Friday, June 7, 2013

20. ബ്രഹ്മചര്യം സഭയുടെ സൃഷ്ടി








റോമൻ കത്തോലിക്കാ സഭയുടെ ശ്ലൈഹിക വിശ്വാസത്തിൽ,‍ ബ്രഹ്മചര്യം എന്തെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. യേശുവിന്‍റെ ജീവിതത്തെ മാതൃകയാക്കി മനസാ വാചാ കര്‍മ്മണാ ശുദ്ധിയുള്ള നിഷ്കളങ്കതയിൽ,‍ പരിപാവനതയിൽ,‍ ഓരോരുത്തരും അടിയുറച്ചു വിശ്വസിക്കുവാനും സഭ പഠിപ്പിക്കുന്നു. സഭയിൽ,‍ കൂദാശകളെ കൈകൊണ്ടു വൈവാഹിക ജീവിതം നിര്‍മ്മലവും എളിമയുള്ളതും ദൈവരാജ്യത്തിൽ,‍ അധിഷ്ഠിതവുമായിരിക്കണം. ബ്രഹ്മചാരിയായ പുരോഹിതനു പാരമ്പര്യ വിശ്വാസമനുസരിച്ചു സഭ നിത്യമണവാട്ടിയാണ്. St. പോളിന്‍റെ അനുശാസനങ്ങളിൽ,‍ പരിശുദ്ധിയും ശുദ്ധമായ മനസ്സും  പൂര്‍ണ്ണതയെ വെളിപ്പെടുത്തുന്നു.

 ബ്രഹ്മചര്യത്തിന്‍റെ ആവശ്യകതയെ  പോളിന്‍റെ സുവിശേഷത്തില്‍ ‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ,കോറിന്തോസ്കാർക്ക്‌ എഴുതിയ പോളിന്‍റെ സുവിശേഷം ഒമ്പതാം അദ്ധ്യായത്തിൽ,‍ അഞ്ചാംവാക്യത്തിൽ,‍ കോറിന്തോസ്കാർക്ക്  എഴുതിയ ലേഖനത്തിൽ(കോറിന്തോസ് (9-5)) കുടുംബജീവിതം നയിക്കുന്ന ഭാര്യമാരും കുട്ടികളുമുള്ള അപ്പസ്തോലന്മാരുടെ ജീവിതം തുലനംചെയ്തു ബ്രഹ്മചര്യത്തെ പ്രതികൂലിക്കുന്നതായും കാണാം. ഇവിടെ ഭാര്യമാർ,‍ എന്നുള്ള ബൈബിൾ  തര്‍ജമയിലെ പദം ലത്തീന്‍ സഭകളിൽ,‍ ബ്രഹ്മചര്യത്തിന്‍റെ പ്രസക്തിയെ സംശയകരമായി കരുതുന്നു.

 

ബ്രഹ്മചര്യം സഭാ നിയമങ്ങളില്‍ കൊണ്ടുവന്നതും ഏതാനും നൂറ്റാണ്ടുകള്‍ക്കുമുമ്പാണ്. പുതിയ നിയമത്തിലെയോ പഴയ നിയമത്തിലെയോ വചനങ്ങളനുസരിച്ചല്ല പുരോഹിത ബ്രഹ്മചര്യം. മറിച്ചു സഭ മാത്രം അനുശാസിക്കുന്ന നിയമമാണ്. സഭയുടെ ആദ്യ മുന്നൂറു വര്‍ഷങ്ങളിലെ ചരിത്രകാലങ്ങളിൽ,‍ പീറ്റര്‍ തുടങ്ങി പിന്നീടുള്ള സഭയുടെ മാര്‍പാപ്പാമാർ ബിഷപ്പുമാർ, ‍പുരോഹിതര്‍, എല്ലാവരും തന്നെ വിവാഹിതരായിരുന്നു. അവർ മക്കളുള്ള പിതാക്കന്മാരുമായിരുന്നു.

 

 സഭയിൽ ‍പുരോഹിതരും ഡീക്കന്മാരും ബ്രഹ്മചരികളായി നിത്യവ്രതം എടുത്തതു എല് വിറ   കൌണ്‍സിൽ (Council of Elvira) ‍ മുതലുള്ള കാലങ്ങളിലെന്നു കാണുന്നു. പുരോഹിതരുടെ അവിവാഹിതാവസ്ഥ സഭയുടെ കര്‍ശന നിയമമാക്കുന്നതു ഡിറെക്റ്റാ, ദേക്റെടൽ (Directa Decretal  in 385) കാർതഗെ ( Council of Carthage in 390 ) സുനഹദോസ് തീരുമാനങ്ങളനുസരിച്ചാണ്.

