പത്രോസിനോ യേശുവിന്റെ ശിഷ്യര്‍ക്കോ ഇല്ലാതിരുന്ന 'തെറ്റാവരം' എന്ന അധികാരം നൂറ്റാണ്ടുകളായി മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ആഗോളസഭയുടെ നേതാവാണ് മാര്‍പാപ്പാ. ഏ.ഡി.130നുമുമ്പ് മാര്‍പാപ്പാ എന്ന സ്ഥാനം ഇല്ലായിരുന്നു. മാര്‍പാപ്പ, ഒരുകാലത്ത് സീസറിന്റെ അധികാരവും പത്രോസിന്റെ അധ്യാത്മിക അധികാരവും ഒത്തുവാണിരുന്ന ഭൂമിയിലെ ഏക ഭരണകര്‍ത്താവായിരുന്നു.
ദുര്‍ഗ്ര്യാഹയമായ അനേക രക്തകഥകള്‍ നിറഞ്ഞതാണ് വത്തിക്കാന്‍ ചരിത്രം. ഈ കഥകള്‍ തുടരുമോ, ലോകാവസാനംവരെ നിലനില്‍ക്കുമോന്നൊന്നും പറയുവാന്‍ സാധിക്കുകയില്ല. ഉത്തരമില്ലാതെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അനേകമനേകം ഉയിര്‍ത്തെഴുന്നെല്പ്പിനു ശേഷം റോമാസാമ്രാജ്യം അവസാനിച്ചു. അക്കാലത്ത് യേശുവിന്റെ പേരില്‍ മാർപാപ്പാക്കു രാജ്യങ്ങളുള്ള ഒരു രാഷ്ട്രീയ ലോകമുണ്ടായിരുന്നു. ആത്മീയത തെല്ലുമില്ലാതിരുന്ന ക്രിസ്തുവിന്റെ ഒരു സാമ്രാജ്യം. ആയിരം വര്‍ഷത്തോളം യൂറോപ്പിന്‍റെ മുഴുവന്‍ മേല്‍ക്കോയ്മ മാർപാപ്പാ നിലനിര്‍ത്തി. 'കറുത്ത യുഗങ്ങൾ എന്നാണ് ഈചരിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്ന് യൂറോപ്പില്‍ എവിടെയും ഒരു രാജാവിനെ വാഴിക്കണമെങ്കില്‍ മാര്‍പാപ്പയുടെ അനുഗ്രഹം വേണമായിരുന്നു. മാര്‍പാപ്പയുടെ പരമാധികാരത്തെ അംഗികരിക്കാത്ത രാജ്യങ്ങളും ക്രിസ്ത്യാനികളും പീഡനങ്ങൾക്ക് ഇരയാകുമായിരുന്നു. മാര്‍പാപ്പയെയും ക്രിസ്ത്യന്‍ തത്ത്വങ്ങളെയും തിരസ്കരിച്ച പതിനായിരങ്ങളെ ചുട്ടുകരിച്ച പാപപങ്കിലമായ കഥകള് സഭയുടെ ചരിത്രത്തില്‍ ഉറങ്ങുന്നു.
നവീകരണകാലങ്ങളില്‍ മാര്‍പാപ്പയുടെ അധികാരപരിധി യൂറോപ്പില്‍ ക്ഷയിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ചാര്‍ലെമേനും നെപ്പോളിയനും യുദ്ധങ്ങളിലൂടെ റോമാസാമ്രാജ്യം നിലനിര്‍ത്തിനോക്കി. നെപ്പോളിയന്‍റെ പതനശേഷം മാര്‍പാപ്പയുടെ അധികാരം കുറഞ്ഞു. യൂറോപ്പില്‍ രാജാക്കന്മാരുടെ ഇടയില്‍ മാര്‍പാപ്പയുടെ സ്വാധീനവും കുറഞ്ഞു. എങ്കിലും കോടാനുകോടി ജനങ്ങളുടെ പേരില്‍ മാര്‍പാപ്പക്ക് പരമാധികാരം ഉണ്ടായിരുന്നു. ഇന്നും ലോകത്തിലെ അനേകം ഭരണ കര്‍ത്താക്കള്‍ മാര്‍പാപ്പയുടെ മുമ്പില്‍ മുട്ടുകുത്താറുണ്ട്. നാസ്തികനായ ഗോര്‍ബച്ചോവ് 1991ല്‍ ഒരുപ്രാര്‍ഥനയില്‍ മാര്‍പാപ്പക്ക് ഒപ്പം മുട്ടു കുത്തി. കോടാനുകോടി ജനങ്ങളുടെ ആത്മീയനേതാവായ മാര്‍പാപ്പക്ക് രാജ്യങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ ആത്മീയ സാമ്രാജ്യത്തിനു മങ്ങലേറ്റിട്ടില്ല.
കത്തോലിക്കാ മതത്തില്‍ ആദ്യമ സഭയിലെ ക്രിസ്തീയ ചൈതന്യം ഇന്നു നിലനില്‍ക്കുന്നില്ല. അധികാരവും തെറ്റാവരവും ധനവും ആദ്യമ സഭയില്‍നിന്നും ബഹുദൂരം മാറി സഞ്ചരിക്കുന്നതിനു കാരണമായി. ആധുനികസഭയില്‍ നിലകൊള്ളുന്നത് ആയിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍കൊണ്ടു ക്രമീകരിക്കപ്പെട്ട പല തത്ത്വങ്ങളുടെ സംഹിതകള്‍ ആണ്. പ്രാകൃതമതങ്ങളില്‍ നിന്നും കടന്നുവന്ന തെറ്റായ അബദ്ധവിശ്വാസങ്ങളും സഭയില്‍ ഉണ്ട്. ബൈബിളില്‍ പറഞ്ഞിട്ടില്ലാത്ത പാരമ്പര്യ തത്ത്വങ്ങളും കാലത്തിനു അനുയോജ്യമായതും അല്ലാത്തതും അതിൽ കാണാം. പേഗന്‍ മതങ്ങളില്‍നിന്നും ഉത്ഭവിച്ച ബാബിലോണിയൻ തത്ത്വങ്ങള്‍ ഇന്നും എവിടെയോ സഭയുടെ വിശ്വാസതലങ്ങളില്‍ ഒളിഞ്ഞിരുപ്പുണ്ട്. മാര്‍പാപ്പാക്ക് വിധേയമായ ശുദ്ധമാന കത്തോലിക്കാ പള്ളിയെന്നാല്‍ ക്രിസ്തുമതവും ബാബിലോണിയന്‍ പെഗനിസ്സവും ഒന്നിച്ചു കലര്‍ത്തിയ ഒരു സങ്കരമതമെന്നു നിര്‍വചനം കൊടുക്കാം.
