Friday, June 7, 2013

21. സഭയും ലൈംഗിക പ്രശ്നങ്ങളും


കഴിഞ്ഞ അനേകവർഷങ്ങളായി യുറോപ്പിലും അമേരിക്കയിലും വൈദികരുടെ ബാലപീഡനങ്ങളും സ്ത്രീ പീഡനങ്ങളും പ്രധാന വാര്‍ത്തകളായിക്കഴിഞ്ഞു. മുന്‍കാലങ്ങളിലെല്ലാം എന്തൊക്കെ സംഭവിച്ചാലും സഭ ആരുമറിയാതെ അതു തേച്ചുമായിച്ചു കളയുമായിരുന്നു. എന്നാലിന്നു വിരുതന്മാരായ വൈദികരെല്ലാം തന്നെ പൊതുജനങ്ങളുടെ നോട്ടപുള്ളികളായി തീര്‍ന്നു.ഭയിലുള്ള ‍പുരോഹിത ലൈംഗികത പഴയകാലം മുതലുള്ളതാണ്. പൊതുജന മാധ്യമങ്ങള്‍വഴി അടുത്തകാലത്തു ‌കഥകളെല്ലാം പുറത്തു വന്നതോടെയാണ്  ഇവരുടെ ലൈംഗിക ജീവിതത്തിന്‍റെ ചുരുളഴിഞ്ഞ അധാര്‍മ്മികതകൾ  ‍ലോകശ്രദ്ധയില്‍ വന്നത്. പാപത്തിന്‍റെ പ്രതിഫലമാണു നിയമങ്ങളിലൂടെ ഇന്ന്  ഇവര്‍ക്കു വീട്ടേണ്ടിവരുന്നത്. വിധവകളുടെ കണ്ണുനീര്‍, രക്തചൊരിച്ചുലുകൾ, 'വ്യഭിചാരം, തീവെട്ടിക്കൊള്ള, രാജ്യങ്ങള്‍ പിടിച്ചടക്കല്‍, എന്നിങ്ങനെ പുരാതന  കാലംതൊട്ടു സഭനേടിയ പണം മുതലും പലിശയും ഉള്‍പ്പടെ മടക്കികൊടുത്തേ മതിയാവൂ.

 

സ്വര്‍ഗത്തിലെന്നും കാഹളം ഊതണമെങ്കിൽ,‍ പുരോഹിതനെ വിധവകളും കുഞ്ഞുങ്ങളും വിശറി വീശിക്കൊണ്ടിരിക്കണം.പണം കൊടുക്കുന്നവനു സ്വര്‍ഗം കിട്ടും. പ്രതിഫലം പുരോഹിതനു പണവും രതി സുഖവും. സ്വന്തം അമ്മയെയും പെങ്ങളെയും സഹോദരരെയും തിരിച്ചറിയാത്ത പ്രകൃതി വിരുദ്ധരായ സദാചാരത്തിന്‍റെ വക്താക്കള്‍ക്കു എന്ത് ശിക്ഷകൊടുത്താലും മതിയാവുകയില്ല. യേശുവിന്‍റെ വചനങ്ങളെ ഇവര്‍ക്കു പുച്ഛം. അഥവാ ധിക്കരിക്കുന്നു. 

 

