Friday, June 14, 2013

ഒരു ദളിത് സഹകാരിയുടെ ക്രിസ്തീയ ചിന്തകൾ-Part 2



രാജ്യമാകമാനമുള്ള കത്തോലിക്കരും നവീകരണസഭകളും 2012 ഡിസംബര്‍ ഒമ്പതാം തിയതി ദളിത സ്വാതന്ത്ര്യ മുക്തിദിനമായി ആഘോഷിക്കുകയുണ്ടായി.കത്തോലിക്കാ ബിഷപ്പ്സ്  കോണ്‌ഫറന്സും (സി.ബി.സി.ഐ) എന്‍.സി.സി.ഐ. പോലുള്ള മറ്റു ക്രിസ്ത്യന്‍ സംഘടനകളും പ്രശ്നങ്ങളില്‍ പൊടുന്നനെ ആകുലരായി ദളിതര്‍ക്കുവേണ്ടി വാദിക്കുവാന്‍ രംഗത്തു  വന്നിരിക്കുന്നു. ഈ രണ്ടു സംഘടനകളും വത്തിക്കാനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.

ബെനഡിക്റ്റ് പതിനാറാമന്‍റെ നേതൃത്വത്തില്‍ 2012 ഒക്റ്റോബര്‍ മാസത്തില്‍ കത്തോലിക്കാസഭ ഒരു മതസമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. മാറ്റംവന്ന ലോകത്തിന്‍റെ പുതിയ സാഹചര്യത്തില്‍ സുവിശേഷതത്ത്വങ്ങള്‍ പ്രചരിപ്പിച്ചു ജനങ്ങളിലേക്ക് അതിവേഗം വ്യാപിപ്പിക്കുവാനും യോഗം നിര്‍ദേശിച്ചിരുന്നു. ഭാരതീയ ചിന്തകളുടെ ഒഴുക്കിനഭിമുഖമായി രാജ്യമാകമാനമുള്ള ക്രൈസ്തവ മതവും ദളിതര്‍ക്കുവേണ്ടി മുദ്രാവാക്യത്തില്‍ക്കൂടി രക്ഷകരെപ്പോലെ മുറവിളി തുടങ്ങി. " മനുഷ്യന്‍ മനുഷ്യനെതിരായുള്ള വിവേചനം അവസാനിപ്പിക്കുക, ആഗോള ദളിതരിലും സമത്വം പടുത്തുയര്‍ത്തുക, മാലോകരെല്ലാം ഒന്നുപോലെ" എന്നുള്ള മഹനീയ ചിന്താഗതികളുമായി ദളിത രംഗത്തു  കൊടിപിടിച്ചിരിക്കുകയാണ്.

 

എന്നാല്‍ സഭ യഥാര്‍ഥത്തില്‍ പഴയ വീഞ്ഞിനൊപ്പം പുത്തന്‍ വീഞ്ഞ് പകര്‍ന്നുവെന്നേയുള്ളൂ. ദളിത്‌ ക്രിസ്ത്യാനികളെയും ഷെഡ്യൂള്‌ഡു കാസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ന്യായവാദങ്ങളുമായി സഭ സർക്കാരിനോട്  ദളിത വിമോചനത്തിനായി  ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ക്രിസ്ത്യന്‍ ദളിതര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും മന്‍മോഹന്‍ സിംഗിനെ വിമർശിച്ചുകൊണ്ടു സഭവക ഒരു പ്രസ്താവനയും ഉണ്ടായിരുന്നു. സഭയുടെ  ഈ അഭ്യർധന എന്തോ വൻ കാര്യം ചെയ്തതുപോലെയും ആയി. ദളിതര്‍ക്കായുള്ള മുന്ദ്രാവാക്യങ്ങൾ അക്ഷരാര്‍ഥത്തില്‍ ഭംഗിവാക്കുകളും മനസ്സിനു കുളിര്‍മ നല്‍കുന്നതുമാണ്. സഭyക്കു  തന്നെ മുപ്പതു ലക്ഷം ദളിത്‌ ക്രിസ്ത്യാനികളെ നാളിതുവരെ സമത്വഭാവേന കാണുവാന്‍ സാധിച്ചിട്ടില്ല. ഇങ്ങനെയുള്ള ഒരു സഭയ്ക്ക് എങ്ങനെ ദളിതര്‍ക്കു വേണ്ടി വാദിക്കുവാന്‍ സാധിക്കുന്നു?

