപ്പെടുന്നതാകട്ടെ   ഹൃദയത്തില്ബലഹീനരായ ഏറെ ഭക്തരും. ഇത്തരം ചൂഷകരില്നിന്നും രക്ഷപ്പെടണമെങ്കിലോ,   ജനം  ബോധവന്മാരായേ തീരൂ.


യേശു ഇവിടെ വന്നതു ക്രിസ്തുമതം സ്ഥാപിക്കുവാനല്ല. മനുഷ്യഗോത്രങ്ങളുടെ ഹൃദയങ്ങള്സ്വതന്ത്രമാക്കുവാനാണ്. "ഞാന്വഴിയും സത്യവും ജീവനുമാകുന്നു" എന്ന വിപ്ലവ ദൈവികത കാണിച്ചുകൊടുത്തു. പ്രകൃതിയുടെ സത്യങ്ങളെയും പിതാവിനെയും വെളിപ്പെടുത്തി. അവന്ആകുന്നുവെന്നും, അവനായിരുന്നുവെന്നും സ്വയം മറ്റുള്ളവരോടു പറഞ്ഞു. പുരോഹിതര്‍ അവന്റെ വഴി മുടക്കുന്നവരാണ്. അവന്റെ വഴിയില്സഞ്ചരിക്കുവാന്ഒരുവന്ക്രിസ്ത്യാനിയാകണമെന്നില്ല. മാനവ ജാതിക്കുവേണ്ടിയാണ് അവനാകുന്നുവെന്നു അവന്പറഞ്ഞത്. ക്രിസ്ത്യാനിയെക്കാള്ഹിന്ദുവും മുസല്മാനും അവനെ മനസിലാക്കി. ഖുറാനില്നബി  തിരുമേനി പറഞ്ഞിട്ടുണ്ട്;എന്നി പാപം ഉണ്ട്. അവനിങ്കൽ, ഈസായിങ്കല്പാപമില്ല.” അവന്സത്യത്തിലേക്കുള്ള വഴിയായിരുന്നു. ദൈവം എല്ലാ വഴികളിലും ഉണ്ട്. എപ്പോഴും ഒരു സത്യാന്വേഷിക്കൊപ്പം കാണും അവൻ. ഭാരതശാസ്ത്രത്തിന്റെ ഋഗ്വേദം പറയുന്നു, "സത്യം ഒന്നേയുള്ളൂ. എന്നാല്‍ യോഗാദികൾ  ‍ പല വിധത്തിലും പേരിലും അറിയപ്പെടുന്നു.’
ദൈവത്തിങ്കലേക്ക്  അനേകവഴികള്തുറന്നു കിടപ്പുണ്ടെന്ന് ഹിന്ദുശാസ്ത്രം പറയുന്നു. യേശുവും സത്യമായ അതിലൊരു വഴി. ഖുറാന്മറ്റൊരുവഴി. യോഗാ മൂന്നാമതൊരുവഴി. ഒന്ന് മറ്റൊന്നിനെക്കാള് ശ്രേഷ്ഠമല്ല. എല്ലാം തുല്യം. യാഥാസ്ഥിതികരായ ക്രിസ്ത്യാനികള്തങ്ങളില്‍ മാത്രമേ രക്ഷയുടെ കവാടം തുറക്കുകയുള്ളൂ എന്നും, മറ്റെല്ലാം തെറ്റെന്നും പറയും. എന്നാൽ യേശു പറഞ്ഞത് "ഞാന്വഴിയാകുന്നു, സത്യവും ജീവനും. ആരും എന്നിൽക്കൂടിയല്ലാതെ പിതാവിങ്കല്എത്തുകയില്ലാ"യെന്നാണ്. ഇവിടെ 'ഞാ ' എന്ന നാമം സത്യമായ എന്നിലെ 'ഞാന്‍' ആകുമ്പോള്ആണ്, എന്നില്സ്വയം ബോധം സാക്ഷാത്ക്കരിക്കുമ്പോൾമാത്രമാണ്. 'ഞാന്‍' കഠിനാദ്ധ്വാനത്തിൽക്കൂടി നേടിയെടുത്തതായത്.  ഒന്നായ മഹാസമുദ്രത്തിലെ പരസ്പരവഴികളില്ക്കൂടിയുള്ള സമചിത്തമായ ഒത്തുചേരലിന്റെ ത്രിവേണിയാണിവിടം; അതേ,  യേശുവും 'ഞാന്‍' എന്ന ജീവനും.