വേശ്യകളുടെ പിതാവെന്നു ചരിത്രത്തിലറിയപ്പെടുന്ന സെര്‍ജിയൂസ് മൂന്നാമൻ മാര്‍പാപ്പ മറ്റൊരു മാര്‍പാപ്പയുടെ കൊലയിലൂടെ സിംഹാസനം കയ്യടക്കി കൊട്ടാരത്തില്‍ വെപ്പാട്ടികളെ പാര്‍പ്പിച്ചു. ഈ പരിശുദ്ധ പിതാവ്  സെര്‍ജിയൂസിന്  അനേകം തെരുവുകുഞ്ഞുങ്ങളുടെ jപിതൃത്വം കൂടിയുണ്ട്. രണ്ടാം പീയൂസ്മാര്‍പാപ്പയുടെ യുവാക്കള്‍ക്കു വേണ്ടിയുള്ള ചാക്രിക ലേഖനത്തിൽ,‍ സ്ത്രീകളുമായിവ്യഭിചാരം ചെയ്യുവാനും ഉപദേശിക്കുന്നുണ്ട്. ഈപിതാവിന്‍റെ തത്ത്വസംഹിത സ്വയം പാപപരിഹാരം ചെയ്തു മനസ്ഥാപിക്കുന്നുവെങ്കില്‍, ആത്മാവിനു സൌഖ്യം പ്രാപിക്കുമെന്നായിരുന്നു. ഈ മാര്പാപ്പക്കു വ്യപിചാരത്തിലും അനേക  ജാരസന്തതികളുണ്ടായിരുന്നു. അലക്സാണ്ടർ ‍ആറാമന്‍മാര്‍പാപ്പാ നഗ്നരായ അമ്പതു സ്ത്രീകളുമായി ഡാന്‍സ്‌ ചെയ്തു കാമവികാരം തീര്‍ത്തിരുന്നു. പോരാഞ്ഞു പരസ്യമായി സ്ത്രീകളുമായി സംഭോഗം ചെയ്യുന്നവര്‍ക്കു സമ്മാനങ്ങളും കൊടുത്തിരുന്നു. തിരുസഭാചരിത്രം അന്നും ഇന്നും ഒരുപോലെ തുടരുന്നു. 

 

എത്രകാലം കത്തോലിക്കാസഭക്ക്  ഇത്തരം ലൈംഗിക ബിസിനസു‌ തുടരുന്നതിനു കഴിയും? ഇതിനു പരിഹാരമായി റോമിലെ മാര്‍പാപ്പയുടെ കാലഹരണപ്പെട്ട ചിന്താഗതികള്‍ക്കു മാറ്റം വന്നേ തീരൂ; പകര്‍ച്ചവ്യാധി പോലെ പടര്‍ന്നിരിക്കുന്ന ലൈംഗികരോഗംമൂലം ബാലപീഡവിശ്വാസിസമൂഹമെന്നു വിളിച്ചു കത്തോലിക്കരെ ലോകം പരിഹസിക്കുന്നു. തന്മൂലം ഈ സഭയില്നിന്നും പുറത്തുചാടുവാനായി വിശ്വാസിസമൂഹം ഏറെക്കാലമായി ചിന്തിക്കുകയുംചെയുന്നു.




 സ്ത്രീകളെ വശീകരിക്കുവാനായി ‍പുരോഹിതര്‍ക്കു പ്രത്യേകമായ ഒരു കഴിവു ദൈവം കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു. പള്ളിയും സ്ഥലത്തെ വികാരിയുമെന്നു പറഞ്ഞാലോ,‍ ചില സ്ത്രീകൾക്ക്  ആയിരം നാവാണ്. സ്വന്തം കുഞ്ഞുങ്ങളെ അച്ചനെകൊണ്ടു തലയ്ക്കു പിടിപ്പിച്ചു കഴിഞ്ഞാൽ, കുഞ്ഞിനുണ്ടാകുന്ന ബാധ ഒഴിഞ്ഞു പോവുമെന്ന്  അമ്മയുടെ മനസ്സിലുള്ള ഒരു സങ്കല്പവുമായി. 

 

