Wednesday, June 5, 2013

9.ഫാസിസ്റ്റ് സഭയുടെ പിന്തിരിപ്പന്‍ നയങ്ങളും യഹൂദ വിരോധവും



 

വത്തിക്കാന്റെ ഗ്രന്ഥപ്പുരയിലെ പൌരാണികപ്രമാണങ്ങള്മാര്പാപ്പാമാരുടെ മദ്ധ്യകാലയുഗങ്ങളിലെ കറുത്ത അധ്യായങ്ങളിലേക്കുള്ള ഒരു എത്തിനോട്ടവും നിഗൂഢതയും വെളിപ്പെടുത്തുന്നു. ഗലീലിയോ, ലൂത, വോള്ട്ടയ, അബ്രാഹം ലിങ്ക, ഹിറ്റ്ലര്എന്നിവരെ സംബന്ധിക്കുന്ന പ്രമാണരേഖകകളും വത്തിക്കാന്റെ രഹസ്യ ചരിത്രരേഖകളില്നിന്നും പുറത്തു വന്നിട്ടുണ്ട്.ജീവിച്ചിരുന്നപ്പോ മതപീഡകനെന്നു മുദ്ര കുത്തിയ ഗലീലിയോയുടെ പ്രതിമ വത്തിക്കാപൂങ്കാവനത്തി സ്ഥാപിക്കുന്നതും സഭയുടെ കുറ്റബോധം വിളിച്ചുപറയുന്നു. ശേഷിച്ച ജീവിതകാലം മുഴുവ ഗലീലിയോ സഭയില്നിന്നു പുറത്താക്കപ്പെട്ടു ജയിലറക്കുള്ളി ദാരിദ്ര്യത്തിലായിരുന്നു  കഴിഞ്ഞുകൂടിയത്. അരിസ്റ്റോട്ടിലിറെ ചിന്താഗതികക്കെതിരായി ഭൂമി സൂര്യനെ ചുറ്റുന്നുവെന്നു വിശ്വസിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്. അക്കാലത്തെ ശാസ്ത്രജ്ഞരും ജനങ്ങളും അദ്ദേഹത്തെ സ്നേഹിച്ചിരുന്നതും മാര്പാപ്പയെ ചൊടിപ്പിച്ചു. കഴിഞ്ഞ ഷമാണ്മാര്പാപ്പാ ഗലീലിയോടും ലൂതറിനോടും സഭക്ക് പറ്റിയ തെറ്റുകസമ്മതിച്ചത്. ഗലീലിയോ ശാസ്ത്രവും മതവും ഒന്നുപോലെ വിശ്വസിച്ചു. മതത്തെ ഭയന്ന് വിശ്വാസത്തെ അദ്ദേഹം നിരസിച്ചില്ല.


ലീയോ പത്താമനാണ് ലൂതറിനെ മഹരോണ്ചൊല്ലിയത്. നവീകരണവേളയി സഭയുടെ മതപീഡനംമൂലം പതിനായിരക്കണക്കിനു ജനവിഭാഗങ്ങ കൊല്ലപ്പെട്ടു.
മതതത്ത്വങ്ങളെക്കാൾ  
ഉപരി അന്ന് അധികാരത്തിനുവേണ്ടിയുള്ള  വടംവലിയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതു തന്നെയാണ് സഭയി തുടരുന്നതുംമാര്ട്ടിലൂത സഭയുടെ അടിസ്ത്ഥാനതത്ത്വങ്ങളെ ഒരിക്കലും ചോദ്യം ചെയ്തില്ല. അദ്ദേഹം സഭയെ ഒരിക്കലും വിഭജിക്കുവാആഗ്രഹിച്ചില്ല. മാട്ടിലൂതരിറെ കാഴ്ച്ചപ്പാട് പോപ്പും ന്നുസമ്മതിക്കുന്നു.