  

 

സഭയോടു  ചൊദിക്കുവാനുള്ളത് ഒരേയൊരു ചോദ്യം. നൂറ്റാണ്ടുകളായി മതം മാറി ക്രിസ്ത്യാനികളായി ജീവിക്കുന്ന ദളിതരുടെ   ജീവിത നിലവാരം ഹൈന്ദവ ദളിതർക്കു  തുല്യമോ? ഈ നീണ്ടകാലയളവില്‍ സഭ അവര്‍ക്കായി എന്തുചെയ്തു? ഭാരത സഭയിലെ എഴുപതു ശതമാനം വരുന്ന ദളിത്  ക്രിസ്ത്യാനികള്‍ സഭയുടെ ഘടകമല്ലെന്നുള്ളതും സത്യമാണ്. സഭയില്‍ ദളിത്  ക്രിസ്ത്യാനികളുടെ പങ്കാളിത്തമെന്തെന്നും വ്യക്തമല്ല. ദളിതരോടുള്ള വിവേചനം എന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനുത്തരവാദി ഹൈന്ദവമാമൂലുകളും തത്ത്വങ്ങളുമാണെന്ന്  പറഞ്ഞ്  സഭ കൈകഴുകുന്നതു ശോചനീയമാണ്.

 

യാതൊരുവിധ വിവേചനവും ക്രൈസ്തവധര്‍മ്മത്തില്‍ ഇല്ലെന്നാണ് വെപ്പ്.തന്മൂലമാണ്‌ ദളിതരുടെ പൂര്‍വിക തലമുറകള്‍ ക്രിസ്തുമാ‍ർഗം സ്വീകരിച്ചത്. 1981 ല് സി.ബി.സി. ഐ. പാസ്സാക്കിയ ഒരു പ്രമേയത്തിലും ക്രിസ്തുമതത്തില്‍ ജാതിവ്യവസ്തയില്ലെന്നു തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിവേചനം തികച്ചും സാമൂഹ്യദ്രോഹമാണ്. മനുഷ്യാവകാശലംഘനവുമാണ്. ദുഷിച്ച വ്യവസ്ഥയാണ്‌. ഫാദര്‍ ആന്റണി രാജിന്‍റെ ഒരുപഠന റിപ്പോര്‍ട്ടിൽ  വിവേചന വ്യവസ്ഥിതിയുടെ കൊടുഭീകരതയെ വെളിപ്പെടുത്തിയിട്ടുണ്ട്. തൊട്ടുകൂടായ്മ, വിവേചനം  എന്നീ സാമൂഹ്യ വ്യവസ്ഥിതികളെ വത്തിക്കാന്‍ അനേകം  തവണ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്.

 

 

എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ ഒരു ദളിതന് തന്‍റെ ജീവിതത്തിലെ ഓരോ പടികളും വിവേചനത്തില്‍ക്കൂടി മാത്രമേ കടന്നുപോകുവാന്‍ സാധിക്കുന്നുള്ളൂ. സവര്‍ണ്ണ ക്രിസ്ത്യാനികളില്‍നിന്നു ക്രൂരയാതനകള്‍  അവൻ  അനുഭവിക്കുന്നു. സഭയുടെ സമ്പൂര്‍ണ്ണ സമ്പത്ത് വിരലിലെണ്ണാന്‍ മാത്രമുള്ള ഏതാനും പുരോഹിതരുടെ നിയന്ത്രണത്തിലുമാണ്. ക്രിസ്ത്യന്‍ ദളിതരെ ഷെഡ്യൂൾഡ്‍കാസ്റ്റില്‍ ഉള്‌പ്പെടുത്തണമെന്നുള്ള പൌരാഹിത്യ നേതൃത്വത്തിന്‍റെ രാഷ്ട്രത്തോടുള്ള അഭ്യര്‍ഥന വെറും ഇരട്ടത്താപ്പുനയം മാത്രമാണ്. ആത്മാര്‍ഥത ലവലേശം നിഴലിക്കുന്നില്ല. ക്രിസ്ത്യന്‍ നേത്രുത്വത്തോടുള്ള ദളിതരുടെ വ്രണിതമായ വികാരങ്ങളെ മറ്റൊരു ദിക്കിലേക്കു  തിരിച്ചു വിടുവാന്‍ ബിഷപ്‌ സംഘടനകള്‍ക്ക് സാധിച്ചു. കുറ്റം മുഴുവന്‍ സര്‍ക്കാരില്‍ ആരോപിച്ച്  മതപരിവര്‍ത്തനത്തിനായി സമയവും പണവും കണ്ടെത്തുകയും ചെയ്യാം. അങ്ങനെ സഭയുടെ വേരുകള്‍ എന്നും ദളിതരുടെ കഴുത്തില്‍ കത്തികള്‍ വെച്ചുകൊണ്ട് ഉറപ്പിക്കുകയും ചെയ്യും.