എല്ലാ സ്ത്രീകളും ഭയത്തിൽ നിന്നു കുഞ്ഞിനെപ്പോലെ സ്വര്‍ഗം തേടിയുള്ള ഒരുജീവിതയാത്ര- അവള്,‍ കുഞ്ഞിനെപ്പോലെ നിഷ്കളങ്കയാകുന്നു. പുരോഹിതനോ, ‍ ഭൂമിയിലെ ദൈവവും മാലാഖയും. അങ്ങനെ എല്ലാമെല്ലാം. ഇതു മാനസിക പീഡനമാണ്, പീഡനത്തിനിരയാകുന്നത്  അമ്മമാര്‍ക്കൊപ്പം നിഷ്കളങ്കരായ കുഞ്ഞുങ്ങളും. മറ്റൊരുതരം പുരോഹിതരുണ്ട്. ഇങ്ങനെ  ഭാര്യയെയും ഭര്‍ത്താവിനെയും  തമ്മിലടിപ്പിച്ചു മുതലാക്കുവാനും പുരോഹിതർ  സമര്‍ഥരാണ്. പോളിന്‍റെ സുവിശേഷം പറഞ്ഞു സ്ത്രീ സ്വാതന്ത്ര്യത്തെ തടയും. പുരുഷനോട് സ്ത്രീയെ നിലക്കു നിർത്തുവാൻ  നട്ടെല്ലു വേണമെന്നും പറയും. ഭാര്യാഭര്‍ത്താക്കന്മാരുടെ വഷളായ ബന്ധത്തിന്‍റെ ഫലം കൊയ്യുന്നതും പുരോഹിതരാണ്. പുരോഹിതരെ അവിവാഹിതരായി എന്തിനു അനുവദിക്കണമെന്നും ചോദ്യമുണ്ട്.

 

സ്ത്രീയുണ്ടെങ്കിലും ആണ്‍കുട്ടികളെ മാത്രം പുരോഹിതര്‍ക്കു മതിയെങ്കിലെന്തുചെയ്യും? ബാലരതിക്കാരായ പുരോഹിതരുടെ കഥകളിന്നു ലോകമെമ്പാടും  പത്രവാര്‍ത്തകളാണ്. ചെറുപ്രായത്തിൽ തന്നെ വൈദിക വിദ്യാര്‍ഥിയാവുന്ന പലരും സെമിനാരിയിലേക്കു പോവുന്നതിനു മുമ്പു ബാലരതികളെപ്പറ്റി തികച്ചും അജ്ഞരായിരിക്കും. വേണ്ടത്ര ഉപദേശങ്ങളോ നിര്‍ദേശങ്ങളോ രക്ഷകർത്താക്കളിൽനിന്നും സെമിനാരി ജീവിതത്തിനുമുമ്പു ലഭിച്ചിരിക്കുകയില്ല. മുരടിച്ച ശിശുകാലവും യൌവനവും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു പുരോഹിതരെ  പ്രേരിപ്പിക്കാം.

 

സ്വര്‍ഗരാജ്യം ലഭിക്കണമെങ്കിൽ, ശിശുഹൃദയം ആയിരിക്കണമെന്ന്  യേശു പറഞ്ഞു. അതുകൊണ്ടായിരിക്കാം പല പുരോഹിതരും ശിശുക്കളുടെ നിലവാരത്തിലേക്കു വന്ന്  അവരോടൊപ്പം കളിക്കുവാനും അവരെ സന്തോഷപ്പെടുത്തുവാനും പ്രത്യേകമായ ഒരു കഴിവുള്ളത്. ചെറുപ്രായത്തിൽത്തന്നെ ശയിത്താന്‍റെയും പഴയ നിയമത്തിലെ അസൂയയും ക്രൂരതയും നിറഞ്ഞ പ്രവാചകരുടെ കഥകളും പറഞ്ഞു ബാലമനസ്സുകളെ ഇവർ ഭയപ്പെടുത്തും. പുരോഹിതർ പറയുന്നതെന്തും   ശരിയെന്നു പാകത വരാത്ത കുട്ടികളും ധരിക്കും. ഭയത്തില്‍നിന്നുള്ള   ബാല മനസുകളെ പിന്നീട് ചൂഷണംചെയ്യുകയായി.