ഇന്നു കത്തോലിക്കാ സഭയില്‍ നിലവില്‍ ഉള്ള ആചാരങ്ങളില്‍ പലതും ക്രിസ്തുവിനു മുമ്പുണ്ടായിരുന്നതും ക്രിസ്തു പഠിപ്പിച്ചതുമല്ല. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന മൂന്നാം നൂറ്റാണ്ടുവരെ സഭയില്‍ ഇല്ലായിരുന്നു. പുതിയനിയമത്തിലോ പഴയ നിയമത്തിലോ ഈ പ്രാര്‍ഥന സൂചിപ്പിച്ചിട്ടില്ല. പൂര്‍വികരെ ബഹുമാനിക്കുന്ന ഭാരതീയധര്‍മ്മം എന്നനിലയില്‍ ഇതിനെ ന്യായികരിക്കാം. ക്രിസ്തുവിന് അനേകം നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ ഭാരതത്തിലും ചൈനയിലും പൂര്‍വികര്‍ക്കു പൂജകള്‍ അര്‍പ്പിച്ചിരുന്നു.
മേരിയും ഉണ്ണിയേശുവും പേഗന്‍ചിത്രീകരണമാണ്. എന്നാല്‍ അനേക ഹൈന്ദവ ദിവ്യന്‍മാര്‍ ഉണ്ണിയേശുവും മേരിയുമായുള്ള സങ്കല്പ ചിത്രത്തില്‍ ആകൃഷ്ടരായിട്ടുണ്ട്. മേരിയെ സാങ്കല്പിക ദേവമാതാവായി കരുതുന്നു. ലോകത്തിലുള്ള സകല അമ്മമാരുടെയും അടയാളമായി മേരിയെ കരുതുന്നു. പുത്രവാത്സല്ല്യം ഇവിടെ ഉജ്ജ്വലിക്കുന്നു. നാല്‍പ്പതു നോമ്പ് ക്രിസ്തുവിനു അഞ്ഞൂറു വര്‍ഷങ്ങള്‍ക്കും മുമ്പെയുണ്ട്. തമസ് വര്‍ഗ്ഗക്കാരുടെ ആചാരത്തില്‍ നിന്നും വന്നതാണ് മേരിയെന്ന സ്വര്‍ഗീയ രാജ്ഞി. ഇവിടെയെല്ലാം കത്തോലിക്കര്‍ സ്ത്രീക്ക് ബഹുമാനം കൊടുക്കുന്നുണ്ടെന്നുതന്നെ അനുമാനിക്കാം.
ബാബിലോണിയാലെ ദേവനായ തമസും അമ്മയുമാണ് കത്തോലിക്കാ സഭയില്‍ പില്‍ക്കാലത്ത് മാതാവും ഉണ്ണിയേശുവുമായി കത്തോലിക്കരുടെ ഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചത്. എന്നിരുന്നാലും സുന്ദരിയായ ഒരു ദേവതയും ഓമനത്വമുള്ള ഒരുകുഞ്ഞിന്‍റെ രൂപവും മനസ്സില്‍ താലോലിച്ചാല്‍ ഏതുകഠിന ഹൃദയനും നിര്‍മ്മലന്‍ ആകുമെന്നു വിശ്വസിക്കാം. അങ്ങനെയെങ്കിലും മനുഷ്യര്‍ മേരിആരാധനയില്‍ ആശ്വാസം കാണട്ടെ.
പ്രൊട്ടസ്റ്റന്റ് അഥവാ പ്രതിഷേധം മനുഷ്യത്വത്തിനു വേണ്ടിയുള്ള ഒരു മുറവിളിയായി കണക്കാക്കാം. പോയവര്‍ഷങ്ങളിൽ . 'ജനരോഷം' ഏകാധിപതികളുടെയും മതമൌലികവാദികളുടേയും കോട്ടകള്‍ തകര്‍ത്തു. പതിറ്റാണ്ടുകളായി കൊടികുത്തി വാണിരുന്ന ലിബിയയിലെ കേണൽ ഗെദ്ദാഫിയും നിലംപതിച്ചു. പ്രതിഷേധത്തിന്‍റെ മാറ്റൊലിയില്‍ അനേകം മതമൌലികവാദികളുടെ നാക്കും അടപ്പിച്ചു. ബിൻലാദനും കൂട്ടരും കറുത്ത അദ്ധ്യായങ്ങളിലേക്കു സ്ഥാനംപിടിച്ചു. എന്നിട്ടും മാറ്റമില്ലാത്ത ഒരു ഇസമാണു കത്തോലിക്കാസഭയും പുരോഹിത ഇസവം.
സഭക്കുമുമ്പില്‍ വെല്ലുവിളികൾ തുടരുന്നു. സഭ ഇന്നും യാഥാസ്ഥിതികരുടെ നിയന്ത്രണത്തിലാണ്. മൂത്തുമുരടിച്ച ബുദ്ധിയും ബോധവും നശിച്ച സഭയെ നയിക്കുന്ന കപ്പിത്താന്‍മാര്‍ പത്രോസിന്‍റെ പാറയെ ആഴിക്കടലിലേക്ക് മുക്കിക്കൊണ്ടിരുക്കുകയുമാണ്. രണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ മതങ്ങള്‍ തമ്മിലുള്ള മൈത്രിക്ക് വാതായനങ്ങള്‍ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ ബെനഡിക്റ്റ് മാര്‍പാപ്പയുടെ Dominus lesus എന്ന പ്രമാണത്തില്‍ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ക്രിസ്തു വിഭാവനചെയ്ത സഭകളല്ലെന്ന് പ്രസ്താവിച്ചിരിക്കുന്നു. പോപ്പിന് തെറ്റുപറ്റിയെന്നും തങ്ങളും ക്രിസ്തീയ സഭകള്‍ തന്നെയെന്നും പറഞ്ഞു പ്രൊട്ടസ്റ്റന്റ് സഭകള്‍ പ്രതിഷേധവും പ്രകടിപ്പിച്ചു.
കത്തോലിക്കാപ്പള്ളിമാത്രം സത്യസഭയെന്നുള്ള സങ്കല്പ്പത്തില്‍നിന്നും വത്തിക്കാന്‍ പിന്മാറുകയില്ല. അങ്ങനെ വത്തിക്കാന്‍ സമാധാനത്തിനു തുരങ്കം വെക്കുന്ന വലിയ ഒരു ശക്തിയാണ്. തീവ്രമായ മതപരിവര്‍ത്തനം വത്തിക്കാനെ ഹിന്ദുമതവാദികളുടെ ശത്രുവാക്കി. മിഷനറിമാര്‍ ദാരിദ്ര്യം ചൂഷണം ചെയ്തു പിടിയരിക്കഞ്ഞികൊടുത്തു മത പരിവര്‍ത്തനം നടത്തും. പിന്നെ തിരിഞ്ഞു നോക്കുകയില്ല. ഭാരതംമുഴുവന്‍ ഇങ്ങനെ പ്രലോഭിപ്പിച്ചുള്ള മതംമാറ്റത്തിനെതിരെ വത്തിക്കാനു ശക്തിയായ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്നു.
