Saturday, June 8, 2013

31. സന്തോഷം,സുഖദുഃഖം






 ഒരു വ്യക്തിയുടെ  സുഖ ദുഖങ്ങളുടെയും സന്തോഷത്തിന്‍റെയും വ്യാപ്തിയെ പ്രത്യേക മാനദണ്ഡംകൊണ്ടു തീരുമാനിക്കുവാൻ സാധിക്കുകയില്ല. സന്തോഷത്തെയും ദുഖത്തെയും കൈകാര്യം  ചെയ്യുന്നത്  ഒരുവന്‍റെ മനോധൈര്യം അനുസരിച്ചിരിക്കും. ചിലർക്കു ചെറിയ കാര്യങ്ങൾപോലും ജീവിതത്തിൽ അഭിമുഖികരിക്കുവാൻ സാധിക്കുകയില്ല. കൂടുതലും മക്കളെ സ്വതന്ത്രമായി ചിന്തിക്കുവാൻ അനുവദിക്കാതെ മക്കൾക്കുവേണ്ടി സർവതും  ചെയ്തുകൊടുക്കുന്ന മാതാപിതാക്കൾ അവസാനം കാണുന്നതു എല്ലാം മാതാപിതാക്കളുടെ തീരുമാനത്തിനു വിട്ടുകൊടുക്കുന്ന മക്കളെ ആയിരിക്കും. ദുഖസമ്മിശ്രമായ ജീവിതത്തിൽ സ്വതന്ത്രമായ തീരുമാനങ്ങളോ ജീവിതത്തിന്‍റെ വെല്ലുവിളികളോ നേരിടുവാൻ ഇവര്ക്കു സാധിക്കാതെയും വരുന്നു.അങ്ങനെ വളരുന്ന തലമുറകൾക്കു നിസ്സാര സംഗതികൾപോലും പരിഹാരംകാണാനാകാതെ ചിലപ്പോൾ സ്വയം ദുഃഖം നിയന്ത്രിക്കുവാൻ പോലും ആവാതെ സ്വയം നശിക്കുന്നതും കാണാം.
ചിലർക്കു പള്ളിയിൽ പോയാൽ, കുമ്പസാരിച്ചാൽ, അമിതമായി പ്രാർഥിച്ചാൽ, സന്തോഷം കിട്ടും. അങ്ങനെ സന്തോഷം കാണുന്നവർ സന്തോഷിക്കട്ടെ. മറ്റുചിലർക്കു പൂജാരിയെയും പള്ളീൽ അച്ചനെയും കപടഭക്തരെയും വെറുപ്പ്‌. ഇവർക്കു പള്ളിയിലോന്നും സന്തോഷം കിട്ടുകയില്ല. ഇത്തരക്കാരെ ഉപദേശങ്ങൾകൊണ്ട്  അഭിഷേകം ചെയ്യാതെ  പുരോഹിതർ‍ക്ക് അവരെ  അവരുടെ വഴിയെ വിട്ടുകൂടേ? ഇഷ്ടമുള്ള ദൈവത്തിന്‍റെ രൂപം മനസ്സിൽ കൊണ്ട് നടക്കുന്നതിനെ മത മൌലിക വാദികൾ എന്തിനു തടയുന്നു? പള്ളിയിലും പോട്ടയിലും അമിത ഭക്ത്തിമൂലം കിടക്കുന്ന അനേകർ പ്രശ്നങ്ങൾകൊണ്ടു നീറി പുകയുന്നവരാണെന്നും കാണാം. ദുഃഖങ്ങളും പ്രശ്നങ്ങളും സർവതും യേശുവിനു സമര്പ്പിക്കുവാൻ ഉപദേശവും. ഇത്രയുമായാൽ സന്തോഷത്തെ ആരെങ്കിലും പ്രാപിക്കുന്നുണ്ടോ?


 "ആനന്ദം നമ്മിൽ തന്നെയുള്ളതല്ലേ, നാമില്ലാതെയും നമ്മെക്കൂടാതെയും ആനന്ദിക്കുവാനും സാദ്ധ്യമല്ല". എന്ന് പാസ്കൽ പറഞ്ഞിരിക്കുന്നു.