 

ലൈംഗികതയെപ്പറ്റിയുള്ള അറിവിന്‍റെ കുറവാണു പതിനഞ്ചു വയസ്സുള്ള സെമിനാരി പിള്ളേരൊക്കെ പുരോഹിതന്‍റെ കെണിയില്‍പ്പെട്ടു ലൈംഗിക അടിമകളാകുന്നത്. അവൻ, ലൈംഗികശാസ്ത്രത്തെപ്പറ്റി ബോധവൽകൃതനെങ്കിൽ,‍ മനസ്സിനെ വികൃതമാക്കുകയില്ല. സ്വയം ചൂഷണത്തില്‍നിന്നും രക്ഷപ്പെടാൻ  എങ്ങനെ തയ്യാറെടുക്കണമെന്നും പ്രായോഗികമായി കുട്ടി ചിന്തിക്കും. മാറാരോഗങ്ങളായ HIV, Aids എന്നിവകളുടെ ഭവിഷ്യത്തുകളെപ്പറ്റിയും ബോധവാനായിരിക്കും. ലൈംഗികതയെന്തെന്നു സ്വന്തമായ ഒരുതീരുമാനം എടുക്കുവാനും അവനു കഴിവുണ്ടാകും. ഗര്‍ഭം അലസിക്കലിന്‍റെ ദുരിതങ്ങളും സ്ത്രീയും പുരുഷനും തമ്മിലുള്ള ലിംഗവ്യത്യാസങ്ങളും ലൈംഗികവിദ്യാഭ്യാസത്തിലൂടെ കുമാരനു മനസ്സിലാക്കുവാൻ  സാധിക്കും.

 

പെണ്‍കുട്ടികൾക്ക്  ആര്‍ത്തവകാലത്തിനു മുമ്പ് ശരിയായ അറിവു ലഭിക്കാത്തപക്ഷം അവർക്കു പിന്നീട് നിയന്ത്രിക്കാനും സാധിക്കാത്തവിധം മാനസികസംഘട്ടനത്തിനു വഴിതെളിക്കും.ഓരോ കുടുംബത്തിലും മാതാപിതാക്കളും മക്കളും ഒളിച്ചുകളിയില്ലാതെ തുറന്നഹൃദയത്തോടെ ആശയവിനിമയത്തിനു വഴിയൊരുക്കണം.

 

 

കൌമാരപ്രായക്കാര്‍ക്കു ലൈംഗിക വിദ്യാഭ്യാസം സ്കൂൾതലങ്ങളില്‍  നൽകുന്നതിനെ സഭ എതിര്‍ക്കുന്നു.  ജിജ്ഞാസുവായ കുമാരനെന്തിനു ലൈംഗികവിദ്യാഭ്യാസം നിഷേധിക്കണം? അവനറിയണ്ടേ സ്വന്തം ശരീരത്തിന്‍റെ നിഗുഡപ്രക്രിയകൾ? ലൈംഗികവിദ്യാഭ്യാസം വളരുന്ന മനസ്സിന്‍റെ ഭാവിയിലേക്കുള്ള അറിവിന്‍റെ എത്തിനോട്ടമാണ്. സ്ത്രീപുരുഷന്മാരു  തമ്മിലുള്ള പെരുമാറ്റചട്ടങ്ങളും സാമുദായികനിയമങ്ങളും ലൈംഗികവിദ്യാഭ്യാസംവഴി അവന്‍റെ മനസ്സിനെ ദൃഡമാക്കും. മലയാളക്കരയിലുടനീളം സാമൂഹ്യവിരുദ്ധരുടെ ശല്യങ്ങൾക്കുള്ള    കാരണം അടച്ചുപൂട്ടികിടക്കുന്ന ലൈംഗികസംസ്കാരമാണ്.  

  

മതവും സാമൂഹ്യവ്യവസ്ഥകളും ലൈംഗികതയെ കൌമാരമനസ്സിനെ  ചെളിപുരട്ടി കാണിക്കുന്നു.  ഗർഭ നിരോധന ഉറകളുടെയും  ഗുളികകളുടെയും  വിവിധ പരസ്യവാചകങ്ങൾ  കൌമാര ബാലികാബാലന്മാരെ മനോവിഭ്രാന്തിയിൽ  ആക്കുന്നുണ്ട്‌.