ഒരു മാര്‍പാപ്പ കൌമാരകാലത്ത് ഹിറ്റ്‌ലറിന്‍റെ നാസിപാര്‍ട്ടിയിലെ അംഗമായിരുന്നതും വിമര്‍ശന വിഷയമാണ്. കൌമാരക്കാര്‍ക്ക് അംഗത്വം അന്ന് നാസികളുടെ നിര്‍ബന്ധ വ്യവസ്ഥയായിരുന്നു. 2006-ൽ മുഹമ്മദ് നബിയെപ്പറ്റിയുള്ള പരാമര്‍ശം ഇസ്ലാമിന്‍റെ നീരസത്തിനും ഇടയാക്കി. ഇസ്ലാമിക ലോകംമുഴുവന്‍ അതു പ്രതിഷേധത്തിനു ഇടയാക്കി. ടര്‍ക്കിയുടെ ഭരണകക്ഷി പോപ്പിനെ ഹിറ്റ്ലര്‍ എന്നും മുസ്സോളിനിയെന്നും വിളിച്ചു. കുരിശുയുദ്ധത്തിന്‍റെ കാവല്‍ക്കാരനായും അറിയപ്പെട്ടു. പോപ്പു വരുത്തിയ മുറിവുകള്‍ മുസ്ലിംലോകത്ത് ഇതുവരെയും മാറിയിട്ടില്ല.
കേരളത്തില്‍ വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ സഭയുടെ ഏകാധിപത്യം തുടരുന്നു. അനാവശ്യമായി സര്‍ക്കാര്‍കാര്യങ്ങളില്‍ കൈകടത്തി സര്‍ക്കാരിനെ സഭയുടെ മരപ്പാവയായി മാറ്റി. വിവാഹമോചനം, ഗര്‍ഭനിരോധനം, പുരോഹിതമേല്‍ക്കോയ്മ , അവരുടെ രതികൾ, തെറ്റായ നയങ്ങൾ, ബ്രഹ്മചര്യം, മുതലായ സാമൂഹിക വ്യവസ്ഥിതികള്‍ക്കെതിരെ പ്രതിഷേധശബ്ദം ഇവിടെയും ആഗോളതലത്തിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു. എന്തിന്, അന്ധവിശ്വാസങ്ങളില്‍നിന്നും കപടപുരോഹിതരില്‍നിന്നും മുക്തിനേടുവാൻ മാറ്റത്തിന്‍റെ മാറ്റൊലിക്കായി പ്രതിഷേധം തുടരട്ടെ.
കാന്‍ബെറി ആര്‍ച്ച്ബിഷപ്പിന്‍റെ കീഴിലുള്ള ക്രിസ്ത്യന്‍സമൂഹത്തിന്‍റെ ഒരുവിഭാഗം കത്തോലിക്കാ സഭയിലേക്ക് മടങ്ങിവന്നതിനെ ചരിത്രപരമെന്നു വത്തിക്കാന്‍ വിശേഷിപ്പിക്കുന്നു. എപ്പിസ്കോപ്പല്‍ സഭയില്‍ സ്ത്രീകള്‍ക്ക് പൌരാഹിത്യം നല്‍കിയതില്‍ പ്രതിഷേധിച്ച് ഇവര്‍ സഭയില്‍നിന്നു പിരിഞ്ഞു റോമന്‍സഭയില്‍ചേര്‍ന്നു. വിവാഹിതരായ പുരോഹിതര്‍ക്കും കത്തോലിക്കാസഭയില്‍ വന്നുചേര്‍ന്നവര്‍ക്കും പൌരാഹിത്യം തുടരാം. കത്തോലിക്കാസഭയുടെ കാനോന്‍നിയമം എവിടെ, ഇതു രണ്ടുതരം നയമെന്നല്ലേയെന്നു വിമര്‍ശകർ ചോദിക്കുന്നു. മറ്റൊരു സഭയില്‍നിന്നും ചേക്കേറിയ ഇവരുടെ വിവാഹം അസാധുവെന്നു സഭ ന്യായികരിക്കുന്നു. വിവാഹം അസാധുവെന്നു സഭ കരുതുന്ന നിലക്കു വിവാഹതര്‍ക്ക് അവരുടെ പൌരാഹിത്യം തുടരുന്നതില്‍ ബുദ്ധിമുട്ടില്ല. കാനോന്‍നിയമം അനുസരിച്ച് എപ്പിസ്കോപ്പല്‍ സഭയുടെ പൌരാഹിത്യം സഭ അങ്ങനെ നീതികരിക്കുന്നു
മലങ്കരയാക്കൊബായില്‍നിന്നു മാര്‍ ഈവാനിയോസും അനുയായികളും വിവാഹിതരായ പുരോഹിതരുമായി ക ത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടതും പ്രസ്താവ്യമാണ്. എപ്പിസ്കൊപ്പലുകാര്‍ കാഫിറ്റെരിയാ കത്തോലിക്കര്‍ എന്നും റോമ്മാസഭയെ പരിഹസിക്കാറുണ്ട്. എപ്പിസ്കോപ്പല്‍ സഭയില്‍നിന്ന് ഒരു ചെറിയവിഭാഗം പിരിഞ്ഞുപോയെങ്കിലും ഇവരുടെപള്ളികളില്‍ മുന്‍ കത്തോലിക്കര്‍ കൈപൊക്കുവാന്‍ പറഞ്ഞാല്‍ ഇരുപതുശതമാനം മുതല്‍ എഴുപത്തഞ്ചുശതമാനംവരെ കത്തോലിക്കാ സഭയില്‍നിന്നു പിരിഞ്ഞവരാണെന്നുകാണാം. 'എതിര്‍ വായ്ക്കൊന്നു മറുവാചൊല്ലീടാ' എന്നുള്ള കത്തോലിക്കാ പുരോഹിതരില്‍ മനംനൊന്താണ് പലരും സഭവിട്ടുപോയത്.
മാര്‍പാപ്പാ നയിക്കുന്ന കത്തോലിക്കാസഭയും നവീകരണ (പ്രൊട്ടസ്റ്റന്റ്) സഭയും തമ്മില്‍ വലിയ അന്തരമുണ്ട്. സമുദായത്തിന്‍റെ താല്‍പര്യങ്ങള്‍ സഭയില്‍മാത്രമെന്ന് കത്തോലിക്കരും മറിച്ചു പ്രൊട്ടെസ്റ്റണ്ട് സഭാനേതൃത്വം തങ്ങള്‍ സമുദായത്തിന്‍റെ സേവകരെന്നും ചിന്തിക്കുന്നു. നവീകരണസഭകൾക്കു കാലത്തിനനുസരിച്ച് സമൂഹത്തിൽ മാറ്റങ്ങൾ വരുന്നുണ്ട്. എന്നാൽ കത്തോലിക്കാ സഭയിലോ, പരിവർത്തനത്തിന് എക്കാലവും മുറവിളി കൂട്ടികൊണ്ടിരിക്കണം. ലോകത്തിൻറെ പുരോഗതിയിൽ സഭ എന്നും അരനൂറ്റാണ്ടു പിമ്പിലും. ചെറുതായ ഒരു മാറ്റത്തിനുപോലും പൂർണ്ണായുസ്സുവരെ ജീവിക്കുന്ന ഒരു മാർപാപ്പയുടെ കാലംകഴിയുന്നവരെ കാത്തിരിക്കണം.