 "മനുഷ്യൻ മതത്തിൽനിന്നു സ്വതന്തനാവുന്നെങ്കിൽ അവന്‍റെ ജീവിതം സാധാരണ അവസ്ഥയിലേക്കുള്ള വഴിയാകാം. സാന്മാര്ഗികതയോടെയുള്ള ആനന്ദം നിറഞ്ഞ പൂര്ണ്ണമായ ഒരു ജീവിതത്തിറെ തുടക്കവും ആകാം."  എന്നാണ്സിഗ് മണ്ട് ഫ്രോയിഡ് അഭിപ്രായപ്പെട്ടത്.   സിഗ് മണ്ട് ഫ്രോയിഡ് മതത്തിൽ വിശ്വസിച്ചിരുന്നില്ല. എങ്ങനെ ആനന്ദം കണ്ടെത്താമെന്ന് അദ്ദേഹം  ഒരു പരീക്ഷണവും നടത്തിയിട്ടില്ല.
ഭാര്യയും ഭര്ത്താവും കിടപ്പറയിൽ കുഞ്ഞുങ്ങളെ ലഭിക്കാനല്ലാതെ  ലൈംഗികക്രീഢകള്ചെയ്താൽ പാപമാണെന്ന് പഠിപ്പിച്ചും  മതം പേടിപ്പിച്ചിരുന്നു. ഭയത്തിൽക്കൂടി അവനിൽ ദു:ഖം  ഉണ്ടാക്കിയിരുന്നു. മതത്തിന്‍റെ അളവു കോൽകൊണ്ട് സന്തോഷത്തെ അളക്കുവാന്സാധിക്കുകയില്ല.ചിലര്ക്കു മതം  സന്തോഷം നല്കുംസ്ത്രീജനങ്ങള്ക്ക്‌  ഞായറാഴ്ചകളിൽ പള്ളിയിൽ കുര്ബാനയും, കുർബാനയ്ക്കുശേഷം കുശല വര്ത്തമാനവും സൊള്ളാന്കിട്ടുന്ന അവസരവും സന്തോഷം നല്കുന്നു.
മതവിശ്വാസമില്ലാത്തവരെക്കാൾ ബുദ്ധിമാന്മാരായി സമൂഹം കല്പ്പിച്ചിരിക്കുന്നതു മത വിശ്വാസികളെയാണ്. അങ്ങനെയും മിഥ്യാചിന്തയാലുള്ള സന്തോഷവും ചിലർക്കു ലഭിക്കുന്നു. മതം ചുരുളിനുള്ളിലാക്കി ഉപജീവനം നടത്തുന്ന വെന്തിക്കൊസുകാർ, കരിസ്മാറ്റിക്കുകാർകുടിക്കുകയില്ല, വലിക്കുകയില്ല. മറ്റു ദുര്ഗുണങ്ങളുമില്ല.അങ്ങനെ ഒരു ജീവിതത്തിൽ  ആയുസ് അവര്‍ക്ക് നീട്ടികിട്ടി സന്തോഷം നേടുന്നു.  പക്ഷേ അവരുടെ ജീവിതവും ദുരിതപൂർണമായിരിക്കും.
നമ്മുടെ ജീവിതോദ്ദേശം, പണമോ സുഖസൌകര്യമോ ആധുനിക ടെക് നോളജി നിറഞ്ഞ  ആഢഠബരം നിറഞ്ഞ കാറുകളോ ആയിരിക്കണമെന്നില്ല. സുഖഭോഗ ജീവിതത്തിൽ ഒരുവൻ സന്തോഷം  നേടണമെന്നും ഇല്ല. ഇങ്ങനെയുള്ള  ഭാഗ്യവാന്മാരെക്കാളും   സന്തോഷം ചിലപ്പോൾ നിർധന കുടുംബങ്ങളിൽ  കാണാം. നമുക്കു വേണ്ടതു മനസിനുള്ളിൽ സന്തോഷമാണ്.  ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന സൃഷ്ടിയിലെ സന്തോഷം വ്യത്യസ്ത രീതിയിലാണ് . ചിലർ മറ്റുള്ളവരെക്കാള്സന്തോഷവാനായിരിക്കും.