എല്ലാശാസ്ത്രത്തിനും വിലങ്ങുതടി ‍മതവും പുരോഹിതരുമാണ്. വഴിതെറ്റിക്കാനായി ശക്തമായ മാധ്യമങ്ങളും ഇടയലേഖനങ്ങളും  ലൈംഗികത എന്നുള്ള പാപം വിറ്റുള്ള വരുമാനവും. അങ്ങനെ എത്രയെത്ര തലമുറകളുടെ   ‍അറിവിന്‍റെ മുന്നേറ്റത്തെ പുരോഹിതവര്‍ഗം ഇരുട്ടിലാക്കിയിരിക്കുന്നു.

വിവാഹിതരായവരെ പുരോഹിതര്‍ക്കു പൊതുവേ വെറുപ്പാണ്. എങ്കിലും സ്വര്‍ഗത്തിൽ അനേക വിശുദ്ധന്മാരിലും വിവാഹിതരുണ്ട്. സെന്റ്‌തോമസ്‌ മൂര്‍ (St. Thomas Moore) രണ്ടു പ്രാവശ്യം വിവാഹം കഴിച്ചു. മക്കളും ഉണ്ടായിരുന്നു. ഫ്രാന്‍സ് രാജാവായിരുന്ന സെൻറ് ‌ലൂയിസ് (St. Louis) വിവാഹിതനും മക്കളുടെ പിതാവുമായിരുന്നു. റോമിലെ സെൻറ് ഫ്രാൻസിസ്, സെൻറ് ജേന്‍, ഫ്രാന്‍സസ് ഡീചാന്റല്‍, സെൻറ് എലിസബത്ത്‌ സേട്ടൻ എന്നിവരും ‍ ‍വിവാഹിതരും വിധവകളായ കന്യാസ്തികളുമായിരുന്നു. സി. റീത്താകാസിയാ എന്ന കന്യാസ്ത്രി വിധവയും അമ്മയുമായിരുന്നു.  ഇങ്ങനെ വിവാഹിതരായ വിശുദ്ധ പുരോഹിതരും വിശുദ്ധ കന്യാസ്ത്രികളും സ്വര്‍ഗം മുഴുവനായി നിറഞ്ഞിരിക്കുന്നു. പിന്നെ എന്തിനു ഭൂമിയിൽ അവരെ വിലക്കണം

യുറോപ്പിലും അമേരിക്കയിലുമൊക്കെ സ്വവര്‍ഗ രതിക്കാരെ  നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നുണ്ട്. അവിടെ അല്മായ ലോകം ശക്തിയായി പ്രതികരിക്കും. പണം വാരി എറിഞ്ഞാലൊന്നും ആ നാടുകളില്നിന്നും രക്ഷപ്പെടുവാൻ  ‍സാധിക്കുകയില്ല. അയര്‍ലണ്ടിലെ കാര്യംതന്നെ എടുക്കാം. സ്വവര്‍ഗരതിക്കാരെ നിയന്ത്രിക്കുന്നതിന്   അവിടുത്തെ സഭ പരാജയപ്പെട്ടുവെന്ന്  അടുത്തകാലത്ത്  അവിടെയുള്ള ഒരു ബിഷപ്പ് തന്നെ സമ്മതിച്ചു. അയര്‍ലണ്ടിലെ പല ബിഷപ്പുമാരും അച്ചന്മാരും മദ്യ ലഹരിയിലാണ് പലപ്പോഴും പിള്ളേരെ ദുരുപയോഗം ചെയ്യുന്നത്. അടുത്ത കാലത്തായി ഏകദേശം ഇരുപത്തിയാറു പുരോഹിതർക്കെതിരെ സ്വവര്‍ഗരതികുറ്റം ആരോപിച്ചിട്ടുണ്ട്.