ഒരുബില്ലിയൻ ജനതയിലധികം ലോകമെമ്പാടും വിശ്വസിക്കുന്ന കത്തോലിക്കാസഭയുടെ ആശയ തത്ത്വങ്ങളാണെന്നും മറക്കരുത്. മാർപാപ്പയുടെ അപ്രമാദിത്വം തലയിലേറി ഈ മഹത്തായ സംഘടന ഇന്നും നിലകൊള്ളുന്നു. ഇസ്ലാം-ഹിന്ദു മതങ്ങൾക്കും വിശ്വാസങ്ങളെ കാത്തു സൂക്ഷിക്കുവാൻ ഇങ്ങനെ ഒരു ഏകാധിപതിയില്ല. സംഘടനയില്ല.
എല്ലാകത്തോലിക്കാ രാജ്യങ്ങളിലെയും കുട്ടികൾ വിവാഹത്തിനു മുമ്പ് മത്തു പിടിച്ചു ലൈഗികവേഴ്ചകൾ നടത്തുന്നു. ഒരു മാർപാപ്പക്കും ഈ സമൂഹങ്ങളുടെ ചാവുദോഷം മാറ്റുവാൻ സാധിക്കുകയില്ല. ഒരു കൂട്ടുകാരൻ ഒരുകൂട്ടുകാരി എന്ന് ചിത്ത കാമം പരക്കെ സമൂഹങ്ങൾ മുഴുവൻ പടർന്നിരിക്കുന്നു. പത്രോസിൻറെ ഊന്നുവടിക്ക് കാമഭ്രാന്ത് എന്ന മാനസികരോഗം മാറ്റുവാൻ സാധിക്കുമോ? വലിയ സാമ്പത്തികശക്തിയായ വത്തിക്കാന്‍റെ കണക്കില്ലാത്ത സ്വത്ത്, സഭയുടെ ഉന്നതരുടെ ലക്ഷ്യങ്ങളിലൊന്നാണ്. അതിനായിതന്നെ വത്തിക്കാന്‍റെ ഉന്നത നേതൃത്വത്തില്‍ മാഫിയാപോലുള്ള സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. വത്തിക്കാന്‍ ബാങ്കില്‍ ക്രമക്കേട് നടത്തിയ നാല് ഇറ്റാലിയന്‍ പുരോഹിതരുടെ വിവരങ്ങളാണ് ഏറ്റവും പുതിയതായ വാര്‍ത്ത. ദിനംപ്രതി ഇത്തരം സാമ്പത്തിക അഴിമതികളുടെ വിവരങ്ങള്‍ വത്തിക്കാന്‍റെ രഹസ്യവകുപ്പുകളില്‍ നിന്നും ചോരുന്നതായി കാണുന്നു.
കമ്മ്യൂണസത്തെ തകര്‍ക്കുവാന്‍ അനേക രാജ്യങ്ങളിലായി ഒളിഞ്ഞിരുന്ന സഭയുടെ ബില്ല്യന്‍ കണക്കിനു പണം ചിലവാക്കി. അംബറോസിയാനോ ബാങ്കിന്‍റെ തകര്‍ച്ചകളുടെ ദുരൂഹതകള്‍ പതിറ്റാണ്ടുകള്‍കഴിഞ്ഞിട്ടും കെട്ടടങ്ങിയിട്ടില്ല. വത്തിക്കാന്‍റെ ഉന്നതരായ150 പുരോഹിതര്‍ ഫ്രീമാസന്റി (Freemasonry)എന്ന ശാത്താനിക് സംഘടനയില്‍പ്പെട്ടവരാണ്. ഇവരാണ് പ്രമാദമായ ഈ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയത്. സഭ നിരോധിച്ച ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വയമേവ മഹറോന് അര്‍ഹാരായിട്ടും വത്തിക്കാന്‍ ഇവരെ സംരക്ഷിച്ച ചരിത്രമാണുള്ളത്. ജോണ്പോള്‍ ഒന്നാമന്‍റെ മരണവുമായി ഇവരുടെ പ്രവര്‍ത്തനം ബന്ധപ്പെട്ടതായും ദുരൂഹതകളുണ്ട്. അന്ന് മാര്‍പാപ്പയുടെ ആന്തരിക ശരീരാവയങ്ങള്‍ ബന്ധുക്കള്‍ക്കു കൊടുക്കാതെ നശിപ്പിച്ചതാണ് ഈ സംശയങ്ങള്‍ക്ക് കാരണം. പ്രധാന അഴിമതി നടത്തിയ കര്‍ദിനാള്‍ മാർ സിങ്കസ്സിനെയും സഭ രക്ഷിച്ചു. അതുപോലെ ലണ്ടന്‍ പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട അംബ്രോസിയോ ബാങ്ക് പ്രസിഡണ്ട് കാല്‍വിയുടെ മരണത്തെപ്പറ്റിയും നാളിതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല. സാമ്പത്തിക ക്രമക്കേടുകളില്‍ നിന്നും മുക്തമായി ആഗോള സാമ്പത്തിക വിപ്ലവത്തില്‍ ക്രമക്കെടില്ലാതെ ചരിത്രം മാറ്റി എഴുതുന്ന പുതിയ ഒരു വത്തിക്കാനുവേണ്ടിയാണ് ഇനി വിശ്വാസികള്‍പ്രാര്‍ഥിക്കേണ്ടത്.