സഭയെ അഴിമതിയില്നിന്നും മോചിപ്പിക്കണമെന്നു ലൂതര്വാദിച്ചു. ദരിദരരെ കുര്ബാനവേളയില്പീഡിപ്പിച്ചു പണം വാങ്ങുന്നതിനെ  ലൂതർ എതിര്ത്തു. അനേകർ പട്ടിണി കിടക്കുമ്പോള് പുരോഹിതര്ധനം കുന്നുകൂട്ടുവാന്തുടങ്ങി. ശുദ്ധീകരണസ്ഥലം തേടി വരുന്നവരുടെ കൈക്കൂലികള്പുരോഹിതരെ ധനികരാക്കി. നരകത്തിനോ സ്വര്ഗത്തിനോ വിധി എഴുതുന്നത്ദൈവമാണ് പുരോഹിതരല്ലെന്നു ലൂതര്പ്രസംഗിക്കുവാന്തുടങ്ങി. ബൈബിള് തിരുവചനങ്ങളാണെന്നും വിശ്വാസികളെ ബൈബിള്ബോധവാന്മാ ആക്കണമെന്നും ബൈബിള്തർജ്ജിമചെയ്തു പല ഭാഷകളില്അച്ചടിച്ചു ജനങ്ങള്ക്കു വിതരണം ചെയ്യണമെന്നും ലൂതര്നിര്ദ്ദേശിച്ചു.



1846-78 കാലഘട്ടങ്ങളി ഒമ്പതാം പീയൂസ്സായിരുന്നു വത്തിക്കാനി മാര്പാപ്പാ. എബ്രാഹംലിങ്കനെ വധിച്ചകേസ്സി വത്തിക്കാറെ രാഷ്ട്രീയവും ഉണ്ടെന്നു ആരോപണമുണ്ടായിരുന്നു. വത്തിക്കാറെ രഹസ്യാന്വേഷണ വിഭാഗത്തിനിന്നും ലിങ്കനെ വധിക്കുവാ പണം കൊടുത്തുവെന്നും കിംവദന്തിയുണ്ട്. വത്തിക്കാറെ നിദ്ദേശപ്രകാരമാണ് ലിങ്ക കൊല്ലപ്പെട്ടതെന്ന് വലിയ ഒരു ജനവിഭാഗവും ചില ചരിത്രകാരന്മാരും വിശ്വസിക്കുന്നു. ചരിത്രത്തി കാണുന്നതുപോലെ അടിമത്തം വേണമെന്നു ആഗ്രഹിച്ച ഒരു ഭ്രാന്ത അല്ല ലിങ്കനെ വധിച്ചതെന്നും അനുമാനമുണ്ട്.
 

