Saturday, June 8, 2013

29. പരിസ്ഥിതി സംസ്കരണം





 

കഴിഞ്ഞ പതിറ്റാണ്ടുകളായി സംസ്കാരികമായും സാമൂഹികമായും നാം വളരെയേറെ ഉയർന്നു കഴിഞ്ഞുവെന്നതു ശരിതന്നെ. എങ്കിലും പരിസ്ഥിതിയെ  ദുരുപയോഗപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹമുള്ള ഭൂപ്രദേശവും കേരളമെന്നു തോന്നിപ്പോവുന്നുചീഞ്ഞു നാറിയ തെരുവുകളും വണ്ടികളുടെ ഇരച്ചുപായലും  നിത്യജീവിതമാണ്. പൊതു നിരത്തിലും മറ്റു പൊതു സ്ഥാപനങ്ങളുടെ പരിസരത്തുമുള്ള ബാങ്ക് വിളികളും  ഉച്ച ഭാഷിണിയിൽക്കൂടിയുള്ള   കരിസ്മാറ്റിക്കു വെന്തിക്കോസു ഗാനങ്ങളും അമ്പലങ്ങളുടെയും പള്ളികളുടെയും ചെണ്ടകൊട്ടു മേളങ്ങളും ജനജീവിതം ദുസ്സഹമാക്കുന്നു. രാഷ്ട്രീയ പ്രകടനക്കാരും പള്ളിപ്രദക്ഷിണക്കാരും നിരത്തു മുഴുവനായി പോസ്റ്ററുകൾകൊണ്ടും ചപ്പു ചവറുകൾകൊണ്ടും നിറച്ചിരിക്കുന്നു.  

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്  ഭരണങ്ങാനം എന്ന ഗ്രാമം പ്രകൃതിരമണീയമായിരുന്നു. എന്നാല്‍ ഇന്നവിടെ, അല്ഫോന്സായെന്ന പുണ്യവതിയെ പ്രതിഷ്ഠിച്ചശേഷം അത് ഒരു മലിന  ഭൂപ്രദേശങ്ങളിലൊന്നായി  അറിയപ്പെടുന്നുഅവിടം  യാചകരുടെ തിക്കും തിരക്കും നിറഞ്ഞ നഗരമായിമാറി. നിരത്തുകളുടെയുള്ള മല മൂത്ര വിസ്സർജനം അസഹ്യവുമാണ്. 

സ്വാഭാവിക വളങ്ങൾകൊണ്ടുല്പാദിപ്പിച്ചിരുന്ന കൃഷിഭൂമികളെല്ലാം രാസവളങ്ങളുപയോഗിച്ച്  എവിടവും വിഷമയമുള്ളതായിഅതിവേഗം സഞ്ചരിക്കുന്ന ലോകത്തു മനുഷ്യനിന്നു ശാസ്ത്രീയനേട്ടങ്ങളെ കൊയ്യുമ്പോൾ, ‍ മറുവശത്തു പ്രകൃതിയെ ചൂഷണം ചെയ്യുന്ന വസ്തുതയും ജനം വിസ്മരിക്കുന്നു. കേരളം   പ്ലാസ്റ്റിക്കിന്‍റെ  കൂമ്പാരങ്ങൾകൊണ്ടു പുഴകളും തോടുകളും വഴിയോരങ്ങളും നിറഞ്ഞിരിക്കുന്നതു കാണാം. പ്ലാസ്റ്റിക്കിന്‍റെ  ആവിർഭാവത്തിനുമുമ്പ്  അന്തരീക്ഷം മലിനമാക്കാത്ത ശുദ്ധമായ വായുവും ജലവും ജനത്തിനു ലഭിക്കുമായിരുന്നു.

പൊതു നിരത്തുകളെ ശുദ്ധിയായി സൂക്ഷിക്കേണ്ടത്  ഓരോ പൌരന്‍റെയും കടമയാണ്. അഴുക്കുചാലുകളു നിറഞ്ഞ നിരത്തിൽക്കൂടി എങ്ങനെ കേരള ജനത നടന്നു പോവുന്നുവെന്നത്  വിസ്മയകരമായ കാഴ്ചയാണ്ഒരു കാലത്ത്  ഒഴുക്കുനീർ  മാത്രം ഉണ്ടായിരുന്ന മീനച്ചിലാ  അഴുക്കുജലം ‍ നിറഞ്ഞു വരണ്ടിരിക്കുന്നതിനു കാരണവും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഒരു മാഫിയാസംഘം കേരളമാകെ ശക്തിയേറിയതുകൊണ്ടാണ്. വനനശീകരണം, വന്തോതിലുള്ള പാറ പൊട്ടിക്കൽ, പുഴയിൽനിന്നുള്ള  മണൽവാരൽ, ‍ മുതാലായ കാരണങ്ങൾകൊണ്ടു  ഭൂമിയുടെ സമ തുലനാവസ്ഥ തന്നെ തകർക്കുന്നു. സാമൂഹിക നിയമം മൂലം ഇത്തരം ചൂഷിതരെ നിയന്ത്രിക്കേണ്ടതും ഭൂമിയുടെ സംരക്ഷണത്തിന്  ആവശ്യമാണ്.