സാമ്പത്തിക ക്രമക്കേടുകളിന്‍റെ പട്ടണമെന്ന നിലയിൽ വത്തിക്കാൻ കഴിഞ്ഞ കുറേക്കാലങ്ങളായി കുപ്രിസിദ്ധി നേടിക്കഴിഞ്ഞിരിക്കുന്നു. മൊത്തം കുത്തഴിഞ്ഞ ഒരു ഭരണസംവിധാനമാണ് വത്തിക്കാനിൽ നടക്കുന്നുവെന്നതിൽ സംശയമില്ല. മദ്ധ്യകാലയുഗത്തിലെ മാർപ്പാപ്പാമാരുടെ പൈശാചിക മത്സരങ്ങൾപോലെ ഓരോ ദിവസവും വത്തിക്കാന്‍റെ പ്രതിഛ്ചായക്ക് മങ്ങലേറ്റു കൊ ണ്ടിരിക്കുകയാണ്. കർദ്ദിനാൾമാരുടെയിടയിൽ മാർപാപ്പായാകാനുള്ള മത്സരം സാധാരണമാണ്. മാർപാപ്പായുടെ തെരഞ്ഞെടുപ്പ് പരിശുദ്ധാത്മാവിന്റെ വരപ്രസാദം എന്നാണ് വെപ്പ്. പരിശുദ്ധാരൂപി നിറഞ്ഞ അവിടം എങ്കിൽ അധികാരമോഹികളുടെയും മാമ്മോന്റെയും കേന്ദ്രമാകുന്നത് എങ്ങനെ? . കർദ്ദിനാൾമാരുടെ സഭയിൽ നിന്നും വെളുത്തപുക വരാതെ ഇടയ്ക്കിടെ കറുത്ത പുകവരുന്നത് ഒരു വടംവലിയുടെ അടയാളമായി കണ്ടു കൂടേ?
.
ബൈബിള്‍പറയുമ്പോലെ പിശാചുക്കളുടെ തലവനായ ലൂസിഫര്‍ വത്തിക്കാന്‍റെ ഭരണാധികാരം ഏറ്റെടുക്കുമെന്നും പ്രവചിക്കുന്നു. ദൈവിക ശാസ്ത്രത്തിന്‍റെപേരില്‍ വത്തിക്കാന്‍ പലതട്ടുകളിലാണ്. നിരോധിച്ചിരിക്കുന്ന ഫ്രീമാസനറി എന്ന മത തത്ത്വത്തില്‍ വിശ്വസിക്കുന്ന അനേക കര്‍ദിനാള്‍മാര്‍ വത്തിക്കാനിലുണ്ട്. അവരില്‍ ആരെങ്കിലും അടുത്ത മാര്‍പാപ്പായാകുമോയെന്നുളള ഭയപ്പാടും ആഗോള കത്തോലിക്കാസഭയിലുണ്ട്. ഫ്രീമാസനറി സംഘടന, ക്രിസ്ത്യന്‍ സഭക്കുള്ളിലെ ശക്തിയേറിയ പൈശാചിക പ്രേരണയുള്ള മാന്ത്രികവൈദികരാല്‍ നയിക്കപ്പെടുന്ന ഒരു വിഭാഗമാണ്. ഈ സംഘടന അനേക മാന്ത്രികവിദ്യകൾ ദുര്‍ഗ്രാഹ്യമായ തത്വങ്ങള്‍ മുതലായവകള്‍ അഭ്യസിച്ചിട്ടുണ്ട്. ബാബിലോണ്‍ പേഗന്‍മതത്തില്‍നിന്നും വന്നു കൂടിയതാണ് ഇത്തരം വിശ്വാസം.
യേശുവിനെ ദ്വയതദൈവം ആക്കി പ്രകൃതികളെ നിയന്ത്രിക്കുന്ന പരമശക്തിയെ ഇവര്‍ വിശ്വസിക്കുന്നു. ഈ കൂട്ടര്‍ മതത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങളെ പ ഠിപ്പിക്കുന്നുണ്ടെങ്കിലും ക്രിസ്തീയ മത വിശ്വാസങ്ങളോട് പൊരുത്തപ്പെട്ടു പോകുവാന്‍ സാധിക്കുകയില്ല. വത്തിക്കാനില്‍ ഇവരുടെ എണ്ണം പെരുകുന്നതായും വാര്‍ത്തകളുണ്ട്. തലയോട്ടികളും തുടയെല്ലുകളും ആരാധനയ്ക്കായി ഇവര്‍ ഉപയോഗിക്കുന്നു. ഈ പൈശാചിക ശക്തിയില്‍ വിശ്വസിക്കുന്ന കര്‍ദ്ദിനാള്‍മാരും സ്വന്തം രക്തത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നു. അക്രൈസ്തവമായ ഈ സംഘടനയില്‍ക്കൂടി പ്രവര്‍ത്തിക്കുന്നവരെ മഹറോനു തുല്യമായി വത്തിക്കാന്‍ വിലക്കിയിട്ടുണ്ടെങ്കിലും ഇവര്‍ അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കുമ്പോള്‍ ഒരു നിര്‍ണ്ണായക ശക്തിയായി പ്രവർത്തിക്കുന്നു.
ബൈബിള്‍പറയുമ്പോലെ പിശാചുക്കളുടെ തലവനായ ലൂസിഫര്‍ വത്തിക്കാന്‍റെ ഭരണാധികാരം ഏറ്റെടുക്കുമെന്നും പ്രവചിക്കുന്നു. ദൈവിക ശാസ്ത്രത്തിന്‍റെപേരില്‍ വത്തിക്കാന്‍ പലതട്ടുകളിലാണ്. നിരോധിച്ചിരിക്കുന്ന ഫ്രീമാസനറി എന്ന മത തത്ത്വത്തില്‍ വിശ്വസിക്കുന്ന അനേക കര്‍ദിനാള്‍മാര്‍ വത്തിക്കാനിലുണ്ട്. അവരില്‍ ആരെങ്കിലും അടുത്ത മാര്‍പാപ്പായാകുമോയെന്നുളള ഭയപ്പാടും ആഗോള കത്തോലിക്കാസഭയിലുണ്ട്. ഫ്രീമാസനറി സംഘടന, ക്രിസ്ത്യന്‍ സഭക്കുള്ളിലെ ശക്തിയേറിയ പൈശാചിക പ്രേരണയുള്ള മാന്ത്രികവൈദികരാല്‍ നയിക്കപ്പെടുന്ന ഒരു വിഭാഗമാണ്. ഈ സംഘടന അനേക മാന്ത്രികവിദ്യകൾ ദുര്‍ഗ്രാഹ്യമായ തത്വങ്ങള്‍ മുതലായവകള്‍ അഭ്യസിച്ചിട്ടുണ്ട്. ബാബിലോണ്‍ പേഗന്‍മതത്തില്‍നിന്നും വന്നു കൂടിയതാണ് ഇത്തരം വിശ്വാസം.