വാൾട്ടയറിൻ‍റെ കാലഘട്ടം ഫ്രാൻ‍സ് മൊത്തം വത്തിക്കാൻ‍റെ സ്വാധീനത്തിലായിരുന്നു. മതസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, സംസാരസ്വാതന്ത്ര്യം  എന്നിവ പരിപൂ ർ‍ണ്ണമായും നിരോധിച്ചിരുന്ന ഒരു കാലവും. എതിർ‍ക്കുവാനോ പൊതുയോഗങ്ങൾ കൂടുവാനോ അനുവദിച്ചിരുന്നില്ല. സഭ എന്തെങ്കിലും പാപമെന്നു പറഞ്ഞാൽ അന്നു രാജ്യത്തിലെ നിയമം അനുസരിച്ചില്ലെങ്കിൽ കുറ്റകൃത്യമായിരുന്നു. മനുഷ്യവകാശങ്ങളെ നിഷേധിക്കുന്ന കുറ്റവാളിയുടെ പുസ്തകമെന്നു ബൈബിളിനെ അദ്ദേഹം വിമർ‍ശിച്ചു. സർ‍ക്കാർ പരിഗണിക്കേണ്ടത് വിശുദ്ധഗ്രന്ഥത്തിലെ നിയമങ്ങളല്ല.  ജനങ്ങളുടെ മൌലികാവകാശങ്ങൾ‍ക്കു  ഭരണകൂടം മുൻ‍ഗണന നൽ‍കണമെന്നും അദ്ദേഹം വാദിച്ചു. ആദം എന്ന ഒരു വിഡ്ഢികഥാപാത്രംമൂലം ലോകത്തു പാപം വന്നുവെന്നും,അയാൾ പാപം ചെയ്തില്ലായിരുന്നുവെങ്കിൽ പഞ്ഞം പട വസൂരി ഇവകളിൽ‍നിന്നു മുക്തി നേടുവാൻ മനുഷ്യരെ നരകം സ്വർ‍ഗമെന്നു കാണിച്ചു ഭയപ്പെടുത്തുവാൻ പുരോഹിത തത്ത്വശാസ്ത്രങ്ങളും, ദൈവശാസ്ത്രങ്ങളും ഭൂമിയിൽ കാണുകയില്ലായിരുന്നുവെന്നും  അദ്ദേഹത്തിൻ‍റെ ഫലിതസാഹിത്യത്തില്‍ ഉണ്ട്. ഇദ്ദേഹം  തന്റെ കവിതകൾ, ലേഖനങ്ങൾ ഹാസ്യപുസ്തകങ്ങൾ എന്നിങ്ങനെ ആയിരക്കണക്കിനു കൃതികളിലൂടെ സഭയുടെ നയങ്ങളെ ചോദ്യം ചെയ്തിരുന്നു. മതത്തെ അദ്ദേഹത്തിനു യാതൊരു ബഹുമാനവും ഇല്ലായിരുന്നു. പുരോഹിതരെയും മാര്‍പാപ്പായെയും കളിയാക്കികൊണ്ടുള്ള ഒരു മതമായിരുന്നു അദ്ദേഹത്തിന്റെ കൃതികളിൽ മൊത്തമുണ്ടായിരുന്നത്.

 

ഹിറ്റ്ലറും നാസ്സികളും പന്ത്രണ്ടാംപീയൂസ്സും യഹൂദരുടെ കൂട്ടക്കൊലകളും വത്തിക്കാന്‍റെ യുദ്ധകാല രഹസ്യകഥകളുമൊക്കെചരിത്രത്തിന്‍റെ ഭാഗമായിതീര്‍ന്നു.തെറ്റുകള്‍ തിരുത്തി സഭ മുന്നേറട്ടെ. വത്തിക്കാന്‍റെ പുരാവസ്തു ഗ്രന്ഥപ്പുരയില്‍നിന്നും സുപ്രധാനങ്ങളായ അനേക പ്രമാണങ്ങളും രേഖകളും ഗവേഷകരുടെ ശ്രദ്ധയില്‍കൊണ്ടുവന്നത് എന്തുകൊണ്ടും സഭക്ക്മേലുള്ള തെറ്റിദ്ധാരണകള്‍ കുറയ്ക്കുവാന്‍ സാധിക്കുമെന്നതില്‍സംശയമില്ല.ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത്‌ യഹൂദ മീഡിയാകളാണ്.

പന്ത്രണ്ടാംപീയൂസ് മാർ ‍പാപ്പയുടെ നയങ്ങൾ ‍ യുദ്ധകാലത്ത് ജർ‍മ്മൻ ഭരണാധികാരികളെ വെറുപ്പിക്കാതെയുള്ളതായിരുന്നു. ഹിറ്റ്‌ലറിന്‍റെ കൂട്ടക്കൊലകളിൽ വത്തിക്കാൻ നിശബ്ദമായിരുന്നു. അതുകൊണ്ട് പന്ത്രണ്ടാംപീയൂസിനെ ഹിറ്റ്ലറിന്‍റെ മാര്‍പാപ്പയെന്നു വിളിക്കുന്നു. ഒരു രാഷ്ട്രത്തിന്‍റെ ഭരണത്തിൽ സഭ ഇടപെടുന്നത് ശരിയല്ലെന്നു സഭയെ വിമർ‍ശിക്കുന്നവർ പറയുന്നു. എന്നാൽ ഇവിടെ സഭ നാസികളുടെ ക്രൂരതനിറഞ്ഞ കൂട്ടക്കൊലയെ പരസ്യമായി എതിർ‍ക്കാത്തതാണ് വിവാദം. അന്ന് മാർ‍പാപ്പ ഹിറ്റ്ലറെ എതിർ‍ത്തിരുന്നുവെങ്കിൽ വത്തിക്കാനുൾ‍പ്പടെ യൂറോപ്പിലെ കത്തോലിക്കാരാജ്യങ്ങൾ മൊത്തം നാസിപട ബോംബിട്ടു നശിപ്പിക്കുമായിരുന്നു. പുരോഹിത- കന്യാസ്ത്രികളെ നാസികളുടെ കൊലമരങ്ങളുടെ ചുവട്ടിൽ ‍ കാണുമായിരുന്നു. 1939മുതൽ പീയൂസ്പാപ്പയുടെ സമാധാനത്തിനായുള്ള പല സന്ദേശങ്ങളും യഹൂദർ‍ക്ക് വേണ്ടിയുള്ളതായിരുന്നു.