തലച്ചോറില്ക്കൂടി പ്രവര്ത്തിക്കുന്ന സന്തോഷത്തിന്‍റെ തരംഗങ്ങളെ സ്വയം മാറ്റുവാനും സാധിക്കും.എങ്ങനെ! ഉത്തരം പരിശ്രമത്തിൽ  കാണാം. സന്തോഷം എന്നു പറയുന്നതു തലച്ചോറിനുള്ളിലെ ഒരു കര്മ്മപരിപാടിയാണ്. നാം ഉദ്ദേശിച്ചാല് മസ്തിഷ്ക  പ്രവർത്തനങ്ങളെ  മാറ്റി എഴുതുവാൻ  സാധിക്കും. പരമമായ നമ്മുടെ ലക്ഷ്യം  സന്തോഷം കൈവരിക്കുകയെന്നുള്ളതാണല്ലോ. ആത്യന്തികമായി  മനസ്സിന്‍റെ സുഖം നേടുന്നുവെങ്കില്സ്വയം സമാധാനവും ലഭിക്കും.
മനുഷ്യൻ സന്തോഷം തേടുന്നത്  അനേകം  വഴികളിൽക്കൂടിയാണ്. ഒരുവന്‍റെ  പരമാനന്ദം എവിടെയെന്നു നിശ്ചയമില്ലെങ്കിൽ പരീക്ഷണംതുടരൂ അന്വേഷിച്ചു സ്വയം കണ്ടെത്തണം. വ്യത്യസ്തതകളിൽനിന്ന്   ആനന്ദം എവിടെ ലഭിക്കുന്നുവെന്നും തേടിപ്പിടിക്കണം. ചിലപ്പോൾ ഉത്തരങ്ങൾ  നമുക്കു തന്നെ വിസ്മയങ്ങൾ ജനിപ്പിച്ചേക്കാം. സന്തോഷിക്കുന്നവരുമായുള്ള സഹവാസവും നമ്മിൽ ചിലപ്പോൾ ആനന്ദം പകരും.
ദു:ഖിതരും  നിരാശയുള്ളവരുമൊത്തുള്ള ജീവിതം  സന്തോഷത്തേ ഇല്ലാതാക്കും. അവരുടെ ദുഖവും  വഹിച്ചു നടക്കാതെ നാം സ്വയം മനസിനെ ഉണ്മയിലേക്കു മടക്കി കൊണ്ടുവരണം. അവിടെയാണ് നമ്മുടെ വിജയം.   ദുർവിധി മൂലം ദുഖിതരാകുമ്പോൾ നമുക്കു  മനസ്സിനെ പുറകോട്ടു കൊണ്ടുപോകാം. നമുക്കു വേണ്ടി നന്മ ചെയ്തവരോടായി കൃതജ്ഞതയും ഹൃദയ മന്ത്രങ്ങളാക്കി  ഉരുവിടാം. മറ്റുള്ളവർ നമുക്കു നന്മ ചെയ്തിട്ടുണ്ടെങ്കിൽ   സുപ്രഭാതത്തിൽ അതെപ്പറ്റി ചിന്തിക്കുക. അയാളുടെ നന്മയുടെ ഉറവിടവും മഹത്വവും കണ്ടു നന്ദി രേഖപ്പെടുത്തുന്നുവെങ്കിൽ അവിടെ സ്വയം തൃപ്തിയായി വേണ്ടുവോളം  സന്തോഷവും ലഭിക്കും. വ്യക്തികൾ തമ്മിലുള്ള മത്സരവും ശത്രുതയും  ഇല്ലായ്മ ചെയ്യുവാൻ  ചിലപ്പോൾ  ഒരു നല്ല വാക്കുമതി.