എന്റെ രാജ്യം ഇഹലോകത്തില്അല്ലെന്ന് യേശുഭഗവാന്പറഞ്ഞപ്പോള്തെറ്റെന്നു പറഞ്ഞു പടവാളും പടയോട്ടവുമായി പുരോഹിതലോകം ഒരിക്കല്രാജ്യങ്ങളെല്ലാം പിടിച്ചെടുത്തു. കൊല്ലരുതെന്നു  പറഞ്ഞപ്പോള്അവിടുത്തെ അനുയായികളായ തിരുമേനിലോകം ഗുരുവിനെ ധിക്കരിച്ചു രക്തപ്പുഴകള്ഈ ലോകത്ത് ഒഴുക്കി. ഇന്ന് ആഗോള വത്തിക്കാനിലെ  രാജകുമാരന്മാർ, യേശുവിന്റെ സ്വര്ഗരാജ്യം വിറ്റു പണം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. സാമ്രാജ്യങ്ങൾ ഇല്ലെങ്കിലും ചെങ്കോലും രാജകിരീടവും രാജവടിയും കോടാനുകോടി അടിമകളായ അല്മായപ്രജകളും ലോകമെമ്പാടുമുണ്ട് 
യേശു പാവങ്ങളുടെ പാദങ്ങ കഴുകിയപ്പോള്കുചേലകുബേര വിത്യാസമില്ലാതെ കൊച്ചുകുട്ടികള്മുതല്, അല്മായപ്രജകളും അവരുടെ വീട്ടമ്മമാരും  'പൊന്നുതിരുമേനി'മാരുടെ പാദങ്ങളെ നമസ്കരിച്ചു തിരുമോതിരം മുത്തുവാന്തിക്കിലും തിരക്കിലുമാണ്. യേശു കുഞ്ഞാടുകളെ തീറ്റിയപ്പോള്അതിന്റെ ലാഭം കൊയ്തത് തിരുമേനിമാരും. പാവം അവന്ഒരു ആശാരി ചെറുക്കൻ, എന്നാല്ഇവര്രാജപുരോഹിതരോ, എക്കാലവും യജമാനന്മാരായിരുന്നു. യേശു തന്റെ തോളില്ഭാരമുള്ള കുരിശു വഹിച്ചപ്പോ ഭൂമിയിലെ ഇല്ലാരാജ്യത്തിലെ രാജാക്കന്മാര്ഭാരമേറി കെട്ടുകെട്ടുകളായി  പണവും നവരത്നങ്ങളും എല്ലാ രാജ്യങ്ങളിലും കുന്നുകൂട്ടി. അവിടുന്ന്  ചുങ്കക്കാരെയും കച്ചവടക്കാരെയും ദേവാലയങ്ങളില്നിന്നു പുറത്താക്കിയപ്പോള്ബിഷപ്പു  രാജാക്കന്മാര്ലാഭം കൊയ്യുവാന്അവരെ സ്വാഗതം ചെയുന്നു. യേശു നിയമങ്ങ വിളംബരം ചെയ്തപ്പോ കാനോനിയമംവഴി അവിടുത്തെ നിയമങ്ങളെ ഇവര്നീചാവസ്ഥയിലാക്കി. എവിടെ പുരോഹിതര്വാണരുളുന്നോ അവിടെ അടിമത്തമുണ്ട്, പട്ടിണിയുണ്ട്, ചൂഷണവുമുണ്ട്.
യേശു ദൈവമെന്നുതന്നെ വിവിധ ക്രിസ്ത്യമതവിഭാഗങ്ങൾ പൊതുവായി വിശ്വസിക്കുന്നു. എന്നാല്ബൈബിളില്യേശുവിനെ പൂര്ണ്ണനായ ഒരു ദൈവമായി ചിത്രീകരിച്ചിട്ടില്ല. പഴയനിയമത്തില്ഞാന്ദൈവമാണെന്ന് യഹോവാ  റഞ്ഞിട്ടുണ്ടെങ്കിലും പുതിയനിയമത്തില്യേശു ഒരിക്കലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല. അവിടെയാണ് യേശു മാനവലോകത്തിന്റെ മൊത്തം ദീപമായത്. ദൈവമെന്നു സ്വയം പറഞ്ഞിരുന്നുവെങ്കില്ഇന്നു കാണുന്ന ശോഷിച്ച ആള്ദൈവങ്ങളുടെ കൂട്ടത്തിൽ യേശുവും ഉള്പ്പെടുമായിരുന്നു. യേശുവിനെ സര്വ്വജാതികളുടെയും ലോകത്തിന്റെയും ദീപമായി കണക്കാക്കുവാന്വേദങ്ങള്ക്കും ഖുറാനുമൊക്കെ പങ്കുണ്ട്.
ഓരോ സഭയുടെയും ഓരോ കാലത്തുമുള്ള സഭാപിതാക്കന്മാര്യേശുവെന്ന ദൈവത്തിന്റെ സ്വഭാവം പലവിധത്തില്മാറ്റികൊണ്ടിരിക്കും. യേശുവെന്ന ദൈവത്തെപ്പറ്റി ഓര്ത്തോഡോക്സിന് ഒരു വിശ്വാസം നെസ്തോറിയക്കാർക്കു  മറ്റൊരു വിശ്വാസം. കത്തോലിക്കനു യേശു പൂര്ണ്ണദൈവവും. ദൈവം പൂര്ണ്ണനെന്നും  സമ്മതിക്കാം. എന്നാല്മനുഷ്യനെങ്ങനെ പൂര്ണ്ണനാകും? ഇവിടെ ഒരേ സമയം നശിക്കുന്നവനും നശിക്കാത്തവനെന്നും പറയുന്നു. (finite and infinite). തെറ്റു പറ്റുന്നവനും തെറ്റുപറ്റാത്തവനെന്നും(infallible and fallible )പറയുന്നു. ഇതില്യുക്തിയെവിടെ?
. ഡി. 325ലെ നിക്കാകൌണ്സില്യേശുവിനെ പൂര്ണ്ണദൈവമായി അംഗീകരിച്ചു. Arians യേശു ദൈവമല്ലെന്നും Apollinarians യേശു ദൈവമാണെന്നും എന്നാല്പൂര്ണ്ണമനുഷ്യനല്ലെന്നും വിശ്വസിച്ചു. A.D. 381 കോണ്‍സ്റ്റാന്റിനോപ്പിൾ  സുനഹദോസ് അനുസരിച്ചുള്ള തീരുമാനം യേശു പൂര്ണ്ണനായ മനുഷ്യനെന്നാണ്. അതിനുമുമ്പ്  അബദ്ധങ്ങള്പഠിപ്പിച്ച പിതാക്കന്മാര്ക്കു സ്വര്ഗത്തില്സ്ഥാനമുണ്ടോ? ഈ തീരുമാനത്തില്പരിശുദ്ധാത്മാവിന്റെ പങ്ക് എവിടെ?