പതിനൊന്നാം നൂറ്റാണ്ടുമുതൽ ലത്തീന്‍സഭയിലെ പുരോഹിതർ   അവിവാഹിതരായിരിക്കണമെന്നുള്ള പാരമ്പര്യം വന്നു. 1917ലെ കാനോന്‍നിയമം പുരോഹിതരുടെ അവിവാഹിത ജീവിതം സ്ഥിതികരിച്ചുവെങ്കിലും കിഴക്കിന്‍റെ കത്തോലിക്കരില്‍(Eastern Catholics)
പുരോഹിതര്ക്കു അവിവാഹിതർ ആയിരക്കണമെന്നുള്ള പാരമ്പര്യം
നടപ്പിലാക്കിയിട്ടില്ലായിരുന്നു. എന്നിരുന്നാലും അമേരിക്കയിലുള്ള കിഴക്കിന്‍റെ മെത്രാന്‍മാര്‍ അവിവാഹിതരായ പുരോഹിതര്‍ക്കു മാത്രമേ പൌരാഹിത്യം കൊടുത്തിരുന്നുള്ളൂ.

വിവാഹിതരായ പുരോഹിതർ,‍ ധാര്‍മ്മികവും സഭാപരമായ കാര്യങ്ങളിൽ  സഭയ്ക്കു ദോഷം വരുത്തി മൂല്യങ്ങളെ നശിപ്പിച്ചു സാമ്പത്തിക ക്രമക്കേടുകളിൽക്കൂടി സഭയെ ചൂഷണം ചെയ്യുമെന്നും ഉന്നതസഭാ ആത്മീയ നേതാക്കന്മാര്‍ ഭയപ്പെടുന്നു. അടുത്ത കാലത്ത് പ്രിസ്ബിറ്റെറിയൻ സഭയിലെ വിവാഹിതരായ പുരോഹിതരെ കത്തോലിക്കാസഭ സ്വീകരിച്ചതും വാര്‍ത്തകളുണ്ടായിരുന്നു. പൌരാഹിത്യത്തിൽ, വൈവാഹിക ജീവിതം ചില സാഹചര്യങ്ങളനുസരിച്ച്  അനുവദനീയമായിരുന്നെങ്കിലും ബിഷപ്പുമാർ എക്കാലവും ബ്രഹ്മചര്യം തന്നെ അനുഷ്ടിച്ചിരുന്നു. രണ്ടാം വത്തിക്കാൻകൌണ്‍സിലനുസരിച്ച്  35 വയസുകഴിഞ്ഞ ഡീക്കന്‍മാര്‍ക്കു തങ്ങളുടെ ഭാര്യമാർ അനുവദിക്കുന്നെങ്കിൽ പുരോഹിതരാകാമെന്നും തീരുമാനിച്ചിരുന്നു.

 

 പന്ത്രണ്ടാം പീയൂസ്  ഭരിച്ചിരുന്ന കാലംമുതൽ,‍ കത്തോലിക്കരല്ലാത്ത പുരോഹിതര്‍ക്കു കത്തോലിക്കാസഭയിൽ പൌരാഹിത്യം അനുവദിക്കാറുണ്ടായിരുന്നു. അങ്ങനെയാ ണ് മാർ ‍ഇവാനിയോസും മറ്റു മലങ്കര തിരുമേനിമാരും വിവാഹിതരായ പുരോഹിതരും കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു ചരിത്രമുഹൂര്‍ത്തം സൃഷ്ടിച്ചത്. പുരോഹിതർ അവിവാഹിതരായി കര്‍മ്മങ്ങൾ അനുഷ്ടിക്കണമെന്നുള്ളതു സഭയുടെ നിയമം മാത്രമാണ്. സിദ്ധാന്തം അല്ല. എന്നാൽ ചിലര്‍ക്കു സഭയുടെ നിയമങ്ങളില്‍നിന്ന്  ഒഴിവു നൽകിയ്ട്ടുണ്ട്. വിവാഹിതര്‍ക്കു മാത്രം പട്ടം കൊടുക്കണമെന്നുള്ള നിയമവ്യവസ്ഥ മാര്‍പാപ്പക്ക്  എപ്പോള്‍ വേണമെങ്കിലും മാറ്റുവാനും സാധിക്കും. സഭയുടെ സിദ്ധാന്തങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ വിവാഹിതരായ പുരോഹിതർ തടസ്സമല്ല. സഭയുടെ ഇന്നുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നുമാത്രം. മാര്‍പാപ്പ ബനഡിക്റ്റ് പതിനാറാമനും അദ്ദേഹത്തിന്‍റെ മുന്‍ഗാമി ജോണ്പോള്‍ രണ്ടാമനും സഭയുടെ പാരമ്പര്യ വിശ്വാസങ്ങളെ പിന്തുടര്‍ന്നു യാതൊരു അയവും കൊടുക്കാതെ യാഥാസ്ഥിതിക ഭരണം കെട്ടുറപ്പിച്ചു. വൃദ്ധരായ യാഥാസ്ഥിതികർ,‍ പിന്തിരിപ്പൻ  ആശയങ്ങളുമായി ഇന്നും സഭയെ നയിക്കുന്നു.



 






 
 



 

 
 
 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...