Monday, June 3, 2013

1. എൻറെ ഇഷ്ടദേവത


                   
ബാല്യംമുതൽ ഞാന്‍ താലോലിച്ചു മനസ്സിൽ കൊണ്ടുനടക്കുന്ന, ആരാധിക്കുന്ന, എന്റെ ഇഷ്ടദേവതയാണ് യേശുദേവൻറെ അമ്മയായ ന്യകാമേരി. കുഞ്ഞായിരിക്കുമ്പോൾ എന്റെ അമ്മച്ചി പറയുമായിരുന്നു, “മോനേ സമസ്ത ലോകത്തിലും സുന്ദരിയാണവൾ”.  അവള്‍ ലോകത്തിന്റെ ഉജ്ജല പ്രകാശത്തിനുള്ളിലെ മഹിമയുടെ രാജ്ഞിയും. ജപമാലകളും വണക്കമാസവും വെടിക്കെട്ടും എട്ടുനോമ്പു പെരുന്നാളും രൂപം എഴുന്നള്ളിപ്പും  ബാല്യകാലത്ത്‌  അമ്മച്ചിയോടൊത്തു കൈപിടിച്ച് പള്ളിയില്‍പോയ നാളുകളും ഇന്നും എന്റെ ഓര്‍മ്മകളില്‍ തങ്ങിനിൽക്കുന്നു.  മേരിയോടുള്ള അമിത പ്രേമത്തിന്റെ രഹസ്യവും  മരിച്ചുപോയ അമ്മച്ചിയുടെ  പ്രേരണയായിരിക്കാം. പ്രകൃതീദേവി കന്യകയായ അമ്മയുടെയും അമ്മ.   പ്രകൃതിയെ താലോലിച്ചും  സ്രഷ്ടാവായ പിതാവിനെ വാഴ്ത്തിയും  മേരിയുടെ പാദാരവിന്ദങ്ങളില്‍ ഈ ഗ്രന്ഥം അര്‍പ്പിച്ചുകൊണ്ട് ക്രിസ്തു വസിക്കുന്ന പുണ്യഭൂമിയെത്തേടിയുള്ള  എന്റെ യാത്ര തുടരുകയാണ്.


സ്കൂളിൽ  പഠിക്കുമ്പോള്മേരിക്കു പൂക്കള്അര്പ്പിക്കുവാന്പുഴയുടെ അക്കരയൊരു പള്ളിയില്ഞാന്നിത്യസന്ദര്കനായിരുന്നു. ശുദ്ധജലം മാത്രമേ അന്നു പുഴയില്ഒഴുകിയിരുന്നുള്ളൂ. പ്രകൃതിയെ ചൂഷണം ചെയ്യുന്നവരും കുറവായിരുന്നു. ഞാന് ഇന്നും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കലാരൂപം ഉണ്ണിയേശുവിനെ മേരി താലോലിച്ചുകൊണ്ടിരിക്കുന്ന രൂപമാണ്. അല്പനേരം മൌനമായി ആ രൂപത്തിനുമുമ്പില്നില്ക്കുമ്പോള്ലോകംതന്നെ മനസ്സാകുന്ന സമതലത്തില്ഒതുങ്ങാത്തവിധം അര്ഥവ്യാപ്തിയുള്ളതായി തോന്നും. സുന്ദരിയായ അവളുടെ മകന്റെ ശബ്ദം ശ്രവിക്കും. "നിന്റെ ഹൃദയം ശിശുവിന്റെ ഹൃദയംപോലെ ആയിരിക്കണം". ഹൃദയത്തില്ഭാഗ്യവാന്മാരും അവരാണ്. ദൈവവചനങ്ങ നൂറായിരം തരത്തി മാറ്റിയും മറിച്ചും പ്രഭാഷണങ്ങ നടത്തുന്നവരിനിന്നു വിമുക്തരായി,  സ്വതന്ത്രമായ മനസ്സോടെ, തുറന്ന ഹൃദയത്തോടെ ലോകത്തു ജീവിക്കുവാ, നല്ലതിനെ സ്വന്തം ജീവിതത്തിലേക്കു പകർത്തുവാ യേശുവിന്റെ ‍  ഒരറ്റ വചനം പോരേ? ഉണ്ണി യേശുവിനെ ആലിംഗനം ചെയ്തിരിക്കുന്ന മാതാവായ സ്ത്രീ സമസ്തലോകത്തിന്റെയും അമ്മമാരുടെയും സ്നേഹമല്ലേ? അവൾ ഒന്നല്ല കോടാനുകോടിയാണ്. പ്രകൃതിയുടെ താലോലിക്കുന്ന സ്നേഹമാണ്.