1942ലെ ക്രിസ്തുമസ് സന്ദേശം യഹൂദരുടെ കൂട്ടകൊലയിൽ വിലപിച്ചുകൊണ്ടു സമാധാനത്തിനായി ത്തന്നെ എഴുതിയുണ്ടാക്കിയതായിരുന്നു. ആയിര കണക്കിനു യഹൂദരെ രഹസ്യമായി അദ്ദേഹം ഒളിവിൽ താമസിപ്പിച്ചു. നാസികളുടെ ഭീകരവേട്ടകളും കൂട്ടകൊലകളും ഒഴിവാക്കുവാൻ പന്ത്രണ്ടാം പീയൂസ്സിന്‍റെ മൌനനയങ്ങൾ യുദ്ധകാലത്ത് ആവശ്യമായിരുന്നു.  വത്തിക്കാനു നാസികളോട് യുദ്ധംചെയ്യുവാന്‍ പാരട്രൂപ്പ്കളോ പട്ടാളമോ ഇല്ല. ഏതാനും സ്വിസ്പട്ടാളക്കാരെകൊണ്ട് വത്തിക്കാന്‍ എങ്ങനെനാസികളെ എതിര്‍ക്കുമെന്നും യഹൂദ വാര്‍ത്തകള്‍ വ്യക്തമാക്കുന്നില്ല. ആറു മില്ല്യന്‍ യഹൂദര് ‍യുദ്ധകാലത്ത് മരിച്ച വിവരണങ്ങള്‍ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ യുദ്ധത്തില്‍ ഹിറ്റ്ലര്‍ കൊന്നൊടുക്കിയ രണ്ടുമില്ലിയന്‍ പോളിഷ് കത്തോലിക്കരുടെ കാര്യമോ  ആയിരകണക്കിനു പുരോഹിത കന്യാസ്ത്രികളുടെ മരണമോപ്രാധാന്യം അര്‍ഹിക്കുന്നില്ല. യഹൂദരല്ലാത്ത പോളീഷ്കത്തോലിക്കര്‍ അവരുടെദൃഷ്ടിയില്‍ മനുഷ്യജീവികളല്ല.
 