നെസ്ത്തോറിയക്കാര്മറ്റൊരു യേശുദൈവത്തെ പ്രതിഷ്ഠിച്ചു. ക്രിസ്തുവിനെ രണ്ടു രൂപത്തില്നെസ്തോറിയക്കാർ  കണ്ടു. ഒന്ന് ദൈവവും മറ്റത് മനുഷ്യനും. A.D 431 ല്എഫെസസ്  സുനഹദോസ് യേശുവിനെ  നുഷ്യനായും ദൈവമായും രണ്ടായി കാണുവാന് സാധ്യമല്ലെന്ന് നിയമം ഉണ്ടാക്കി. ദൈവവും മനുഷ്യനും ഒന്നായി യേശുവില്ഉണ്ടായിരുന്നുവെന്നും യേശുവിന്റെ ജീവിതത്തിലെ സംഭവവികാസങ്ങള്മനുഷ്യനും ദൈവവുമായി രണ്ടായി അല്ല, ഒന്നായ പ്രവര്ത്തങ്ങള്ആയിരുന്നുവെന്നും സുനഹദോസ് വ്യക്തമാക്കി. യേശുവില്പൂര്ണ്ണനായ ദൈവം ഉണ്ടായിരുന്നുവെന്നു ബൈബിള് രുസ്ഥലത്തും വ്യക്തമാക്കുന്നില്ല. യേശുവില്ഭാഗികമായ ദൈവികത്വമാണെങ്കില് അവിടുന്നു പുതിയതിലെയും പഴയതിലെയും സത്യദൈവമല്ല.
ദൈവം സര്വ്വശക്തനാണ്. അല്ലാതെ ഭാഗികമായ സര്വ്വശക്തനല്ല. ദൈവം പൂര്ണ്ണമായും എല്ലാം അറിയുന്നവനാണ്. അല്ലാതെ ഏറെ അറിവുള്ളവൻ മാത്രമല്ല.  മനുഷ്യന്പോരായ്മകള്ഉള്ളവനാണ്. അറിവിന്റെ അപര്യാപ്തതയുമുണ്ട്. തെറ്റുകള്വരുന്നവനും അപൂര്ണ്ണനുമാണ്. ദൈവം എന്നാല്അതിന്റെ വിപരീതമാണ്. ക്ലിപ്തപ്പെടുത്തുവാൻ സാധിക്കാത്തവനാണ്. അറിവിന്റെ പൂര്ണ്ണവൃക്ഷമാണ്, തെറ്റുപറ്റാത്തവനും പൂര്ണ്ണനുമാണ്. യേശു പൂര്ണ്ണമനുഷ്യന്മാത്രമോ, അതോ പൂര്ണ്ണദൈവമോ. ഒരു മനുഷ്യന്എങ്ങനെ പരാശക്തിയാകുന്നു? ഒരു മനുഷ്യൻ എങ്ങനെ സൃഷ്ടിയുടെ കര്ത്താവായ ദൈവവും മനുഷ്യനുമാകുവാന്ഒരേ സമയം സാധിക്കുന്നു? ഒന്നുങ്കില്യേശു ദൈവം മാത്രം അല്ലെങ്കില് ജീവിച്ചിരുന്ന യേശു മനുഷ്യന്മാത്രം.
ക്രിസ്തു യഹൂദരുടെ ഇടയി വേദം പ്രസംഗിച്ചു. ക്രിസ്തുമതം സ്ഥാപിച്ചത് വിജാതീയരുടെയിടയില്വേദം പഠിപ്പിച്ച പോള്ആണെന്നു ദൈവശാസ്ത്രജ്ഞരുടെയിടയില്അഭിപ്രായമുണ്ട്. ബൈബിള്ആധികാരികമായ ഒരു ചരിത്രഗ്രന്ഥമല്ല. പോള്‍, യേശു ജീവിച്ചിരിക്കുന്ന നാളുകളില്തമ്മില്കണ്ടിട്ടില്ല. സുവിശേഷങ്ങള് എഴുതിയ നാലുപേരും ആരെന്നു വ്യക്തമായ രേഖകളൊന്നും ചരിത്രകാരുടെ കൈവശമില്ല. സുവിശേഷകര്മത്തായി, മർക്കോസ്, ലൂക്കോസ്,  യോഹന്നാന്എന്നീ വിശുദ്ധരാണെന്ന് പാരമ്പര്യം പറയുന്നു. എങ്കിലും ബൈബിള്എഴുതിയത് ആരെന്നു തര്ക്ക വിഷയം  തന്നെയാണ്.
വിശുദ്ധ മർക്കോസിന്റെ സുവിശേഷമാണ് ഏറ്റവും പഴയ പുസ്തകമായി കരുതിയിരിക്കുന്നത്. യേശുവിന്റെയും പോളിന്റെയും മരണശേഷം അനേകസംവത്സരങ്ങള്കഴിഞ്ഞ്  ആദ്യനൂറ്റാണ്ടിന്റെ പകുതിയിലാണ്  സുവിശേഷം എഴുതിയതെന്നു വിശ്വസിക്കുന്നു. ആദ്യപുസ്തകം ഗ്രീക്കിലായിരുന്നു. യേശുവിന്റെ ഭാഷ ആറാമിക്കും. പ്രാര്ഥനകള്ഹീബ്രുവിലും ആയിരിക്കാം. മാത്യുവിന്റെ സുവിശേഷം എഴുതിയത് അജ്ഞാതനായ ഏതോ ഗ്രന്ഥകര്ത്താവ് ആണ്. യേശു  രിച്ച്  ഒരു തലമുറക്കുശേഷം ഈ സുവിശേഷം എഴുതിയതെന്നും കരുതുന്നു. ചരിത്രത്തില്ഉറങ്ങുന്ന യേശുവിനെ അറിയാന്‍ പാടില്ലാത്ത ആരോ ആണ് യോഹന്നാന്റെ സുവിശേഷം എഴുതിയിരിക്കുന്നത്. വ്യക്തതയില്ലാത്ത വംശപരമ്പരകളാണ് ലൂക്കോസിന്റെ  സുവിശേഷത്തിലുള്ളത്. ക്രിസ്തുമതത്തിന്റെ സ്ഥാപകനെന്നു കരുതുന്ന പോളിനു ചരിത്രത്തിലെ യേശുവിനെ നേരിട്ട് അറിയില്ലായിരുന്നു. പോളിന്റെ കത്തുകളും പോള്എഴുതിയതെന്നു സ്ഥാപിക്കുവാന്പ്രയാസമാണ്. അങ്ങനെ ആദിമക്രിസ്ത്യാനികളെ സംബന്ധിച്ചു വിവരങ്ങള്ക്കായി ബൈബിള് രു ചരിത്രപുസ്തകമായി ഗണിച്ചാല്ശരിയാവുകയില്ല.