തീരാത്ത പ്രശ്നങ്ങൾ ചിന്തിക്കുന്നതിനു പകരം അടുത്ത പടിയിലേക്കു കടക്കൂ. എങ്ങനെ നിരാശ നിറഞ്ഞ പ്രശ്നങ്ങൾക്കു പരിഹാരം തേടാം?   പ്രശ്നങ്ങൾഎത്ര കഠിനം? അങ്ങനെ ചിന്തിക്കാതെയിരിക്കൂ.ആരെങ്കിലും നിരുത്സാഹപ്പെടുത്തിയാലും അന്വേഷണവും   പരീക്ഷണവും തുടരണം. നമ്മുടെ ചിന്തകളെ  പ്രശ്നപരിഹാരങ്ങൾക്കായി വളർത്തുമെങ്കിൽ തീർക്കുന്ന പ്രശ്നങ്ങളിൽ നാം അവസാനം സന്തോഷം കൈവരിക്കും.

നമ്മെ സ്നേഹിക്കുന്ന ചുറ്റുപാടിൽ കഴിവതും സമയം ചെലവഴിക്കുക. ടെലഫോണ്വഴിയോ സ്വകാര്യ സംഭാഷണം വഴിയോ സുഹൃത്തുക്കളെ നേരിൽ സന്ദർശിച്ചോ സന്തോഷം കൈവരിക്കാം. ആത്മാർഥതയുള്ള  ഒരു സുഹൃത്ത് നമ്മിൽ ആത്മസന്തോഷം  പ്രദാനം ചെയ്യും.ലോകത്തെ  ആർക്കും നിയന്ത്രിക്കുവാൻ സാധിക്കുകയില്ല.
അനിയന്ത്രിയമായ ഓട്ടം തന്നെ നമ്മിൽ ദുഃഖം ഉണ്ടാക്കിയേക്കാം. കാരണംചുറ്റുമുള്ള ലോകം നമ്മുടെ കൈപത്തിക്കുള്ളിലല്ലമാറ്റങ്ങൾ ചിലപ്പോൾ നമ്മിൽ തന്നെ വേണ്ടിവരും. ചുറ്റുമുള്ളവരെയും മനസിലാക്കണം, സ്നേഹിക്കണം, അവരുടെ വ്യക്തിഗുണങ്ങളെയും അംഗീകരിക്കണം.

സ്വയം നമ്മോട്  ഇങ്ങനെ ചോദിക്കൂ,ഞാൻ ആയ നീ ആര്, അങ്ങനെ നീ ആരെന്നു നിന്നെ തന്നെ അംഗീകരിക്കൂ.നിന്നെത്തന്നെ മനസ്സിലാക്കി സ്നേഹിക്കൂ. നീ തന്നെ സ്വയം ആകൂ. എങ്കിൽ അതു തന്നെ നമ്മുടെ ജീവിതത്തിലും നിനക്കായി മറ്റുള്ളവരും ചെയ്യും.
ഒന്നു പൂര്ത്തികരിക്കാതെ മറ്റൊന്നിലേക്ക് എടുത്തു ചാടരുത്ഓരോ ദിവസവും നമ്മാല്ആവുന്നത്ര കടമകൾ, ജോലിചെയ്യുക. നമ്മുടെ മനസ്സിലെ  സ്വതന്ത്രമാക്കി ഓരോ കഠിന നിമിഷവും നാം നമ്മില്തന്നെയാവണം. മറ്റുള്ളവരോടു സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും നമ്മുടെ കർമ്മങ്ങളിൽ, പ്രവൃത്തികളിൽ അങ്ങേയറ്റം ആനന്ദം  കണ്ടെത്തണം. മനസ്സിന്‍റെ മായയിൽ നമ്മെത്തന്നെ സുഖപ്പെടുത്താം.