സ്വന്തം ജനതയെപ്പോലും രക്ഷിക്കുവാൻ സാധിക്കാത്ത മാർ‍പാപ്പയെ എങ്ങനെ ചരിത്രത്തിൽ ഹിറ്റ്ലരിനൊപ്പം ചിത്രീകരിക്കും. ക്രിസ്തുവിന്‍റെ കാലംമുതൽ തുടരുന്ന യഹൂദരുടെ നയമായ കത്തോലിക്കാസഭയെ ആക്രമിക്കുവാനുള്ള ഒരു മാർ‍ഗംകൂടിയാണ് പന്ത്രണ്ടാംപീയൂസ്സിനെ ഹിറ്റ്ലറിന്റെ  മാർപാപ്പായെന്നും വിളിക്കുന്നത്‌. 1940ലെ ന്യുയോര്‍ക്ക് ടൈംസ് മുഴുവൻ‍തന്നെ പന്ത്രണ്ടാംപീയൂസ്സിനെ പ്രകീർ‍ത്തിച്ചു കൊണ്ടുള്ളതാണ്. നാസികളുടെ മനുഷ്യക്കുരുതികളെപ്പറ്റി മാര്‍പാപ്പയുടെ അനേക വിലാപപ്രസംഗങ്ങൾ പത്രം അച്ചടിച്ച്‌ പുറത്തിറക്കിയിട്ടുണ്ട്.  
എന്നിരുന്നാലും ഫാസിസവും നാസിസവും വളർ‍ത്തിയത് സഭയാണ്. ഒരു കത്തോലിക്കാകുഞ്ഞു വളരുമ്പോൾ‍മുതൽ പുരോഹിതർ യഹൂദവിരോധം വളർ‍ത്തിയെടുക്കും. കാരണം സുവിശേഷത്തിലെ പൌലോസ് പലയിടത്തും യഹൂദവിരോധം പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെയാണ് ഹിറ്റ്ലറിലും നാസികളിലും യഹൂദവിരോധം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത്‌. യുദ്ധകാലത്ത് ചില പുരോഹിതരും പള്ളിറെക്കോർ‍ഡുകൾ ചികഞ്ഞു പേര് വിവരങ്ങൾ ചോ ർ‍ന്നു യഹൂദരെ നാസികൾക്ക് ഒറ്റുകൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള ആയിരക്കണക്കിനു കേസുകളും  യഹൂദരുടെ ഗവേഷണപ്പുരയിലുണ്ട്.

 



കോണ്‍സ്റ്റാന്റിയൻ ‍ചക്രവര്‍ത്തിയുടെ കാലംമുതല്‍ ക്രിസ്ത്യന്‍മൂല്യങ്ങളും സഭയുടെശിക്ഷണങ്ങളും യഹൂദവിരോധവും വര്‍ഗീയചിന്താഗതികളും വളര്‍ത്തുന്നതായിരുന്നു.ഈ വര്‍ഗീയവിഷം പള്ളികളിലും സ്കൂളുകളിലും കുത്തിവെച്ചതുമൂലം യൂറോപ്പില്‍ ഫാസിസവും നാസിസവും ഉടലെടുത്തു. കത്തോലിക്കാ സഭ വളമിട്ടുകൊടുത്തു, നവീകരണ സഭകള്‍ നാസ്സിസ്സത്തിനെ പാകപ്പെടുത്തി യഹൂദവിരോധം യൂറോപ്പ് മുഴുവന്‍ പടര്‍ത്തി.