യേശുവിന്റെ മരണശേഷം നാലാംനൂറ്റാണ്ടിലാണ് ക്രിസ്ത്യാനികള്ബൈബിള് പയോഗിക്കുവാന്തുടങ്ങിയത്. ക്രിസ്തുമതം റോമ സാമ്രാജ്യത്തിന്റെ ഭാഗമായി അറിയപ്പെടുവാന്തുടങ്ങി. നാലാം നൂറ്റാണ്ടില്സുവിശേഷങ്ങളെ പഠിക്കുവാന്ഒരു സിനഗോഗ്കൂടി. അന്നവര്‍ക്കു ലഭിച്ച മാനുസ്ക്രിപ്റ്റുകള്പല തലമുറകൾ  മാറിഎഴുതിയ കോപ്പികളായിരുന്നു. ഓരോ തലമുറയും  അവരുടെ ഭാവനകസരിച്ച് സുവിശേഷങ്ങൾക്കു  മാറ്റംവരുത്തിക്കാണും. പല കാലങ്ങളിലായി കവികളും  തത്ത്വചിന്തകരും ക്രിസ്തുമതവിരോധികളായ യഹൂദരും എഴുതിയ മാനുസ്ക്രിപ്റ്റുകൾ  പരിശോധിച്ച ശേഷമാണ് ബൈബിളിനെ സ്വന്തം വേദമായി ക്രിസ്തുമതം അംഗികരിച്ചത്. അതുകൊണ്ട് ബൈബിളിനെ ആസ്പദമാക്കി ക്രിസ്ത്യാനിയെന്ന പദത്തിന്റെ ഉത്ഭവം കണ്ടെത്തുവാന്സാധിക്കുകയില്ല. യേശുവാണോ പോള്ആണോ ക്രിസ്തുമതം സ്ഥാപിച്ചതെന്ന് ബൈബിളില്അവ്യക്തമാണ്. യേശു യഹൂദർക്കു  വേണ്ടിമാത്രം ജനിച്ചുവെന്നു ബൈബിള്പ്രസംഗിച്ചു നടക്കുന്ന ഒരു ഇവാന്ജലിക്കല്സഭയും അമേരിക്കൻനാടുകളില്ഉണ്ട്.
മനുഷ്യന്റെ  മനോഭാവമനുസരിച്ച്  യേശുവിനെ ധനിക, ദരിദ്ര, കറുത്തവൻ, വെളുത്തവ, അവ ദൈവം, ദൈവമല്ല, എന്നിങ്ങനെ വിവിധ രൂപഭാവങ്ങളി കാണാൻ കഴിയും.  യിപ്പും മരണവും വചനവും ജീവിതവുമെല്ലാം മനുഷ്യന്റെ കാഴ്ചപ്പാടുകവ്യത്യസ്തങ്ങളായി യേശുവി പ്രതിഫലിക്കുന്നു അവ കള്ളം പറഞ്ഞു, കുരിശു മരണത്തി നിന്നും രക്ഷപ്പെട്ടു, വിവാഹിതനായി കുടുംബം നയിച്ചു, അവനെപ്പറ്റിയുള്ള  കഥക അങ്ങനെ അന്തമില്ലാതെ തുടരുന്നു. വിശ്വപ്രസിദ്ധരായവ യേശുവിനെപ്പറ്റി പറഞ്ഞതെന്തെന്നു നോക്കാം. നെപ്പോളിയ പറഞ്ഞു " മനുഷ്യനെ എനിക്കറിയാം, എന്നാ പ്രിയരേ, ഞാന്നിങ്ങളോടു  പറയുന്നു, യേശു ഒരു സാധാരണമനുഷ്യനല്ല, അവനിലും മാനവലോകത്തിനുമിടയിൽ മറ്റൊരാളെ തുലനം ചെയ്യുവാന്നാം വസിക്കുന്ന ഭൂമിലോകം ആര്ക്കും ജന്മം കൊടുത്തിട്ടില്ല. അലക്സാണ്ടറും സീസ്സറും  ചാർളിമെനും ഞാനും സാമ്രാജ്യങ്ങ പടുത്തുയര്ത്തി. ചൈതന്യഭാവങ്ങളുടെ മൂർത്തീകരണമായ ഈ പ്രതിഭാശാലി ജനകോടികളുടെ ഹ്രദയം കീഴടക്കി സ്നേഹത്തിന്റെ കൂടാരം പണിതു. കൂടാരത്തിങ്കസത്യത്തിന്റെ സാമ്രാജ്യവും സ്ഥാപിച്ചു. നിമിഷത്തിലും കോടാനുകോടി ജനത അവനുവേണ്ടി മരിക്കും. അവന്റെ നാളുക വീണ്ടും വരുന്നതുവരെ ബലി ർപ്പിച്ചുകൊണ്ടിരിക്കും. " ബ്രിട്ടീഷ് എഴുത്തുകാരനായ എച്ച്. ജി.വെല്സ് പറഞ്ഞത്, " ഞാന്ഒരു ചരിത്രകാരനാണ്, എന്നാല്വിശ്വാസിയല്ല, എങ്കിലും എനിക്ക് സമ്മതിക്കണം, നസ്രത്തിലെ പാവപ്പെട്ട ആശാരിച്ചെറുക്ക നിഷേധിക്കാ സാധിക്കാത്ത ചരിത്രസത്യങ്ങളുടെ ഭ്രമണബിന്ദുവാണ്. ചരിത്രത്തിന്റെ ആധിപത്യം യേശു മാത്രംകീഴടക്കി. സത്യവും സ്നേഹവും നന്മയും അവന്റെ ചരിത്രമായിരുന്നു.”