ഞാൻ താമസിക്കുന്ന വീടിനുചുറ്റും  മാൻകൂട്ടങ്ങൾ വരാറുണ്ട്. പക്ഷികൾ കൂടുവെച്ചു മുട്ടവിരിഞ്ഞു പോകുന്നതും കാണാറുണ്ട്‌. മുയലുകളും ടർക്കിപക്ഷികളും നിത്യേന എന്റെ സന്ദർശകരാണ്  അമ്മയുടെ സ്നേഹംപോലെ പ്രകൃതിതന്നെ സ്നേഹമല്ലേ. പക്ഷികൂട്ടങ്ങൾ സുരക്ഷിതരായി എന്റെ ഭവനത്തിനു ചുറ്റും കൂടുവെയ്ക്കുമ്പോൾ പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതിയും നമ്മെ സ്നേഹിക്കുമെന്നു ഞാൻ ചിന്തിക്കാറുണ്ട്. സ്നേഹത്തെക്കാൾ ഉപരിയായ ഒരു പ്രാർഥന നമുക്ക് ആവശ്യമുണ്ടോ?


സുപ്രഭാതത്തിലും രാത്രിയാമങ്ങളിലും ആരും കാണാതെ എന്തൊക്കെയോ അമ്മയോടും കുഞ്ഞിനോടും മനസ്സുകൊണ്ട് ഞാൻ ത്തമാനം പറയും. ബാല്യം മുതലുള്ള എന്റെ ഒരു കിറുക്ക്. പ്രാർഥനയൊന്നും ചൊല്ലുകയില്ല. ഓർമ്മ വെച്ച കാലംമുതൽ സുന്ദരിയുടെ മുഖത്തിനു യാതൊരു മാറ്റവുമില്ല. അവൾ അന്നും ഇന്നും നിത്യകന്യക തന്നെ. ഇന്നും നിത്യസുന്ദരി, പ്രകൃതിയുടെ സുന്ദരി, അവളിൽക്കൂടി  ഞാൻ പ്രകൃതിയെയും അനശ്വരമായ സത്യത്തെയും ശിക്കുവാൻ ശ്രമിക്കാറുണ്ട്. അമ്മച്ചിയുടെ സ്നേഹവും സമസ്ത ലോകത്തിലെ അമ്മച്ചിമാരുടെയും സ്നേഹവും അവളിൽ മാറ്റമില്ലാതെ കുടികൊള്ളുന്നു. യുഗങ്ങളോളം തുടരുകയുംചെയ്യും.
----------------------------------------------------------------------------------------------------
--------------------------------------------------