നാസിസവും ഫാസിസവും ഹിറ്റ്ലറിന്‍റെ കാലത്തെ തത്ത്വങ്ങളല്ല മറിച്ച് സഭയുടെ ആരംഭകാലം മുതലുള്ള യഹൂദവിരോധം പഠിപ്പിക്കൽ മൂലമാണ്. ക്രിസ്തുവിന്‍റെ മരണത്തിന്  ഉത്തരവാദികളായ യഹൂദരോട് യുദ്ധം ചെയ്യേണ്ടത് സഭയുടെ ധാർ‍മ്മിക കടമകളാണെന്നും പുരോഹിതർ സഭാമക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്നു. തന്‍റെ ക്രിസ്ത്യൻ ജനതയ്ക്ക് വേണ്ടി ജര്‍മ്മൻ സാമ്രാജ്യം വലുതാക്കണമെന്ന് ഹിറ്റ്ലറിനു മോഹമുണ്ടായതും ഈ കാരണം മൂലമാണ്  ജർ‍മ്മൻ ‍ജനത ഒന്നടങ്കം നാസിസത്തിൽ വിശ്വസിച്ചു ഹിറ്റ്ലറിനു പിന്തുണ നല്‍കി. ക്രിസ്ത്യൻ പുരോഹിതരുടെ സഹായത്തോടെ ക്രൂരനായ ഹിറ്റ്ലർ യഹൂദരെ പീഡിപ്പിക്കുവാനും തുടങ്ങി. സർ‍ക്കാർ‍ജോലികൾ യഹൂദർ‍ക്ക് കൊടുക്കാൻ  പാടില്ലാന്നു നിയമങ്ങൾ കൊണ്ടുവന്നു. യഹൂദരെ ക്രിസ്ത്യാനികളിൽനിന്നും അകന്നു ജീവിക്കുവാൻ പ്രത്യേക ദരിദ്രചേരികൾ ഉണ്ടാക്കി. യഹൂദരെ തിരിച്ചറിയുവാൻ ചുവന്ന ബാഡ്ജും തലയിൽ രണ്ടു കൊമ്പുപോലുള്ള തൊപ്പിയും ധരിക്കുവാൻ നിയമവും കൊണ്ടുവന്നു. യേശുവിനെ കൊന്ന ശയിത്താൻമാർ ‍ എന്നാണു ഈ തൊപ്പിയിലെ കൊമ്പുകളുടെ  അർഥം. യഹൂദരെ ഇല്ലായ്മചെയ്യുവാൻ ഹിറ്റ്ലറിന്‍റെ തോക്കുകൾ ചലിക്കുവാനുംതുടങ്ങി. സിനഗോഗുകൾ ഒന്നടങ്കം കത്തിച്ചു നശിപ്പിച്ചു. 


ഈ യഹൂദവിരോധം ക്രിസ്ത്യാനികളിൽ വളർ‍ത്തിയത് പുതിയ നിയമത്തിലെ പോളിന്റെ സുവിശേഷ വാക്യങ്ങളാണ്. യേശുവിന്‍റെ വചനങ്ങളെ അപ്പാടെ മറച്ചുവെച്ചു യഹൂദവിരോധം പരത്തുവാൻ ബൈബിൾ ഒരു കാരണമായിരുന്നു. യഹൂദവധം ബൈബിൾ ‍ അനുസരിച്ചു ശരിയെന്നും വിശ്വാസികളെ പുരോഹിതവർ‍ഗം തെറ്റിദ്ധരിപ്പിച്ചു.(1.തെസ്സലോനിക്കാര്2: 15-16 )"15 യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും 16.ജാതികൾ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു."


പതിനാലാംനൂറ്റാണ്ടിൽ ‍ യൂറോപ്പ് മുഴുവൻ വസന്ത പടര്‍ന്നുപിടിച്ചു ജനം കൂട്ടത്തോടെ മരിച്ചു. അന്നു കത്തോലിക്കാ പുരോഹിതർ ‍ യഹൂദരെ മൊത്തം പഴിചാരി. യഹൂദർ ‍ ക്രിസ്ത്യാനികളെ നശിപ്പിക്കുവാൻ പിശാചുസേവ ചെയ്തെന്നും തന്മൂലം പിശാചു കിണറുകളിലും, കുളങ്ങളിലും നദികളിലും വിഷം കലർ‍ത്തിയെന്നുമായിരുന്നു പുരോഹിതരുടെ പരത്തപ്പെട്ട ആശയങ്ങളിലൂടെ  കത്തോലിക്കാ സഭ വളർത്തിയ യഹൂദ വിരോധം വളർന്ന് ഇരുപതാം നൂറ്റാണ്ടിൽ യഹൂദരെ കൂട്ടക്കൊല നടത്തുവാനും നാസികളുടെ ഉദയത്തിനും സഹായിച്ചു. ക്രിസ്ത്യൻ ‍ഫാസ്സിസ്സം യൂറോപ്പിൽ വളർ‍ന്നതു ‌മൂലം ഇല്ലാതായത് ആറു മില്ല്യൻ യഹൂദരുടെ ജീവനാണ്.  രണ്ടാം ലോകമഹായുദ്ധത്തിലെ മനുഷ്യനാശത്തിൽ    മാർ‍പാപ്പമുതൽ സാധാരണ പുരോഹിതൻവരെ  ഉത്തരവാദികളാണ്.