ദളിത്  ക്രിസ്ത്യാനികളുടെ ക്ഷേമം എന്ന വിഷയം  സഭയുടെ നയങ്ങളില്‍ ഒരിക്കലും ഉള്‌ക്കൊള്ളിച്ചിട്ടുണ്ടായിരുന്നില്ല. ദളിതരെ കരുവാക്കി ഭാരത ക്രൈസ്തവ സാമ്രാജ്യം പടുത്തുയ‍ർത്തുകയെന്ന ഒറ്റ ലക്‌ഷ്യം മാത്രമേ  ക്രൈസ്തവ നേത്രുത്വത്തിനുണ്ടായിരുന്നുള്ളൂ.  അത് തികച്ചും തെളിവുകള്‍ സഹിതം വ്യക്തമാണ്. കത്തോലിക്കരിലെ നൂറ്റി അറുപത്തെട്ടു ബിഷപ്പുമാരിൽ  ദളിതരായിയുള്ളതു വെറും നാലു  ബിഷപ്പുമാരാണ്. രൂപതകളില്‍ പതിമൂവായിരവും മതപരമായ മറ്റു മണ്ഡലങ്ങളില്‍ പതിനാലായിരവും പുരോഹിതര്‍ ഉണ്ട്. ഒരു ലക്ഷം കന്യാസ്ത്രികളും അയ്യായിരം സഹോദരന്മാരും ഭാരതസഭയ്ക്കുണ്ട്. ഇവരില്‍ ദളിത് പുരോഹിതര്‍  ഭാരത സഭയ്ക്കുള്ളില്‍ കൂടിയാല്‍ നൂറില്‍പ്പരം കാണും.

 

 

അടുത്ത കാലത്ത് ദില്ലി  അതിരൂപതയിലുള്ള ഫാദര്‍ വില്ല്യം പ്രേംദാസ് ചൌധരിയെന്ന ദളിത്  പുരോഹിതന്‍ തന്‍റെ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിരുന്നു. താന്‍ അനുഭവിച്ച യാതനകളും ധര്‍മ്മസങ്കടങ്ങളും 'അധികപ്പറ്റായ പുരോഹിതന്‍' (Unwanted  Priest) എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.സ‍ർക്കാ‍ർ കഴിഞ്ഞാല്‍ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ റിയല്‍എസ്റ്റേറ്റ് സാമ്രാജ്യം കൈവശം വെച്ചിരിക്കുന്നത് സഭയെന്ന്  ഒരു ധാരണയുണ്ട്. ഒരു പട്ടണം തന്നെ എടുക്കുകയാണെങ്കിലും ആ പട്ടണത്തിന്‍റെ ഹൃദയഭാഗത്തുള്ള വസ്തുക്കള്‍ സഭയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ഭരണഘടനപരമായി മറ്റു മതവിഭാഗങ്ങള്‍ക്കില്ലാത്ത  അവകാശങ്ങള്‍ സഭാ സ്വത്തിന്മേല്‌ സഭക്കുണ്ട്. സഭാ സ്ഥാപനങ്ങളെ  നിയന്ത്രിച്ചുകൊണ്ടുള്ള നിയമങ്ങള്‍ ഇനിയും  പ്രായോഗികമാക്കേണ്ടതുണ്ട്.

ഭാരത്തില്‍ കത്തോലിക്കാസഭയ്ക്കു  തന്നെ 480 കോളെജുകളും 63 മെഡിക്കല്‍ കോളെജുകളും 9500 സെക്കണ്ടറി സ്കൂളുകളും നാലായിരം ഹൈസ്കൂളും പതിനാലായിരം പ്രൈമറിസ്കൂളും ഉണ്ട്. കൂടാതെ 7500 നേഴ്സറി സ്കൂളുകള്‍, 500 ട്രെയിനിംഗ് സ്കൂള്‍,900 ടെക്കനിക്കല്‍ സ്കൂള്‍, 263 പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍, ആറ്  എഞ്ചിനീയറിംഗ് കോളേജുകള്‍ , 3000 ഹോസ്റ്റലുകള്‍, 787 ഹോസ്പിറ്റലുകൾ , 2800 ഡിസ്പന്സറികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ മുതലാവ ഇന്ന് സഭയുടെ  നിയന്ത്രണത്തില്‍ ഉണ്ട്. മറ്റു നവീകരണ ക്രിസ്ത്യന്‍സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയാല്‍ ഈ കണക്കുകളുടെ ഇരട്ടി സ്ഥാപനങ്ങള്‍ ക്രിസ്ത്യന്‍ സമുദായത്തിനു മൊത്തം കാണാം.