പ്രാര്ഥനകൾകൊണ്ട് സമയം ചിലവഴിക്കുന്ന സന്യാസിമാരെക്കാ നീതിക്കുവേണ്ടി, സാമൂഹിക വ്യവസ്ഥക്കെതിരെ പടപൊരുതി കല്ത്തുറുങ്കികിടന്നു നരകിക്കുന്ന വിമതരാണ് ഈശ്വരനെ കണ്ടെത്തുന്നവരെന്ന്‌" കാപ്പനച്ചൻ തന്റെ ഗവേഷണപ്രബന്ധത്തില്പറഞ്ഞിരിക്കുന്നു. ഇവരാണ് യേശുവിനോട് ഏറെ കൂറുപുലർത്തുന്നവരും. പ്രാർഥനകൊണ്ടു വരപ്രസാദങ്ങ കൊടുത്ത്  യേശുവിനെ വിറ്റു കാശാക്കുന്ന അനേകം പ്രസ്ഥാനങ്ങകേരളത്തിലുണ്ട്. തനി ഇവാന്ജലിസ്റ്റ്മാതൃകയികലര്പ്പും വിഷവും കലർത്തുന്ന  ഇക്കൂട്ടര്ക്ക് ആഫ്രിക്ക വേണ്ട പകരം അമേരിക്കൻ -യൂറോപ്യ ആത്മാക്കളെ രക്ഷപ്പെടുത്തിയാല്മതി!
 
ഇരുപത്തൊന്നു നൂറ്റാണ്ടുകള്കൊണ്ടു ക്രിസ്ത്യാനിറ്റി രണ്ടു ബില്ലിയനോളം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ മതമായി. മനുഷ്യഹൃദയങ്ങളില്എത്രമാത്രം മതം സ്വാധീനിച്ചുവെന്നത് ഇന്നും വിവാദവിഷയമാണ്. ക്രിസ്ത്യാനിറ്റിയെ ഏറ്റവുമധികം ധിക്കരിച്ച മഹാന്മഹാത്മാ ഗാന്ധിയായിരുന്നു. എന്നാല്ക്രിസ്തുവിനെ തഴഞ്ഞില്ല. ക്രിസ്തു അദ്ദേഹത്തിന്റെ ദേവനായിരുന്നു. ക്രിസ്ത്യാനിയില്ക്രിസ്തുവില്ലന്നായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ആഫ്രിക്കയിലെ വെള്ളക്കാരായ ക്രിസ്ത്യാനികളില്നിന്നുമുള്ള വര്ണ്ണവിവേചനത്തില് ദ്ദേഹം ദു:ഖിതനായിരുന്നു. അങ്ങനെയാണ് അദ്ദേഹം ക്രിസ്തുവുമായി അടുത്തത്. എന്നാല്‍ കോടാനുകോടി  ക്രിസ്ത്യാനികള്ക്ക് ഗാന്ധിയെപ്പോലെ ക്രിസ്തുവിനെ കാണുവാന്സാധിച്ചിട്ടില്ല. തനിക്കു ക്രിസ്തുവിനെ  ഇഷ്ടമാണ്, എന്നാല്ക്രിസ്ത്യാനിയെ ഇഷ്ടമില്ലായെന്നു മിഷിനറിമാരോട് ഭയപ്പെടാതെ തറപ്പിച്ചുതന്നെ പറഞ്ഞു. എന്തുകൊണ്ട് അദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുന്നില്ലായെന്നു ചോദിച്ചപ്പോള്തനിക്കു ക്രിസ്തുവിനെ മാത്രം മതിയെന്നും ഒരു നല്ല ഹിന്ദുവായി ജീവിക്കുന്നതിനെക്കാള്കൂടുതലായി ഒന്നുംതന്നെ ക്രിസ്തുമതത്തില് ല്ലെന്നായിരുന്നു മഹാന്റെ മറുപടി.