ദിവസത്തിൽ നാം സ്വയം ചീകത്സിക്കൂ. മധുരമുള്ള ചോക്കളേറ്റ്, മീനച്ചിലാറ്റിലെ കുളി, നഗ്നപാദനായി പുൽമേടിൽക്കൂടിയുള്ള നടപ്പ്, മലയോരങ്ങളിലെയും താഴ്വരകളിലെയും ഇളംകാറ്റ്,  ഇമ്പമേറിയ കാറ്റിന്‍റെ പാട്ട്, ഉച്ച കഴിഞ്ഞുള്ള ചെറിയ ഉറക്കം  അങ്ങനെയങ്ങനെ മനസ്സിനും കുളിർ‍മ  കിട്ടുന്ന കാര്യങ്ങൾ അനവധിയുണ്ട്. സ്വയം മനസിനെ ചീകത്സിച്ചു ലഭിക്കുന്ന സന്തോഷവും നാം അര്ഹിക്കുന്നതു തന്നെയാണ്. അതു കുളിമുറിയിലെ മൂളിപ്പാട്ടാണെങ്കിലുംസാധ്യമല്ലെങ്കിൽ  കണ്ണാടിയുടെ മുമ്പിൽ ആരും കാണാതെ ഒന്നു പൊട്ടിച്ചിരിക്കൂ. ദുഃഖങ്ങൾ അറിയാതെ നിന്നിൽ നിന്നു പുറത്തു പൊയ്ക്കോള്ളും. കണ്ണാടിയിലെ പ്രതിബിംബം നിന്നെ ഭ്രാന്തനെന്നു വിളിച്ചോട്ടെ. അവിടെ ഞാൻ മാത്രം സന്തോഷവാൻ.
മലമുകളിൽ കയറി ഉദയവും അസ്തമയവും കാണൂതാഴ്വരകളിലും നദീതടങ്ങളിലും വെള്ളം ഒഴുകുന്നത്ശ്രദ്ധിക്കൂ. കാണുന്നത് നദിയോ സമുദ്രമോ ആകാം. അല്ലെങ്കിൽ താമരകൾ നിറഞ്ഞ നീല തടാകവും. കാർമേഘങ്ങളെയും രാത്രി കാലങ്ങളിൽ നക്ഷത്രങ്ങളെയും ആസ്വദിക്കൂ. വളർത്തുമൃഗങ്ങളും കുഞ്ഞുങ്ങളും ചുറ്റിനുമുള്ള നല്ല ലോകവും മനസ്സിനുകുളിർമ്മ നൽകും.
പുതിയതു പഠിക്കുവാൻ എന്നിലെ മനുഷ്യൻ ഭയപ്പെടുന്നു. ഇല്ലെങ്കിൽ എനിക്കറിയില്ലായെന്ന്  ഉച്ചത്തിൽ പറയുന്നു. എന്നാൽ അറിഞ്ഞുകൂടാത്ത പുതിയതു പഠിക്കുന്നതു മനുഷ്യനു കൂടുതൽ ഉണ്മ നല്കുന്നുഅറിവിനെത്തേടാൻ  ഒന്നു ശ്രമിക്കൂ. കണ്ണാടിയുടെ പ്രതിബിംബത്തിൽ  നോക്കി നീ ചിരിച്ചില്ലേ, നീ ആരാണെന്നറിഞ്ഞില്ലേ? നീ ഒരു ദൌർഭാഗ്യവാൻ ആണെങ്കിൽ  മുമ്പിൽ കാണുന്ന  ചുറ്റുമുള്ള പരിഹാസ്യതയും ബുദ്ധിഹീനതയും  നോക്കി മനസ്സിൽ ചിരിക്കൂ. ഒരു വർഷം പിന്നിടുമ്പോൾ ആരും നിന്‍റെ ചിരിയെ ഗൌനിക്കുകയില്ല. രണ്ടു വർഷം കഴിഞ്ഞാലും നീ ചിരിച്ചുകൊണ്ടിരിക്കും. അതുകൊണ്ട്  ഇന്നു ചിരിക്കൂ, ഇന്നു സന്തോഷിക്കൂ. പുസ്തകപാരായണവും  സംഗീതത്തിന്‍റെ മാധുര്യവും  ആസ്വദിക്കുന്ന നീ  നിന്നെത്തന്നെ മതിമറന്നു സ്വയം സന്തോഷിക്കും.