 

ഫാ.യൂജിൻ ഗ്രീൻ, ഇരുപതു വര്‍ഷങ്ങൾകൊണ്ടു ഇരുപത്തിയാറു കുട്ടികളെ രതി ക്രിയകൾ ചെയ്തതിന്  1999 ല്‍ പന്ത്രണ്ട്  വര്‍ഷത്തേക്കു ജയില്ശിക്ഷകിട്ടി. റാഫോ രൂപതയിലെ മെത്രാനായ ബോയെസ്പറഞ്ഞതു പലപ്പോഴും പുരോഹിതർ  രൂപതയെ തെറ്റിദ്ധരിപ്പിക്കുന്നതുമൂലം നടപടികളെടുക്കുവാനോ  ശരിയായ അന്വേഷണങ്ങൾ  നടത്തുവാനോ ഇരയായവരെ സ്വാന്തനിപ്പിക്കുവാനോ സാധിച്ചിട്ടില്ല എന്നാണ്. രതിക്രീഡകള്‍ക്കു വിധേയരായ കുഞ്ഞുങ്ങളുടെ ആവശ്യങ്ങളെ അനേഷിച്ചു പുരോഹിതര്‍ക്കെതിരെ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്നും ബിഷപ്പ് പറഞ്ഞു. നല്ല കായികബലവും വിവേകമുള്ള അല്മെനികളുടെ മേല്‍നോട്ടവും ഇനി കുഞ്ഞുങ്ങളുടെ രക്ഷക്കായി ഉണ്ടായിരിക്കും.

 

ഹോളണ്ടിലെ പീഡിതകഥകള്‍ ഇതുപോലെ തന്നെ. കഴിഞ്ഞ അറുപത്തിയഞ്ചു വര്‍ഷങ്ങളായി ഇരുപതിനായിരത്തില്‍പ്പരം കുട്ടികളെ ഹോളണ്ടിലെ കത്തോലിക്കാപുരോഹിതർ,‍ പീഡിപ്പിച്ചുവെന്നാണു ഒരു കമ്മീഷന്‍ റിപ്പോര്‍ട്ട്. ഈ കണക്കുകൾ സാധാരണ പൊതുജനങ്ങളുടെ ഇടയിലുള്ള ലൈംഗിക പീഡനങ്ങളെക്കാളും രണ്ടുമടങ്ങു വരുമെന്നാണു കണ്ടെത്തല്‍. ഹോളണ്ടിലെ ആര്‍ച്ച്ബിഷപ് വിം ഐക്ക് (Wim Eijk, the archbishop of Utrecht) സഭയ്ക്കുണ്ടായ അപമാനത്തിൽ,‍ പൊതുജനത്തോടു മാപ്പും ചോദിച്ചിരുന്നു. ഈ പീഡനകഥകൾ,‍ സഭയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളാണെന്നും ഇനിമേല്‍ ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കുവാനായി രാജ്യത്തിലെ ബിഷപ്പുമാരും പുരോഹിതരുമൊത്തു പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

 

ലൈംഗികപീഡനത്തിന്  ഇരയായവരിലാരെങ്കിലും അധികാരികളോടു പരാതിപ്പെട്ടാൽ ‍സഭ മുമ്പു പരാതി ഗൌനിക്കുകയില്ലായിരുന്നു. മാത്രവുമല്ല പീഡിതരേ കുറ്റപ്പെടുത്തുകയുംചെയ്യും.  ബാലലൈംഗിക  പീഡകരായ പുരോഹിതർ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ സ്ഥലമാറ്റമോ പള്ളിക്കു പിഴയായി പ്രാര്‍ഥനകളോ കൌണ്‍സിലിന്ഗ്-മാനസിക ചീകത്സയോ നല്‍കി കേസിനു പരിഹാരമാക്കുമായിരുന്നു. അന്ന്  ഇരയായവരിൽ പലരും ഇന്നു പുരോഹിതരുമായിത്തീരുന്നു. അങ്ങനെചരിത്രം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

 