ക്രിസ്തുവിനെ അനുകരിച്ചു യേശുവിന്റെ സുന്ദരമായ ആശയങ്ങള്സ്വീകരിക്കുവാന്വെള്ളക്കാരന്റെ വര്ഗം ആവശ്യമില്ലെന്നും പറഞ്ഞു. ക്രിസ്തുവിന്റെ ആശയങ്ങള് സ്വജീവിതത്തില്പ്രതിഫലിപ്പിച്ചു ജീവിച്ച മഹാനാണ് മഹാത്മാഗാന്ധി. ഹിന്ദുവായി ജീവിച്ച തന്റെ ഹൃദയം  ഹിന്ദു വര്ഗീയവാദികളുടെ  വെടിയുണ്ടകള്തുളക്കുമെന്നു അദ്ദേഹം മനസ്സിലാക്കിയില്ല. ആ ഹിന്ദുവര്ഗീയശക്തി തന്നെയാണ് ഇന്നു പല രൂപത്തില് ന്ത്യന്പാര്ലമെന്റിലും സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയരംഗങ്ങളിലും മറ്റും കാണപ്പെടുന്നത്. വേദവചനങ്ങള്‍ ഹിന്ദുമതം തിരിമറി നടത്തിയതുപോലെ ക്രിസ്തുമതവും യേശുവിന്റെ വചനങ്ങളെ വളച്ചൊടിച്ചു. ഇസ്ലാമിസം എന്നു പറയുന്നത് ഇസ്ലാമിനെ വികൃതമാക്കിയ മറ്റൊരു ശാസ്ത്രമാണ്. അനുസരണയോടെ ദൈവത്തിന്റെ വചനങ്ങള് പാലിക്കുവാനാണ് ഇസ്ലാമും പറയുന്നത്. മതഭ്രാന്തും കഠിനപ്രാഥനകളും മനുഷ്യനെ ഭീകര ആക്കുന്നു. ഭക്തിയും അമിത പ്രാഥനകളും മതം കല്പ്പിക്കുന്ന ആചാരങ്ങളും ദൈവത്തിനു പുരോഹിത  കല്പ്പിച്ച ഒരു തരം കോഴ കൊടുക്കലാണ്.

യഥാർഥമതം, ജെയിംസ്ഒന്നാം അദ്ധ്യായം 26-27 വാക്യങ്ങളിൽ കാണാം. "നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു  താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്‍റെ ഭക്തി വ്യർത്ഥം അത്രേ. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോഅനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാത്തവണ്ണം ന്നത്താൻ കാത്തുകൊള്ളുന്നതും ആകുന്നു." ( James 1: 26-27)
നാസ്തിക ചിന്താഗതികള്ലോകത്തിലെ ഭൂരിഭാഗം മനുഷ്യഗണങ്ങളും വിശ്വസിക്കുകയില്ല. എങ്കിലും ദൈവം എന്നുള്ള സങ്കല്പം അര്ഥമില്ലാത്തതെന്നു നാസ്തികന്എക്കാലവും തന്നെ പറയും. എന്നാല്‍ അയാള്‍ദൈവത്തെതേടി നടക്കുന്നവനും നല്ലവണ്ണം ദൈവത്തെ മനസ്സിലാക്കുന്നവനുമാണ് ദൈവം എന്ന വാക്ക് എവിടെയോ ശൂന്യതയില്നിന്ന് മനുഷ്യന്റെ ബലഹീനതയില്വന്ന സൃഷ്ടിയെന്നും അയാൾ  വിശ്വസിക്കുന്നു. ദൈവത്തെ പ്രാകൃതലോകത്തിലെ ഒരു ഇതിഹാസമായി ഈ നിഷേധി കാണുന്നു. മനസ്സിന്റെ ഉള്ളു തുറന്ന് ദൈവമില്ലെന്നു തെളിയിച്ചാലും ഉപബോധമനസ്സില്നിന്നും ദൈവസങ്കല്പം വിഡ്ഢിയില്ദൃഡമായി തന്നെ അവശേഷിക്കുമെന്നും നാസ്തികൻ വാദിക്കുന്നു. ലോകത്ത് രണ്ടു തരം മനുഷ്യരാണുള്ളത്. ബുദ്ധിയില്ലാത്ത മതവിശ്വാസികളും മതമില്ലെന്നു പറയുന്ന ബുദ്ധിജീവികളും.


എല്ലാ മതങ്ങളുടെയും വചനങ്ങൾ അതേ  മതത്തിൽ  തന്നെ പരസ്പര വിരുദ്ധമാണ്. എബ്രാഹിമിക്  മതവിശ്വാസികളായ മുസ്ലിമും യഹൂദനും ക്രിസ്ത്യാനിയും തങ്ങളുടെ ഗ്രന്ഥങ്ങളിൽ  നിന്ന് ഒരേ കഥകൾ വായിച്ചാലും സ്വന്തം മതത്തിലെ വേദവചനങ്ങളാണ് ശരിയെന്നു തർക്കിക്കും. മതഗ്രന്ഥങ്ങൾ ഒന്നും ദൈവത്തിന്റെ വചനങ്ങൾ അല്ലെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാക്കുവാൻ ‍അങ്ങനെയെങ്കിലും  സാധിക്കും. വിശ്വസിക്കാത്തവന് വിലയില്ലാത്ത മത ഗ്രന്ഥങ്ങൾ  അപ്പാടെ തള്ളിക്കളയുവാനും സാധിക്കും.