പ്രാർത്ഥനയെപ്പറ്റി 

പ്രാർഥിക്കുമ്പോൾ നമ്മുടെ മനസ്സിൽ പതിക്കുന്ന ദൈവസങ്കല്പം സുന്ദരങ്ങളും വിചിത്രങ്ങളുമായി നുഴഞ്ഞു കയറാം. ദൈവം പല രൂപങ്ങളിൽ,മനസ്സിൽ പതിക്കുന്നു. മന സ്സിന്റെ വിസ്തൃതമായ സമതലങ്ങളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന പാത്രങ്ങളിൽ,ബാഹ്യശക്തികളിലുള്ള നന്മകളെ നിറയിക്കുന്നുവെങ്കിൽ പ്രാർഥനയുടെ പൂർണ്ണഫലം പ്രാപ്യമായെന്നു പറയാം. കാര്യകാരണ സഹിതം നന്മയുടെ വക്താവും ആവാം. നല്ലവന്റെ പ്രാർഥനകൾ മനസ്സിനുള്ളിൽ നവരത്നങ്ങൾ നിറഞ്ഞ ഒരു സ്വർണ്ണഗോപുരം തന്നെ പണിയുകയാണ്.


കൊളോണിയൽ അമേരിക്കക്കു മുമ്പ് റെഡ് ഇന്ത്യൻസ് എന്ന വർഗ്ഗം പ്രാർഥിച്ചിരുന്നത് വിസ്തൃതമായ പ്രകൃതിയെയും സമതലങ്ങളെയും ജനതയെയും  വളർത്തുമൃഗങ്ങളായ ആടുമാടുകളെയും ബന്ധിപ്പിച്ചായിരുന്നു. വെള്ളക്കാരായ ആദ്യകുടിയേറ്റക്കാർ വലതുകരങ്ങളിൽ തോക്കും ഇടതുകരങ്ങളിൽ ബൈബിളും പിടിച്ച് പ്രകൃതിയെ സ്നേഹിക്കുന്ന റെഡ് ഇന്ത്യൻസിന്റെ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കി. പുതിയ കുടിയേറ്റക്കാർ 'ബഫല്ലോ' എന്ന സ്ഥലത്ത് പ്രകൃതിയോടു ഒട്ടിജീവിച്ചിരുന്ന അമേരിക്കൻ ഇന്ത്യാക്കാരുടെ വളർത്തു മൃഗങ്ങളെ (എരുമ പോത്തുകളെ) തോക്കിൻമുനകൾ കൊണ്ടു നാമാവിശേഷമാക്കിയതുമുതൽബഫല്ലോയെന്നു സ്ഥലപ്പേരും ഉണ്ടായി. റെഡ്ഇന്താക്കാരുടെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഒരു സംസ്കാരത്തെ നിശ്ശേഷം നശിപ്പിച്ചു ക്രിസ്തുവിന്റെ മറ്റൊരു പ്രാർഥനാരൂപം അവിടെ പ്രതിഷ്ഠിച്ചു.


പ്രാർത്ഥന ചിലർക്കു മന:സുഖം കൊടുക്കുന്നു, ശരീരബലം ഉണ്ടാക്കുന്നു. വ്യാകുലതയെ കുറയ്ക്കുന്നു. നിരാശനായവനു ആശ്വാസം നല്കുന്നു. ഹൃദയത്തിൽ രക്തയോട്ടം  നല്കുന്നു. ചിന്താശക്തി കൂട്ടുന്നു. ശ്വസിക്കുവാനും ആഹാരം ശരിയായി ക്രമീകരിക്കുവാനും സാധിക്കുന്നു. അങ്ങനെയുള്ളവർ പ്രാർഥിക്കണം. അതിനു പുരോഹിതന്റെ ഒത്താശ വേണ്ട.
രണ്ടോമൂന്നോപേര്പ്രാര്ഥിക്കുമ്പോള്മനസ്സില്നിറയുന്നതും അപരന്റെ ജാതിയാണ്. യേശു പറഞ്ഞ മൂന്നുപേരിലും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഉണ്ടായിരുന്നില്ല. പ്രാര്ഥനയുടെ ഒഴുക്കില്അഴുക്കുചാലുകള്അകറ്റി ഹൃദയ പടലത്തില്സൂക്ഷിച്ചിരിക്കുന്ന പാത്രത്തിലേക്ക് മനുഷ്യസ്നേഹം മാത്രം നിറഞ്ഞുകവിഞ്ഞൊഴുകട്ടെ.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...