 പുതിയ തലമുറയിലെ  കുഞ്ഞുങ്ങളധികം പ്രകൃതിയുമായി ഇടപെടാറില്ല. കമ്പ്യൂട്ടറും ടീവിയും പുരോഗമിച്ചതോടുകൂടി കുട്ടികൾ ‍ മുഴുവൻസമയവും വീടിനുള്ളിൽ‍ത്തന്നെ ആയിരിക്കും. അമിത വണ്ണവും രോഗങ്ങളും ഇതുമൂലം ഉണ്ടാകാം. മുമ്പുള്ള തലമുറയിലെ കുഞ്ഞുങ്ങൾക്കു പുറമേയുള്ള വ്യായാമവും, മലകളിൽകൂടി ഓടി ചാടി  കളിക്കലും മാമ്പഴം പെറുക്കാനുള്ള  ‍ ഓട്ടവും ഊഞ്ഞാലാട്ടവും ഇങ്ങനെ കൌതുകകരമായ വിനോദങ്ങളേറെയുണ്ടായിരുന്നു. പ്രകൃതിയുടെ ചൂടും ശുദ്ധജലവും വായുവും ശ്വസിച്ചു വളരുവാനുള്ള അവസരങ്ങൾപോലും പുതിയ ഹൈടെക്  യുഗം തടസ്സമായി.  

വളര്‍ന്നുവരുന്ന തലമുറകൾക്ക്   പ്രകൃതിയുമായി യോജിച്ചു പോവുന്ന  സംവിധാനവും ഇന്നത്തെ  ഹൈടെക്  യുഗത്തിലാവശ്യമാണ്. തുറസ്സായ പാർക്കുകളും  മൈതാനങ്ങളു൦ താഴ്വരകളു൦‍  കുന്നുകളു൦  ചുറ്റും മരങ്ങൾ  നിറഞ്ഞ പ്രദേശങ്ങളും  വളരുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്  ആവശ്യമാണ്.

പ്രകൃതിയുടെ ചൂഷണംമൂലം അനേകം ജീവജാലങ്ങളും ഭൂമിയിൽ  ഇല്ലാതാവുന്നുണ്ട്. ലക്ഷക്കണക്കിനു പക്ഷികൾ പറന്നു നടന്നിരുന്ന കേരളത്തിന്‍റെ പക്ഷിക്കൂട്ടങ്ങളെവിടെയോ പറന്നകന്നു പോയതിനും കാരണം വനം കൊള്ളക്കാരും പാറ പൊട്ടിക്കൽ മാഫിയാക്കാരും അന്തരീക്ഷത്തിലെ വിഷവായുവും ആണ്. ഇരമ്പിപ്പായുന്ന വാഹന പുകയും  ഫാക് റ്ററികളിലെ പുകപടലങ്ങളും വിസര്ജന വസ്തുക്കളും പ്രകൃതിയെ പീഡിപ്പിക്കുന്നു.  ഒരു സമൂഹം മുഴുവനായി ഒത്തൊരുമിച്ചെങ്കില്‍ ‍ മാത്രമേ പ്രകൃതിയെ രക്ഷിക്കുവാൻ   സാധിക്കുകയുള്ളൂ. സർക്കാരും ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിച്ചു ധനസഹായം ചെയുന്നത്  പ്രകൃതിയുടെ സമ്പത്തിനെ കാത്തുസൂക്ഷിക്കുവാൻ  സഹായകമാവും. പരിഷ്കൃത രാഷ്ട്രങ്ങളുടെ വരുമാനത്തിന്‍റെ നല്ലൊരു പങ്ക്  പരിസ്ഥിതിയെ കാത്തു സൂക്ഷിക്കുവാനായി നീക്കിവെക്കുന്നുണ്ട്.

ആയൂർവേദ മരുന്നുചെടികൾ വളരുന്നതിനു  കേരളം  അനുയോജ്യമായ കാലാവസ്ഥയുള്ള  ഭൂപ്രദേശങ്ങളില്‍ ഒന്നായിരുന്നു. കരിങ്ങാലി, കൂവളം, കരി വെപ്പ്, വയമ്പ്, ആടലോകം, കാറ്റാര്വാഴ, ചിറ്റരത, ശതാവരി, കറുക, എന്നിങ്ങനെ നൂറു കണക്കിനു മരുന്നു ചെടികൾ  വളരുന്ന കേരളം പോലുള്ള ഒരു നാട് മറ്റൊരു പ്രദേശത്തും  കാണുമെന്നു തോന്നുന്നില്ല. പണ്ടുള്ള ജനങ്ങൾ‍ക്ക്‌ ‌ ഇത്തരം ചെടികളെ തിരിച്ചറിയുവാനും പ്രത്യേക കഴിവുകളുമുണ്ടായിരുന്നു

അസുഖങ്ങൾ ഭേദപ്പെടുത്തുവാൻ, ഉപയോഗമുള്ള  ചെടികളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനായി സർക്കാർ തുനിഞ്ഞിരുന്നുവെങ്കിൽ, ‍ പ്രകൃതിയോടു ചെയ്യുന്ന ഒരു  നീതിയാകുമായിരുന്നുഇത്തരം പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള സാമൂഹിക ബോധാവകരണ  രൂപീകരണത്തിൽ ‍ ഓരോ പൌരനെയും പങ്കാളിയാക്കണം.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...