ചരിത്രത്തിലെ യേശുവിനെപ്പറ്റി  ഐൻസ്റ്റയിൻ  എങ്ങനെ ചിന്തിച്ചുവെന്നു നോക്കാം. " യഥാര് ജീസ്സസ്സിനെ ഹൃദയത്തില്ഉള്കൊള്ളാതെ  ഒരുവനും പുതിയനിയമം വായിക്കുവാന് സാധിക്കുകയില്ല. യേശുവെന്ന മഹത് വ്യക്തിത്വം  ലോകമെമ്പാടും  വ്യാപിച്ചു കിടക്കുന്നു. ആ ജീവിതത്തില്കെട്ടുകഥകളില്ല. ഞാന് രു നിരീശ്വരവാദിയല്ല. എന്നിലുള്ള പ്രശ്നം കരകാണാത്ത ആ ദൈവസങ്കല്പം അഗാതമെന്നുള്ളതാണ്. എന്റെ ചുരുങ്ങിയ മനസ്സിനുള്ളില്ദൈവത്തെ കുടിയിരുത്തുക എന്നെ സംബന്ധിച്ച് അസാധ്യമാണ്. ദൈവത്തെ അറിയുക എന്നത് ഒരു കൊച്ചുകുഞ്ഞ്  അനേകഭാഷാപുസ്തകങ്ങളുള്ള ബൃഹത്തായ ഒരു ലൈബ്രറിക്കുള്ളി നില്ക്കുന്നതുപോലെയാണ്. കുഞ്ഞിനറിയാം പുസ്തകങ്ങള് മുഴുവന്ആരോ എഴുതിയതാണെന്ന്. എങ്ങനെയാണ് ആ  പുസ്തകങ്ങള്എഴുതിയതെന്ന്  അറിഞ്ഞു കൂടാ. എഴുതിയിരിക്കുന്ന പുസ്തകങ്ങളിലെ ഭാഷയും കുഞ്ഞിനു മനസ്സിലാവുകയില്ല. പുസ്തകങ്ങള് ഭംഗിയായി അടുക്കി വെച്ചിട്ടുണ്ടെന്ന് കുഞ്ഞു ചിന്തിച്ചേക്കാം. എന്നാല്എന്താണ് അതിനുള്ളിലെന്ന്  അറിയി ല്ല. കുഞ്ഞിനെപ്പോലെയാണ് ഞാനും ദൈവത്തെ കാണുന്നത്. ബുദ്ധിമാന്മാര്ദൈവത്തെ കാണുന്നതും ഈ കുഞ്ഞിനെപ്പോലെ തന്നെ.” 
 

യേശു അന്വേഷണം നടത്തിയതു പോലെ അനേഷണം നടത്തിയ  ഒരു മഹദ്  വ്യക്തിയായിരുന്നു രമണമഹർഷി. ബൈബിളിനെ ഇത്രമാത്രം ഗഹനമായി പഠിച്ച ഒരു ധന്യാത്മാവ് നൂറ്റാണ്ടിൽ ജനിച്ചിട്ടില്ല. അനന്തമായ സത്യം ലളിതമാണ്. സത്യം യേശു എന്ന നന്മയില്ക്കൂടി കാണുന്നവർ കാണട്ടെ. വചനംമാത്രം ചെവി കൊള്ളുന്നവർ ചെളിയില്ക്കൂടി സഞ്ചരിക്കേണ്ടി വരും. രമണമഹർഷിയിലും സത്യം നിറഞ്ഞിരുന്നു. രമണൻ എന്ന സത്യാന്വേഷി പറഞ്ഞു "അനന്തമായ സത്യം വളരെ ലളിതമാണ്. നിഷ്കളങ്കഹൃദയം സത്യത്തിന്റെ പൂർണ്ണതയാണ്"  പരമമായ സത്യം എന്നില്ക്കൂടിയുമുണ്ട്, യേശുവില്ക്കൂടി മാത്രമല്ല. സത്യത്തെ തേടിയുള്ള യാത്രയിൽ എന്നെ സ്വതന്ത്രനാക്കൂ, എന്നിലുള്ള പുരോഹിതച്ചരടുകളുടെ കെട്ടുകൾ അഴിച്ചു സ്വതന്ത്രനായി ഞാനും ശിശുവിനെപ്പോലെയാകട്ടെ.’ 
യേശു ഒരു വഴിമാത്രം.  വഴി മാത്രം  സഞ്ചരിക്കുന്ന കുഞ്ഞാടുകൾ അങ്ങനെതന്നെ  സഞ്ചരിക്കട്ടെ.   യേശുവാദികൾ എന്തിനു മറ്റുള്ളവരുടെ വഴിയെ തടയണം. രണ്ടു ലോകമഹായുദ്ധങ്ങൾക്കും കാരണം ക്ര്സിത്യാനികളാണ്. ജര്‍മ്മനിയില്‍ ഫാസിസം വളർന്നതും തീവ്രമായ തഭ്രാന്തിൽ  നിന്നായിരുന്നു. സത്യം എല്ലാ മതങ്ങളിലുമുണ്ട്. സത്യം ഗീതയിലും ബൈബിളിലും ഖുറാനിലും ഒന്നുപോലെ നിഴലിക്കുന്നതു  കാണുവാൻ രമണമഹർഷിയെപ്പോലെയുള്ള ശ്രേഷ്ഠന്മാർ‍ക്കേ കഴിയുകയുള്ളൂ. ഒരേ സത്യത്തെ തേടിപ്പോകുന്ന മതങ്ങൾ തമ്മിലുള്ള മത്സരത്തിലും കഷ്ടം കഷ്ടമെന്നു രമണമഹർഷി വിലപിക്കുന്നതു കാണാം.  



യേശു പറഞ്ഞു  "നിന്റെ കണ്ണിലെ കാരിരുമ്പ് എടുത്തു കളയുക. എന്നിട്ട് അന്യന്റെ കണ്ണിലെ കരട് തൂത്തു കളയുവാൻ ശ്രമിക്കുക." ക്രിസ്ത്യൻ പുരോഹിതർഇതിനു വിപരീതമായിട്ടാണ് പ്രവർത്തിക്കുന്നത്. രാജകീയ പദവികളും ഭാരിച്ച സ്വത്തും അധീനതയിലുള്ള സഭ അല്മായന്റെ കണ്ണിലെ കരട്  എടുക്കുവാനുള്ള ഉദ്യമമാണ് നടത്തുന്നത്. പോപ്പ്തൊട്ടുള്ളവർ  തങ്ങളുടെ കണ്ണിലെ കാരിരിമ്പ് കാണുന്നില്ല. സ്വയം കാണുന്നില്ല. എന്നെ കാണുന്നില്ല. എന്നിൽക്കൂടി എനിക്കു ചുറ്റുമുള്ള ലോകം കാണുന്നില്ല. അസമത്വങ്ങൾ കാണുന്നില്ല. ഇവർക്ക് അന്യന്റെ മുതൽ മാത്രം  മതി. വിധവയുടെ കൊച്ചുകാശു മാത്രം!  അപരന്റെ കണ്ണിലെ കാരിരുമ്പിനും സ്വന്തം കണ്ണിലെ കരടിനുമുള്ള  രമണന്റെ വിവരണം പുരോഹിത വർഗത്തെക്കാളും എത്രയോ യുക്തിസഹമായിരിക്കുന്നുവെന്നും  നോക്കുക.