 അനേകർ മറ്റുള്ളവരോട്  അസൂയപ്പെടുന്നു. മറ്റുള്ളവരുടെ ഉയർച്ചയും സന്തോഷവും സഹിക്കുകയില്ല. അസൂയ നിന്നെ ഒരിടത്തും എത്തിക്കുകയില്ല. അവരുടെ ഉയർച്ചയിൽ അവരോടൊപ്പം സന്തോഷിക്കുക. എന്നിട്ട് നിന്നെത്തന്നെ ശ്രദ്ധിക്കൂ. നീ ശരിയെന്നു  ബോധ്യമാകുംമനസ്സിൽ വരുന്ന വിചാരങ്ങളെ ഒന്നു പഠിക്കൂ. നന്മയും തിന്മയും വേർതിരിക്കൂ.
  
തിന്മകൾ മനസ്സിൽ കൂടു കെട്ടിയാൽ നന്മയുടെ മനോകുടീരം കണ്ടെത്തുകനമുക്കു ശരിയെന്നു തോന്നുമ്പോൾ, ജീവിതത്തിൽ നേട്ടങ്ങൾ ലഭിക്കുമ്പോൾ നിനക്കു നീ തന്നെ പ്രതിഫലം നല്കൂ. സ്വയം കൈകൾ കൊട്ടി സന്തോഷിക്കൂ. ജീവിതത്തിൽ വിജയിച്ചവരുടെയും മഹാന്മാരുടെയും കഥകളിൽ ആവേശനാവു. അങ്ങനെ മനസ്സിനും കുളിർമ്മ നേടാം .
ഒരുവന്‍റെ സുഖദുഃഖങ്ങൾആത്മം എന്നത്, വ്യക്തിയിൽ  മാത്രം കാണുന്നതാണ്. കാണുന്ന ദുരിതങ്ങൾ കഷ്ടപ്പാടുകൾ, രോഗങ്ങൾ എല്ലാം ഒന്നിന്‍റെ ജീവനിൽ മാത്രം. ബ്രഹ്മൻ അഥവാ പരമാത്മാവിനെ ബാധിക്കുകയില്ല.  പാമ്പിനു വിഷമുണ്ട്‌. വിഷപ്പാമ്പു കടിച്ചു മറ്റുള്ളവർ മരിക്കുമെങ്കിലും  പാമ്പു സ്വയം വിഷത്തിൽ ചാവുകയില്ല. അങ്ങനെ ബ്രഹ്മൻ അവർണ്ണനീയമാണ്. വേദങ്ങളും പുരാണങ്ങളും തന്ത്രങ്ങളും തത്ത്വ ങ്ങളും വികൃതമായേക്കാം. ഇതൊന്നും ബ്രഹ്മനെ ബാധിക്കുകയില്ല.

നാക്കു ഭക്ഷണത്തിന്‍റെ രുചിയറിയിക്കുന്നു. നാക്കുകൊണ്ടു പദ്യവും ഗദ്യവും പാരായണം നടത്തുന്നു. എന്നാൽ നാക്കു പരമമല്ലഗർഭത്തിലുള്ള ജീവന്  അഥവാ ആത്മ ത്തിന്  കോട്ടം വരാം. എന്നാൽ  ഇങ്ങനെ കോട്ടം വരാത്ത  ഒന്നാണ്  ' ബ്രഹ്മൻ' അല്ലെങ്കിൽ 'പരമാത്മാവ്‌'.  യേശു  പരമാത്മാവെന്നു പറഞ്ഞു പുരോഹിതർ  കബളിപ്പിക്കും. പരമാത്മാവിനെപ്പറ്റി അയാൾ ഒരു ചുക്കും പഠിച്ചിട്ടില്ല.   ദേഹിയെ മായയിൽക്കൂടി   മയക്കുന്ന കറുപ്പാക്കി.