സഭയുടെ അധീനതയിലുള്ള ബൃഹത്തായ സ്ഥാപനങ്ങളില്‍ ദളിത്  ക്രിസ്ത്യാനികളില്‌നിന്നും എത്ര പ്രൊഫസർ‌മാർ‌, ഫാക്കല്‍റ്റിഡീന്‍, ഡോക്റ്റര്‍മാര്‍, നിയമിതരായിട്ടുണ്ടെന്നും ഒരു ദളിതലേഖകന്‍ ഇവിടെ ചോദിക്കുന്നു. ക്രിസ്ത്യന്‍ ദളിതരില്‌നിന്നും ഹോസ്പിറ്റലുകളില്‌ ഡോക്റ്റര്‍മാരോ സഭയുടെ സാമൂഹ്യ സ്ഥാപനങ്ങളില്‌ ഡയറക്റ്റര്‍മാരോ കാണ്മാന്‍ പോലും കഴിയുകയില്ല..

ക്രിസ്ത്യാനികളായി മതം മാറ്റുന്നതിനും മതം മാറുന്നവരുടെ സാമൂഹ്യ സുരക്ഷക്കുമായി കോടി കണക്കിനു ഡോളര്‍ വിദേശപ്പണം സഭ സമാഹരിക്കുന്നുമുണ്ട്. ദളിത്  വിമോചനദിനം ആചരിക്കുവാന്‍ നേതൃത്വം ചമഞ്ഞ സഭയുടെ മുമ്പില്‍ ഒരു ദളിത്‌ ക്രിസ്ത്യാനിക്ക് അനേക ചോദ്യങ്ങള്‍ ചോദിക്കുവാനും ഉണ്ടാകും. സഭ ഉത്തരം പറയുവാന്‍ കടപ്പെട്ടിട്ടുമുണ്ട്.

 

സഭയുടെ കോണ്‍വെന്റ് സ്കൂളുകളില്‍ എത്ര ദളിതരായ ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ ഉണ്ട്? വാസ്തവത്തില്‍, സഭ ഇന്ന് ഒരു വ്യവസായസ്ഥാപനം ആണ്. ലാഭമാണ് പരമലക്‌ഷ്യം. സഭയ്ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രൊഫഷനല്‍ തൊഴിലുകളുള്ള ദളിതരുടെ വിവരങ്ങള്‍ അടങ്ങിയ ധവളപത്രം പുറം ലോകത്തെ അറിയിക്കുവാന്‍ ധൈര്യമുണ്ടോ.

മനുഷ്യത്വം ഇല്ലാത്ത ഈ സത്യത്തിനെ പുറം ലോകത്തിനു വിശ്വസിക്കുവാനും പ്രയാസം. അതേസമയം ഹിന്ദു ദളിതര്‌ വളരെയേറെ ഉയര്‍ന്ന നിലവാരത്തിലാണ്. അഭിവൃദ്ധിയിലേക്കുള്ള കുതിച്ചുചാട്ടത്തില്‍ ക്രിസ്ത്യന്‍ ദളിതര്‍ പരാജയമ ടഞ്ഞു പിന്‍വാങ്ങി.

ഹിന്ദു ദളിതരുടെ മേല്‍നോട്ടത്തില്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുതലായ തങ്ങളുടെ സമൂഹത്തെ സഹായിക്കുവാന്‍ വ്യവസായ സംഘടനകളും ഉണ്ട്. വിഭവങ്ങള്‍ ധാരാളമുള്ള ഒരു സഭയ്ക്ക് എന്തുകൊണ്ട് അത്തരം പുരോഗതികള്‍ ക്രിസ്ത്യന്‍ ദളിതരില്‍ നടപ്പിലാക്കുവാന്‍ സാധിച്ചില്ലെന്നും ദളിതരായവർ ചോദിക്കുന്നു. ദളിത്  ക്രിസ്ത്യരെ പിന്നില്‍നിന്നും കുത്തി പ്രസ്താവനകള്‍ മുഖേന പരിഹസിക്കാതെ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഒഴുക്കിനൊപ്പം അവര്‍ക്കുള്ള നീതിയും അവകാശങ്ങളും സഭ നല്‍കുവാനും ക്രിസ്ത്യൻ ദളിത സംഘടനകളുടെ ശക്തമായ താക്കീതുമുണ്ട്.

R.L. Francis (Original writer, English)

The Writer is the President of Poor Christians Liberation Movement (PCLM) തര്‍ജിമ, ജോസഫ് പടന്നമാക്കൽ 

 
 സഭയ്ക്കു 











 

 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...