അശ്ലീലചിത്രങ്ങളെ കാണുന്നവൻ വ്യഭിചാരത്തെക്കാളും  കുറ്റക്കാരനെന്നു കരിഷ്മാറ്റിക്ക് ധ്യാനങ്ങളിലും പോട്ടയിലും ധ്യാനഗുരുക്കൾ പ്രസംഗിക്കാറുണ്ട്‌. ‍വിവാഹമോചനത്തിനായി സഭയുടെ കോടതിയിൽ ഇത്തരം കുറ്റം ചെയ്തവര്‍ക്കെതിരായി പരാതി സമര്‍പ്പിക്കുവാനും ഭാര്യക്കോ ഭര്‍ത്താവിനോ അവകാശമുണ്ടെന്നും ധ്യാനഗുരുക്കൾ ഭക്തജനങ്ങളോട് പറയുന്നു. വിവാഹിതരുടെ ലൈംഗികതയെപ്പറ്റി മാത്രം ഗുരുക്കളിങ്ങനെ സംസാരിക്കുന്നതു കേള്‍ക്കാം. എന്നാൽ, അശ്ലീലചിത്രം കാണുന്ന പുരോഹിതരുടെ തിരുപ്പട്ടം സുരക്ഷിതവുമായിരിക്കും.

 ആയിരകണക്കിനു ബാലികാബാലന്മാരുടെ അശ്ലീല ചിത്രങ്ങളടങ്ങിയ ഒരു ബിഷപ്പിന്‍റെ കമ്പ്യൂട്ടർ കാനഡായിൽ  കണ്ടെടുത്തു  ശിക്ഷിച്ചതും പുതിയ വാര്‍ത്തയാണ്. പതിനെട്ടു വയസ്സിനുതാഴെയുള്ളവരുടെ ഇത്തരം ചിത്രങ്ങൾ കൊണ്ടുനടക്കുന്നതു കാനഡ അമേരിക്കൻ  ‍നിയമങ്ങൾക്ക്  എതിരാണ്. ശിക്ഷാര്‍ഹവുമാണ്. ബിഷപ്പ് സഭയോടും ജനങ്ങളോടും ഈകുറ്റ കൃത്യങ്ങൾക്കു ക്ഷമചോദിച്ചിട്ടുണ്ട്.

 പുരോഹിതരുടെ ഇത്തരം പ്രശ്നങ്ങള്‍ക്കുമുന്നിൽ വത്തിക്കാൻ  പലപ്പോഴും നിശബ്ദത പാലിക്കുന്നതും കാണാം. അമേരിക്കയിൽ,‍ അശ്ലീലചിത്രങ്ങളുടെ പ്രചരണം പന്ത്രണ്ടു ബില്ല്യൻ ഡോളറിന്‍റെ ഒരു ബിസിനസ് ആണ്. മൂന്നിലൊന്നു ജനവിഭാഗം  അശ്ലീലചിത്രങ്ങളെ ദൃശ്യമാധ്യമങ്ങളിലും മാസികകള്‍വഴിയും കാണുന്നുവെന്നു സ്ഥിതിവിവരക്കണക്കു രേഖപ്പെടുത്തിയിട്ടുണ്ട്. പുരോഹിതരിൽ അറുപതുശതമാനം അശ്ലീല ചിത്രങ്ങളിൽ ലഹരി പിടിച്ചവരെന്നും സര്‍വേ വെളിപ്പെടുത്തുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികപീഡനത്തിന്  ഇരയാക്കിയ ഏഴു പുരോഹിതരുടെമേല്‍ വത്തിക്കാന്‍ അന്വേഷണം നടത്തി വരുന്നുവെന്നു അസോഷിയേറ്റഡ്‌ പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ലീജിയൻ ഓഫ് ക്രൈസ്റ്റ് റിലിജിയസ് ( Legion of Christ religious) ഓര്‍ഡറില്‍ ഉള്‍പ്പെടുന്ന പുരോഹിതരാണിവര്‍. സ്ത്രീ വിഷയങ്ങളുമായി ബന്ധപ്പെട്ടും ആത്മീയ കൂദാശ ലംഘനങ്ങളിലും മറ്റു രണ്ടു പുരോഹിതരുടെ പേരിലും നടപടികളുണ്ട്.