കത്തോലിക്കാസഭ തങ്ങൾക്ക് യഹൂദകൂട്ടകൊലകളിൽ പങ്കില്ലെന്നു  സ്ഥാപിച്ച്  ഹിറ്റ്‌ലറിന്‍റെ പതനശേഷം ചരിത്രം തിരുത്തിഎഴുതി. സഭ ഇന്ന് ഹിറ്റ്‌ലറിനെ ദൈവവിശ്വാസിയല്ലാത്ത ക്രൂരൻ, വ്യാജനായ ക്രിസ്ത്യാനി, പേഗൻവിശ്വാസി എന്നൊക്കെ മാറ്റിയുള്ള ചരിത്രവും ഉണ്ടാക്കി. എന്നിരുന്നാലും നാസിപാർ‍ട്ടിയുടെ ഉദയംമുതൽ അതിന്‍റെ വളർ‍ച്ചയുടേതായ കാലഘട്ടങ്ങൾമൊത്തം എക്കാലവും ജ ർമ്മൻപൌരന്മാർ‍ക്കും പട്ടാളത്തിനും ഹിറ്റ്ലർ ‍ സർ‍വ്വവിധ ക്രിസ്ത്യൻ പിന്തുണകളും പ്രഖ്യാപിച്ചിരുന്നു. ഈ ഏകാധിപതിയെ നിരീശ്വരവാദിയെന്നു വിളിക്കുന്നവർ  ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കട്ടെ.
 


ക്രിസ്ത്യൻ പുരോഹിതർ ‍ പറയുന്നതു മാത്രം വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനി ഒരിക്കലും സത്യമായ ചരിത്രം വിശ്വസിക്കുകയില്ല. സഭയുടെ കെട്ടുറപ്പ് ഭദ്രമാക്കിയിരിക്കുന്നതു  വിശ്വാസികളെ തെറ്റിധരിപ്പിച്ചു.  അങ്ങനെ വ്യാജചരിത്രങ്ങളിലൂടെയാണ് യഹൂദവിരോധം ഹിറ്റ്ലറിന്‍റെ  രക്തത്തിൽ കുഞ്ഞായിരുന്നപ്പോൾത്തന്നെ നിറച്ചത്. 

ശിശുവായിരുന്നപ്പോള്‍ ഹിറ്റ്‌ലറെ   ആസ്ട്രിയായിലെ ഒരു കത്തോലിക്കാ പള്ളിയിൽ ‍മാമ്മോദീസ്സാ മുക്കി. ബാലനായിരുന്നപ്പോള്‍ കത്തോലിക്ക പുരോഹിതരുടെ ആശ്രമം വക സ്കൂളില്‍ പഠിച്ചു. ആശ്രമത്തിന്‍റെ വളച്ചുവാതില്‍ക്കല്‍ കല്ലില്‍ കൊത്തിവെച്ചിരുന്ന കൈകളിലുള്ള സ്വസ്തിക ഈ ബാലനെ നന്നേ ആകര്‍ഷിച്ചിരുന്നു. പള്ളിയിലെ അള്‍ത്താര ബാലനായി അന്നുസേവനം ചെയ്തിരുന്നു.  
കൃസ്തുവിന്‍റെപടയാളിയായി ഈ ചെറുപ്പക്കാരൻ  ജീവിതം തുടര്‍ന്നു. ഒരു പുരോഹിതൻ ആകണമെന്നായിരുന്നു മോഹവും. ഹിറ്റ്ലറിന്‍റെ ബൈബിള്‍ എന്നറിയപ്പെടുന്ന (Mein Kampf)മേഇന്‍ കമ്പ്ഫ് പുസ്തകത്തില്‍ പള്ളിയോടും പുരോഹിതനോടുമുള്ള സ്നേഹത്തെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു. " ഞാൻ ‍എന്നും മതിമറന്നു സന്തോഷിച്ചിരുന്നത് എന്‍റെ പള്ളിയിലെ പെരുന്നാള്‍ ദിനങ്ങളില്‍ ആയിരുന്നു.  ബാല്യത്തിൽ ഞാൻ കളിച്ചു വളര്‍ന്ന സന്യാസ ആശ്രമം പുണ്യഭൂമിയും എന്‍റെ സ്വന്തം ഭവനം പോലെയും  ആശ്രമത്തിലെ പ്രിയോർ  ‍അച്ചനെ എന്‍റെ പിതാവിനെപ്പോലെയും  ഞാൻ  സ്നേഹിച്ചിരുന്നു.  ആരാധിച്ചിരുന്നു." ഹിറ്റ്‌ലറിനെ ഒരിക്കലും മഹാരോണ്‍ ചൊല്ലി പള്ളിക്ക് പുറത്താക്കിയിട്ടില്ല. പള്ളിക്കെതിരായി ഹിറ്റ്ലർ ഒരിക്കലും സംസാരിച്ചിട്ടില്ല. നാസികൾക്കെതിരായി പ്രവർ‍ത്തിച്ച ആയിരകണക്കിന് പുരോഹിതരെയും കന്യാസ്ത്രികളെയും വധിച്ചുവെന്നത്  ശരിതന്നെ. യഹൂദരെ വധിക്കുന്നതുമൂലം യേശുവിന്‍റെ ഘാതകരെ കൊന്നു വിശ്വാസം സംരക്ഷിക്കുന്നുവെന്നും സഭ വിശ്വസിച്ചു.