 സ്വയം കണ്ടെത്തലിൽ സർ ചരാചരങ്ങളും ഹിമാലയവുമൊക്കെ കാണും. ഈശ്വരൻ സൃഷ്ടിച്ചതെല്ലാം ഉൾക്കാഴ്ചയിൽ ഗവേഷണം നടത്തും. പർവതത്തോടു കല്പ്പിച്ചാൽ പർവതവും മാറിത്തരുമെന്ന് യേശു പറഞ്ഞതും സ്വയം ഉൾക്കാഴ്ചയായിരുന്നു. കണ്ണിലെ കരടിന് രമണന്നിര്വചനം നല്കിയത് ഇങ്ങനെ, "ഒരുവന്സ്വയം തെറ്റു തിരുത്തുമ്പോള്ലോകത്തെ മുഴുവനാണ്തെറ്റുതിരുത്തുന്നത്. സൂര്യന്സ്വയം പ്രകാശിക്കുന്നു. സൂര്യൻ ആരെയും തിരുത്തുന്നില്ല. കാരണം ലോകത്തിനു മുഴുവന് പ്രകാശതരംഗങ്ങള്അര്പ്പിക്കുകയാണ്. സ്വയം നമ്മെത്തന്നെ പൂര്ണ്ണനാക്കുന്നുവെങ്കില്അവ ലോകത്തിനുമുഴുവന്പ്രകാശം നല്കുകയാണ്" മനുഷ്യനായ യേശു മനുഷ്യചരിത്രത്തിൽ അങ്ങനെ ലോകത്തിന്റെ പ്രകാശമായി. അല്ലാതെ യേശു ദൈവമായിട്ടല്ല ലോകത്തിനു പ്രകാശരശ്മികളെ ദാനം ചെയ്തത്.
 സ്വയം ഞാന്എന്ന ബോധത്തോടെയെന്നു യുക്തസഹജമായി ചിന്തിക്കണം. യേശുവിൽക്കൂടിയുള്ള യാത്രയും എന്നില്ക്കൂടിയുള്ള യാത്രയും ഫലത്തിൽ   ഒന്നുതന്നെ. അവനില്ക്കൂടി മാത്രം ശിശുഹൃദയത്തെ കണ്ടെത്തുന്നവര്എന്തിന്  എന്നില്ക്കൂടി നിഷ്കളങ്കനാകുന്നവനെ തടയണം. ഞാന്എന്ന സത്യത്തെ കാണുവാനാണ് യേശുവും പഠിപ്പിച്ചത്. സ്വര്ഗരാജ്യം നേടുവാന് ശിശുവിനെപ്പോലെയാകുവാന്‍ പീറ്ററിനെ യേശു ഉപദേശിച്ചു സ്വയംബോധം, ഞാന്എന്ന പരിശുദ്ധആത്മാവ്, എന്നില്കുടികൊള്ളുന്ന ആത്മസത്ത കണ്ടെത്തുവാനായിരുന്നു ഇതെല്ലാം.
 രമണമഹര്ഷി പറഞ്ഞിട്ടുണ്ട്, "ജ്ഞാനം തേടി പര്വതനിരകളില്വന്ന ഞാന്നാലുമാസം കുളിക്കാതെയിരുന്നു. മുഖം വടിക്കുകയില്ലായിരുന്നു. വന്നുകഴിഞ്ഞ്  ഒന്നരവർഷം കഴിഞ്ഞാണ് മുഖംവടിച്ചത്‌. തലമുടികൾ കുട്ട നെയ്യുന്ന ചകിരിനാരു പോലെയായിരുന്നു. തല ഭാരമായി അനുഭവപ്പെട്ടിരുന്നു. നഖങ്ങള്നീണ്ട്  ആകെ ഞാന്ഒരു ഭീകരനെപ്പോലെയായിരുന്നു.’ യേശുവിന്‍റെ തത്ത്വങ്ങളില്ബാഹ്യമായതും  വെടിപ്പാക്കുന്നതിനെക്കാള്സ്വയം കണ്ടെത്തെലായിരുന്നു. അതുതന്നെയാണു രമണനും ചെയ്തത്. "സ്വര്ഗരാജ്യം ഒരു വ്യാപാരിയുടെ വില്പ്പനച്ചരക്കുകള്ക്കുള്ളില്കാണപ്പെട്ട പവിഴമുത്തു പോലെയെന്നുള്ള യേശുവിന്റെ ഉപമ ഇവിടെ പ്രസക്തമാണ്. ബുദ്ധിമാനായ അവന്തന്‍റെ  ചരക്കു കൂമ്പാരത്തില്വിലതീരാത്ത മുത്ത്ഒളിച്ചു വെക്കുന്നു.  രമണന്പറഞ്ഞു, "മറ്റെല്ലാ ലോകവസ്തുക്കള്സ്വബോധത്തോടെ വെടിഞ്ഞാലും 'ഞാന്‍' എന്ന സത്യത്തെ വെടിയരുത്. അവിടം അറിവാണ്. പരിശുദ്ധമായ ബോധത്തോടും അറിവോടുകൂടിയ 'ഞാന്‍' എന്ന സത്യം." യേശു കുടികൊള്ളുന്ന നിര്‍മ്മലമായ ഹൃദയത്തിന്‍റെ സത്യം.








No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...