യേശുവിനെ ദ്വയതദൈവം ആക്കി പ്രകൃതികളെ നിയന്ത്രിക്കുന്ന പരമശക്തിയെ ഇവര്‍ വിശ്വസിക്കുന്നു. ഈ കൂട്ടര്‍ മതത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങളെ പ ഠിപ്പിക്കുന്നുണ്ടെങ്കിലും ക്രിസ്തീയ മത വിശ്വാസങ്ങളോട് പൊരുത്തപ്പെട്ടു പോകുവാന്‍ സാധിക്കുകയില്ല. വത്തിക്കാനില്‍ ഇവരുടെ എണ്ണം പെരുകുന്നതായും വാര്‍ത്തകളുണ്ട്. തലയോട്ടികളും തുടയെല്ലുകളും ആരാധനയ്ക്കായി ഇവര്‍ ഉപയോഗിക്കുന്നു. ഈ പൈശാചിക ശക്തിയില്‍ വിശ്വസിക്കുന്ന കര്‍ദ്ദിനാള്‍മാരും സ്വന്തം രക്തത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നു. അക്രൈസ്തവമായ ഈ സംഘടനയില്‍ക്കൂടി പ്രവര്‍ത്തിക്കുന്നവരെ മഹറോനു തുല്യമായി വത്തിക്കാന്‍ വിലക്കിയിട്ടുണ്ടെങ്കിലും ഇവര്‍ അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കുമ്പോള്‍ ഒരു നിര്‍ണ്ണായക ശക്തിയായി പ്രവർത്തിക്കുന്നു.
ഓര്‍ത്തഡോക്സ് കത്തോലിക്കരില്‍ വിവാഹിതരായ പുരോഹിതരുണ്ട്. അതുപോലെ നവീകരണ ക്രിസ്ത്യാനികളിൽ നിന്നും സഭയില്‍വന്ന വിവാഹിതരായ പുരോഹിതരെയും വത്തിക്കാന്‍ അംഗികരിച്ചിട്ടുണ്ട്. ഇനി വത്തിക്കാൻ എന്നു പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കുമെന്നാണ് സഭയുടെ മുമ്പിലുള്ള ഒരു ചോദ്യചിന്ഹം! വൈദികരുടെയിടയില്‍ ബ്രഹ്മചര്യം പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷമുള്ള നിയമം ആണ്. വിവാഹിതരായ അനേക മാര്‍പാപ്പാമാരും കത്തോലിക്കാസഭയെ ഭരിച്ചിട്ടുണ്ട്. വിവാഹിതര്‍ക്കു പൌരാഹിത്യം നിഷേധിക്കുവാന്‍ വത്തിക്കാനു ധാരാളം മുടന്തന്‍ന്യായങ്ങളുണ്ട്. വിവാഹജീവിതം നയിക്കുന്നവര്‍ ഭര്‍ത്താവായും അപ്പനായും സഭയെ സേവിക്കുവാന്‍ സാധിക്കുകയില്ലന്നും സഭയെക്കാള്‍ മുന്‍ഗണന കുടുംബത്തിനു നല്‍കുമെന്നും വത്തിക്കാന്‍ ഭയപ്പെടുന്നു. കൂടാതെ സഭയുടെ സ്വത്ത് വ്യക്തികളിലേക്കു കൈമാറുന്നുവെന്ന ആശങ്കയുമുണ്ട്. ഒരു കന്യാസ്ത്രീ വിവാഹിതയാവുകയാണെങ്കിലും ഇതുതന്നെ സ്ഥിതിയെന്നു വത്തിക്കാന്‍ കണക്കുകൂട്ടുന്നു.
സ്ത്രീകളുടെ പൌരാഹിത്യം സഭയുടെ തത്ത്വസംഹിതകള്‍ക്ക് എതിരെന്നു ചിന്തിക്കാം.പോളിന്‍റെ നിയമങ്ങള്‍ വത്തിക്കാന്‍ ചൂണ്ടി കാണിച്ചേക്കാം. എന്നാല്‍ പുരുഷന്മാരുടെ പൌരാഹിത്യത്തിനു തടസ്സമെന്തെന്നു മനസ്സിലാകുന്നില്ല. പുരോഹിതര്‍ക്കു വിവാഹം നിഷേധിക്കുന്നത് സഭയുടെ സിദ്ധാന്തമല്ല, മറിച്ച് സഭാധനതത്വ ശാസ്ത്രത്തിലെ ഒരു നയം മാത്രം.
വിവാഹിതരായ അനേകം പുരോഹിതർ സഭയിലുണ്ട്. ആത്മീയ കാര്യങ്ങളിൽ വിവാഹിതരെക്കാൾ ഇവർ ഉത്തരവാദിത്ത ബോധത്തോടെ
സഭാകാര്യങ്ങൾ നിർവഹിക്കുന്നുണ്ട്. പുരോഹിതർക്കു പല അവസരങ്ങളിലും
അല്മെനികളുടെ താറുമാറായ കുടുംബ ജീവിതത്തെപ്പറ്റി കൌണ്‍സിലിംങും സദാചാരപരമായ ഉപദേശങ്ങളും കൊടുക്കേണ്ടാതായും വരും.
വിവാഹിതരായ പുരോഹിതർക്കു വിവാഹിതരായ അല്മെനികളെ കൂടുതൽ ധര്‍മ്മവീര്യരും സദാചാര ബോധമുള്ളവരും ആക്കുവാൻ സാധിക്കും. തത്ഭലമായി അല്മെനികളുടെ ജീവിതത്തെ മനസ്സിലാക്കുവാനും സാധിക്കും. പുരോഹിതരെ അവിവാഹിതരായി കാണുവാൻ വത്തിക്കാന്‍റെ ഈ ക്രൂരമായ കാഴ്ചപ്പാട് എന്തിനെന്നു മനസ്സിലാകുന്നില്ല? ഈ നയം തികച്ചും മതതതത്ത്വങ്ങളല്ല, പാരമ്പര്യംമാത്രം. പുരോഹിതര്‍ ചെറുപ്പ കാലങ്ങളില്‍ കുട്ടികളെ പീഡിപ്പിച്ച് സഭയുടെ സ്വത്ത് ധൂര്‍ത്തടിച്ച് സന്തോഷപ്രദമായി ജീവിതം നയിക്കുന്നുണ്ടെങ്കിലും അവരുടെ വാര്‍ദ്ധക്യം ഏകാന്തമാണ്. യവ്വനത്തിന്‍റെ തീവ്രതാപം തണുത്താല്‍ ഇവരുടെ ജീവിതം പരമദയനീയവും നരക തുല്ല്യവുമാണ്. തീര്‍ച്ചയായും പുരോഹിതരെ വിവാഹംകഴിക്കുവാന്‍ അനുവദിക്കണം. വയസ്സായ ഒരു പുരോഹിതന് കുടുംബമില്ലാതെ, ആരും ശ്രദ്ധിക്കാനില്ലാതെ ജീവിക്കുന്ന ദുരവസ്ഥയെക്കാള്‍ ദുഖകരമായ മറ്റൊന്നില്ല. ബ്രഹ്മചര്യമെന്നു പറയുന്നതു പ്രകൃതിവിരുദ്ധമാണ്. വിവാഹജീവിതപ്പറ്റി അറിഞ്ഞുകൂടാത്ത ഒരു പുരോഹിതന്‍ എങ്ങനെ വൈവാഹിക ജീവിതത്തിന്‍റെ പവിത്രതകളെപ്പറ്റി അല്മെനിയെ ഉപദേശിക്കും?