ജർ‍മ്മനിയിലും സ്പൈനിലും ഇറ്റലിയിലും ബിഷപ്പ്മാരെ മാർ‍പാപ്പ നിയമിച്ചാൽ ആ നിയമനം അസ്ഥിരപ്പെടുത്തുവാൻ അധികാരം ഹിറ്റ്‌ലറിന്‍റെ സർക്കാരിനുണ്ടായിരുന്നു. പകരം ജർ‍മ്മനി വത്തിക്കാനെ സാമ്പത്തികമായി സഹായിച്ചിരുന്നു. ജർ‍മ്മൻ കത്തോലിക്കരുമായി സഹകരിച്ചു  മാർ‍പാപ്പയുമായി ഹിറ്റ്‌ലർ ‍ നല്ല ബന്ധം പുലർ‍ത്തിയിരുന്നു. കത്തോലിക്കാ വേദപഠനങ്ങൾ സർക്കാർ ‍ സ്കൂളുകളിൽ നിർബന്ധമാക്കി. പകരം നാസികളുടെ പ്രഭാഷണങ്ങൾ  പള്ളിപ്രസംഗങ്ങളിൽ ചേർ‍ത്തു. അന്നു   കർദ്ദിനാൾ പച്ചെല്ലി (പില്‍ക്കാലത്ത് പന്ത്രണ്ടാം പീയൂസ് മാർപാപ്പാ) ഹിറ്റ്‌ലറിന്‍റെ ജന്മദിന ആഘോഷങ്ങളിൽ  പങ്കുകൊണ്ടിരുന്നു.    ജർമ്മൻ സർക്കാർ ‍ സഭയുടെ നിർ‍ദ്ദേശ്ശപ്രകാരം ഗർ‍ഭം അലസിപ്പിക്കൽ, സ്വവർ‍ഗ്ഗരതികൾ എന്നിവ ‍ നിയമവിരുദ്ധമാക്കി കഠിനമായ ശിക്ഷകൾ ‍ നല്‍കിയിരുന്നു.  പേഗൻ ആശയങ്ങൾ ‍ പ്രചരിപ്പിച്ചാൽ ശിക്ഷകൾ   നല്‍കുന്ന നിയമം കൊണ്ടുവരുമെന്ന് ഹിറ്റ്‌ലർ ‍ ബിഷപ്പുമാർക്ക് നല്‍കിയ ഒരു സന്ദേശത്തിലുണ്ട് (Adolf Hitler, on 26 June 1934)

 

 
 
 
 
 
 
 
 


 




No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...