മാതൃകാവൈദികനെന്നു ഖ്യാതികേട്ട ഈ വൈദികഓര്‍ഡറിന്‍റെ സ്ഥാപകന്‍ സെമിനാരിയിലെ കുട്ടികളെ ലൈംഗികപീഡനവും ബലാല്സംഗവും നടത്തിയതായി തെളിഞ്ഞശേഷം ഈ ഓര്‍ഡറില്‍നിന്നുമുള്ള പുരോഹിതര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതും ആദ്യമായിട്ടാണ്.ഇതിന്‍റെ  സ്ഥാപകന്‍ മയക്കുമരുന്നിന്  അടിമയായിരുന്നു. കഴിഞ്ഞ അനേകവര്‍ഷങ്ങളായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലീജയന്‍ഓഫ് ക്രൈസ്റ്റ് പുരോഹിതരിൽനിന്നും  ഇതിലും ഭീകരമായ ലൈംഗിക പീഡനകഥകൾ  തുടര്‍ച്ചയായി കേള്‍ക്കുന്നുണ്ടായിരുന്നു. ലീജിയന്‍റെ ഈ ലൈംഗികപീഡനം ഇരുപതാം നൂറ്റാണ്ടിലെ സഭയുടെ ഏറ്റവും അപകീര്‍ത്തികരമായ സംഭവമായിട്ടാണു വത്തിക്കാന്‍ ഗൌനിക്കുന്നത്. യാഥാസ്ഥിതികരായ തൊള്ളായിരം പുരോഹിതരടങ്ങിയ ലീജിയന്‍ ഏറ്റവും വിശ്വസ്ത സഭയായിട്ടായിരുന്നു പോപ്പ്ജോണ്‍ പോള്‍ കരുതിയിരുന്നത്. മയക്കുമരുന്നിന്  അടിമയായിരുന്ന ഇതിന്‍റെ സ്ഥാപകന്‍, മസീല്‍ 1950നു മുമ്പുതന്നെ സെമിനാരിപിള്ളേരെ ദുരുപയോഗം ചെയ്തുവെന്നും വത്തിക്കാനു തെളിവുകള്‍ കിട്ടിയിട്ടുണ്ട്. 2006 ല്‍ മാത്രമാണ് മാസില്നു കുറ്റകൃത്യങ്ങള്‍ക്കു പരിഹാരമായി ആജീവനാന്ത പ്രാര്‍ഥനകളില്‍ മാത്രം മുഴുകുവാനായി വത്തിക്കാന്‍ വിധികല്‍പ്പിച്ചത്. 2008ല്‍ അദ്ദേഹം മരിച്ചു.

 

സെമിനാരിയിലെ കുട്ടികളുടെ പീഡനകഥകളും രണ്ടു സ്ത്രീകളില്നിന്നുമായി ഇയാള്‍ മൂന്നു കുട്ടികളുടെ പിതാവുമായിരുന്നുവെന്നുള്ള വാര്‍ത്തകളും ‍പുറത്തുവന്നു. പിന്നീട് ലീജിയന്‍  വാര്‍ത്തകള്‍ സത്യമെന്നു സ്ഥിതികരിക്കുകയും ചെയ്തു.

 

ഇപ്പോള്‍ മുപ്പത്തിയഞ്ചു വയസ്സുള്ള ആരണ്‍ അയര്‍ലണ്ടില്‍ 17-18 വയസുള്ള സെമിനാരിക്കുട്ടിയായിരുന്ന കാലത്ത് 1995 ലെ  ഒരു വസന്തദിനത്തില്‍ തന്‍റെ സുപ്പീരിയര്‍ ആയിരുന്ന പുരോഹിതന്‍ ബലം പ്രയോഗിച്ചു ബെഡില്‍ കിടപ്പിച്ചു തന്നെക്കൊണ്ടു അയാളുടെ ലിംഗഭോഗം ചെയ്യിപ്പിച്ചുവെന്നു പരാതിപ്പെട്ടിരിക്കുന്നു. സെമിനാരിക്കുട്ടികള്‍, അധികാരികളെ വിമര്‍ശിക്കുകയോ അവരുടെ ദുര്‍നടപടിയെപ്പറ്റി പുറംലോകത്തെ അറിയിക്കുകയോ ചെയ്യരുതെന്നും പ്രത്ജ്ഞയെടുപ്പിക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം വത്തിക്കാനു നല്ല ബോധ്യവുമുണ്ട്.

 




No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...