1139ല് പുരോഹിതർക്കു ന ടപ്പാക്കിയ ഈ ബ്രഹ്മചര്യനിയമം സഭയ്ക്ക് ഇന്ന് അസാധുവാക്കിയാല്‍ മതിയാവും. പുരോഹിതർ
എന്ന പുരുഷന്മാരും വിവാഹം കഴിക്കണമെന്നുള്ളത് പ്രകൃതിയുടെ
നിയമമാണ്. കാലത്തിന്‍റെ ആവശ്യവുമാണ്.
സ്നേഹവും കുടുംബജീവിതവും ഇവർ പ്രത്യാശിക്കുന്നു.
ബനഡിക്റ്റ് പതിനാറാമൻ പോപ്പിന്റെ ബട്ട്ലറെ വത്തിക്കാന്റെ രഹസ്യരേഖകള്‍ ചോര്‍ത്തിയതിന് അറസ്റ്റുചെയ്തത് ആഗോള വാര്‍ത്തയായിരുന്നു. ബട്ട്ലര്‍ ഈ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായതായിരിക്കാം. ഇതിനു പിന്നില്‍ ശക്തിയായ മാഫിയ കാണാതിരിക്കുകയില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മേഹമാദ്ആലി ആഗ്ജാ എന്ന ടര്‍ക്കിനിവാസി ജോണ്‍പോള്‍ മാര്‍പാപ്പയ്ക്ക്നേരെ വെടിവെച്ചപ്പോള്‍ അതിനുചുക്കാന്‍ പിടിച്ചത് വത്തിക്കനുള്ളിലെ മാഫിയാ ആയിരുന്നുവെന്നും സഹായിക്കുവാന്‍ രഹസ്യവിഭാഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും കിംവദന്തികള്‍ ഉണ്ട്. അങ്ങനെ, വത്തിക്കാന്റെ ഈ രഹസ്യരേഖകള്‍ ചോര്‍ത്തിയത് ബട്ട്ലര്‍ ആയിരിക്കുകയില്ല. അറിയപ്പെടാത്ത ധാരാളം വത്തിക്കാന്‍ രഹസ്യങ്ങള്‍ പുറത്താക്കുവാന്‍ സാധിക്കാതെ ഒളിഞ്ഞിരുപ്പുണ്ട്.
അറിയപ്പെടാത്ത അനേക നിഗൂഡതകള്‍ നിറഞ്ഞ ഒരു സങ്കേതമാണ് വത്തിക്കാന്‍ ഇന്ന്. തന്നെയല്ല ബാലപീഡകരായ പുരോഹിതരുടെ കുറ്റകൃത്യങ്ങള്‍ രഹസ്യമായി വെച്ചിരുന്നതുപോലുള്ള ഇത്തരം കുറ്റകൃത്യങ്ങൾ എന്നും വാർത്തകളായി കാണുമ്പോൾ ഓരോ ദിവസവും സഭയുടെ അടിത്തറ ഇളകുന്നതായി തോന്നിപ്പോവും. അളവില്ലാത്ത സ്വത്തുക്കൾ ഇങ്ങനെ ബാലപീഡ കുറ്റവാളികൾക്കു ചിലവാക്കാതെ ദരിദ്രർക്ക് ദാനം ചെയ്തിരുന്നുവെങ്കില്‍, ലോകത്തിലെ പട്ടിണിപ്പാവങ്ങൾക്കു പ്രയോജനപ്പെടുമായിരുന്നു. വത്തിക്കാനിൽ അഴിമതിക്കാരനായ ഒരാളെ അറസ്റ്റു ചെയ്തു. ബാക്കി അഴിമതിക്കാർ ഇന്നും വത്തിക്കാനിൽ സ്വതന്ത്രരായി നടക്കുകയാണ്. അവർക്കെല്ലാം മാഫിയാസഹായവുമുണ്ട്.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീൻ ഒരിക്കല്‍ പറഞ്ഞു "ലോകത്തു തിന്മയുണ്ടെങ്കില്‍ അതു മതം മാത്രം." വത്തിക്കാന്റെ ബട്ട്ലര്‍വഴി ചോർന്ന രഹസ്യങ്ങളെപ്പറ്റിയുള്ള ഊഹാപാഹങ്ങൾ ലോകമെമ്പാടും പരന്നു. വത്തിക്കാൻ അധികാരം നിലനിർത്തുന്നതിനു തത്രപ്പെടുന്നുവെന്നു വാഷിംഗ്ടൻ പോസ്റ്റ് അന്ന് റിപ്പോർട്ടു ചെയ്തു. നികുതി വെട്ടിപ്പുകാരെ കുരുക്കിലാക്കുവാൻ തത്രപ്പെടുന്ന ഇറ്റാലിയൻ സർക്കാരിന്‍റെ ശ്രമത്തിൽ വത്തിക്കാന്‍റെ കണക്കില്ലാത്ത ധനത്തിന് എങ്ങനെ നികുതിയിളവു നെടാമെന്നുള്ള തീവ്ര ചര്‍ച്ചകളും ചോർന്നതിൽപ്പെടുന്നു. വത്തിക്കാൻ സെക്രട്ടറി ടാര്‍സിസിയോ ബര്‍ടോനെയ്ക്കെതിരെയുള്ള കേസ് അന്വേഷണങ്ങളും കത്തിടപാടുകൾ സംബന്ധിച്ചും രഹസ്യങ്ങൾ ചോർന്നിട്ടുണ്ട്. ഇദ്ദേഹവും ആർച്ചുബിഷപ്പ് കാർലോ മരിയവിഗാനോയും തമ്മിലുള്ള ആഭ്യന്തര ഏറ്റുമുട്ടലുകളും പുറത്തുവന്നു.
മറ്റൊന്നുള്ളത് ഇറ്റലിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു രഹസ്യചോര്‍ച്ചയാണ്. വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍റെ മകള്‍ എമാനുല ഒര്‍ലാണ്ടി എന്ന പെണ്‍കുട്ടി അന്തര്‍ധാനം ചെയ്ത വിവരങ്ങളെ സംബന്ധിച്ച കാര്യമാണ്. വത്തിക്കാന്‍ പോലീസിന്‍റെ ഒരു ലൈംഗിക പാര്‍ട്ടിയില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ അപ്രത്യക്ഷമാകുകയായിരുന്നു. അവള്‍ക്കന്ന് പ്രായം പതിനഞ്ചു വയസ്സ്. ഇതിന്‍റെ പേരില്‍ ഇറ്റാലിയന്‍ പോലീസ് ഒരു ഗുണ്ടാ കുറ്റവാളി സംഘത്തിന്‍റെ നേതാവിന്‍റെ ശവശരീര അവശിഷ്ടങ്ങള്‍ കുഴിമാടത്തിൽനിന്നു കുഴിച്ചെടുത്തിരുന്നു. വത്തിക്കാന്‍ പോലീസിന്‍റെ ലൈംഗികപാര്‍ട്ടിയില്‍ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ഈ നേതാവ് ബലാല്‍സംഗം ചെയ്തു കൊന്നുവെന്നാണ് ഇറ്റാലിയന്‍ പോലീസിന്റെ അനുമാനം. ഒളിഞ്ഞിരിക്കുന്ന ഈ കുട്ടിയെപ്പറ്റിയുള്ള പല അജ്ഞാത രഹസ്യങ്ങളും ചോര്‍ന്നുവെന്ന് സംശയിക്കുന്നു.