ഒരിക്കൽ ഒരു ഉറുമ്പ് ‌ പഞ്ചസാര മാത്രമുള്ള കുന്നിലേക്കു സഞ്ചരിച്ചു. ഒരു തരി പഞ്ചസാര കൊണ്ട് അതിന്‍റെ വയറു നിറഞ്ഞു. ഉറുമ്പ്,‌ മറ്റൊരു തരി വായില്വെച്ചുകൊണ്ടു മാടത്തിലേക്ക് മടങ്ങി പോകുന്നു. മടങ്ങി പോവുന്ന വഴി ഉറുമ്പുചിന്തിക്കുകയാണ്, അടുത്ത തവണ പഞ്ചാരക്കുന്നു മുഴുവനും കീഴടക്കും. വിഴുങ്ങും. അതുപോലെയാണ്, നമ്മുടെ ചിന്തകൾ പോകുന്നതുംബ്രഹ്മൻ എന്നു പറയുന്നതു നമ്മുടെ വാക്കുകളെക്കാളും ചിന്താലോകത്തെക്കാളും അപ്പുറമാണ്. എന്നാൽ എത്രമാത്രം എനിക്കു ബ്രഹ്മത്തെ അറിയുവാൻ സാധിക്കുമെന്നു മഹാന്മാർ ചിന്തിക്കും. യേശു മഹാന്മാരിൽ മഹാനായിരുന്നു. ദൈവമായിരുന്നു. എന്നാൽ പിതാവോ പരമാത്മാവോ ആയിരുന്നില്ല.

യേശുവിന്‍റെ  ഉപമ ചെറിയ ഉറുമ്പിനെപ്പറ്റിയല്ല, വലിയ ഉറുമ്പിനെപ്പറ്റിയായിരുന്നു. അതാണ്,യേശുവിനെ എല്ലാ  സാഗ മുനികളും വിവേകാനന്ദനും ഗാന്ധിജിയും നാരായണഗുരുവുമൊക്കെ ഇഷ്ടപ്പെട്ടത്ഇവരൊക്കെ വലിയ ഉറുമ്പുക ആയിരിക്കാം. എങ്കിലും കൂടിയാ എട്ടോ പത്തോ ധാന്യം, എട്ടോ പത്തോ തരി പഞ്ചസ്സാര, ഇവക്കു വഹിക്കുവാ സാധിക്കും. എന്നാ  കലിയുഗത്തി മനുഷ്യ സുഖത്തിനും ഭക്ഷണത്തിനും വേണ്ടി ജീവിക്കുന്നു. ഇതു ശരീരത്തിന്‍റെ  ആവശ്യം മാത്രമെന്നു  മനസ്സിലാക്കുന്നില്ല. ഭൌതികസുഖത്തിൽ  മാത്രം മുഴുകിയിരിക്കുന്ന ഒരുവഞാ ദൈവം,’ ‘അവ’  എന്നു പറയുന്നതു തെറ്റാണ്. അവഞാഎന്ന ദൈവത്തെ കണ്ടെത്തിയില്ല. അപ്പോ ഞാ പറയണം, ഞാ ദൈവത്തിന്‍റെ  സേവകനാണ്. ഞാ ചിന്തിക്കാ കഴിയാത്ത ഭക്ത മാത്രം.
അത്  അജ്ഞാനിയുടെ ശബ്ദമാണ്. ജ്ഞാനികളായ  ഇവ പുരോഹിതരെ  ശ്രവിക്കാത്തവരെയും  ഒരിക്കൽ ജ്ഞാനിക എന്നു വിളിച്ചു. ഇവ ദൈവങ്ങളല്ല ദൈവ സേവകരാണ്. ഭക്തികൊണ്ടു മാത്രം ഒരുവ ദൈവത്തെ അറിയുകയില്ല. ജ്ഞാനം അവനി ഉദയം ചെയ്യണം. എങ്കിലേഞാഎന്ന ദൈവത്തി യാത്ര ചെയ്യുവാൻ സാധിക്കുകയുള്ളൂ.  



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...