വത്തിക്കാൻ വെബ്‌സൈറ്റ് ആക്രമിച്ചവരുടെ കുറിപ്പുകൾ
ബനഡിക്റ്റ്
മാർപ്പാപ്പയുടെ കാലത്ത് വത്തിക്കാൻറെ വെബ്സൈറ്റ് അനധികൃതമായി കയ്യേറി തകർത്തുവെന്ന വാർത്ത ലോകത്തെ ആകമാനം അമ്പരിപ്പിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിലെ സഭയുടെ ക്രൂരമായചില ചരിത്രസത്യങ്ങളും ഹാക്കർമാരുടെ കുറിപ്പുകളിൽ ഉണ്ടായിരുന്നു. താല്‍ക്കാലികമായിട്ടാണെങ്കിലും ഈ സൈറ്റ് നിശ്ചലമാക്കിയത് വത്തിക്കാനിലെ ഉന്നതരെ പരിഭ്രാന്തരാക്കി. ചില ലക്ഷ്യങ്ങളും, ഉദ്ദേശശുദ്ധിയും വത്തിക്കാൻറെ കമ്പ്യൂട്ടറുകൾ സ്തംഭിപ്പിച്ചവരുടെ കുറിപ്പുകളിൽ കാണുന്നു.
"വത്തിക്കാൻ ഭരണാധികാരികളേ," എന്നു സംബോധന ചെയ്തുകൊണ്ട് അജ്ഞാതരായ ഇവർ വത്തിക്കാൻ വെബ്സൈറ്റിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങളിലേക്കു നുഴഞ്ഞു കയറിയതിനു പല കാരണങ്ങളാണ് സൂചിപ്പിച്ചിരിക്കുന്നത്. സഭയുടെ പൊതുതത്ത്വങ്ങളും പ്രാർഥനരീതികളും സന്മാർഗ പ്രമാണങ്ങളും ഹീനവും പരിഹാസം നിറഞ്ഞതും കാലത്തിനനുരൂപമല്ലാത്തതുമാണ്. റോമ്മാസഭ തത്ത്വങ്ങിളില്ലാത്ത, ധനലാഭം മാത്രം കൊയ്യുവാനും ആഗ്രഹിക്കുന്ന ഒരു വ്യവസായ സാമ്രാജ്യം മാത്രം.
അമൂല്യങ്ങളായ തത്ത്വജ്ഞാന പുസ്തകങ്ങളും പ്രാർഥനകളും കത്തിച്ചു കളഞ്ഞു. സഭയെ വിമർശിച്ചവരെ കൊടുംകൊലകൾ ചെയ്തു ചുട്ടുചാമ്പലാക്കി. ശാസ്ത്രത്തെ തള്ളിക്കളഞ്ഞു മതമൂല്യങ്ങളെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചു. സ്വർഗം വാഗ്ദാനം ചെയ്തു ശുദ്ധീകരണസ്ഥലം വിറ്റു സഭ പണംഉണ്ടാക്കി. നാസി കുറ്റവാളികളെ സഹായിച്ചു. പോരാഞ്ഞു കുറ്റവാളികൾക്ക് വിദേശങ്ങളിൽ സഭ അഭയം കൊടുത്തുവെന്നും ആഗോള സാമൂഹ്യനീതിയെ അട്ടിമറിച്ചുവെന്നും ഹാക്കർമാർ കുറ്റപെടുത്തിയിട്ടുണ്ട്.
ഓരോദിവസവും പുരോഹിതർ നിർദോഷികളായ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും, ഈ കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനു പകരം കുറ്റകൃത്യങ്ങൾ സഭ എക്കാലവും മറച്ചുവെച്ചുവെന്നും ഈ കുറ്റപത്രത്തിലുണ്ട്. പത്രധർമ്മത്തെ നിഷേധിക്കുകയും സംഭവങ്ങൾ പുറത്തു വരാതെയിരുക്കുവാൻ പത്രക്കാരുടെ വായ് അടപ്പിക്കുകയും ചെയ്യുന്നു. ഇറ്റലിയെന്ന രാഷ്ട്രത്തിന് ദിനംപ്രതി വത്തിക്കാൻറെ പൊതു നയങ്ങളെയും സാമൂഹ്യക ദ്രോഹങ്ങളെയും സഹിക്കേണ്ടിയും വരുന്നു. കോടാനുകോടി സഭയുടെ സ്വത്തുക്കൾക്കു നികുതി ഇളവുനേടി ഇറ്റലി എന്ന രാജ്യത്തെ പാപ്പരാക്കുന്നു. ഗർഭനിരോധ മാർഗങ്ങൾ, ഗർഭംഅലസിപ്പിക്കൽ, എല്ലാം വിലക്കി അവ സഭയുടെ പാപങ്ങളായും പഠിപ്പിച്ചു വിശ്വാസികളെ ഭയപ്പെടുത്തുന്നു.
വത്തിക്കാൻറെ യുഗം അവസാനിച്ചുവെന്നും അവർക്കെതിരെ, കൊള്ളരുതായ്മകൾക്കും ക്രൂരതകൾക്കുമെതിരെ ഒരു വൻകോട്ടയുണ്ടാക്കിക്കഴിഞ്ഞുവെന്നും നുഴഞ്ഞു കയറ്റക്കാരുടെ കുറിപ്പിൽ വീമ്പടിക്കുന്നു. ക്രിസ്തുമതത്തെയും, സത്യവിശ്വാസത്തെയും ആക്രമിക്കുവാനല്ല ഈ പോരാട്ടം, റോമ്മാ അപ്പസ്തോലിക്കാ സഭയ്ക്കെതിരെയും അഴിമതിക്കും കൊള്ളരുതായ്മക്കെതിരെയും ഒരു പോരാട്ടമായിട്ടാണ് ഹാക്കർമാർ ഈ പത്രികയിൽ അവകാശപ്പെട്ടിരിക്കുന്നത്. ക്രിസ്തു സ്ഥാപിച്ച സഭയെ രക്ഷിച്ചു മുക്തിനേടുവാൻ ഈ യുദ്ധം ഇനിയും തുടരുമെന്നും ഇവരുടെ മുന്നറിയിപ്പിലുണ്ട്.
.
.
No comments:
Post a Comment